കുട്ടിയാനകളെ ചൈനയിലേയ്ക്ക് കടത്തുന്നതിനായി ഹെലികോപ്റ്റര്‍ ഉപയോഗിച്ച് കൂട്ടംതെറ്റിക്കും, പിന്നീട് പിടികൂടി മര്‍ദ്ദിച്ച് അവശയാക്കും; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

കുട്ടിയാനകളെ കൂട്ടംതെറ്റിച്ച് പിടികൂടി മര്‍ദ്ദിച്ച് അവശയാക്കി ചൈനയിലേയ്ക്ക് കടത്തുന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നാണ് കൂട്ടത്തോടെ ഈ കള്ളക്കടത്ത് നടക്കുന്നത്.
കുട്ടിയാനകളെ കടത്തുന്ന വീഡിയോ ഉള്‍പ്പെടെയാണ് അടുത്തിടെ പുറത്തായത്. ഹെലികോപ്റ്റര്‍ ഉപയോഗിച്ച് ആനകളെ വിരട്ടി കൂട്ടം തെറ്റിച്ചതിനു ശേഷം ഒറ്റയ്ക്ക് ആകുന്ന കുട്ടിയാനകളെയാണ് പിടികൂടുന്നത്. സിംബാബ്‌വെയില്‍ ആനകളെ പിടികൂടുന്നതിന് നിയമാനുമതിയുണ്ട്. അതിനാല്‍ തന്നെ ഈ നിയമാനുമതിയുടെ മറവിലാണ് ആനകളെ ശാരീരികപീഡ ഏല്‍പ്പിക്കുന്നത്.
ഹെലികോപ്റ്ററിലെത്തി കുട്ടിയാനകളെ തിരഞ്ഞു പിടിച്ച് മയക്കുവെടി വെയ്ക്കുകയാണ് കള്ളക്കടത്ത് സംഘം ആദ്യം ചെയ്യുന്നത്. പിന്നീട് മറ്റ് ആനകളെ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് ഓടിക്കും. അതിനു പിന്നാലെ മയങ്ങി വീഴുന്ന കുട്ടിയാനയെ കൂട്ടിലാക്കി വാഹനത്തില്‍ കയറ്റി കാടിനു പുറത്തേക്ക് കൊണ്ടു പോകുകയാണ് ചെയ്യുന്നത്. പിന്നീട് കണ്ടെയ്‌നറുകളിലാക്കി ഇവയെ തുറമുഖത്തേയ്ക്ക് അയയ്ക്കും. കപ്പല്‍ മാര്‍ഗമാണ് ചൈനയിലേയ്ക്ക് കടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. ചൈനീസ് മൃഗശാലകളിലേയ്ക്ക് വേണ്ടിയാണിതെന്നാണ് വിവരം.
എലിഫന്റ് ഫോറം എന്ന എന്‍ജിഒ സംഘം കള്ളക്കടത്തു സംഘത്തിനൊപ്പം കടന്നുകൂടിയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. ആനക്കുട്ടികളെ ക്രൂരമായി മര്‍ദ്ദിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
https://www.facebook.com/Malayalivartha

























