Widgets Magazine
10
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബിഗ് ബോസ് മലയാളം 7 ന്റെ കപ്പ് പൊക്കി അനുമോൾ; രണ്ടാം സ്ഥാനത്ത് 'ആ മത്സരാർത്ഥി'


സ്വർണം പൂശി തിരികെ ഘടിപ്പിച്ച പാളികൾ യഥാർത്ഥമാണോ, വ്യാജമാണോ..? ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാൻ പ്രത്യേക അന്വേഷണ സംഘം: സ്റ്റഡിയിലുള്ള പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നു...


150 വർഷത്തിലൊരിക്കൽ മാത്രം സംഭവിക്കുമെന്ന് കരുതിയിരുന്ന പ്രളയം, ഇനി മുതൽ 25 വർഷത്തിലൊരിക്കൽ ആവർത്തിക്കും - കേരളത്തിന് മുന്നറിയിപ്പായി പുതിയ പഠനം: . കാലാവസ്ഥാ വ്യതിയാനം രൂക്ഷമാകുന്നത് പ്രധാന അടിസ്ഥാന സൗകര്യങ്ങളെ ദുർബലമാക്കും...


ശബരിമല തീർഥാടനത്തിന് വെർച്വൽ ക്യൂ ബുക്കിങ്​ നിർബന്ധം...


ആ ചുവന്ന ഷർട്ടുകാരൻ എവിടെ..? സാമ്യമുള്ള രണ്ടുപേരെ കണ്ടതായി ഫോൺ സന്ദേശങ്ങൾ: കേസിൽ സാക്ഷിയാകുമെന്ന ഭയത്തിൽ ഒളിവിലെന്ന് സംശയം: ആക്രമിക്കപ്പെട്ട ശ്രീക്കുട്ടിയുടെ നില ഇപ്പോഴും ഗുരുതരം: രാത്രിസർവീസുകളിൽ പൊലീസിന്റെ സാന്നിധ്യം വർധിപ്പിക്കണമെന്ന് യാത്രക്കാരുടെ സംഘടനകൾ...

' ഓട് ഇമ്രാനെ കണ്ടം വഴി ', പിച്ചചട്ടിയെടുത്തു പാകിസ്ഥാന്‍; ഒടുവില്‍ സൗദിയും കൈവിട്ടു; വിദേശകാര്യമന്ത്രിയുടെ നാക്ക് വിനയായി; തരാനുള്ള കടം ഉടന്‍ നല്‍കണമെന്ന് സൗദ്യ അറേബ്യ; എണ്ണയും ഇനി ഇല്ല; ഇനി തുണ ചൈന മാത്രം

