Widgets Magazine
10
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ സമരം മറികടന്ന് ടെസ്റ്റ് പരിഷ്‌കരണം നടപ്പാക്കാനായി ഗതാഗതമന്ത്രിയുടെ നിര്‍ദേശം... സ്ലോട്ട് ലഭിച്ചവര്‍ വെള്ളിയാഴ്ച മുതല്‍ ടെസ്റ്റിന് എത്തണം... ഹൈക്കോടതി ഉത്തരവ് മാനിക്കണം, ടെസ്റ്റിന് പോലീസ് സംരക്ഷണം ഉറപ്പാക്കാനും ആര്‍.ടി.ഒമാര്‍ക്ക് നിര്‍ദേശം നല്‍കി മന്ത്രി


ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...


പശ്ചിമേഷ്യയില്‍ അനിശ്ചിതത്വം കൂട്ടി റഫാ ലക്ഷ്യമാക്കിയുള്ള ഇസ്രയേല്‍ സൈനിക നീക്കം: ഇസ്രായേല്‍ ആക്രമണം തുടര്‍ന്നാല്‍ വെടിനിര്‍ത്തല്‍ കരാര്‍ സാധ്യമാകില്ലെന്ന് ഹമാസ് മുന്നറിയിപ്പ്...


ജനൽ പാളിയിലൂടെ നോക്കിയപ്പോൾ, കൊച്ചുമകളുടെയും, മകളുടെയും മൃതദേഹങ്ങള്‍...! എന്നെ മാത്രം ബാക്കി വച്ചത് എന്തിനാ... പൊട്ടിക്കരഞ്ഞ് മോഹനൻ പിള്ള:- ശ്രീജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി...


കടൽ ജലത്തിന്റെ താപനിലയിലുണ്ടാകുന്ന വ്യതിയാനം കടൽ ജീവികളേയും പവിഴപ്പുറ്റുകളെയും സാരമായി ബാധിച്ചു:- ഗുരുതര പ്രത്യാഘാതമെന്ന് മുന്നറിയിപ്പുമായി വിദഗ്ധർ...

