അറുത്തുമാറ്റിയ തലയും വെട്ടിമാറ്റിയ കൈകാലുകളും ആവശ്യമുള്ളവര്‍ സമീപിക്കുക...

സംഗതി കേട്ട് ഞെട്ടണ്ട; സത്യമാണ്! അറുത്തുമാറ്റിയ തലയും വെട്ടിമാറ്റിയ കൈകാലുകളും വില്‍പ്പനയ്ക്ക്. മുട്ടിന് മുകളില്‍ നിന്ന് മുറിച്ചതോ കൈപ്പത്തിയോ കല്‍പ്പത്തിയോ മാത്രമായി മുറിച്ചതോ ആയ എല്ലാ ശരീരഭാഗങ്ങളും ഈ കടയില്‍ വില്‍പ്പനയ്ക്കുണ്ട്. ആവശ്യക്കാര്‍ക്ക് രക്തവും കിട്ടും.ചെന്നൈയിലെ വടളപളനിയിലെ ഒരു കടയിലാണ് തലയടക്കം അറുത്തുമാറ്റിയ ശരീരാവയവങ്ങള്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നത്. ചെന്നൈയില്‍ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ഈ കട പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കൂടി അറിയുക.
വാര്‍ത്ത കേട്ട് അതിശയിക്കണ്ട സിനിമാ പ്രവര്‍ത്തകര്‍ക്ക് ആവശ്യമായ കൃത്രിമ കാലുകളും കൈകളും തലയുമൊക്കെയാണ് ഈ കടയില്‍ വില്‍ക്കുന്നത്. ഗ്ലാമര്‍ സിനി വേള്‍ഡ് എന്നാണ് കടയുടെ പേര്. ആര്‍കോട്ട് റോഡില്‍ പ്രവര്‍ത്തിക്കുന്ന 1520 ചതുരശ്ര അടി വലുപ്പമുള്ള സിനി വേര്‍ഡിലേക്ക് വരാത്ത സിനിമാക്കാര്‍ കുറവാണ്. പി.സി ശ്രീറാം, ബാലസുബ്രഹ്മണ്യം, ആര്‍.ഡി രാജശേഖര്‍, സുകുമാര്‍ തുടങ്ങി ഛായാഗ്രാഹണ രംഗത്തെ അതികായര്‍ സിനി വേള്‍ഡിലെ സ്ഥിരം സന്ദര്‍ശകരാണ്. തങ്ങള്‍ക്ക് ആവശ്യമുള്ള വസ്തുക്കള്‍ തേടി പ്രശസ്ത കലാസംവിധായകരും പതിവായി എത്താറുണ്ട്.
എസ്.എസ് മുഹമ്മദ് മീരാംഗിയാണ് സിനി വേള്‍ഡിന്റെ നിലവിലെ ഉടമ. അദ്ദേഹത്തിന്റെ പിതാവ് എസ്എംഎസ് ഹമീദ് ആദ് സിനി വേള്‍ഡ് ആരംഭിച്ചത്. പിതാവിന്റെ കാലത്ത് കോടാമ്പക്കത്തായിരുന്നു കട. പിന്നീട് വടപളനിയിലേക്ക് മാറ്റുകയായിരുന്നു. എ.വി.എം, പ്രസാദ്, ഭരണി തുടങ്ങി പ്രശസ്തമായ സ്റ്റുഡിയോകളെല്ലാം വടപളനിയിലാണ് പ്രവര്‍ത്തിക്കുന്നത്. അതിനാലാണ് സിനി വേള്‍ഡ് ഇങ്ങോട്ടേക്ക് മാറ്റിയത്.
തമിഴില്‍ നിര്‍മ്മിക്കുന്ന 70 ശതമാനം സിനിമകളുടെയും അണിയറ പ്രവര്‍ത്തകര്‍ സിനി വേള്‍ഡില്‍ എത്താറുണ്ടെന്ന് ജീവനക്കാര്‍ പറഞ്ഞു. അജിത് നായകനായ വിവേഗം, വിജയ് നായകനായ മെര്‍സല്‍ എന്നീ ചിത്രങ്ങള്‍ക്ക് വേണ്ടിയാണ് ഏറ്റവും ഒടുവില്‍ സിനി വേള്‍ഡില്‍ നിന്ന് കൃത്രിമ വസ്തുക്കള്‍ വാങ്ങിയത്. ദശാവതാരം ഉള്‍പ്പെടെയുള്ള ബിഗ് ബജറ്റ് സിനിമകള്‍ക്ക് ആവശ്യമായ മേക്കപ്പ് വസ്തുക്കളും അണിയറക്കാര്‍ വാങ്ങിയത് ഇവിടെ നിന്നുമാണ്.
സിനിമയുടെ ഷൂട്ടിംഗിന് ആവശ്യമായ ക്രോമ സ്‌ക്രീന്‍ ഉള്‍പ്പെടെ എല്ലാം ഇവിടെ ലഭ്യമാണ്. സിനിമയ്്ക്ക് വേണ്ടിയുള്ള കൃത്രിമ വസ്തുക്കളുടെ വില്‍പ്പനയില്‍ ഇതുവരെ വെല്ലുവിളികളൊന്നുമില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന വസ്തുക്കള്‍ വരുന്നത് ചെറിയ വെല്ലുവിളിയാണെന്ന് സിനി വേള്‍ഡ് ഉടമ മുഹമ്മദ് മീരാംഗി പറഞ്ഞു.
https://www.facebook.com/Malayalivartha

