14 AUGUST 2020 04:44 PM IST
മലയാളി വാര്‍ത്ത

ഓട് ഇമ്രാനെ കണ്ടം വഴി. കുറച്ചു കാലങ്ങളായി ലോക രാജ്യങ്ങള്‍ പ്രത്യേകിച്ചു പാശ്ചാത്യ രാജ്യങ്ങള്‍ പാകിസ്താനോട് പറഞ്ഞു കൊണ്ടിരിക്കുന്നതാണിത്. അത് തീവ്രവാദത്തിന്റെ കാര്യത്തിലായാലും, കാശ്മീര്‍ വിഷയത്തിന്റെ കാര്യത്തിലായാലും. എന്നാല്‍ ഇപ്പോള്‍ അടുത്ത കാലത്തായി അവരുടെ പരമ്പരാഗത മിത്രങ്ങളായ ഇസ്ലാമിക രാഷ്ട്രങ്ങളും ഏതാണ്ട് ഇതെ നയം തന്നെ അനുവര്‍ത്തിക്കുന്ന സ്ഥിതിയിലെത്തി നില്‍ക്കുകയാണ്. ഏറ്റവും ഒടുവിലായി യുഎഇയാണ് പാകിസ്ഥാനോട് പറഞ്ഞിരിക്കുന്നത് ' ഈ ഇടപാട് ഇവിടെ നടക്കില്ല ഇമ്രാനെ ' എന്ന്. പാകിസ്ഥാന്‍ എന്ന രാജ്യം അവരുടെ അസ്തിത്വം രൂപപ്പെടുത്തിയിരിക്കുന്നത് മൂന്ന് ഘടകങ്ങളിലൂടെയാണ്. ഒന്ന് അവരുടെ രാജ്യത്തിന്റെ രൂപീകരണത്തിന് തന്നെ കാരണമായിരിക്കുന്ന 'മത മൗലീക വാദം ' രണ്ട് അതിതീവ്രമായ ഇന്ത്യന്‍ വിരുദ്ധത, മൂന്ന് ഈ രണ്ടു ഘടകങ്ങളും കൂടെ ചേര്‍ന്ന് രൂപം കൊടുത്തിട്ടുള്ള അന്യരാജ്യ വിധേയത്വം. ആദ്യം അമേരിക്കയോടും ഇപ്പൊ ചൈനയോടും നടപ്പിലാക്കി കൊണ്ടിരിക്കുന്ന വിധേയത്വത്തില്‍ അധിഷ്ഠിതമായ സഹവര്‍ത്തിത്വം. നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ ' മകന്‍ ചത്താലും കുഴപ്പമില്ല മരുമോളുടെ കണ്ണീരു കണ്ടാല്‍ മതി ' എന്ന സ്വയം നശിച്ചാലും കുഴപ്പമില്ല ഇന്ത്യ നശിച്ചു കണ്ടാല്‍ മതി എന്ന നിലപാട്.

കാശ്മീര്‍ വിഷയവും മതമൗലിക വാദവും, കടുത്ത ഇന്ത്യ വിരുദ്ധതയും കത്തിച്ചു നിര്‍ത്തുവാന്‍ അവര്‍ക്കു എന്നും മറ്റു രാജ്യങ്ങളുടെ പിന്തുണ ആവശ്യമായിരുന്നു .ഇന്ത്യ നെഹ്‌റുവിന്റെ ചേരി ചേരാ നയങ്ങളുടെ അടിസ്ഥാനത്തില്‍ സോവിയറ്റ് യൂണിയനുമായി സൗഹാര്‍ദ്ദ പരമായ ബാന്ധവം നില നിര്‍ത്തി പോന്നപ്പോള്‍, അവര്‍ ഇന്ത്യയോടുള്ള ഭയത്തിന്റെയും, ശത്രുതയുടെയും അടിസ്ഥാനത്തില്‍ അമേരിക്കന്‍ ചേരിയില്‍ ആയിരിന്നു. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്ക് ശേഷം നമ്മള്‍ കൂടുതല്‍ അമേരിക്കയും ആയി അടുത്ത് തുടങ്ങിയപ്പോള്‍ അവര്‍ പതുക്കെ ചൈനയിലേക്ക് അടുത്തു കൊണ്ടിരിന്നു. ഇപ്പൊ ഏതാണ്ട് ചൈനയുടെ ഒരു കോളനി പോലെ ആയിരിക്കുന്നു പാകിസ്ഥാന്‍. സി.പി.ഇ.സി ( ചൈന പാകിസ്ഥാന്‍ ഇക്കണോമിക് കോറിഡോര്‍ ) എന്ന് ഓമന പേരിട്ടു വിളിക്കുന്ന പദ്ധതിയിലൂടെ ചൈന സ്വന്തം വ്യാപാര താല്പര്യങ്ങളും , പാകിസ്താന്റെ മേല്‍ സമ്പൂര്‍ണ്ണ നിയന്ത്രണത്തിലൂടെ മേഖലയിലെ സമ്പൂര്‍ണ്ണ നിയന്ത്രണവും മാത്രമാണ് ലക്ഷ്യം വയ്ക്കുന്നത്. ഇത് അറിയാത്തവരായി ആരെങ്കിലും ഉണ്ടെങ്കില്‍ അത് പാകിസ്ഥാന്‍ മാത്രമാണ്. അല്ലെങ്കില്‍ മാനസിക രോഗത്തോളമെത്തിയ കടുത്ത ഇന്ത്യന്‍ വിരുദ്ധതയില്‍ കാഴ്ച നഷ്ടപെട്ട അവര്‍ അത് കണ്ടില്ല, അറിഞ്ഞില്ല എന്ന് വെക്കുന്നതാണ് .അത് കൊണ്ടാണല്ലോ കാശ്മീര്‍ വിഷയത്തിലെ മനുഷ്യാവകാശ ലംഘനങ്ങളുടെ പേരില്‍ ലോക രാജ്യങ്ങളുടെ മുന്നില്‍ മുതല കണ്ണീര്‍ ഒഴുക്കുന്ന പാകിസ്ഥാന്‍, ചൈനയിലെ ഉയിഗര്‍ മുസ്ലിസിന്റെ കാര്യത്തില്‍ അവര്‍ നടപ്പിലാക്കുന്ന മനുഷ്യത്വ വിരുദ്ധമായ അടിച്ചമര്‍ത്തലുകള്‍ക്കെതിരെ അശ്ലീലമായ മൗനം കൈ കൊള്ളുന്നത്

