ചീറിപ്പായുന്ന വെടിയുണ്ടകള്‍ക്കിടയിലൂടെ പാഞ്ഞു ചെന്ന് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തുന്ന സിറിയന്‍ ബാലന്‍ യൂടൂബില്‍ തരംഗമാകുന്നു

ഇവനാണ് സിറിയയുടെ നായകന്‍. ചീറിപ്പായുന്ന വെടിയുണ്ടകള്‍ക്കിടയിലൂടെ പാഞ്ഞു ചെന്ന് ഒരു പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയ ഇവന്റെ ധീരത സിറിയന്‍ ജനതയും മാധ്യമങ്ങളും വാഴ്ത്തുകയാണ്. സിറിയയിലെ ഷാം ന്യൂസ് നെറ്റ് വര്‍ക്ക് പുറത്ത് വിട്ട വീഡിയോവിലാണ് വെടിയുണ്ടകള്‍ക്ക് നടുവിലൂടെ പാഞ്ഞ് പോയി ഒരുപെണ്‍കുട്ടിയെ രക്ഷപ്പെടുത്തുന്ന ബാലന്റെ സാഹസിക രംഗങ്ങളുള്ളത്.
മരണത്ത വകവെയ്ക്കാതെ സഹജീവി സ്‌നേഹം പ്രദര്‍ശിപ്പിക്കുന്ന അവന്റെ ദൃശ്യങ്ങള്‍ ലോക മാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്.
വെടിയുണ്ടകള്‍ തുരുതുരാ പായുന്ന തെരുവില്‍ നിലത്ത് കിടക്കുന്ന നിലയിലാണ് ആ ബാലനെ വീഡിയോയില്‍ ആദ്യം കാണുന്നത്. പതിയ അവിടെ നിന്ന് എഴുന്നേല്‍ക്കുന്ന ബാലന്‍ വെടിയുണ്ടകള്‍ വകവെയ്ക്കാതെ കത്തുന്ന കാറുകള്‍ക്ക് അടുത്തേക്ക് പായുന്നു. അതിനിടെ അവനെ ഒരു വെടിയുണ്ട വീഴ്ത്തുന്നത് പോലെ നാം കാണുന്നു. അവന്‍ നിലത്തേക്ക് വീഴുന്നു. മരിച്ചെന്ന് നാം കരുതുന്നു.
സെക്കന്റുകള്‍ക്കകം അവന്‍ പതിയെ എഴുന്നേല്‍ക്കുന്നു. വെടിയുണ്ടകള്‍ക്കിടയിലൂടെ ഇഴഞ്ഞ് വണ്ടിക്കരികിലേക്ക് എത്തുന്നു. അവിടെ ഒരു കൊച്ചു പെണ്‍കുട്ടിയുണ്ടായിരുന്നു. അവളുടെ കൈ പിടിച്ച് വെടിയുണ്ടകള്‍ക്കിടയിലൂടെ പതിയെ അവന്‍ നടന്നു ചെല്ലുന്നത് ഒരു ചുവരിന്റെ മറവിലുള്ള ജീവിതത്തിലേക്കായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha