Widgets Magazine
06
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇരുവരും സുഹൃത്തുക്കളാണ്.... യുവതിയെ കൊലപ്പെടുത്തിയശേഷം യുവാവ് ജീവനൊടുക്കിയതാകാമെന്നാണ്, പൊലീസിന്റെ പ്രാഥമിക നിഗമനം...രണ്ടു പേരും വിവാഹിതർ...


അരളിയുടെ ഇലയിലും പൂവിലും കായയിലും വേരിലും വിഷം:- ആരോഗ്യവാനായ ഒരാളുടെ ജീവനെടുക്കാന്‍ ശേഷിയുള്ള അരളിയെ നിവേദ്യപൂജകളിൽ നിന്ന് ഒഴുവാക്കി ക്ഷേത്രങ്ങൾ: അരളി ചെടിയുടെ ഇല തിന്ന പശുവും കിടാവും ചത്തു...


കേരളത്തിൽ ചൂട് കൂടുന്നതിനിടെ മഴ മുന്നറിയിപ്പ്: വ്യാഴാഴ്ചയും, വെള്ളിയാഴ്ചയും യെല്ലോ അലേർട്ട്...


തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും, സച്ചിൻ ദേവ് എംഎൽഎയ്ക്കുമെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്:- ഉത്തരവ് കെഎസ്ആര്‍ടിസി ഡ്രൈവർ യദുവിന്റെ പരാതിയിൽ...

ആലുവയില്‍ ഗിഫ്റ്റ് സിറ്റി; 4.8 ലക്ഷം തൊഴിലവസരങ്ങള്‍; കേന്ദ്രത്തിന്റെ ഓണസമ്മാനം വേറെ ലെവല്‍; സ്മാര്‍ട്ട് സിറ്റി വന്നില്ല, ഇനി പ്രതീക്ഷ ഗിഫ്റ്റ് സിറ്റി; കേന്ദ്രവും സംസ്ഥാനവും സ്വകാര്യ വ്യക്തികളും പദ്ധതിയില്‍ പങ്കും ചേരും

28 AUGUST 2020 04:06 PM IST
മലയാളി വാര്‍ത്ത

More Stories...

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

മലയാളികള്‍ക്കുള്ള ഓണ സമ്മാനം ഗംഭീരമാക്കിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഗിഫ്റ്റ് സിറ്റിയിലൂടെ. 4 .8 ലക്ഷം തൊഴിലുകളും, മേഖലയുടെ സമ്പൂര്‍ണ്ണ വികസനവും ആണ് നമ്മുടെ മുന്നില്‍ ലഭ്യമായിരിക്കുന്നതു. കേരളത്തിലെ അഭ്യസ്ത വിദ്യരായ യുവാക്കള്‍ക്കും മറ്റുള്ളവര്‍ക്കും മറ്റു സംസ്ഥാനങ്ങളിലോ വിദേശ രാജ്യങ്ങളിലോ പോകാതെ തന്നെ മികച്ച ജോലി സാധ്യതകളാണ് ഗിഫ്റ്റ് സിറ്റിയിലൂടെ തുറക്കപ്പെടാന്‍ പോകുന്നത്. കൊച്ചി-ബാംഗ്ലൂര്‍ വ്യവസായ ഇടനാഴിയുടെ ഭാഗമായ ഗിഫ്റ്റ് സിറ്റി (ഗ്ലോബല്‍ ഇന്‍ഡസ്ട്രിയല്‍ ഫിനാന്‍സ് ആന്‍ഡ് ട്രേഡ് സിറ്റി) യാണ് കേരളത്തില്‍ നിലവില്‍ വരുന്നത്. വ്യവസായ വത്കരണത്തിനും നഗര വത്കരണത്തിനും ആക്കം കൂട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന നഗര വികസന പദ്ധതിയുടെ ഭാഗമായുള്ള കൊച്ചി ബാംഗ്ലൂര്‍ സാമ്പത്തിക ഇടനാഴിയുടെ ഭാഗമായാണ് കേരളത്തിന് ഗിഫ്റ്റ് സിറ്റി ലഭിച്ചിരിക്കുന്നത്.

