ഹാലോവീന്‍ പംപ്കിന്‍ പോലുളള സൂര്യന്റെ ചിത്രം നാസ പുറത്തുവിട്ടു

സൂര്യന്റെ സജീവ ഭാഗങ്ങളും അതിനു ചുറ്റും മങ്ങിക്കത്തുന്ന ഭാഗങ്ങളേയും ഉള്‍പ്പെടുത്തി അടുത്തിടെ നാസ ഒരു ചിത്രമെടുത്തു. 5500 ഡിഗ്രി സെല്‍ഷ്യസില്‍ എരിഞ്ഞു കൊണ്ടിരിക്കുന്ന സൂര്യന്റെ ഈ ചൂട് താങ്ങാന്‍ കെല്‍പ്പുളള പ്രത്യേക ഉപകരണം കൊണ്ട് എടുത്ത ഈ ചിത്രത്തില്‍ സൂര്യന്, ഹാലോവീന്‍ ഉല്‍സവകാലത്തെ ജാക്ക്-ഒ-ലാന്റോണ് പോലെയാണ് കാണപ്പെടുന്നത്.
പാശ്ചാത്യ രാജ്യങ്ങളില്‍ മരിച്ചു പോയവരെ ഓര്ക്കുന്നതിനുളള ദിവസമാണ് ഹാലോവീന്‍. പരിഹാസവും തമാശയും മരണത്തിന്റെ ശക്തിക്കെതിരേ ഉപയോഗിക്കുക എന്ന ആശയത്തെ കേന്ദ്രീകരിച്ചാണ് ഹാലോവിന് ഉത്സവം ആഘോഷിക്കുന്നത്. പ്രച്ഛന്ന വേഷങ്ങള്‍ ധരിക്കുക, പ്രേത-ഭൂതബാധയുളളതായി പറയപ്പെടുന്ന സ്ഥലങ്ങള്‍ സന്ദര്‍ശിക്കുക, മറ്റുളളവരെ കബളിപ്പിക്കുക, പേടിപ്പെടുത്തുന്ന കഥകള്‍ പറയുക എന്നിങ്ങനെയാണ് ഹാലോവീന്‍ ആഘോഷിക്കുന്നത്. ഒക്ടോബര്‍ 31-നാണ് ഹാലോവിന്. ഹാലോവിന് ഉല്‍സവത്തിലെ പ്രധന ഇനമാണ് ജാക്ക്-ഒ-ലാന്റോണ് (Jack-o-lantern). മത്തങ്ങ തുരന്ന് അതിന് ഒരു രാക്ഷസീയ മുഖം ഉണ്ടാക്കി അതിനുളളില്‍ ലൈറ്റ് കത്തിച്ചു വച്ചാണ് ജാക്ക്-ഒ-ലാന്റോണ് ഉണ്ടാക്കുന്നത്. മരിച്ചവരുടെ ആത്മാക്കളുടെ പ്രതീകമാണ് ഇത്. ഹാലോവീന്‍ ഉല്‍സവ സമയത്ത് എല്ലാ വീട്ടുപടിക്കലും ഇതും വച്ചിട്ടുണ്ടാകും.സൂര്യനു ചുറ്റുമുളള അന്തരീക്ഷമായ കൊറോണയിലെ തീവ്രവും സങ്കീര്‍ണ്ണവുമായ കാന്തിക മേഖലയുടെ സ്വാധീനം മൂലം സുര്യനില് നിന്നുളള പ്രകാശവും ഊര്‍ജ്ജവും കൂടുതല്‍ പ്രസരിപ്പിക്കുന്ന സ്ഥലങ്ങള്‍ കൂടുതല്‍ തെളിവായി കാണുകയും മറ്റിടങ്ങള്‍ ഇരുണ്ടു കാണപ്പെടുകയുമാണ് ഉണ്ടായത് എന്ന് നാസ വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha