Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ സിപിഎം നേതാവ് മരിച്ചു...


കെ.സി. വേണു​ഗോപാലും രം​ഗത്ത്... വി.ഡി. സതീശൻ ഒരടി പിന്നോട്ടില്ല, വീര്യം കുറഞ്ഞ മദ്യത്തിൻറെ നികുതി ഇളവുമായി സർക്കാർ മുന്നോട്ട് തന്നെ; ധനബില്ലിൻറെ കരട് പ്രസിദ്ധീകരിച്ചു, ഇടഞ്ഞ് വിഎം സുധീരൻ


ഭുവനേശ്വറിൽ നടക്കുന്ന ദേശീയ ഇന്റർ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ വനിത ലോങ്ജംപിൽ പുതിയ ചരി​ത്രം കുറിച്ച് ആ​ൻ​സി....


ആരോഗ്യപരമായി വളരെയധികം വീക്കാണ് രേണു; കീമോ ഒക്കെ കഴിയുമ്പോള്‍ ഫുഡിനോട് വെറുപ്പാണ്; ഭയങ്കരമായിട്ടുള്ള വേദനയും, ഛര്‍ദ്ദിയും, വയറിളക്കവുമുണ്ട്; രേണുവിന്റെ ഇപ്പോഴത്തെ അവസ്ഥ


മൂന്ന് സ്കൂൾ വിദ്യാർഥികളെ ഒടുവിൽ കണ്ടെത്തി.. വനത്തിൽ ദിവസങ്ങളോളം ക്യാമ്പ് ചെയ്ത് കഴിയാൻ പദ്ധതിയിട്ട് ഒളിച്ചോടി.. ടാർപായ, അരി, ബ്രെഡ്, പാത്രങ്ങൾ, കത്തി തുടങ്ങി ആവശ്യ സാധനങ്ങൾ എല്ലാം കരുതിയാണ് ഇവർ യാത്ര തിരിച്ചത്..

അപ്പച്ചന്റെ കുട്ടി 'യന്തിര'ന്‍ അതിമനോഹരമായി കപ്പ അരിയും!

22 JANUARY 2018 02:48 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ആവശ്യമാണ് കണ്ടുപിടിത്തങ്ങളുടെ മാതാവ് എന്നൊരു ചൊല്ലുണ്ട് ഇംഗ്ലീഷില്‍.അത് വളരെ ശരിയാണെന്ന് മുട്ടം സ്വദേശി അപ്പച്ചന്റെ കഥ കേള്‍ക്കുന്ന ആരും സമ്മതിച്ചുതരും. കപ്പ അരിഞ്ഞ് കയ്യും തോളും വേദനിച്ച നാളുകളിലെ ചിന്തയാണ് മുട്ടം സ്വദേശി അപ്പച്ചനെ കണ്ടുപിടിത്തക്കാരനാക്കിയത്. ചുരുങ്ങിയ ചെലവില്‍ കപ്പ അരിയാനൊരു യന്ത്രം വികസിപ്പിച്ചെടുത്തു, ഈ മലയോര കര്‍ഷകന്‍. സംഗതി ഹിറ്റായതോടെ അപ്പച്ചന്‍ രൂപകല്‍പന ചെയ്ത കപ്പ അരിയല്‍ യന്ത്രത്തിനു വന്‍ ഡിമാന്‍ഡാണ്. മനുഷ്യന്റെ അധ്വാനം കുറച്ച് കപ്പ അരിയുന്ന യന്ത്രം കാര്‍ഷികലോകത്തെ കൗതുക'യന്തിരന്‍' കൂടിയാണ്.

1995 ഡിസംബറിലാണ് തൊടുപുഴ മുട്ടം പൂവത്തോട്ടത്തില്‍ അപ്പച്ചന്‍ എന്ന വിളിപ്പേരില്‍ നാട്ടുകാര്‍ക്ക് പരിചിതനായ മാത്യു ഏബ്രഹാം (63) കപ്പ അരിയല്‍ യന്ത്രത്തിനു രൂപം നല്‍കിയത്. പരേതനായ ഏബ്രഹാംഅന്നമ്മ ദമ്പതികളുടെ നാലു മക്കളില്‍ മൂത്തവനായ അപ്പച്ചന്‍ പത്താം ക്ലാസ് വരെ മാത്രമേ പഠിച്ചിട്ടുള്ളൂ. വളരെ ചെറുപ്പത്തില്‍ തന്നെ കൃഷിയിലേക്കിറങ്ങി. മുട്ടം കൊല്ലംകുന്നു മലയില്‍ അപ്പച്ചന് ഒരേക്കര്‍ സ്ഥലമുണ്ടായിരുന്നു. ഇവിടെയായിരുന്നു വീടും.

കപ്പ മാത്രമായിരുന്നു ഇവിടെ കൃഷി. കപ്പ പിഴുത് അരിഞ്ഞുണക്കി വില്‍ക്കുകയായിരുന്നു അപ്പച്ചന്റെ ജോലി. ''ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലാണ് കപ്പ പിഴുതെടുക്കുന്നതും അരിയലും വാട്ടലും പാറപ്പുറത്തു വിരിച്ചിട്ടുള്ള ഉണക്കലുമെല്ലാം.... ഒറ്റയിരിപ്പ് ഇരുന്നരിയണം. കത്തിപിടിച്ചു കൈ വേദനിക്കും. അന്നൊക്കെ 10 കിലോ കപ്പയ്ക്കു 20 രൂപ മാത്രമായിരുന്നു വില. ആയാസമേറിയ ജോലിയാണ് കപ്പ അരിയല്‍. ഇടയ്ക്കു കൈ മുറിയും. തോളുകള്‍ വേദനിക്കും. പെട്ടെന്നു തളര്‍ന്നുപോകും''– അപ്പച്ചന്‍ പറയുന്നു.

കപ്പ അരിയല്‍ ശ്രമകരമായ ജോലിയായിരുന്നു. എല്ലാ കര്‍ഷകര്‍ക്കും ഈ ബുദ്ധിമുട്ടനുഭവപ്പെട്ടപ്പോഴാണ് കപ്പ അരിയല്‍ യന്ത്രത്തെക്കുറിച്ച് ആലോചിച്ചത്. കൈകൊണ്ടു പ്രവര്‍ത്തിപ്പിച്ച് അനായാസമായി കപ്പ അരിയുന്ന യന്ത്രമായിരുന്നു മനസ്സില്‍. ഇതിനായി രാത്രിയും പകലും നീക്കിവച്ചു. കഠിനാധ്വാനം ഒഴിവാക്കി, കനം കുറച്ചു കപ്പ അരിയണം, അതും വേഗത്തില്‍, അതു മാത്രമായിരുന്നു മനസ്സില്‍. തടിയിലായിരുന്നു ആദ്യ പരീക്ഷണം.

ഇരുമ്പുതകിടില്‍ തീര്‍ത്ത ഡിസ്‌കാണ് അപ്പച്ചന്‍ രൂപകല്‍പന ചെയ്ത കപ്പ അരിയല്‍ യന്ത്രത്തിന്റെ മുഖ്യഭാഗം. തുല്യ അകലത്തിനായി ഡിസ്‌കിനൊരു കൈപ്പിടിയുണ്ട്. ഡിസ്‌കിനോടു ചേര്‍ന്നു കപ്പ വച്ചുകൊടുക്കുന്ന പാത്തി. ചിരവ പോലെ ഈ യന്ത്രം സൗകര്യപ്രദമായ സ്ഥലത്തു ഘടിപ്പിച്ചശേഷം അരികിലിരുന്നു കറക്കി കപ്പ അരിയാം. കപ്പ കയ്യിലെടുത്ത് കത്തികൊണ്ട് ഒരു കഷണം അരിഞ്ഞുവീഴ്ത്തുന്ന നേരം കൊണ്ട് ഡിസ്‌ക് ഒരുവട്ടം കറങ്ങും. ഈ സമയം അരിഞ്ഞുവീഴുന്നതു മൂന്നു കഷണം! ഒരു സമയം മൂന്നുപേര്‍ അരിയുന്ന വേഗം. കറക്കല്‍ വേഗം കൂട്ടിയാല്‍ ഒരു സമയം ഒന്‍പതുപേര്‍ അരിയുന്ന പണി ലാഭം.

ഒരു യന്ത്രം നിര്‍മിക്കാന്‍ മൂന്നുദിവസം വേണം. 10 കിലോ ഇരുമ്പു തകിട്, കുറച്ചു നട്ടും ബോള്‍ട്ടും, പിന്നെ പിവിസി പൈപ്പും. ഇത്രയുമുണ്ടെങ്കില്‍ യന്ത്രം റെഡി. ഇരുമ്പു തകിട് വെട്ടി രൂപപ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ളവയെല്ലാം കൈവേല തന്നെ. 2500 രൂപയോളം ചെലവു വരും. തടിയില്‍ നിര്‍മിച്ച യന്ത്രത്തിന്റെ ബ്ലെയ്ഡിനരികിലേക്കു കപ്പ വച്ചുകൊടുക്കുമ്പോള്‍ അപകടമുണ്ടാകാന്‍ ഇടയുണ്ടെന്നു തോന്നിയപ്പോള്‍ യന്ത്രം പരിഷ്‌കരിച്ചു.

കപ്പ സുരക്ഷിതമായി വച്ചുകൊടുക്കാന്‍ പിവിസി പൈപ്പ് കൊണ്ടു പാത്തി ഘടിപ്പിച്ചു. യന്ത്രഭാഗങ്ങള്‍ ഗുണമേന്മയുള്ള ഇരുമ്പുതകിടില്‍ തീര്‍ത്തു. അതോടെ യന്ത്രം കുട്ടികള്‍ക്കുപോലും ഉപയോഗിക്കാവുന്നത്ര ലളിതമായി, സുരക്ഷിതവും. ചെറിയ സഞ്ചിയിലൊതുക്കി ഈ യന്ത്രം എവിടെ വേണമെങ്കിലും കൊണ്ടുപോകാമെന്ന പ്രത്യേകതയുമുണ്ട്.

കപ്പ അരിയല്‍ യന്ത്രം പരീക്ഷിച്ചു വിജയം കണ്ടതോടെ വിപണന സാധ്യതകളും അപ്പച്ചന്‍ ഉറപ്പാക്കി. യന്ത്രത്തെക്കുറിച്ച് അറിഞ്ഞ്, പലരും സമീപിച്ചതോടെ ഇതു നിര്‍മിച്ചു വില്‍ക്കാനും തുടങ്ങി. ഇതുവരെ ആയിരത്തിലേറെ യന്ത്രങ്ങളാണ് അപ്പച്ചന്‍ വിറ്റത്. വില 4000 രൂപ.

മൂന്നു ദിവസത്തെ പണിക്കൂലിയാണ് അപ്പച്ചനുള്ള ലാഭം. ആയിരത്തിലേറെ യന്ത്രങ്ങള്‍ നിര്‍മിച്ചു വിറ്റു. പരാതി പറഞ്ഞ് ആരും മടക്കിക്കൊണ്ടുവന്നിട്ടില്ല. ഓര്‍ഡര്‍ അനുസരിച്ചു മാത്രമേ യന്ത്രം നിര്‍മിക്കാറുള്ളൂവെന്നും അപ്പച്ചന്‍ പറയുന്നു. സീസണില്‍ യന്ത്രവുമായി ആവശ്യക്കാരുടെ വീട്ടിലെത്തി ദിവസക്കൂലിക്കു കപ്പ അരിഞ്ഞു നല്‍കും. ദിവസം 32 ചെമ്പ് കപ്പയെങ്കിലും അരിയും. അതായത് 3200 കിലോ. കൂലി 1000 രൂപ. മനുഷ്യപ്രയത്‌നമാണെങ്കില്‍ പത്തുപേരുടെ പണിയാണിത്. യന്ത്രനിര്‍മാണ ജോലികളില്‍ ഭാര്യ ത്രേസ്യയും ഏക മകള്‍ സോഫിയയും അപ്പച്ചനെ സഹായിക്കും.  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സമാധാനക്കരാർ കീറിയെറി‍ഞ്ഞ് ട്രംപ്  (13 minutes ago)

കണ്ണൂർ മരക്കാർകണ്ടിയിൽ നിന്നും കാണാതായ നിർമാണ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി...  (17 minutes ago)

പോ​ളി​യോ നി​ർ​മാ​ർ​ജ​നം ല​ക്ഷ്യ​മി​ട്ട് രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള പ​ള്‍സ് പോ​ളി​യോ തു​ള്ളി​മ​രു​ന്ന്​ വി​ത​ര​ണം ഇന്ന്....  (24 minutes ago)

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കിഴക്കൻ ആഫ്രിക്കൻ ദ്വീപസമൂഹമായ സെയ്ഷെൽസിലെത്തി... മോദിക്ക് ഊഷ്മള വരവേൽപ്പ്  (32 minutes ago)

ആരതിയെ കല്യാണം കഴിക്കും മുമ്പ് അതുലിന് മറ്റൊരു യുവതിയുമായി Engagement.. പക്ഷേ അവൾ ദുരൂഹ സാഹചര്യത്തിൽ മരിച്ചു. വിവരം മറച്ച് വച്ച് ആരതിയുമായി വിവാഹം.. പിന്നീട് മറ്റൊരു യുവതിയുമായി അവിഹിതം.. ആരതിയുടെ 5  (45 minutes ago)

സംസ്ഥാനത്ത് കാലവർഷം വീണ്ടും ശക്തമായി... ബുധനാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തവും ശക്തവുമായ മഴയ്ക്കുള്ള സാധ്യത, നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു  (57 minutes ago)

ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ സിപിഎം നേതാവ് മരിച്ചു...  (1 hour ago)

സങ്കടക്കാഴ്ചയായി... ഹണിമൂണ്‍ ആഘോഷിക്കാനായി ഭാര്യയോടൊപ്പം ശ്രീലങ്കയിലെത്തിയ മലപ്പുറം സ്വദേശി സ്‌കൂബ ഡൈവിങ്ങിനിടെ കുഴഞ്ഞുവീണു മരിച്ചു  (1 hour ago)

ലോകകപ്പിലെ ഗ്രൂപ്പ് കെ പോരാട്ടത്തിൽ പോർച്ചുഗലിനെ ഗോൾരഹിത സമനിലയിൽ തളച്ച് കൊളംബിയ ഗ്രൂപ്പ് ചാമ്പ്യൻമാരായി നോക്കൗട്ടിലെത്തി..  (1 hour ago)

കെ.സി. വേണു​ഗോപാലും രം​ഗത്ത്... വി.ഡി. സതീശൻ ഒരടി പിന്നോട്ടില്ല, വീര്യം കുറഞ്ഞ മദ്യത്തിൻറെ നികുതി ഇളവുമായി സർക്കാർ മുന്നോട്ട് തന്നെ; ധനബില്ലിൻറെ കരട് പ്രസിദ്ധീകരിച്ചു, ഇടഞ്ഞ് വിഎം സുധീരൻ  (2 hours ago)

തിരുവനന്തപുരം ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവം... ഭർത്താവ് അതുലിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.... ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും...  (2 hours ago)

പശ്ചിമേഷ്യയിൽ വീണ്ടും അശാന്തി... ഇറാനെ വീണ്ടും ആക്രമിച്ചെന്ന് അമേരിക്കൻ സെൻട്രൽ കമാൻഡ്...  (2 hours ago)

സങ്കടമടക്കാനാവാതെ.... രണ്ട് കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി  (2 hours ago)

പാലക്കാട് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കി...  (3 hours ago)

  തിരുവനന്തപുരം ആറ്റുകാലിൽ 27കാരിയായ ആരതി ആത്മഹത്യ ചെയ്ത സംഭവം... ഭർത്താവ് പോലീസ് കസ്റ്റഡിയിൽ....  (3 hours ago)

Malayali Vartha Recommends