Widgets Magazine
02
May / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുഎഇയില്‍ ഓറഞ്ച് അലര്‍ട്ട്...ന്യൂനമർദ്ദം ..രാത്രി പത്ത് മണി വരെ കനത്ത മഴ..കൂടുതല്‍ മഴ പ്രതീക്ഷിക്കുന്നത് ഈ ഭാഗങ്ങളില്‍


കോട്ടയം കുറിച്ചിയിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ മകനെ അമ്മ വെട്ടിപ്പരിക്കേൽപ്പിച്ചു; തലയ്ക്കും നെഞ്ചിലും വെട്ടേറ്റ മകൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ...


യുഎഇയിൽ ഓറഞ്ച് അലേർട്ട്:- നിരവധി വിമാനങ്ങള്‍ റദ്ദാക്കി എമിറേറ്റ്സ് എയര്‍ലൈന്‍...


കോവിഡ് വാക്സീൻ സർട്ടിഫിക്കറ്റുകളിൽനിന്നു, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കി കേന്ദ്ര സർക്കാർ... തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ടാണു ചിത്രം നീക്കിയതെന്നാണു വിശദീകരണം...


ഇസ്രായേലുമായുള്ള എല്ലാ നയതന്ത്രബന്ധവും ഒഴിവാക്കി ലാറ്റിനമേരിക്കൻ രാജ്യമായ കൊളംബിയ...ഗസ്സയിലെ അതിക്രമത്തിന് മുന്നിൽ ലോകരാജ്യങ്ങൾ നിഷ്ക്രിയരായി നിൽക്കരുത്...

ഒന്നുകില്‍ ഇന്ത്യ വിടുക; അല്ലെങ്കില്‍ കേരളത്തിലേക്ക് പോവുക; സാകിര്‍ നായിക് ഇന്ത്യന്‍ മുസ്ലിങ്ങളെ ഉപദേശിക്കുന്നു; ലക്ഷ്യം ഇന്ത്യന്‍ ജനതയെ മത, ജാതി,വര്‍ഗ്ഗ,ദേശപരമായ വിഭജനം; ഇന്ത്യ, കാനഡ, യു.കെ, മലേഷ്യ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ സാകിര്‍ നായിക്കിന്റെ പ്രഭാഷണങ്ങള്‍ക്ക് നിരോധനമുണ്ട്

24 AUGUST 2020 01:32 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

ഇന്ത്യന്‍ ജനതയെ മത, ജാതി,വര്‍ഗ്ഗ,ദേശപരമായി വിഭജിക്കാന്‍ ശ്രമിച്ച് വിവാദ മത പ്രഭാഷകന്‍ സാകിര്‍ നായിക്. സമൂഹ മാധ്യമത്തില്‍ കൂടി ഒരു ചോദ്യത്തിന് ഉത്തരം എന്ന നിലയിലാണ് അദ്ദേഹം വിഘടനവാദത്തോട് അടുത്ത് നില്‍ക്കുന്ന തരത്തില്‍ ആഹ്വാനം നല്‍കിയത്. എന്നും വിവാദങ്ങളുടെ കളിത്തോഴനാണ് സാകിര്‍ നായിക്. ഇന്ത്യ, യു.കെ, കാനഡ തുടങ്ങിയ അനവധി രാജ്യങ്ങളില്‍ വിദ്വേഷ പ്രചാരണത്തിന്റെ പേരില്‍ വിലക്ക് നേരിടുന്ന ഒരു വ്യക്തി കൂടെയാണ് അദ്ദേഹം. കഴിഞ്ഞ 6 വര്‍ഷമായി മുസ്ലിങ്ങള്‍ ഇന്ത്യയില്‍ കൊടിയ അടിച്ചമര്‍ത്തലുകള്‍ക്കു വിധേയമായി കൊണ്ടിരിക്കുകയാണെന്നും. അതിനെതിരെ സംഘടിക്കണം എന്നും ആഹ്വാനം ചെയ്തു സാകിര്‍ നായിക് .പൊതുവില്‍ നിര്‍ദോഷം എന്ന് തോന്നുന്ന ഉപദേശത്തിന്റെ ഉള്ളില്‍ കൂടെ ജനങ്ങളെ മത, ജാതി, വര്‍ഗ്ഗ, ദേശപരമായി വിഭജിക്കാന്‍ പര്യാപ്തമായ തരത്തില്‍ ചിന്തകളെ തിരിച്ചു വിടാന്‍ അദ്ദേഹം ശ്രമിച്ചു എന്ന് നമുക്ക് ആ വീഡിയോ യില്‍ കൂടെ മനസ്സിലാക്കാവുന്നതാണ്.

ഇന്ത്യ മുസ്ലീങ്ങള്‍ക്ക് ജീവിക്കാന്‍ പറ്റാത്ത ഒരു സ്ഥലമായിരിക്കുക ആണെന്നും അതിനാല്‍ മുസ്ലീങ്ങള്‍ ഹിജ്‌റ ചെയ്തു ഇന്ത്യ വിട്ടു പോകാനുള്ള ശ്രമങ്ങള്‍ നടത്തണം എന്നാണ് സാകിര്‍ നായിക് ആഹ്വാനം ചെയ്യുന്നത്. ഇനി ഇന്ത്യ വിട്ടു പോകാന്‍ കഴിയില്ലെങ്കില്‍ മുസ്ലിങ്ങള്‍ക്ക് കൂടുതല്‍ ജീവിക്കാന്‍ സാഹചര്യമുള്ള മറ്റു സംസ്ഥാനങ്ങളിലേക്ക് പോകണം എന്നും അദ്ദേഹം പറഞ്ഞു. കേരളമാണ് എന്റെ മനസ്സില്‍ വരുന്ന പേര് എന്നും കേരളത്തില്‍ മറ്റു സമുദായങ്ങള്‍ക്കും തുല്യ പ്രാധാന്യമാണെന്നും അദ്ദേഹം പ്രസ്താവിച്ചു. ഇന്ത്യയില്‍ നിലവില്‍ ഔദ്യോഗിക കണക്കു പ്രകാരം 20 കോടി മുസ്ലിങ്ങള്‍ ഉണ്ടെന്നും എന്നാല്‍ തന്റെ അഭിപ്രായത്തില്‍ അത് ഒരു 25-30 കോടി എങ്കിലുമായിരിക്കും. നമ്മള്‍ ഒരുമിച്ചു നില്‍ക്കണം എന്നും ദളിതരെ കൂടെ കൂട്ടണമെന്നും അദ്ദേഹം പറയുന്നു. ദളിതര്‍ ഹിന്ദുക്കളല്ല, അബേദ്കര്‍ ഇസ്ലാമില്‍ ആകൃഷ്ടനായിരിന്നു എന്നാല്‍ മുസ്ലീങ്ങള്‍ അംബേദ്കറിനെ സ്വീകരിച്ചില്ല. അതുകൊണ്ടാണ് ഇസ്ലാം കഴിഞ്ഞാല്‍ ഏറ്റവും നല്ല മതമായ ബുദ്ധിസം അദ്ദേഹം തിരഞ്ഞെടുത്തതെന്നും സാകിര്‍ നായിക് കൂട്ടിച്ചേര്‍ത്തു.

തീര്‍ത്തും വിഭജന പരമായ സമീപനമാണ് സാകിര്‍ നായിക് ഇവിടെ കൈ കൊണ്ടിരിക്കുന്നത്. ഒന്നാമത് ഇന്ത്യന്‍ മുസ്ലിങ്ങളെ രാജ്യത്തിന് എതിരായും മറ്റു മത വിഭാഗങ്ങള്‍ക്ക് എതിരായും തിരിക്കാനുള്ള ഒരു ശ്രമമാണ്. അംബേദ്കറിനെയും അദ്ദേഹം സ്വീകരിച്ച ബുദ്ധ മതത്തെയും പ്രകീര്‍ത്തിച്ച സാകിര്‍ നായിക് തന്നെയാണ് അഫ്ഗാനിസ്ഥാനില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബുദ്ധ പ്രതിമ തകര്‍ത്തതിനെ ന്യായീകരിച്ചത്. ആദ്യം മുസ്ലിങ്ങള്‍ എന്നും അല്ലാത്തവര്‍ എന്ന് ഈ രാജ്യത്തെ ജനങ്ങളെ വിഭജിച്ചു കൊണ്ട് ചില പ്രത്യേക ലക്ഷ്യങ്ങള്‍ക്കു വേണ്ടി അദ്ദേഹം പ്ലാന്‍ ചെയ്യുകയാണോ എന്ന് ന്യായമായും സംശയിക്കാവുന്നതാണ്. അതിനു ശേഷം ഹിന്ദുക്കള്‍ എന്നും ദളിതര്‍ എന്നും വീണ്ടും അദ്ദേഹം വിഭജനം നടത്തുന്നത് കാണാന്‍ സാധിക്കും. അവരെ കൂടെ കൂട്ടണം എന്നാണ് പറയുന്നത് . ദളിതര്‍ ഹിന്ദുക്കള്‍ അല്ല എന്നും നായിക് പറയുന്നു.