സമാനമായ രാഷ്ട്രീയ സാഹചര്യങ്ങളില്‍ കൂടെയാണ് അവര്‍ ഇസ്ലാമിക ലോകത്തു കൂടെയും കടന്നു പോകുന്നത്. മാറിയ പുതിയ സാഹചര്യത്തില്‍ അവരുടെ പഴയ യജമാനന്മാര്‍ക്കൊന്നും അവരോടു പഴയ ഇഷ്ടം ഇപ്പൊ ഇല്ല . കാശ്മീര്‍ ! കാശ്മീര്‍ ! എന്ന മുറവിളി ഇപ്പൊ തുര്‍ക്കി, മലേഷ്യ തുടങ്ങിയ ചുരുക്കം ചില രാജ്യങ്ങള്‍ ഒഴികെ മറ്റു ആരും മുഖ വിലക്ക് എടുക്കുന്നുമില്ല. അതില്‍ തന്നെ മലേഷ്യ, ഇന്ത്യ കൊടുത്ത പാം ഓയില്‍ സാമ്പത്തിക പ്രഹരത്തില്‍ പാഠം പഠിച്ച മട്ടാണ് .അവരുടെ മുന്‍ പ്രസിഡന്റ് മഹാവീര്‍ മുഹമ്മദിന്റെ സ്ഥാന നഷ്ടത്തിന് തന്നെ കാരണമായത് അനവസരത്തില്‍, നമ്മുടെ ആഭ്യന്തര കാര്യമായ കാശ്മീരില്‍ വന്നു ചൊറിയാന്‍ നിന്നതിനാണ്. എന്ത് വേണമെങ്കിലും തരാം പഞ്ചസാര ഇന്ത്യയില്‍ നിന്നും ഇറക്കുമതി ചെയ്യാം, വേണമെങ്കില്‍ സാക്കീര്‍ നായികിനെയും വിട്ടു തരാം അനൗദ്യോഗിക പാം ഓയില്‍ ബഹിഷ്‌കരണം ഒന്ന് പിന്‍വലിക്കണം എന്ന നിലപാടില്‍ ആണ് അവരുടെ പുതിയ ഭരണകൂടം. അത്രമാത്രം ഇന്ത്യയുടെ ബഹിഷ്‌കരണം അവരുടെ സാമ്പത്തിക വ്യവസ്ഥയുടെ നട്ടെല്ലൊടിച്ചിരിക്കുന്നു.

ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കണ്‍ട്രീസില്‍ പാകിസ്ഥാന്‍ കൊണ്ട് വന്ന പ്രമേയം എതിര്‍ത്തത് ലോകത്തെ ഏറ്റവും വലിയ ഇസ്ലാമിക രാജ്യമായ ഇന്തോനേഷ്യയും, മാലി ദ്വീപും, ഇന്ത്യയുടെ എക്കാലത്തെയും മികച്ച നയാതന്ത്ര പങ്കാളികളില്‍ ഒന്നായ ഒമാനും മറ്റുമാണ്. ഇതോടൊപ്പം സൗദി അറേബ്യയും സമാന നിലപാട് എടുത്തതോടെ പാകിസ്ഥാന്‍ അക്ഷരാര്‍ത്ഥത്തില്‍ ശ്വാസം മുട്ടിയ അവസ്ഥയിലായി. ഇസ്ലാമിക രാജ്യങ്ങളുടെ സംഘടനയില്‍ കശ്മീര്‍ വിഷയം അവതരിപ്പിച്ചപ്പോള്‍ കിട്ടിയ തിരിച്ചടി കുറച്ചൊന്നുമല്ല പാകിസ്താനെ വിഷമിപ്പിക്കുന്നത്. പ്രത്യേകിച്ചു സൗദി അറേബ്യയുടെ അടിമയായി സ്വയം പരിഗണിച്ചു പോരുന്ന പാകിസ്ഥാന്, കാശ്മീര്‍ വിഷയം ഇന്ത്യയുടെ ആഭ്യന്തര കാര്യം ആണെന്നും അതില്‍ ഇടപെടാന്‍ ഞങ്ങള്‍ ഇല്ലെന്നും ഉള്ള അവരുടെ നിലപാട് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു ഇതിനെ തുടര്‍ന്ന് ബോയ്‌കോട്ട് സൗദി എന്ന പേരില്‍ വാന്‍ പ്രതിഷേധം ആയിരിന്നു സാമൂഹ്യ മാധ്യമങ്ങളിലൂടെ സൗദിക്ക് എതിരെ പാകിസ്ഥാനില്‍ നടന്നത് .

ഇതിനെ തുടര്‍ന്ന് ആനപ്പുറത്തിരിക്കുന്ന ഉറുമ്പിനെ പോലെ, തങ്ങള്‍ക്കു ഇല്ലാത്ത ശക്തി ഉണ്ടെന്നു ധരിച്ചു, പ്രതികരിക്കാന്‍ ഇറങ്ങിയതാണ് ഇപ്പോള്‍ പാകിസ്താന് വിനയായിരിക്കുന്നതു. അവരുടെ വിദേശകാര്യ വകുപ്പ് മന്ത്രി ഖുറേഷി ഒരു ചാനലിന് കൊടുത്ത അഭിമുഖത്തില്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു. ' സൗദി അറേബ്യയോട് ഞങ്ങള്‍ ബഹുമാനപൂര്‍വം പറയുകയാണ്, കാശ്മീര്‍ വിഷയത്തില്‍ ഞങ്ങളോടൊപ്പം നില്‍ക്കണമെന്നത് പാകിസ്ഥാന്‍ ജനങ്ങളുടെ ആവശ്യമാണ്. ഇസ്ലാമിക രാജ്യങ്ങളുടെ നേതാവ് എന്ന നിലയില്‍ ഞങ്ങള്‍ അത് ആവശ്യപ്പെടുന്നു. അങ്ങനെ സംഭവിച്ചില്ല എങ്കില്‍ ഇസ്ലാമിക രാജ്യങ്ങളുടെ സംഘടനയിലെ, ഞങ്ങളോടൊപ്പം നില്‍ക്കുന്ന മറ്റു രാജ്യങ്ങളെ കൂടെ ചേര്‍ത്ത് മുന്നോട്ടു പോകണമെന്ന് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനോട് ആവശ്യപ്പെടാന്‍ ഞാന്‍ നിര്‍ബന്ധിതനാകും. വേണ്ടി വന്നാല്‍ ഇസ്ലാമിക ഓര്‍ഗനൈസേഷനെ പിളര്‍ത്താനും തുര്‍ക്കിയുടെ നേതൃത്വത്തില്‍ പുതിയ ഒരു ഖിലാഫത് തുടങ്ങാനും ഞങ്ങള്‍ മടിക്കില്ല എന്ന പരോക്ഷ ധ്വനിയും അതില്‍ ഉണ്ടായിരിന്നു.

എന്തായാലും ഇതോടെ പുലിവാല്‍ പിടിച്ചിരിക്കുകയാണ് ഖുറേഷിയും, ഇമ്രാന്‍ ഖാനും പിന്നെ മൊത്തത്തില്‍ പാകിസ്ഥാനും. പാകിസ്ഥാന്‍ ഒരു അടിമ രാഷ്ട്രമാണ്. നാലു ഭാഗത്തു നിന്നും കടം വാങ്ങിയാണ് അവരുടെ നില നില്‍പ് തന്നെ. അവര്‍ അത് ഓര്‍ക്കണമായിരുന്നു. 6.2 ബില്യണ്‍ ഡോളറിന്റെ വായ്പയാണ് 2018 നവംബറില്‍ മാത്രം അവര്‍ സൗദിയോട് മേയ്ച്ചിരിക്കുന്നതു. മൂന്നു ബില്യണ്‍ കടം പണം ആയും, ബാക്കി പെട്രോള്‍ ആയും. അതോടു കൂടി ഡയലോഗ് അടിച്ചതൊക്കെ മതി, എടുക്കാനുള്ള കാശു ഇങ്ങു എടുക്കു എന്ന് പറഞ്ഞിരിക്കുകയാണ് സൗദി , കൂടാതെ എണ്ണയുടെ കാര്യത്തിലും ഒരു തീരുമാനമായി എന്ന് പ്രത്യകം പറയേണ്ടല്ലോ.

പണം തിരിച്ചു കൊടുത്ത് പോട്ടെ എന്ന് വയ്ക്കാം. സത്യത്തില്‍ പാകിസ്ഥാന് അടിയായിരിക്കുന്നതു എത്രയോ കാലമായി തങ്ങളോട് സൗഹൃദത്തില്‍ കഴിഞ്ഞിരുന്ന ഒരു രാജ്യത്തെ സ്വന്തം നാവു കൊണ്ടും, പ്രവൃത്തി കൊണ്ടും പിണക്കി എന്ന വസ്തുതയാണ്. മറ്റെന്തുണ്ടായിട്ടും കാര്യമില്ല വകതിരിവില്ലെങ്കില്‍ എന്ന് പറയാറുണ്ട് പൊതുവെ , എന്നാല്‍ മറ്റൊന്നും ഇല്ല കൂടെ വകതിരിവും ഇല്ല മരുന്നിനു പോലും എന്നാണ് പാകിസ്ഥാന്റെ കാര്യം. ഇവരെ കുടിച്ച വെള്ളത്തില്‍ വിശ്വസിക്കരുത് എന്ന് സൗദി അറേബ്യയും ഇതിനോടകം തിരിച്ചറിഞ്ഞു കഴിഞ്ഞിട്ടുണ്ട്.

എന്തായാലും ഏരുതീയില്‍ നിന്നും വറചട്ടിയിലേക്കു എന്നത് പോലെയാണ് പാകിസ്ഥാന്റെ കാര്യം. ആകെ കൈ മുതല്‍ ആയിരിക്കുന്ന പിച്ച ചട്ടിയുമായി ഇറങ്ങിയിട്ടുണ്ട് ചൈനയുടെ അടുത്തേക്ക്. ഒന്നും കാണാതെ ചൈനീസ് മാമന്‍ ഒന്നും ചെയ്യാറില്ല എന്ന് ചൈനയെ അറിയുന്നവര്‍ക്ക് എല്ലാം അറിയാം. പാകിസ്ഥാനും അറിയാമായിരിക്കും, പക്ഷെ വേറെ വഴിയൊന്നുമില്ല. പാകിസ്ഥാന്‍ എന്ന രാജ്യം എത്ര കാലം തുടര്‍ന്ന് ഉണ്ടാകും. ചൈന അവരെ വില കൊടുത്തു വാങ്ങുമോ?അതോ അങ്ങനെയങ്ങു സ്വന്തമാക്കുമോ എന്നെ ഇനി അറിയാന്‍ ബാക്കിയുള്ളു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാര്യയെ കൊലപ്പെടുത്തി ചൂളയില്‍ കത്തിച്ചു: സിനിമയെ വെല്ലും കൊലപാതക തിരക്കഥ  (2 hours ago)

തിരുവനന്തപുരം ശാസ്തമംഗലം വാര്‍ഡില്‍ ആര്‍ ശ്രീലേഖ ബിജെപി സ്ഥാനാര്‍ഥി  (2 hours ago)

