ശരീരം മുഴുവന്‍ ചതുപ്പില്‍ പൂണ്ടു പോയ പെണ്ണരയന്നത്തെ രക്ഷിക്കാന്‍ ശ്രമിച്ച് ആണ്‍ അരയന്നം!

ഇംഗ്ലണ്ടിലെ ഗ്രിംസ്ബിയിലുള്ള ഫ്രഷ്‌നെ നദീ തീരം കരളലയിക്കുന്ന രംഗങ്ങള്‍ക്ക് വേദിയായി.ഒരു അരയന്നം കഴുത്തോളം ആഴത്തില്‍ ചതുപ്പിലെ ചെളിയില്‍ മുങ്ങിപ്പോയപ്പോള്‍ അതിനെ രക്ഷിക്കാന്‍ മറ്റൊരു അരയന്നം നടത്തിയ ശ്രമങ്ങള്‍ കണ്ടുനിന്നവര്‍ക്ക് വേദനയായി.
ഫ്രഷ്‌നെ നദിയുടെ തീരത്ത് ആറ് കുട്ടികളുമായെത്തിയ അമ്മ അരയന്നമാണ് ചതുപ്പില്‍ താഴ്ന്നു പോയത്. ഒപ്പമുണ്ടായിരുന്നു ആണ്‍ അരയന്നമാണ് കഴുത്തോളം ചതുപ്പില്‍ താഴ്ന്ന അരയന്നത്തെ രക്ഷിക്കാന്‍ ശ്രമിച്ചത്. താഴ്ന്ന് പോയ അരയന്നത്തിന്റെ കഴുത്തില്‍ കൊക്കു കൊണ്ട് കടിച്ചു പിടിച്ചാണ് ആണ്‍ അരയന്നം ഉയര്‍ത്താന്‍ ശ്രമിച്ചത്. എന്നാല്‍ ശരീരം മുഴുവന്‍ ചതുപ്പില്‍ പൂണ്ടു പോയതോടെ പെണ്ണരയന്നം തളര്‍ന്നു പോയി. അതുകൊണ്ട് തന്നെ ചെളിയില്‍ നിന്ന് കയറാനുള്ള അരയന്നത്തിന്റെ ശ്രമം വിജയിക്കുന്നുണ്ടായിരുന്നില്ല.
നദിക്കു സമീപത്തെ ചതുപ്പിന്റെ ആഴം എത്രയാണ് എന്നറിയാത്തതിനാല്‍ കാഴ്ചക്കാരാരും അവിടേക്ക് ഇറങ്ങിച്ചെല്ലാനോ അരയന്നത്തെ രക്ഷിക്കാനോ ശ്രമിച്ചില്ല. അല്‍പ്പസമയത്തിനകം പെണ്‍ അരയന്നം തളര്‍ന്നു മരണത്തിനു കീഴടങ്ങുകയും ചെയ്തു. ഇതോടെ വിഷമത്തോടെ ആണ്‍ അരയന്നം കുട്ടികളെയും കൂട്ടി നദിയുടെ മറ്റൊരു വശത്തേക്കു നീന്തിപ്പോയി.
മേഖലയിലെ ചതുപ്പില്‍ നിരവധി പ്ലാസ്റ്റിക് വസ്തുക്കളും മറ്റും നിറഞ്ഞു കിടക്കുന്നുണ്ട്. ഇതിലേതിലെങ്കിലും അരയന്നം കുടുങ്ങിപ്പോയതാകാം ചതുപ്പിലേക്ക് താഴ്ന്നു പോകാന്‍ കാരണമെന്നാണ് കരുതുന്നത്.
https://www.facebook.com/Malayalivartha



