ഉര്‍വശിയെ പത്രങ്ങള്‍ വാര്‍ത്തയാക്കിയത് ഇങ്ങനെ

27 APRIL 2015 10:49 AM IST
മലയാളി വാര്‍ത്ത.

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

പത്രപ്രവര്‍ത്തന രംഗം പഴയത് പോലെയല്ല. അടിമുടി മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ഒരു മേഖലയാണിത്. അച്ചടിയിലും പ്രസരണത്തിലും വന്ന നവ്യമായ സാങ്കേതിക സൗകര്യങ്ങള്‍, വാര്‍ത്തകളും ദൃശ്യങ്ങളും നിമിഷങ്ങള്‍ക്കുള്ളില്‍ കൈമാറ്റം ചെയ്യാന്‍ സാധിക്കുന്ന ന്യൂ ജനറേഷന്‍ ടെക്‌നോളജികള്‍, നവമാദ്ധ്യമങ്ങളുടെ കടന്നു വരവോടെ വാര്‍ത്തയുടെ സംസ്‌കാരത്തില്‍ വന്ന പുതു ശൈലികള്‍, മാദ്ധ്യമങ്ങള്‍ തമ്മിലുള്ള മത്സരത്തിലൂടെ വാര്‍ത്തയുടെ അവതരണത്തിലും ഗുണനിലവാരത്തിലും വേഗതയിലും വന്ന മാറ്റങ്ങള്‍. ചുരുക്കിപ്പറഞ്ഞാല്‍ രണ്ട് പതിറ്റാണ്ട് മുമ്പുള്ള അവസ്ഥയുമായി തട്ടിച്ചു നോക്കിയാല്‍ വലിയ മാറ്റങ്ങള്‍ക്ക് വിധേയമായ ഒരു മീഡിയയെയാണ് നമുക്കിപ്പോള്‍ കാണാന്‍ കഴിയുക. ഈ മാറ്റങ്ങളുടെ പെരുമഴക്കാലത്തിനിടയിലും ഒട്ടും മാറാതെ നില്ക്കുന്ന ചില പഹയന്മാരുണ്ട്, തുരുമ്പ് പിടിച്ച ചില രീതികളുണ്ട്, പഴകിപ്പുളിഞ്ഞ ചില ശൈലികളുണ്ട്, അത് ലോകാവസാനം വരെ നിലനില്ക്കുമെന്നാണ് ഇപ്പോഴത്തെ പോക്ക് കണ്ടാല്‍ തോന്നുന്നത്. അവയെക്കുറിച്ച് അല്പം പറയേണ്ടതുണ്ടെന്ന് തോന്നുന്നു.
ഈ കുറിപ്പിന്റെ ആത്മാവിലേക്ക് പെട്ടെന്ന് ആവാഹിച്ചു കയറാന്‍ വേണ്ടി ഇന്നത്തെ പ്രമുഖ മലയാള പത്രങ്ങളില്‍ വന്ന ഒരു റിപ്പോര്‍ട്ടില്‍ നിന്ന് തുടങ്ങാം. പ്രമുഖ നടി ഉര്‍വശി നിയമസഭാ സെക്രട്ടേറിയറ്റില്‍ നടന്ന ഒരു ചടങ്ങില്‍ വെള്ളമടിച്ച് എത്തി പരിപാടി അലമ്പാക്കിയതിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടാണ്. പക്ഷേ റിപ്പോര്‍ട്ടില്‍ ഒരിടത്തും നടിയുടെ പേരില്ല. മാതൃഭൂമി റിപ്പോര്‍ട്ട് തുടങ്ങുന്നത് ഇങ്ങനെ
നിയമസഭയില്‍ നടിയുടെ പ്രസംഗം കുഴഞ്ഞു ; സ്പീക്കര്‍ വേദിവിട്ടു
തിരുവനന്തപുരം: നിയമസഭാ സെക്രട്ടേറിയറ്റില്‍ ഇടതു സംഘടനയുടെ വനിതാഫോറത്തിന്റെ വാര്‍ഷികയോഗം പ്രമുഖനടിയുടെ അധികപ്രസംഗത്തില്‍ അലങ്കോലമായി. മദ്യലഹരിയില്‍ നാവുകുഴഞ്ഞ് നടി നിലവിട്ട് പ്രസംഗം തുടങ്ങിയതോടെ മുഖ്യാതിഥിയായിരുന്ന സ്പീക്കര്‍ എന്‍.ശക്തന്‍ വേദി വിടുകയും ചെയ്തു.