ബലാത്സംഗക്കേസിലെ പ്രതിയായ ആം ആദ്മി പാര്‍ട്ടി എംഎല്‍എ ഓസ്‌ട്രേലിയയില്‍  (4 hours ago)

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയ്ക്ക് പണിഷ്‌മെന്റ് നല്‍കി കോണ്‍ഗ്രസ്  (5 hours ago)

വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള തര്‍ക്കത്തിനൊടുവില്‍ സഹപാഠിയ്ക്ക് നേരെ വെടിയുതിര്‍ത്ത് വിദ്യാര്‍ത്ഥികള്‍  (5 hours ago)

കോളേജ് ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

ലാഭത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ എണ്ണം 27; വ്യവസായ മന്ത്രി പി.രാജീവിൻ്റെ സാന്നിധ്യത്തിൽ പൊതുമേഖലാ സ്ഥാപനങ്ങളുടെ അർദ്ധ വാർഷിക അവലോകന യോഗം ചേർന്നു  (6 hours ago)

ആദ്യഘട്ടത്തിൽ 67 സ്ഥാനാര്‍ത്ഥികൾ; തിരുവനന്തപുരം കോര്‍പ്പറേഷൻ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത്  (6 hours ago)

ബിഗ് ബോസ് മലയാളം 7 ന്റെ കപ്പ് പൊക്കി അനുമോൾ; രണ്ടാം സ്ഥാനത്ത് 'ആ മത്സരാർത്ഥി'  (6 hours ago)

രാഷ്ട്രത്തെ തന്നെ അപമാനിക്കുന്നതിന്ന് തുല്യം; കൃത്യമായ അജണ്ടയോടു കൂടിയുള്ള കാവിവൽക്കരണ ഗൂഢാലോചന; വിദ്യാർഥികളെ കൊണ്ട് ഗണഗീതം പാടിപ്പിച്ചത് നിന്ദ്യമാണെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നി  (7 hours ago)

ഓപ്പറേഷന്‍ ഡി-ഹണ്ട്; സംസ്ഥാനവ്യാപകമായി സ്പെഷ്യല്‍ ഡ്രൈവ്; വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 67 കേസുകള്‍  (7 hours ago)

സംസ്കൃതത്തിൽ ഗവേഷണം ചെയ്ത വിദ്യാർത്ഥിക്കെതിരെ ഫാക്കൽറ്റി ഡീൻ ജാത്യാധിക്ഷേപം നടത്തിയ സംഭവം; അടിയന്തരാന്വേഷണത്തിന് നിർദ്ദേശം നൽകി മന്ത്രി ആർ ബിന്ദു  (7 hours ago)

അടിസ്ഥാനസൗകര്യമേഖലയിൽ വികസനപദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കും; വിവിധപദ്ധതികളുടെ നിർമാണപുരോഗതി വിലയിരുത്തി മന്ത്രി കെ എൻ ബാലഗോപാൽ  (7 hours ago)

കുട്ടികളെ വർഗീയതയിലേക്ക് തള്ളിവിട്ട്, ഔദ്യോഗിക സംവിധാനങ്ങളെ ദുരുപയോഗം ചെയ്ത് കേന്ദ്ര സർക്കാർ വെറുപ്പിന്റെ രാഷ്ട്രീയം നടപ്പിലാക്കുന്നു; വന്ദേഭാരതിന്റെ ഉദ്ഘാടനച്ചടങ്ങിനിടെ വിദ്യാര്‍ഥികളെക്കൊണ്ട് ആര്‍എസ്  (7 hours ago)

ഉത്തരേന്ത്യയിലേതു പോലെ വിഭജനത്തിന്റെ രാഷ്ട്രീയമാണ് ബി.ജെ.പി കേരളത്തിലും നടപ്പാക്കാന്‍ ശ്രമിക്കുന്നത്; വിദ്യാര്‍ത്ഥികളെ ഉപയോഗിച്ച റെയില്‍വെയുടെ നടപടി നിയമവിരുദ്ധം ; വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സത  (7 hours ago)

Malayali Vartha Recommends