മലയാളികള്‍ സ്മാര്‍ട്ട് സിറ്റികളെ കുറിച്ച് കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. തൊഴില്‍ ലഭ്യതയിലും, സാമ്പത്തിക മേഖലയിലും കുതിച്ചു ചാട്ടം നടത്താന്‍ പോകുന്ന രീതിയില്‍ കൊച്ചി കേന്ദ്രമാക്കി ഒരു സ്മാര്‍ട്ട് സിറ്റി നിലവില്‍ വരും എന്ന് പ്രതീക്ഷയില്‍ ഏതാണ്ട് നമ്മുടെ ഒന്നര ദശകം തന്നെ കഴിഞ്ഞു പോയി. സ്മാര്‍ട്ട് സിറ്റിയും വന്നില്ല ഒരു സാദാ സിറ്റിയും വന്നില്ല. എന്നാല്‍ ഈ ഓണത്തിന് മലയാളികള്‍ക്ക് സന്തോഷ പ്രദമായ ഒരു വാര്‍ത്ത തന്നിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍, സ്മാര്‍ട്ട് സിറ്റിക്ക് പകരം വ്യാവസായിക നഗരമാണ് നമുക്ക് അനുവദിച്ചിരിക്കുന്നത്. ഇതിന്റെ ഭരണാനുമതി സംസ്ഥാന സര്‍ക്കാര്‍ നല്‍കി കഴിയുകയും ചെയ്തു. കൊച്ചി-ആലുവയില്‍ 540 കോടി രൂപ ചിലവിട്ടു 220 ഹെക്ടര്‍ സ്ഥലം ഏറ്റെടുക്കാനുള്ള നടപടികളുമായി മുന്നോട്ടു പോവുകയാണ് കേരള സര്‍ക്കാര്‍. സമയ ബന്ധിതമായി, കൃത്യതയോടെ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന ഈ പദ്ധതി നിലവില്‍ വരുന്നതോടെ സാമ്പത്തിക മേഖലയില്‍ ഒരു മോശമല്ലാത്ത ഒരു ഉയര്‍ച്ച തന്നെ കേരളം നടത്തുമെന്ന് നമുക്ക് സ്വാഭാവികമായും പ്രതീക്ഷിക്കാം. എന്തായാലും ഇത്തവണത്തെ ഓണ സമ്മാനം ഗംഭീരം ആണെന്ന് തന്നെ പറയാം. 1.6 ലക്ഷം നേരിട്ടുള്ള തൊഴിലവസരങ്ങളും മറ്റൊരു 3.6 ലക്ഷം നേരിട്ടല്ലാതെയുമായാണ് ലഭിക്കുന്നത്.

ഗിഫ്റ്റ് സിറ്റി എന്നത് കേരളത്തിനുള്ള ഓണസമ്മാനമാണെന്ന് കേന്ദ്ര ഏജന്‍സികള്‍ വെളിപ്പെടുത്തി. 2021 ഫെബ്രുവരിയോടെ സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കാനാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. മാസ്റ്റര്‍ പ്ലാനിംഗ് ഏജന്‍സി സെപ്തംബര്‍ ആദ്യത്തോടെ പ്രവര്‍ത്തനം തുടങ്ങുകയും ഫെബ്രുവരി 2021 ഓട് കൂടി മാസ്റ്റര്‍ പ്ലാന്‍ പൂര്‍ത്തിയാക്കുകയും ചെയ്യും. പാരിസ്ഥിതിക അനുമതി, മറ്റു അപേക്ഷകള്‍ തുടങ്ങിയവ മാര്‍ച്ച് 2021 ല്‍ തുടങ്ങി വയ്ക്കുകയും 2021 മെയ്, ജൂണ്‍ ആകുമ്പോഴേക്കും പൂര്‍ത്തിയാക്കാന്‍ കഴിയുകയും ചെയ്യും എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കേരളത്തിലെ സ്‌പെഷ്യല്‍ പ്രോജെക്ടസിന്റെ ഹെഡും, അഡിഷണല്‍ ചീഫ് സെക്രട്ടറി ഓഫ് ഇന്‍ഡസ്ട്രീസുമായ അല്‍കേഷ് കുമാര്‍ ശര്‍മ്മ പറഞ്ഞു. മാസ്റ്റര്‍ പ്ലാനിംഗ് നടപടികള്‍ ഏട്ടു മാസത്തിനുള്ളില്‍ പൂര്‍ത്തിയാകും. സുതാര്യമായ ലേല പ്രക്രിയയിലൂടെ നിര്‍മാണപ്രക്രിയകള്‍ക്കു വേണ്ടി ഒരു ഏജന്‍സിയെ തിരഞ്ഞെടുത്തു കഴിഞ്ഞാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളും തുടങ്ങി വയ്ക്കാന്‍ കഴിയും. ഗിഫ്റ്റ് സിറ്റിയുടെ സ്ഥാപനത്തിനും വികസനത്തിനും വേണ്ട ഭരണാനുമതി നിലവില്‍ കേരളം സര്‍ക്കാര്‍ നല്‍കി കഴിഞ്ഞു. കൂടാതെ സ്ഥലം ഏറ്റെടുക്കുന്നതിന് ആവശ്യമായ 540 കോടി രൂപയുടെ അനുമതിയും കേരളം സര്‍ക്കാര്‍ നല്‍കി കഴിഞ്ഞു. ഇത് പ്രസ്തുത പദ്ധതിയില്‍ സര്‍ക്കാരിനുള്ള ഓഹരിയായി കണക്കാക്കപ്പെടും ശര്‍മ്മ കൂട്ടി ചേര്‍ത്തു.

കൊച്ചി ബാംഗ്ലൂര്‍ വ്യവസായ ഇടനാഴിയുടെ ഭാഗമായി നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ ഡെവലപ്‌മെന്റ് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ ട്രസ്റ്റ് ആണ് ഗിഫ്‌റ് സിറ്റി പദ്ധതി അനുവദിച്ചിരിക്കുന്നത് .ഇത് കൊച്ചിയുടെയും കേരളത്തിന്റെയും മുന്നോട്ടുള്ള കുതിപ്പിന് ആക്കം കൂട്ടും എന്നതില്‍ സംശയം ഏതുമില്ല. കൊച്ചി ബാംഗ്ലൂര്‍ വ്യാവസായിക ഇടനാഴിയുടെ ഭാഗമായിട്ടാണ് കേരളത്തിന് ഗിഫ്റ്റ് സിറ്റി അനുവദിച്ചിരിക്കുന്നത് .നിലവില്‍ ഇന്ത്യയില്‍ ഏഴോളം വ്യാവസായിക ഇടനാഴിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ആണ് നടപ്പിലാക്കി വരുന്നത് .ഡല്‍ഹി മുംബൈ, ചെന്നൈ ബാംഗ്ലൂര്‍, മുംബൈ, ബാംഗ്ലൂര്‍ എന്നിവയാണ് അവയില്‍ ചിലതു . അതില്‍ പെടുന്ന ഒന്നാണ് കൊച്ചി ബാംഗ്ലൂര്‍ വ്യാവസായിക ഇടനാഴി . ഇന്ത്യയിലെ വ്യത്യസ്ത വ്യാപാര , സാമ്പത്തിക , ഉല്‍പാദന നഗരങ്ങള്‍ കേന്ദ്രീകരിച്ചു രാജ്യത്തിന്റെ പൊതു വികസനത്തിന് വേണ്ടി ഏകോപിച്ചു പ്രവൃത്തിക്കുക എന്നതാണ് വ്യാവസായിക ഇടനാഴികള്‍ നിലവില്‍ വരുന്നതിന്റെ ഉദ്ദേശം. ഒരു വ്യാവസായിക ഇടനാഴി എന്ന് പറയുന്നത് തന്ത്ര പ്രധാനമായ ഒരു പ്രത്യേക മേഖല കേന്ദ്രീകരിച്ചു ഉല്‍പാദന, വ്യാവസായിക വ്യാപാര മേഖലയ്ക്ക് വേണ്ടി ഭൗതിക സേവന സാഹചര്യങ്ങള്‍ ഒരുക്കുന്നതിനെയാണ്.

ആലുവ, കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് അടുത്തായി തന്ത്രപ്രധാനമായ മേഖലയില്‍ 220 ഹെക്ടറില്‍ ഗിഫ്‌റ് സിറ്റി നടപ്പിലാകാന്‍ പോകുന്നത് .കൊച്ചി ഗിഫ്‌റ് സിറ്റി അടുത്ത് തന്നെ യാഥാര്‍ഥ്യം ആകുമെന്ന് കേരളം സര്‍ക്കാരും വ്യാഴാഴ്ച പ്രസ്താവിച്ചിരുന്നു. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയുള്ള ഭൗതിക സാഹചര്യങ്ങള്‍ക്കു വേണ്ടി 1600 കോടി രൂപയുടെ പ്രാഥമിക നിക്ഷേപങ്ങള്‍ ക്ഷണിക്കുക എന്നാണ് പ്രഥമ ലക്ഷ്യം. കൂടാതെ വരുന്ന 10 വര്‍ഷത്തിനുള്ളില്‍ സ്വകാര്യ പൊതു പങ്കാളിത്തത്തോടെ 18000 കോടി രൂപയുടെ മറ്റു വികസനങ്ങളും കൂടി ലക്ഷ്യം വയ്ക്കുന്നുണ്ട്. കേരളത്തിലെ ജനങ്ങള്‍ക്ക് ഗിഫ്റ്റ് സിറ്റി 1.20 ലക്ഷം നേരിട്ടുള്ള തൊഴിലവസരങ്ങളും 3 .6 ലക്ഷം നേരിട്ടല്ലാതെയുള്ള തൊഴിലവസരങ്ങളും ലഭ്യമാക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കൂടാതെ കേരളം സമ്പദ് വ്യവസ്ഥയെ പല മടങ്ങു വര്‍ധിപ്പിക്കുവാനുള്ള ഒരു ചാലക ശക്തിയായും, നിര്‍മ്മിക്കാന്‍ പോകുന്ന സാമ്പത്തിക വ്യാപാര മേഖല വര്‍ത്തിക്കും .വന്‍ സാമ്പത്തിക വ്യാപാര കേന്ദ്രവും ഇതോടൊപ്പം തന്നെ നിലവില്‍ വരുന്ന രീതിയിലാണ് ഗിഫ്റ്റ് സിറ്റി രൂപ കല്പന ചെയ്തിരിക്കുന്നത്. ഇതോടൊപ്പം തന്നെ വിവര സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ സ്ഥാപനങ്ങളും പരസ്പര പൂരിതമായ രീതിയില്‍ ഈ ആഗോള വ്യവസായ നഗരത്തിന്റെ ഉള്ളില്‍ വരുന്നുണ്ട്, നല്ല രീതിയില്‍ നടപ്പിലാക്കാന്‍ ആകുകയാണെങ്കില്‍ ഇത് കേരളം സമ്പദ് വ്യവസ്ഥയ്ക്ക് ഒരു ഉത്തേജകം ആയിരിക്കും എന്ന കാര്യത്തില്‍ സംശയം ഒന്നും തന്നെ ഇല്ല. പല ഘടകങ്ങള്‍ കൂടി ചേര്‍ന്ന ഉയര്‍ന്ന സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ, ആഗോളപരമായി മത്സര ക്ഷമതയുള്ള വ്യാപാര സേവനങ്ങള്‍ നല്‍കുന്ന ഒരു സംവിധാനത്തിന്റെ നിര്‍മ്മാണമാണ് ഇതിലൂടെ ഉദ്ദേശിച്ചിരിക്കുന്നത്.

ഈ പദ്ധതി നിലവില്‍ വരുന്നതോടെ ലോക വ്യാപാര ഭൂപടത്തില്‍ കേരളത്തിന്റെ സ്ഥാനം ഉറപ്പിക്കുകയാണ് ചെയ്യുന്നത്. ഏറ്ററ്വും മികച്ച ഭൗതിക സേവന സൗകര്യങ്ങള്‍ നിലവിലെ മേഖലയായി കേരളം ലോക സാമ്പത്തിക ഭൂപടത്തില്‍ അറിയപ്പെട്ടു തുടങ്ങും. ഇതോടു കൂടി അനവധി വികസന സാധ്യതകളുടെ വാതില്‍ ആണ് കേരളത്തിന് മുന്നില്‍ തുറക്കപ്പെടുന്നത്. നേരിട്ടും അല്ലാതെയും ആയുള്ള തൊഴില്‍ സാദ്ധ്യതകള്‍ കേരലാത്തിലെ ജനങ്ങള്‍ക്ക് തുറന്നു കിട്ടുന്നതിലൂടെ ഒരു പുതു ഉണര്‍വ്വ് തന്നെയാണ് ലഭ്യമാകാന്‍ പോകുന്നത് മേഖലയുടെ ബഹു മുഖമായ വികസനത്തിനും ഇത് ചാലക ശക്തിയായി വര്‍ത്തിക്കുന്നതാണ്. എന്തായാലും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെയും, സ്വകാര്യ പങ്കാളിത്തത്തോടു കൂടിയും നടപ്പിലാക്കാന്‍ പോകുന്ന ഈ ഒരു പദ്ധതി കേരളം സാമ്പത്തിക വ്യവസ്ഥയ്ക്ക് നിലവിലും, ഭാവിയിലേക്കും ഒരു മുതല്‍ക്കൂട്ട് തന്നെ ആയിരിക്കും എന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഈ ബന്ധം വേർപിരിയാൻ സാധിച്ചില്ല...!  (5 minutes ago)

കൃത്യമായ ചികിത്സയിലൂടെ ആസ്ത്മ നിയന്ത്രണവിധേയമാക്കാം: മന്ത്രി വീണാ ജോര്‍ജ്:- മേയ് 7 ലോക ആസ്ത്മ ദിനം...  (10 minutes ago)

ഭയപ്പെടുത്തുന്ന ബാബ വംഗയുടെ പ്രവചനം; ഭൂമിയിലെ താപനില മനുഷ്യന് താങ്ങാവുന്നതിലും അപ്പുറത്തേക്ക് കുതിക്കും; വിയര്‍പ്പ് പുറത്തേക്ക് പോകാനുള്ള അവസരം പോലും ഇല്ലാതായി മനുഷ്യര്‍ അടക്കമുള്ള ജീവജാലങ്ങള്‍ ഇല്ലാ  (22 minutes ago)

കോണ്‍ഗ്രസുകാര്‍ ദീര്‍ഘവീക്ഷണമുള്ളവരാണ്, പ്രത്യേകിച്ച് തമ്മിലടി, കുതികാല്‍വെട്ട് എന്നിവയുടെ കാര്യത്തില്‍; എല്‍.ഡി.എഫിന് കഴിഞ്ഞതവണ ലഭിച്ചതിനേക്കാള്‍ സീറ്റും ബിജെപിക്ക് വോട്ട് ഷെയറും ഇത്തവണത്തെ ലോക്‌സഭാ  (32 minutes ago)

അരളിയുടെ ഇലയിലും പൂവിലും കായയിലും വേരിലും വിഷം:- ആരോഗ്യവാനായ ഒരാളുടെ ജീവനെടുക്കാന്‍ ശേഷിയുള്ള അരളിയെ നിവേദ്യപൂജകളിൽ നിന്ന് ഒഴുവാക്കി ക്ഷേത്രങ്ങൾ: അരളി ചെടിയുടെ ഇല തിന്ന പശുവും കിടാവും ചത്തു...  (37 minutes ago)

പൊതുസമൂഹത്തിൽ കെഎസ്ആർടിസിക്ക് അവമതിപ്പുണ്ടാക്കുന്ന നടപടികൾ താൻ ചെയ്യില്ലെന്ന് കണ്ടക്ടർ സുബിൻ:- ആരെയും സഹായിക്കാനും വെള്ളപൂശാനും ഞാനില്ല... യദു, മേയർ തർക്കത്തിൽ വെളിപ്പെടുത്തൽ...  (44 minutes ago)

കേരളത്തിൽ ചൂട് കൂടുന്നതിനിടെ മഴ മുന്നറിയിപ്പ്: വ്യാഴാഴ്ചയും, വെള്ളിയാഴ്ചയും യെല്ലോ അലേർട്ട്...  (47 minutes ago)

നടുറോഡിൽ വെച്ച് യദു അസഭ്യം പറഞ്ഞു; തെളിവുകളെല്ലാം യദുവിന് എതിരാണ്; ഡ്രൈവർ യദുവിനെതിരെ വീണ്ടും ആഞ്ഞടിച്ച് നടി റോഷ്ന ആൻ റോയ്  (49 minutes ago)

തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും, സച്ചിൻ ദേവ് എംഎൽഎയ്ക്കുമെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്:- ഉത്തരവ് കെഎസ്ആര്‍ടിസി ഡ്രൈവർ യദുവിന്റെ പരാതിയിൽ...  (53 minutes ago)

ഗാസയിലെ വെടിനിര്‍ത്തലിനായി നടന്ന സമാധാന ചര്‍ച്ച പരാജയം: ഹമാസിന്റെ ഉപാധികള്‍ക്ക് വഴങ്ങില്ലെന്ന് അറിയിച്ച് ഇസ്രായേല്‍; കെയ്‌റോയിലേക്ക് പ്രതിനിധി സംഘത്തെ അയച്ചില്ല...  (1 hour ago)

ഭര്‍ത്താവിന്റെ മർദ്ദനത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ മരണത്തിന് കീഴടങ്ങി  (2 hours ago)

യുവതിയുടെ കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുള്ളതായി സംശയം? കണ്ണൂര്‍ പയ്യന്നൂരില്‍ കാണാതായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സഹോദരന്‍...  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ദ്ധനവ്... പവന് 160 രൂപയുടെ വര്‍ദ്ധനവ്  (3 hours ago)

പുറംകടലിൽ നിന്നും ആ സന്ദേശം!!! കുതിച്ചെത്തിയ കോസ്റ്റ് ഗാർഡ് കണ്ട കാഴ്ച...! ബോട്ടിൽ ഉണ്ടായിരുന്നവർ പറഞ്ഞത് നടുക്കുന്ന വിവരം...!  (3 hours ago)

മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കൂടുതൽ ജീവനക്കാരുടെ മൊഴിയെടുക്കും; വിശദമായി തന്നെ കേസന്വേഷിക്കും  (3 hours ago)

Malayali Vartha Recommends