മെസിയുടെ കുഞ്ഞ് ആരാധകന്റെ വാശി ജയിച്ചു (വീഡിയോ)

കുട്ടി ആരാധകരുടെ മെസി സ്‌നേഹം വെളിവാക്കുന്ന മറ്റൊരു വീഡിയോ കൂടി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്.
കൊളംബിയയുടെ മഞ്ഞ ജേഴ്‌സി വേണ്ടെന്നു പറഞ്ഞ് മെസിയുടെ അര്‍ജന്റീനിയന്‍ ജേഴ്‌സിയ്ക്കായി അമ്മയോട് വാശി പിടിച്ച് കരയുന്ന കുട്ടിയാണ് ദൃശ്യങ്ങളിലുള്ളത്.
അമ്മ വച്ചു നീട്ടിയ മഞ്ഞ ജേഴ്‌സി തള്ളിക്കളഞ്ഞ് മെസിയുടെ പത്താം നമ്പറുള്ള അര്‍ജന്റീനിയന്‍ ജേഴ്‌സി വാങ്ങി ധരിച്ച് കുഞ്ഞ് ആരാധകന്‍ വിജയിക്കുന്നുമുണ്ട്.
മെസിയോടുള്ള കുട്ടി ആരാധകരുടെ സ്‌നേഹം മുമ്പും ലോകം കണ്ടിട്ടുണ്ട്. ഒരു മത്സരത്തിനിടെ ലൈനപ്പിനെത്തിയ കുട്ടികളിലൊരാള്‍ മെസിയുടെ അടുത്തുനിന്ന് മാറാന്‍ കൂട്ടാക്കാതെ നില്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ ചിരിയുണര്‍ത്തിയിരുന്നു.
അതുകൂടാതെ പ്ലാസ്റ്റിക് കൊണ്ടുണ്ടാക്കിയ തന്റെ ജേഴ്‌സി ധരിച്ച അഫ്ഗാന്‍ ബാലനെ മെസി നേരില്‍ കാണുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha

























