കോഴിക്കോട് നഗരത്തെ വിറപ്പിച്ച് ആ അഞ്ചു സ്ത്രീകൾ.. വെള്ളം ചോദിച്ച് അവർ നിങ്ങളുടെ വീട്ടിലുമെത്തും; അവസാന അടവും പുറത്തെടുത്ത് കേരള പോലീസ്; പുറത്ത് വരുന്നത് അമ്പരപ്പിക്കുന്ന വിവരങ്ങൾ...

ആക്രി വസ്തുക്കള്‍ ശേഖരിക്കുന്നതിന്‍റെ മറവില്‍ മോഷണം നടത്തുന്ന നാടോടി സ്ത്രീകളുടെ സംഘം പിടിയില്‍. നഗരത്തിലെ വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് ആക്രി വസ്തുക്കൾ ശേഖരിക്കുന്നതിന്‍റെ മറവില്‍ മോഷണം നടത്തുന്ന നാടോടി സ്ത്രീകളുടെ സംഘം പിടിയിലായതോടെ പുറത്ത് വരുന്നത് അമ്പരപ്പിക്കുന്ന വിവരങ്ങളാണ്.
ആക്രി വസ്തുക്കള്‍ ശേഖരിക്കാനെത്തുകയും അതിന്റെ മറവിൽ വിവിധ സ്ഥലങ്ങളിൽ നിന്നും സാധനങ്ങൾ കവർച്ച നടത്തി വാഹനങ്ങളിൽ ദൂര സ്ഥലങ്ങളിൽ എത്തിച്ച് വിൽപ്പന നടത്തുകയും ചെയ്യുന്ന സംഘമാണ് കൂട്ടത്തിലുള്ളവർ.
അമ്പായത്തോട് മിച്ച ഭൂമിയിൽ കോളനിയിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശികളായ ശെൽവി എന്ന ആശ , രാസാത്തി , ശാന്തി , ചിത്ര, മങ്കമ്മ എന്നിവരെയാണ് ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് കോടതി വളപ്പിൽ സൂക്ഷിച്ചിരുന്ന 800 കിലോയോളം ഇരുമ്പ് കമ്പികൾ മോഷണം പോയതു സംബന്ധിച്ച് പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടന്നു വരുന്നുണ്ടായിരുന്നു.
അന്വേഷണ ചുമതലയുള്ള ടൗൺ പൊലീസ് ഇൻസ്പെക്ടർ ഉമേഷിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. സിസിടിവി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച് നടത്തിയ അന്വേഷണമാണ് കുറ്റവാളികളെ കണ്ടെത്തുന്നതിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.
ടൗൺ സബ്ബ് ഇൻസ്പക്ടർമാരായ ബിജിത്ത് .കെ .ടി, അബ്ദുൾ സലിം വി.വി, മുഹമ്മദ് സബീർ , സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സജേഷ് കുമാർ, അനൂജ്, സുനിത, ജിജി നാരായണൻ, ശ്രീകല സായൂജ്, സുജന നാരായണൻ, ദിവ്യ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
അതേസമയം ഭിക്ഷാടകർ എന്ന വ്യാജേന മോഷണം നടത്തുന്ന നാടോടി സ്ത്രീകളുടെ സംഘം കൊല്ലത്ത് പിടിയിലായത് അടുത്ത കാലത്ത് വാർത്തയായിരുന്നു. മോഷണമുതലുമായി സംസ്ഥാനം വിടാനുള്ള ശ്രമത്തിനിടെ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് അഞ്ചംഗ സംഘത്തെ അറസ്റ്റ് ചെയ്തത്. ആറ്റിങ്ങലിലും പരിസര പ്രദേശങ്ങളിലുമാണ് തമിഴ്നാട് സേലം സ്വദേശികളായ അഞ്ചംഗ സംഘം ഭിക്ഷാടനം നടത്തിയിരുന്നത്.
കൊല്ലം റയിൽവേ സ്റ്റേഷൻ പരിസരത്ത് സംശയാസ്പദ സാഹചര്യത്തിൽ കണ്ട സംഘത്തെ റയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്തു. തുടർന്ന് നടത്തിയ പരിശോധനയിൽ ഇവരുടെ പക്കൽ നിന്ന് നാൽപതു പവൻ സ്വർണം കണ്ടെത്തി. ആറ്റിങ്ങൽ ചിറ്റാറ്റിൻകര സമീപത്തുള്ള ഒരു വീട്ടിൽ നിന്ന് മോഷ്ടിച്ചതായിരുന്നു സ്വർണം. സേലം സ്വദേശിനികളായ ബാലാമണി, രാധ, ജ്യോതി, കൃഷ്ണമ്മ, മസാനി എന്നിവരെ ആറ്റിങ്ങൾ പൊലീസിന് കൈമാറി യത്.
അതേസമയം കൊല്ലം കരുനാഗപ്പള്ളിയിൽ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടത്തിയ സംഭവവും ആരും മറന്നിട്ടുണ്ടാവില്ല. തുറയിൽകുന്ന് എസ്എൻയുപി സ്‌കൂൾ വിദ്യാർത്ഥിനി ജാസ്മിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടത്തിയത് വലിയ വിവാദമായിരുന്നു . നാടോടി സ്ത്രീയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന വാർത്ത ഞെട്ടലോടെയായിരുന്നു അന്ന് കേരളം കേട്ടതും. സ്‌കൂളിലേയ്ക്ക് ഒറ്റയ്ക്ക് നടന്നുപോകുകയായിരുന്ന കുട്ടിയെ നാടോടി സ്ത്രീ കൈയിൽ പിടിച്ചുകൊണ്ടുപോകുകയായിരുന്നു. കുതറിയോടി സമീപത്തെ വീട്ടിൽ കുട്ടി അഭയം തേടിയതോടെയാണ് സംഭവം നാട്ടുകാർ അറിയുന്നത്. തുടർന്ന് നാടോടി സ്ത്രീയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചതും.
ലോക് ഡൗണിനൊക്കെ ശേഷം ഇപ്പോൾ ഇത് ആദ്യത്തെ സംഭവമാണ്. അന്യ സംസഥാന തൊഴിലാളികൾ കേരളത്തിലേക്ക് എത്തി തുടങ്ങിയതോടെ നാടോടി സ്ത്രീകളുടെ വരവും ഭയപ്പെടുത്തുകയാണ്.
https://www.facebook.com/Malayalivartha