Widgets Magazine
08
May / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രണ്ട് ജില്ലകളിലായി പത്ത് പേർക്ക് വെസ്റ്റ് നൈൽ ഫീവർ സ്ഥിരീകരിച്ചു: പനിയുടെ ലക്ഷണങ്ങൾ, കണ്ണ് വേദന, പനി, ശരീരവേദന, തലവേദന, ഛർദ്ദി, വയറിളക്കം, ചർമ്മത്തിലെ തടിപ്പ് തുടങ്ങിയവ...


കേരളം ചുട്ടുപൊള്ളുമ്പോള്‍ മുഖ്യമന്ത്രിയുടെ ഉല്ലാസയാത്ര കേസ് ഒതുക്കാനോ, ഡീലിനോ?


കലൂരിലെ ഹോസ്റ്റലിലെ ശുചിമുറിയിൽ യുവതി പ്രസവിച്ച സംഭവത്തിൽ, യുവതിയെ വിവാഹം കഴിക്കാനും കുട്ടിയെ ഏറ്റെടുക്കാനും തയാറായി കുഞ്ഞിന്റെ പിതാവായ കൊല്ലം സ്വദേശി രംഗത്ത്...


ഹമാസിനെ ഉന്മൂലനം ചെയ്യാനായി റഫയിൽ പൂർണ്ണമായ ആക്രമണം ഉണ്ടാകുമോ എന്ന ആശങ്കകൾക്കിടെ, ഒരുലക്ഷത്തിലധികം ജനങ്ങളെ ഒഴിപ്പിച്ച് ഇസ്രായേൽ:- അതിർത്തി കടന്ന് ഇസ്രായേൽ ടാങ്കുകൾ പ്രവേശിച്ചതായി റിപ്പോർട്ട്...


കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 10 പേർക്ക് വെസ്റ്റ്നൈൽ ഫീവർ... ജാഗ്രത ശക്തമാക്കാൻ ആരോഗ്യ വകുപ്പ്...4 പേർ കോഴിക്കോട് ജില്ലക്കാരാണ്.... 2 പേർ സ്വകാര്യ ആശുപത്രിയിൽ മരിച്ചിട്ടുണ്ട്...

വീണ്ടും അതു സംഭവിച്ചു; ജോണ്‍സണ്‍ & ജോണ്‍സണ്‍ വാക്‌സിന്‍ പരീക്ഷണം നിര്‍ത്തി; തിരഞ്ഞെടുപ്പിന് മുമ്പ് വാക്‌സിന്‍ ഇറക്കാന്‍ ട്രംപ്; ഈ അനാവശ്യ ധൃതി പാളിച്ചക്ക് കാരണമായോ? കോവിഡ് വന്നുപോകട്ടെ എന്നു കരുതുന്നത് അപകടം; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

13 OCTOBER 2020 09:48 AM IST
മലയാളി വാര്‍ത്ത

More Stories...

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...

കോവിഡിനെ പ്രതിരോധിക്കാന്‍ വാക്‌സിന്‍ എത്രയും പെട്ടന്ന് എത്തുമെന്ന പ്രതീക്ഷയിലാണ് ലോകം. അതിനിടെ അത്ര സുഖകരമല്ലാത്ത വാര്‍ത്തകളാണ് പുറത്ത് വരുന്നത്. വാക്‌സിന്‍ പരീക്ഷണത്തില്‍ അവസാന ഘട്ടത്തിലെത്തി നില്‍ക്കുന്ന ജോണ്‍സണ്‍ & ജോണ്‍സണ്‍ കമ്പനിയുടെ മനുഷ്യരിലുള്ള വാക്‌സിന്‍ പരീക്ഷണം താല്‍ക്കാലികമായി നിര്‍ത്തിവച്ചു എന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. വാക്‌സിന്‍ പരീക്ഷിച്ച ഒരാള്‍ക്ക് അവശത അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് പരീക്ഷണം അടിയന്തരമായി നിര്‍ത്തിയത്. താല്‍ക്കാലികമായി മനുഷ്യരിലെ കോവിഡ് വാക്‌സിന്‍ പരീക്ഷണം നിര്‍ത്തിവയ്ക്കുകയാണെന്നും മൂന്നാംഘട്ടത്തിലുള്ള പരീക്ഷണവും നിര്‍ത്തിവയ്ക്കുന്നു പരീക്ഷണത്തില്‍ പങ്കെടുത്ത ഒരാള്‍ക്ക് അവശത കണ്ടെത്തിയതിനെത്തുടര്‍ന്നാണിതെന്നും കമ്പനി അറിയിച്ചു.

ഗുരുതരമായ പ്രതികൂല സംഭവങ്ങള്‍ ഒരു ക്ലിനിക്കല്‍ പഠനത്തിന്റെ, പ്രത്യേകിച്ച് ഒരു വലിയ പഠനത്തിന്റെ പ്രതീക്ഷിത ഭാഗമാണെന്ന് ജെആന്‍ഡ്‌ജെ പറഞ്ഞു. സെപ്റ്റംബര്‍ അവസാനത്തോടെയാണ് കോവിഡ് 19 വാക്‌സിന്‍ മൂന്നാംഘട്ട ട്രയലില്‍ പങ്കെടുക്കുന്നതിനായി ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ അംഗങ്ങളെ ചേര്‍ത്തുതുടങ്ങിയത്. യു.എസിലെ 200 നിര്‍ദിഷ്ടസ്ഥലങ്ങളില്‍ നിന്നുള്‍പ്പടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 60,000 വൊളണ്ടിയര്‍മാരെ അംഗങ്ങളാക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. പരീക്ഷണം താല്ക്കാലികമായി നിര്‍ത്തിയതോടെ ഓണ്‍ലൈന്‍ എന്റോള്‍മെന്റ് സിസ്റ്റം അടച്ചു.

നവംബര്‍ 3ന് നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നേ വാക്‌സിന്‍ പുറത്തിറക്കാനാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ലക്ഷ്യമിട്ടിയരുന്നു. അമേരിക്കയില്‍ വാക്‌സിന്‍ പരീക്ഷണത്തില്‍ അവസാന ഘട്ടത്തിലെത്തിയ ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കമ്പനിയുടെ വാക്‌സിനിനായിരുന്നു ട്രംപിന്റെ പ്രതീക്ഷ. പ്രസിഡന്റ് പ്രതീക്ഷകള്‍ കാത്തു സൂക്ഷിക്കാന്‍ ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കമ്പനി അനാവശ്യ ധൃതി കാണിച്ചോയെന്നു വ്യക്തമല്ല. ഇതിന്റെ ഫലമാണോ ഇപ്പോളുണ്ടായ തിരിച്ചടിയെന്നും ആരോപണം ഉയരുന്നുണ്ട്. അടുത്ത വര്‍ഷം പകുതിയെങ്കിലും കഴിയാതെ വ്യാപകമായ വാക്‌സിനേഷന് സാദ്ധ്യതയില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരിക്കുന്നതാണ്. മൂന്നാം ഘട്ട ട്രയല്‍ പൂര്‍ത്തിയായാലും വാക്‌സിന്റെ സുരക്ഷ പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം മാത്രമേ എല്ലാവര്‍ക്കും നല്‍കാന്‍ സാധിക്കൂ എന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.

അതേസമയം, കോവിഡ് വന്നുപോകട്ടെയെന്ന തരത്തിലുള്ള മനോഭാവം അപകടകരമാണെന്നും, മുന്‍കരുതല്‍ വേണമെന്നും ശക്തമായ മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന രംഗത്തെത്തി. കോവിഡ് വന്നുപോകട്ടെയെന്നും, അങ്ങനെ കൂട്ടത്തോടെ കൊവിഡ് വരുമ്പോള്‍ ഒരു ജനസമൂഹം കൊവിഡ് പ്രതിരോധം താനെ കണ്ടെത്തുമെന്നുമുള്ള ധാരണ തെറ്റെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്‍കുന്നു. രോഗം വന്നതിലൂടെ ഉണ്ടാകുന്ന ഹെര്‍ഡ് ഇമ്മ്യൂണിറ്റിയെന്ന സങ്കല്‍പ്പം തന്നെ അപകടകരവും അധാര്‍മികവുമാണ്. ''വാക്‌സിനേഷന് വേണ്ടി ഉപയോഗിക്കുന്ന ഒരു സങ്കല്‍പ്പമാണ് ഹെര്‍ഡ് ഇമ്മ്യൂണിറ്റി. വാക്‌സിനേഷന്‍ ഭൂരിപക്ഷം പേരിലും എത്തിയാല്‍, ബാക്കി ആളുകളില്‍ സ്വാഭാവികപ്രതിരോധം രൂപപ്പെടുമെന്നത് തെളിയിക്കാന്‍ ഉപയോഗിക്കുന്ന ഒരു ആശയം മാത്രമാണ് ഇത്. കൊവിഡിനെ ഫലപ്രദമായി പ്രതിരോധിക്കാന്‍ ഹെര്‍ഡ് ഇമ്മ്യൂണിറ്റി മതിയെന്ന സങ്കല്‍പ്പം തന്നെ തെറ്റാണ്'', ഡബ്ല്യുഎച്ച്ഒ തലവന്‍ ടെഡ്രോസ് അദനോം ഗെബ്രയേസസ് പറയുന്നു.

ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത് മീസില്‍സ് റുബല്ല വാക്‌സിനാണ്. റുബല്ല വാക്‌സിന്‍ 95 ശതമാനം പേരിലും എത്തിയാല്‍ ബാക്കി അഞ്ച് ശതമാനം പേരിലേക്ക് രോഗമെത്താനുള്ള സാധ്യത പൂര്‍ണമായും അടയുമെന്ന സങ്കല്‍പ്പമാണ് ഹെര്‍ഡ് ഇമ്മ്യൂണിറ്റി. അതല്ലാതെ രോഗം വന്നുപോയാല്‍ സ്വാഭാവികപ്രതിരോധം വരുമെന്ന വാദമല്ല അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഷാലിമാര്‍ എക്സ്പ്രസില്‍ നിന്ന് യാത്രക്കാരന്‍ വീണുമരിച്ചു  (2 hours ago)

റഷ്യന്‍ മനുഷ്യക്കടത്ത് കേസില്‍ മുഖ്യ ഇടനിലക്കാരായ രണ്ടുപേരെ സിബിഐ അറസ്റ്റ് ചെയ്തു  (2 hours ago)

യുകെയില്‍ മലയാളി യുവതി വീടിനുള്ളില്‍ കുഴഞ്ഞുവീണ് മരിച്ചു  (2 hours ago)

20% വോട്ട് പിണറായി ഉറപ്പ് പന്ന്യനെ വെട്ടി രാജീവിന് കളമൊരുക്കി; പിണറായി വിജയന്‍ ബിജെപിയുടെ മുഖ്യമന്ത്രിയെന്ന് പരിഹാസം, രാജീവ് ചന്ദ്രശേഖര്‍ ജയിച്ചാല്‍ ആരുടെ ഉറപ്പാണെന്നുള്ളതിന്റെ തെളിവ് സഹിതം പുറത്താകും  (5 hours ago)

നട്ടെല്ലുള്ള കമ്യൂണിസ്റ്റുകള്‍ ഉണ്ടേല്‍ ഈ മുക്ക് പണ്ടത്തിന് നേരെ കാര്‍ക്കിച്ച് തുപ്പിക്കൂടെ; പിണറായി വിജയന്റെ വിദേശയാത്ര കത്തിനില്‍ക്കെ തലങ്ങും വിലങ്ങും അടി,ന്യായീകരിക്കാന്‍ വാ തുറക്കാന്‍ കഴിയാത്ത ഗതി  (5 hours ago)

പണിവെച്ച് പിണറായി മുങ്ങി ധനമന്ത്രിയെ ചെറുപ്പക്കാര്‍ വളയും;സംസ്ഥാനത്ത് വീണ്ടും പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നത് ചര്‍ച്ചകളിലേക്ക്, മുഖ്യന്‍ ഉപദേശിച്ച ഐഡിയ പരീക്ഷിച്ചാലും ഇല്ലെങ്കിലും പണി,എന്താണ് പരിഹാരമെ  (5 hours ago)

മൂന്നാം ഘട്ട വോട്ടെടുപ്പില്‍ ഇതുവരെ 75 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി  (5 hours ago)

ലോക കേരള സഭയുടെ നാലാം സമ്മേളനം ജൂണ്‍ 13 മുതല്‍ 15 വരെയുള്ള തീയതികളില്‍ തിരുവനന്തപുരത്ത്  (6 hours ago)

1200 കോടി മുടക്കി നിര്‍മിക്കുന്ന ഭൂഗര്‍ഭ റെയില്‍പാതയ്ക്കുള്ള കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി  (6 hours ago)

മഞ്ചേശ്വരത്ത് ആംബുലന്‍സും കാറും കൂട്ടിയിടിച്ച് മൂന്ന് മരണം...  (6 hours ago)

മദ്യനയ അഴിമതിക്കേസ്... അരവിന്ദ് കെജ്രിവാളിന്റെ ജാമ്യ ഹര്‍ജി മറ്റന്നാള്‍ വീണ്ടും സുപ്രീംകോടതി പരിഗണിക്കും  (6 hours ago)

മദ്യലഹരിയില്‍ ഭര്‍ത്താവിനോട് ഭാര്യ കാട്ടിയ ക്രൂരത...  (7 hours ago)

സ്വകാര്യ ഹോസ്റ്റലിലെ ശുചിമുറിയില്‍ കുഞ്ഞിന് ജന്മം നല്‍കിയ സംഭവം... 23-കാരിയെ വിവാഹം കഴിക്കാനും കുട്ടിയെ ഏറ്റെടുക്കാനും തയ്യാറായി കുഞ്ഞിന്റെ പിതാവ്  (7 hours ago)

സല്‍മാന്‍ ഖാന്റെ വസതിക്ക് പുറത്ത് വെടിയുതിര്‍ത്ത കേസിലെ അഞ്ചാം പ്രതിയെ മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു  (7 hours ago)

ഫഹദ് ഫാസില്‍ ചിത്രം ആവേശം ഒടിടിയിലേക്ക്...  (7 hours ago)

Malayali Vartha Recommends