ഒരു ദളിത് കോണ്‍ഗ്രസ് എം.എല്‍.എയുടെ ബന്ധു ഒരു സാമൂഹ്യ മാധ്യമ പോസ്റ്റ് കാരണം ആക്രമിക്കപ്പെട്ടത് താരതമ്യം ചെയ്തു നോക്കുമ്പോള്‍ സാകിര്‍ നായികിനെ പോലുള്ള തീവ്ര ചിന്താഗതിക്കാരുടെ ഈ വിഷയത്തിലുള്ള ഇരട്ടത്താപ്പ് നമുക്ക് വ്യക്തമാകുന്നതാണ്. പിന്നീട് സംസ്ഥാനങ്ങള്‍ വച്ചാണ് വിഭജനം, ചില ഇടങ്ങള്‍ നല്ലതാണെന്നും എന്നാല്‍ മറ്റു ചില ഇടങ്ങള്‍ അപകടമാണെന്നും പറഞ്ഞു വീണ്ടും ജനങ്ങളുടെ മനസ്സില്‍ ഭീതിയും വിദ്വെഷവും വളര്‍ത്താനുള്ള ശ്രമം നമുക്ക് കാണാവുന്നതാണ്.

2016 ലാണ് സാമ്പത്തിക ക്രമക്കേടിനും വിധ്വസക പ്രവര്‍ത്തനങ്ങള്‍ക്കും കലാപം ഉണ്ടാക്കാന്‍ ആഹ്വാനം നടത്തിയതിനും ഇന്ത്യന്‍ സര്‍ക്കാര്‍ സാകിര്‍ നായികിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. ആ സമയത്തു സൗദി അറേബിയയിലായിരുന്ന നായിക് അവിടെ നിന്നും നേരിട്ട് രാഷ്ട്രീയ അഭയം തേടിയാണ് മലേഷ്യയില്‍ എത്തിയത്. മലേഷ്യ നായിക്കിന് അഭയം കൊടുത്തു. ഇപ്പോള്‍ മലേഷ്യയില്‍ അവിടത്തെ ന്യൂനപക്ഷത്തെ രാജ്യത്തില്‍ നിന്നും പുറത്താക്കണം എന്ന് ആഹ്വാനം ചെയ്തതിനെ തുടര്‍ന്ന്, നായികിനെ രാജ്യത്തില്‍ നിന്നും പുറത്താക്കണം എന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. മലേഷ്യയുടെ ഐക്യം തകര്‍ക്കുന്ന ഒരു പ്രവര്‍ത്തനവും വച്ച് പൊറുപ്പിക്കില്ല എന്നായിരുന്നു അവിടത്തെ അപ്പോഴത്തെ പ്രസിഡന്റ് മഹതിര്‍ മുഹമ്മദ് പറഞ്ഞത്. ഇന്ത്യന്‍ സര്‍ക്കാര്‍ ഇപ്പോഴും നായിക്കിന്റെ വിട്ടു കിട്ടുവാനുള്ള ശ്രമങ്ങളിലാണ്.

