രണ്ട് വയസ് എത്തിയപ്പോഴെ ആ മിടുക്കന് ഡിജെ ആയി, ദക്ഷിണാഫ്രിക്കയില്‍ ഈ മിടുക്കന് ആരാധകരുടെ പ്രവാഹം
സംഗീതം, നൃത്തം ഈയൊരു മേഖലയില്‍ പ്രവിണ്യം നേടണമെങ്കില്‍ ആദ്യം വേണ്ടത് താല്പര്യമാണ്. കലയെ സ്നേഹിക്കാനും വേണം കുറച്ച് ഭാഗ്യം. ചെറിയ പ്രായം മുതല്‍ സംഗീതം ഇഷ്ടപ്പെടുന്ന നിരവധി കുട്ടികളുണ്ട്. അതിലൊരാണ് ദക്ഷിണാഫ്രിക്കന്‍ ബാലനായ ഒറാറ്റില്വെ ലോംഗ്വാന് എന്ന രണ്ട് വയസുകാരന്. ഡിജെ ആയിതീരാന് വേണ്ടി ജനിച്ച ഈ ബാലന് ഇപ്പോള്‍ സ്വന്തം നാടായ ജോഹന്നസ്ബര്‍ഗിലെ താരമാണ്.
അക്ഷരങ്ങളും വാക്കുകളും എല്ലാം പഠിച്ച് വരുന്നതേയുള്ളൂ. എങ്കിലും ഇവന് ഒരു മ്യൂസിക് ഡെക്ക് കൈകാര്യം ചെയ്യാനും ലാപ്ടോപ് തുറന്ന് അതില്‍ നിന്നും പാട്ടുകള്‍ തെരഞ്ഞെടുക്കാനും വലിയ കഴിവാണ്. എജെ എന്ന പേരിലാണ് ഇവന് ഇപ്പോള്‍ അറിയപ്പെടുന്നത്. ചെറുപ്രായത്തിലെ ഈ ബാലന് ആരാധകരുടെ പ്രവാഹമാണ്. മ്യൂസിക് പരിപാടികള്‍ കൊണ്ടും സ്പോണ്‍സര്‍ഷിപ്പ് ഡീലുകള്‍ കൊണ്ടും തിരക്കോട് തിരക്കാണ് ഈ മിടുക്കന് ഇപ്പോള്‍. അച്ഛന് ഒരു ഐപാഡ് വാങ്ങാനെടുത്ത തീരുമാനമാണ് ഈ രണ്ട് വയസുകാരനെ ഡിജെയായി തീര്‍ക്കാന്‍ സഹായിച്ചതെന്നും അമ്മ റഫേലിയോ മറുമോ പറയുന്നു.
ജിംനാസ്റ്റിക്സ് കോച്ചായ അച്ഛന് ഗ്ലെന്‍ ലോംഗ്വാനെ ഡീജെ ആകാന്‍ കൊതിച്ചു നടക്കുന്നയാളാണ്. മകനു വേണ്ടി വാങ്ങിയ ഐപാഡില്‍ എഡ്യുക്കേഷണല്‍ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്ത് മകന് പഠന സഹായി ആയി ഉപയോഗിക്കാമെന്ന കണക്കു കൂട്ടലിലായിരുന്നു ഗ്ലെന്‍. എന്നാല്‍ കൂട്ടത്തില്‍ തനിക്കായി ഒരു ഡീജെ ആപ്പും ഡൗലോഡ് ചെയ്തു. ഇതാണ് പിന്നീട് ഒറാറ്റില്വെയുടെ തലവര മാറ്റിയതെന്നും ഗ്ലെന്‍ പറയുന്നു.
ഒന്നാം വയസ്സില്‍ തന്നെ ഐപാഡ് ഉപയോഗിക്കുന്നത് ബാലന് പഠിച്ചെടുത്തുവെന്നും അമ്മ റഫേലിയോ മറുമോ പറഞ്ഞു. സൗണ്ട് എഫക്ടുകള്‍ ശരിയായി കൈകാര്യം ചെയ്തും പാട്ടുകള്‍ മാറ്റിയും ബാലന് യഥാര്‍ത്ഥ ഡീജെ സെറ്റപ്പില്‍ മികച്ച പ്രകടനം നടത്തി. ഈ പ്രകടനത്തിന്റെ ഒരു മൊബൈല്‍ വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെയാണ് ബാലന് താരമായി മാറിയിരിക്കുന്നത്. എജെ എന്നറിയപ്പെടുന്ന കൊച്ചു ഡീജെ ആയ ഒറാറ്റില്വെയ്ക്ക് കാല് ലക്ഷം ഫാന്‍സാണ് ഫേസ്ബുക്കിലുള്ളത്. ഏതായാലും ഈ കൊച്ചു മിടുക്കന് ലോകപ്രശസ്തിയുടെ കൊടുമുടിയില്‍ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha