Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

സ്വാമി രവീന്ദ്രാനന്ദ തന്റെ പൂര്‍വാശ്രമത്തിലെ ബന്ധുക്കളെ കാണാന്‍ എത്തി

17 JANUARY 2018 05:00 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

കാര്‍ത്യായനി സ്‌കൂള്‍ പാചകപ്പുരയില്‍നിന്ന് വീടെത്തുംവരെ ഓടുകയായിരുന്നു. അന്വേഷിച്ചവരോട് മറുപടിപറയാന്‍ അവര്‍ക്ക് വാക്കുകള്‍ കിട്ടിയില്ല. 28 വര്‍ഷംമുന്‍പ് തന്നെ വിട്ടകന്ന മകന്‍ തന്നെക്കാണാന്‍ വീട്ടിലെത്തിയതിന്റെ സന്തോഷത്തിലായിരുന്നു ഈ അമ്മ.

ഹരിദ്വാറിലെ സന്ന്യാസിസമൂഹമായ ജൂന അഖാഡയിലെ സ്വാമി മഹന്ദ് രവീന്ദ്രാനന്ദ സരസ്വതിയാണ് പൂര്‍വാശ്രമത്തിലെ ബന്ധുക്കളെ കാണാന്‍ ചേളാരി ചുള്ളോട്ടുപറമ്പ് തോട്ടോളി വാക്കയില്‍ വീട്ടിലെത്തിയത്. അമ്മ മകന്‍ ഉണ്ണിയെ കെട്ടിപ്പിടിച്ചു കരഞ്ഞാണ് വരവേറ്റത്. ചേച്ചിമാരായ ഭാഗ്യലക്ഷ്മിയും സാവിത്രിയും അനുജന്‍ സുരേഷ് ബാബുവും സുരേഷിന്റെ ഭാര്യ ഷിജിയും സാക്ഷികളായി. സ്‌കൂളിലെ പാചകജോലിക്കിടെയാണ് കാര്‍ത്യായനി മകനെ കാണാന്‍ ഓടിയെത്തിയത്.

പരേതനായ തോട്ടോളി അയ്യപ്പന്റെ മകനായ ശിവരാമന്‍ എന്ന ഉണ്ണി കുട്ടിക്കാലത്ത് അച്ഛനോടൊപ്പം മൈസൂരുവിലായിരുന്നു. പത്തുവയസ്സിനുമുന്‍പുതന്നെ അവിടെയുള്ള വീടുവിട്ടുപോയി. 28 വര്‍ഷംമുന്‍പ് ഇരുപതുവയസ്സുള്ളപ്പോള്‍ ചേളാരിയിലെ വീട്ടില്‍ വന്നത് സഹോദരങ്ങള്‍ക്ക് ഇപ്പോഴും ഓര്‍മയുണ്ട്.

ഇതിനുശേഷമാണ് സന്ന്യാസം സ്വീകരിച്ചത്. നിരവധി സംസ്ഥാനങ്ങളില്‍ യാത്രചെയ്തു. ഗോരക്ഷാ യാത്രയുടെ ഭാഗമായാണ് ഇപ്പോള്‍ കേരളത്തിലെത്തിയത്. തൃശ്ശൂരില്‍ തങ്ങിയ യാത്രാസംഘത്തിലെ സ്വാമി സംവിധാനന്ദയ്‌ക്കൊപ്പമാണ് അമ്മയെത്തേടി എത്തിയത്.

മകന്‍ മടങ്ങിവരുമെന്നുറപ്പുണ്ടായിരുന്ന അമ്മ റേഷന്‍കാര്‍ഡില്‍നിന്ന് പേരുമാറ്റാന്‍പോലും അനുവദിച്ചിരുന്നില്ല. മൂന്നുവര്‍ഷംമുന്‍പ് അച്ഛന്‍ അയ്യപ്പന്‍ മരിച്ചപ്പോള്‍ കന്നഡ പത്രങ്ങളില്‍ പരസ്യവും നല്‍കി.

മകനെ കാണാന്‍ മേപ്പറമ്പത്ത് ഭഗവതിക്ക് വഴിപാട് നേര്‍ന്നിരുന്നതായി കാര്‍ത്യായനി പറഞ്ഞു. പ്രാര്‍ഥന ഫലിച്ചതിന്റെ സന്തോഷത്തില്‍ മകനെ കൂട്ടി ഭഗവതിക്കുമുന്നില്‍ പ്രാര്‍ഥിച്ചു. ഇനി വല്ലപ്പോഴുമൊക്കെ വരാമെന്നുപറഞ്ഞാണ് സ്വാമി മടങ്ങിയത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (4 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (6 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (6 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (6 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (7 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (7 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (7 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (8 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (8 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (8 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (8 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (9 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (9 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (9 hours ago)

Malayali Vartha Recommends