താന്‍ എല്ലാ വിധ ഇസ്ലാമിക വിഭാഗീയതകള്‍ക്കും എതിരാണെന്നതാണ് അദ്ദേഹം പറയുന്നതെങ്കിലും തീവ്ര സലഫിസത്തിന്റെയും വഹാബിസത്തിന്റെയും പ്രയോക്താക്കളില്‍ ഒരാളായിട്ടാണ് സാകിര്‍ നായിക് അറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ വിട്ടു വീഴ്ച ഇല്ലാത്ത നയങ്ങള്‍ പലപ്പോഴും വിവാദങ്ങള്‍ വക്ഷണിച്ചു വരുത്തിയിട്ടുണ്ട്. അഫ്ഗാനിസ്ഥാനില്‍ ബുദ്ധ വിഗ്രഹങ്ങള്‍ തകര്‍ത്തപ്പോള്‍ അത് അവരെ വിദ്യാഭ്യാസം ചെയ്യിപ്പിച്ചതാണെന്ന് പറഞ്ഞാണ് അദ്ദേഹം ന്യായീകരിച്ചത്. അതുപോലെ ഗള്‍ഫ് രാജ്യങ്ങളില്‍ ആരാധനയ്ക്കായി ഹിന്ദു ക്ഷേത്രങ്ങള്‍ പണി കഴിപ്പിച്ചപ്പോഴും അതിനെ അദ്ദേഹം രൂക്ഷമായി വിമര്‍ശിക്കുകയുണ്ടായി.

ദിവസങ്ങള്‍ക്കു മുന്‍പാണ് സ്വയം പൊട്ടിത്തെറിക്കാനുള്ള ചാവേര്‍ ബോംബായി മാറാന്‍ ശ്രമിച്ച ഉത്തര്‍പ്രദേശുക്കാരനെ പോലീസ് അറസ്റ്റ് ചെയ്തത്. അത്തരത്തില്‍ രാജ്യത്തുടനീളം തീവ്ര ചിന്താഗതി വച്ച് പുലര്‍ത്തുന്നവര്‍ക്കു ഒത്തു ചേരാനുള്ള ഒരിടമായി കേരളം മാറാന്‍ സാകിര്‍ നായിക്കിന്റെ ആഹ്വാനം ബലം പകരുമോ എന്ന് ന്യായമായും സംശയിക്കാവുന്നതാണ്. നിലവില്‍ എസ്.ഡി.പി.ഐ പോലുള്ള തീവ്ര ആശയം വച്ച് പുലര്‍ത്തുന്ന സംഘടനകള്‍ക്ക് നല്ല രീതിയില്‍ വളക്കൂറുള്ള മണ്ണാണ് കേരളം. എസ്.ഡി.പി.ഐ പോലുള്ള സംഘടനകള്‍ക്ക് ഒളിഞ്ഞും തെളിഞ്ഞും ആശയപരമായും സാമ്പത്തികമായും മറ്റു തരത്തിലും സഹായം ചെയ്യുന്ന നിരവധി പേരാണ് നമ്മുടെ നാട്ടിലുള്ളത്. ഇന്ത്യയില്‍ ഇസ്ലാമിക സ്‌റ്റേറ്റിന്റെ പ്രവര്‍ത്തനം ഭൂരിഭാഗവും കേരളം, കര്‍ണാടകം എന്നീ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചാണെന്ന യു.എന്‍ റിപ്പോര്‍ട്ടും നിലവിലുണ്ട്. സിറിയയില്‍ ഇസ്ലാമിക് സ്‌റ്റേറ്റിന് വേണ്ടിയുള്ള യുദ്ധത്തില്‍ പങ്കെടുക്കാന്‍ അനവധി ആള്‍ക്കാര്‍ കേരളത്തില്‍ നിന്നും പോവുകയും ചെയ്തിരിന്നു.

എന്നാല്‍ കൂടുതല്‍ ഭയക്കേണ്ട കാര്യം, ഐ.എസില്‍ പോയവര്‍ ആയാലും ശ്രീലങ്കയില്‍ ആക്രമണം നടത്തിയവര്‍ ആയാലും, ബംഗ്ലാദേശില്‍ പൊട്ടി തെറിച്ച ആള്‍ ആയാലും അവര്‍ക്കെല്ലാം പൊതുവായി ഒരു കാര്യം ഉണ്ടായിരിന്നു. അവരെല്ലാം സാകിര്‍ നായിക്കിന്റെ പ്രഭാഷണങ്ങള്‍ സ്ഥിരമായി കേള്‍ക്കാറുണ്ടായിരുന്നു. ബംഗ്ലാദേശിന്റെ ചരിത്രത്തിലെ ഏറ്റവും ഭീകരമെന്ന് കരുതുന്ന ധാക്കയിലെ ഒരു ബേക്കറിയില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ നടന്ന അന്വേഷണത്തില്‍ മനസ്സിലായത് ആക്രമി സാകിര്‍ നായിക്കിന്റെ പീസ് ടി.വി വഴി സംപ്രേക്ഷണം ചെയ്ത പ്രകോപനപരമായ പ്രഭാഷണങ്ങളില്‍ പ്രചോദിതന്‍ ആയിട്ടാണ് ഈ കൃത്യം ചെയ്തത് എന്നാണ് . അതിനെ തുടര്‍ന്നാണ് ബംഗ്ലാദേശി സര്‍ക്കാര്‍ പീസ് ടി വി യെയും നായിക്കിന്റെ പ്രഭാഷണങ്ങള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയത്. ഇന്ത്യ, കാനഡ, യു.കെ, മലേഷ്യ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിലവില്‍ സാകിര്‍ നായിക്കിന്റെ പ്രഭാഷണങ്ങള്‍ക്ക് നിരോധനമുണ്ട് എങ്കിലും എത്ര മാത്രം തെളിവുകള്‍ നിലവില്‍ ഉണ്ടെങ്കിലും അദ്ദേഹത്തെ ഇപ്പോഴും ന്യായീകരിക്കുന്ന അനവധി ആള്‍ക്കാരെ നമുക്ക് കാണാന്‍ സാധിക്കും, കേരളത്തില്‍ തന്നെ. ഇത് ഭയാനകമായ സാഹചര്യം ആണെന്നുള്ളതില്‍ എതിരഭിപ്രായമില്ല.

നിലവില്‍ ഇന്ത്യയൊട്ടുക്കും തീവ്രവാദത്തിന്റെ കാര്യത്തില്‍ കേരളത്തെ കുറിച്ച് അത്ര നല്ല അഭിപ്രായം അല്ല. ഉയര്‍ന്ന വിദ്യാഭ്യാസത്തിന്റെയും , ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളില്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പേരിലും ഉയര്‍ന്ന ജീവിത നിലവാരത്തിന്റെ പേരിലും അറിയപ്പെട്ടിരുന്ന നമ്മള്‍ ഇപ്പോള്‍ കുറച്ചു കാലമായി തീവ്ര വാദത്തിന്റെയും കള്ളക്കടത്തിന്റെയും മറ്റു രാജ്യദ്രോഹ നടപടികളുടെയും പേരിലാണ് അറിയപ്പെട്ടു കൊണ്ടിരിക്കുന്നത്. ഇത് ഊട്ടിയുറപ്പിക്കാന്‍ വേണ്ടി മാത്രമേ സാകിര്‍ നായിക്കിന്റെ ആഹ്വാനം ഉപകരിക്കുകയുള്ളൂ . കേരളം മനഃസമാധാനത്തോട് കൂടി ജീവിക്കാന്‍ പറ്റിയ ഒരു സ്ഥലമാണ് എന്ന് മാത്രം പറഞ്ഞിരുന്നെങ്കില്‍ ഇത് ഇത്ര വലിയ വിഷയം ആകേണ്ട കാര്യം ഇല്ലായിരുന്നു . എന്നാല്‍ ജനങ്ങളെ പരസ്പരം വിഭജിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയും. വര്‍ഗീയമായും ദേശപരമായും ഒരു ധ്രുവീകരണം ഉണ്ടാക്കുവാനും ഉള്ള ശ്രമങ്ങള്‍ ആണ് ഭയപ്പെടുത്തുന്നത് .ഒന്നുകില്‍ ഇന്ത്യ വിട്ടു പോവുക അതിനു കഴിയാത്തവര്‍ കേരളത്തിലേക്ക് പോവുക എന്നത് ഒരിക്കലും നമുക്ക് അംഗീകരിക്കാന്‍ കഴിയുന്ന ഒരു ഉപദേശം അല്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കരുതലോടെ സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നതിനായി പല തരത്തിലുള്ള ഫേഷ്യലുകളും ട്രീറ്റ്മെന്റുകളും എടുക്കാം...  (4 minutes ago)

കോവിഡ് -19 പ്രതിരോധ കുത്തിവയ്പ്പില്‍ കൊവാക്‌സിന്‍ മികച്ച സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് ഭാരത് ബയോടെക്  (19 minutes ago)

പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മെയ് ആറു വരെ അവധി പ്രഖ്യാപിച്ചു  (1 hour ago)

ആര്യയെരക്ഷിക്കാന്‍ വന്നിട്ട് വെട്ടിയിട്ട് വാഴത്തണ്ടായി ചിന്ത ജെറോം;മേയറെ ആക്രമിക്കുന്ന സൈബര്‍ തെമ്മാടി കൂട്ടങ്ങളെ വെച്ചേക്കില്ലെ ചേച്ചിയുടെ ഡയലോഗിന് കിടിലന്‍ മറുപടി,ചിന്തേച്ചി എവിടെ പരിപാടി അവതരിപ്പിച  (1 hour ago)

പുതിയ ഡ്രൈവിംഗ് ലൈസന്‍സ് ഇനി സ്വപ്‌നങ്ങളില്‍ മാത്രമാകുമോ?  (1 hour ago)

ജനങ്ങള്‍ പകല്‍ 11 മുതല്‍ വൈകുന്നേരം 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം... ഉഷ്ണതരംഗ സാധ്യത വിലയിരുത്താന്‍ ദുരന്തനിവാരണ അതോറിറ്റിയുടെ യോഗം ചേര്‍ന്ന് മുഖ്യമന്ത്  (2 hours ago)

യുഎഇയില്‍ ഓറഞ്ച് അലര്‍ട്ട്...  (2 hours ago)

കെഎസ്ആര്‍ടിസിയില്‍ ഡ്യൂട്ടിക്ക് ഹാജരാകാതിരുന്ന ജീവനക്കാര്‍ക്കെതിരെ അച്ചടക്ക നടപടി  (2 hours ago)

വയറുവേദനയുമായെത്തിയ യുവതിയുടെ വയറ്റില്‍ നിന്നും 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ നീക്കം ചെയ്തു  (3 hours ago)

മലപ്പുറത്ത് ഡ്രൈവിങ് സ്‌കൂള്‍ മാഫിയയെന്ന ഗണേഷ് കുമാറിന്റെ പരാമര്‍ശം കത്തിച്ച് സിഐടിയു;കൈവെച്ചത് മലപ്പുറത്ത് ആയതുകൊണ്ട് പിണറായി ഗണേഷിനെ കൈയ്യൊഴിഞ്ഞു,തൊപ്പിയും തലേക്കെട്ടുമുള്ളവരോട് പ്രകടിപ്പിക്കുന്ന വൈ  (3 hours ago)

കേരള സ്റ്റാര്‍ട്ടപ്പായ ആലിബൈ ഗ്ലോബലും ഐഐടി ബോംബെയും ടെക്നോളജി കരാര്‍ ഒപ്പുവെച്ചു:- അത്യാധുനിക സ്ഫെറിക്കല്‍ റോബോട്ട് സാങ്കേതികവിദ്യ പങ്കിടും...  (5 hours ago)

എസ്എൻസി ലാവ്‍ലിൻ കേസ് ലിസ്റ്റ് ചെയ്തത് 110 നമ്പർ കേസായി ,101 നമ്പർ കേസ് പരിഗണിച്ച് തീരത്തെ വന്നതോടെ വീണ്ടും മാറ്റി....40-ആം തവണയും ലാവ്‌ലിൻ കേസ് മാറ്റി  (5 hours ago)

ശൈഖ് തഹ്‌നൂന്റെ നിര്യാണത്തിൽ അനുശോചനമറിയിച്ച് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി...  (5 hours ago)

മുജീബ് ടി. മുഹമ്മദ് കഥ എഴുതി സംവിധാനം ചെയ്ത അഞ്ചാം വേദം ചർച്ചയാകുന്നു....  (5 hours ago)

ചിപ്സ് നിർമ്മാണശാലയിൽ വൻ തീപിടുത്തം...  (6 hours ago)

Malayali Vartha Recommends