മാതൃഭൂമി മാത്രമല്ല, മനോരമയും ഇതേ ശൈലിയിലാണ് റിപ്പോര്‍ട്ട് കൊടുത്തിട്ടുള്ളത്. ചോദ്യമിതാണ്. ഈ റിപ്പോര്‍ട്ടില്‍ നടിയുടെ പേര് പറഞ്ഞാല്‍ എന്താണ് കുഴപ്പം? വാര്‍ത്ത വായിക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട വിവരമാണ് ആരാണ് ഒരു പൊതുവേദിയില്‍ ഇങ്ങനെ മദ്യപിച്ചെത്തി അലമ്പുണ്ടാക്കിയത് എന്നത്. കേരളത്തെ മദ്യവിമുക്ത സംസ്ഥാനമാക്കാന്‍ സര്‍ക്കാരും സന്നദ്ധ സംഘടനകളും ഘട്ടം ഘട്ടമായ നിയമനടപടികളും പ്രചാരണ പരിപാടികളും നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് സെക്രട്ടേറിയറ്റിനകത്ത് നടന്ന ഒരു പൊതുചടങ്ങില്‍ മദ്യപിച്ചെത്തി പരിപാടി കുളമാക്കാന്‍ സാമൂഹ്യരംഗത്ത് അറിയപ്പെടുന്ന ഒരാള്‍ ശ്രമിച്ചു എന്നത് ഒരു വലിയ വാര്‍ത്ത തന്നെയാണ്. അത് പുരുഷനായാലും സ്ത്രീയായാലും പരസ്യപ്പെടുത്തേണ്ടത് തന്നെയാണ്. പൊതു ചടങ്ങുകളിലും പരിപാടികളിലും മദ്യപിച്ച് എത്തുന്നവര്‍ക്കുള്ള ഫലപ്രദമായ ഒരു മരുന്ന് കൂടിയാണ് ആ വെളിപ്പെടുത്തല്‍. എന്നാല്‍ പത്രങ്ങളും മാദ്ധ്യമങ്ങളും ഇത്തരം വ്യക്തികളെ പ്രമുഖരെന്ന പദപ്രയോഗത്തില്‍ മാത്രം ഒതുക്കി അവരുടെ ഐഡന്റിറ്റി വെളിപ്പെടുത്താതെ സംരക്ഷിച്ച് നിറുത്തുവാന്‍ ശ്രമിക്കുന്നതിന് പിന്നിലെ ധര്‍മമെന്താണ്? ഇതേ പരിപാടി വീണ്ടും ആവര്‍ത്തിച്ചാലും നാലാളറിയാതെ പത്രങ്ങള്‍ തങ്ങളെ സംരക്ഷിച്ചു കൊള്ളും എന്ന സന്ദേശം ഇത്തരക്കാര്‍ക്ക് നല്കുകയാണോ?
ഈ വിഷയത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ ഇന്ന് ഫെയ്‌സ് ബുക്കില്‍ കണ്ട രസകരമായ ഒരു കമന്റ് ഇതാണ്. കേരളത്തിലെ ഒരു പ്രമുഖനഗരത്തിലെ പ്രമുഖസ്ഥാപനത്തിന്റെ പ്രമുഖ പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയ പ്രമുഖനടി കുഴഞ്ഞു. പ്രമുഖരായ സദസ്യര്‍ കുഴഞ്ഞു വീണു മരിഞ്ഞു. ഇങ്ങനെ ഒരു സ്റ്റാന്‍ഡേര്‍ഡ് ന്യൂസ് ടെമ്പ്‌ലേറ്റ് ഉണ്ടാക്കിവച്ചാല്‍ മതി. അപ്പോപ്പിന്നെ, ജേര്‍ണലിസ്റ്റ് കൊച്ചന്മാര്‍ക്കും കാരണവന്മാര്‍ക്കും ഒട്ടും പേടിക്കണ്ടല്ലോ (വിശ്വ പ്രഭ)
പേര് വെളിപ്പെടുത്താന്‍ മടിക്കേണ്ട ചില സന്ദര്‍ഭങ്ങള്‍ ഉണ്ടാവാറുണ്ട് എന്നത് സത്യമാണ്. അത്തരം അവസരങ്ങളില്‍ പ്രമുഖ വ്യക്തിയെന്നോ പ്രശസ്ത താരമെന്നോ പറഞ്ഞു കൊണ്ട് വാര്‍ത്ത കൊടുക്കേണ്ടി വരും. ഉദാഹരണത്തിന് പ്രമുഖയായ സോളാര്‍ വിവാദ നായിക ഒരു വെടി പൊട്ടിച്ചു എന്നിരിക്കട്ടെ. കേരളത്തിലെ അറിയപ്പെടുന്ന ഒരു പൊതുപ്രവര്‍ത്തകനേയോ സിനിമാ താരത്തെയോ രാഷ്ട്രീയ നേതാവിനെയോ ബന്ധപ്പെടുത്തി ഒരു ലൈംഗിക ആരോപണം അവര്‍ ഉന്നയിച്ചു എന്ന് കരുതുക. അപ്പോള്‍ ആ ആരോപണത്തിന്റെ നിജസ്ഥിതി നമുക്കറിയില്ലാത്തതിനാല്‍ വാര്‍ത്ത കൊടുക്കുമ്പോള്‍ ആരോപിതനായ വ്യക്തിയുടെ അഭിമാനത്തെ അല്പം കണക്കിലെടുക്കണം. 
അത്തരം സന്ദര്‍ഭങ്ങളില്‍ അയാളുടെ പേരിന് പകരം ഒരു പ്രമുഖ രാഷ്ട്രീയ നേതാവ് എന്നോ, പ്രമുഖ താരം എന്നോ നല്‍കാം. അങ്ങനെ നല്‍കുന്നതാണ് ആ സാഹചര്യത്തിലെ നൈതിക സമീപനം. സംശയത്തിന്റെ ആനുകൂല്യം നല്കുന്നതോടൊപ്പം ആരോപണം തെറ്റായിരുന്നുവെങ്കില്‍ അദ്ദേഹത്തിനും കുടുംബത്തിനും മക്കള്‍ക്കും സംഭവിക്കുമായിരുന്ന മാനഹാനിയില്‍ ആ റിപ്പോര്‍ട്ട് എഴുതിയ ആള്‍ക്കും പ്രസിദ്ധീകരിച്ച മാദ്ധ്യമത്തിനും പങ്കുണ്ടാവില്ല. 
ഐസ് ക്രീം കേസില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ ലൈംഗിക ആരോപണവുമായി റജീന ആദ്യം സമീപിച്ചത് ഏഷ്യാനെറ്റിനെയായിരുന്നു. അന്നത്തെ സാഹചര്യത്തില്‍ വാര്‍ത്തയുടെ നിജസ്ഥിതിയെക്കുറിച്ച് സംശയം തോന്നിയതിനാല്‍ അവര്‍ അത് ബ്രേക്കിംഗാക്കി ആഘോഷിക്കാന്‍ നിന്നില്ല. അതൊരു സമീപനമാണ്. ആ സമീപനത്തെ ആദരിക്കേണ്ടതുണ്ട്. എന്നാല്‍ ഇന്ത്യാവിഷന്‍ റജീനയെ ബ്രേക്ക് ചെയ്തതോടെ ഏഷ്യാനെറ്റടക്കം ആ വാര്‍ത്ത കൊടുക്കുവാന്‍ നിര്‍ബന്ധിതരായി എന്നത് വേറെ കാര്യം. കേസും കോടതിയും തെളിവുകളുമൊക്കെയായി വികസിച്ച ഐസ് ക്രീം വിവാദത്തിന്റെ നാള്‍വഴികളിലെ കാര്യമല്ല, വാര്‍ത്ത പുറത്തു വന്ന ആദ്യ ദിവസത്തെ റിപ്പോര്‍ട്ടിങ് രീതിയെക്കുറിച്ചും ഏഷ്യാനെറ്റ് എടുത്ത സമീപനത്തിന്റെ നൈതിക പ്രാധാന്യത്തെയുമാണ് ഇവിടെ ഉദാഹരിച്ചത്.
എന്നാല്‍ ഇവിടെ വിഷയം അതല്ല. നടി മദ്യപിച്ച് വന്ന് പരിപാടി അലമ്പാക്കിയത് നാട്ടുകാര്‍ നേരിട്ട് കണ്ടതാണ്. ആള്‍ ആരാണെന്നത് എല്ലാവര്‍ക്കും വ്യക്തമായി അറിയുന്നതാണ്. സംശയത്തിന്റെ ഒരു കണിക പോലും അവിടെയില്ല. പരിപാടിയില്‍ പ്രസംഗിക്കാന്‍ വന്ന ശേഷം സുബോധമില്ലാതെ ഇതെന്താ പരിപാടിയെന്ന് പരസ്യമായി ചോദിച്ചെന്നും ആ റിപ്പോര്‍ട്ടില്‍ തന്നെയുണ്ട്. നടി ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന പരിപാടി നിവൃത്തിയില്ലാതെ സംഘാടകര്‍ക്ക് മറ്റൊരു വ്യക്തിയെക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കേണ്ടി വന്നു. കാര്യങ്ങളെല്ലാം അത്ര മാത്രം സ്പഷ്ടമാണെന്നര്‍ത്ഥം. അങ്ങനെയിരിക്കെ ആ പേര് മറച്ചു വെക്കേണ്ട ഒരാവശ്യവുമില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തില്‍ ഇന്നും ഉയര്‍ന്ന താപനില തുടരുമെന്ന് കാലാവസ്ഥ പ്രവചനം.... 12 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പിന്റെ ഭാഗമായി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു  (17 minutes ago)

ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ സമരം മറികടന്ന് ടെസ്റ്റ് പരിഷ്‌കരണം നടപ്പാക്കാനായി ഗതാഗതമന്ത്രിയുടെ നിര്‍ദേശം... സ്ലോട്ട് ലഭിച്ചവര്‍ വെള്ളിയാഴ്ച മുതല്‍ ടെസ്റ്റിന് എത്തണം... ഹൈക്കോടതി ഉത്തരവ് മാനിക്കണം, ടെസ്  (31 minutes ago)

അലങ്കാരസസ്യമായ അരളി വളരെയധികം ശ്രദ്ധയോടെ ഉപയോഗിക്കേണ്ട സസ്യമാണ്  (4 hours ago)

പരിഷ്‌കരിച്ച ഡ്രൈവിംഗ് ടെസ്റ്റുമായി മുന്നോട്ടുപോകാന്‍ സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പിന് നിര്‍ദ്ദേശം  (5 hours ago)

തിരുവനന്തപുരം നഗരത്തില്‍ നാളെ മുതല്‍ മൂന്ന് ദിവസം ഗതാഗത നിയന്ത്രണം  (5 hours ago)

ശിവകാശിയിലെ പടക്ക നിര്‍മാണ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തില്‍ എട്ട് മരണം  (5 hours ago)

ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ യുവതിയെ മാന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തു  (5 hours ago)

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!  (9 hours ago)

ഡെങ്കിപ്പനി വ്യാപന സാധ്യത;മഴ വരുന്നത് മുന്നില്‍ കണ്ട് കൊതുകിന്റെ ഉറവിട നശീകരണം ശക്തമാക്കണം; വരുന്ന ഞായറാഴ്ച വീടുകളില്‍ ഡ്രൈ ഡേ ആചരിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്  (10 hours ago)

ജീവിതശൈലി രോഗ പ്രതിരോധത്തിനും മാനസികാരോഗ്യത്തിനും എക്സര്‍സൈസ് ഫിസിയോളജി; മന്ത്രി വീണാ ജോര്‍ജ് ഓസ്ട്രേലിയന്‍ എക്സര്‍സൈസ് ഫിസിയോളജി വിദഗ്ധനുമായി ചര്‍ച്ച നടത്തി  (10 hours ago)

അരളിപ്പൂവില്‍ നിന്നുള്ള വിഷമേറ്റ് യുവതി മരിച്ചുവെന്ന സംശയം; നിർണായക തീരുമാനവുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്; ക്ഷേത്രങ്ങളില്‍ അരളിപ്പൂവ് ഒഴിവാക്കും!!!!  (10 hours ago)

വിമാനത്തിൽ പുകവലിച്ചു; മധ്യവയസ്‌കൻ അറസ്റ്റിൽ; മസ്‌കറ്റിൽ നിന്ന് മുംബൈയിലേക്കുള്ള വിസ്താര വിമാനത്തിലാണ് സംഭവം  (11 hours ago)

ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (11 hours ago)

പിണറായി വിജയന്‍ നമ്പര്‍ വണ്‍ ബൂര്‍ഷ്വാ...! രക്ഷപ്പെടൂ സഖാക്കളേ...  (11 hours ago)

ആര്യയെന്നാല്‍ അഹങ്കാരവും അധികാരവും? ഭർത്താവിനെ കൂട്ട് പിടിച്ച് തെളിവ് നശിപ്പിച്ചു:- പറയുന്നത് പിണറായിയുടെ പോലീസ്...  (11 hours ago)

Malayali Vartha Recommends