പ്രണയലേഖനങ്ങള്‍ വില്‍പ്പനയ്ക്ക്
ലോക പ്രശസ്ത അമേരിക്കന്‍ പോപ്പ് സിംഗര്‍ കാറ്റി പെറി എഴുതിയ പ്രണയലേഖനങ്ങള്‍ ലേലത്തിന്. പതിനൊന്നാം വയസില്‍ തന്റെ കൂട്ടുകാരനായിരുന്ന ക്രിസ്റ്റഫറിന് എഴുതിയ പ്രേമലേഖനങ്ങളാണ് ലേലത്തിന് വച്ചിരിക്കുന്നത്. കാറ്റി പെറി താരമാകുന്നതിന് വളരെ കാലം മുമ്പ് എഴുതിയതാണ് കത്തുകള്‍.1995 ല്‍ എഴുതിയ പ്രേമലേഖനത്തില് ക്രിസ്റ്റഫറിനോടുള്ള താല്പര്യം കാറ്റി പെറി വ്യക്തമാക്കുന്നുണ്ട്. കാറ്റി ഹഡ്സണ്‍ എന്നാണ് ലെറ്ററില്‍ പെറി സ്വയം പറഞ്ഞിരിക്കുന്നത്.
ഹായ് ക്രിസ്റ്റഫര്‍ എനിക്ക് താങ്കളുടെ അമ്മയില്‍ നിന്നാണ് എനിക്ക് അഡ്രസ് ലഭിച്ചത് എന്ന് പറഞ്ഞാണ് ആദ്യ ലെറ്റര്‍ തുടങ്ങുന്നത്. കൂടാതെ മറുപടി തരണം എന്നും ലെറ്ററില്‍ പറയുന്നുണ്ട്്. ജൂലിയന്‍സ് ഓക്ഷന്‍സ് ലേലത്തില്‍ വച്ചിരിക്കുന്ന കത്തുകള്‍ക്ക് 800 ഡോളറാണ് (48939 രൂപ)വില പ്രതീക്ഷിക്കുന്നത്.
അമേരിക്കന്‍ പോപ്പ് ലോകത്തെ അതിപ്രശസ്തയാണ് കാറ്റി പെറി. ട്വിറ്ററില്‍ എറ്റവും അധികം ആരാധകരുള്ള പോപ്പ് താരമായ പെറി 2011, 2012, 2013 വര്‍ഷങ്ങളില്‍ ഏറ്റവും അധികം വരുമാനമുള്ള വനിതാ പോപ്പ് താരമായിരുന്നു. കാറ്റി ഹഡ്സണ്‍(2001), വണ്‍ ഓഫ് ദ ബോയ്സ്(2008), ടീനേജ് ഡ്രീംസ് (2010), പ്രിസം(2013) എന്നിങ്ങനെ നാല് സ്റ്റുഡിയോ ആല്‍ബങ്ങള്‍ പെറി ഇതുവരെ പുറത്തിറക്കിയിട്ടുണ്ട്. അമേരിക്കന്‍ മ്യൂസിക്ക് പുരസ്കാരം രണ്ട്പ്രാവശ്യവും, ബില്‍ബോര്‍ഡ് പുരസ്കാരം നാല് പ്രാവശ്യവും, ബ്രിറ്റ് പുരസ്കാരം ഒരു വട്ടവും കാറ്റി പെറിയെ തേടി എത്തിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha