Widgets Magazine
08
May / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എസ്.എസ്.എല്‍.സി, റ്റി.എച്ച്.എസ്.എല്‍.സി, എ.എച്ച്.എസ്.എല്‍.സി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും... ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഫലപ്രഖ്യാപനം നടത്തും


രണ്ട് ജില്ലകളിലായി പത്ത് പേർക്ക് വെസ്റ്റ് നൈൽ ഫീവർ സ്ഥിരീകരിച്ചു: പനിയുടെ ലക്ഷണങ്ങൾ, കണ്ണ് വേദന, പനി, ശരീരവേദന, തലവേദന, ഛർദ്ദി, വയറിളക്കം, ചർമ്മത്തിലെ തടിപ്പ് തുടങ്ങിയവ...


കേരളം ചുട്ടുപൊള്ളുമ്പോള്‍ മുഖ്യമന്ത്രിയുടെ ഉല്ലാസയാത്ര കേസ് ഒതുക്കാനോ, ഡീലിനോ?


കലൂരിലെ ഹോസ്റ്റലിലെ ശുചിമുറിയിൽ യുവതി പ്രസവിച്ച സംഭവത്തിൽ, യുവതിയെ വിവാഹം കഴിക്കാനും കുട്ടിയെ ഏറ്റെടുക്കാനും തയാറായി കുഞ്ഞിന്റെ പിതാവായ കൊല്ലം സ്വദേശി രംഗത്ത്...


ഹമാസിനെ ഉന്മൂലനം ചെയ്യാനായി റഫയിൽ പൂർണ്ണമായ ആക്രമണം ഉണ്ടാകുമോ എന്ന ആശങ്കകൾക്കിടെ, ഒരുലക്ഷത്തിലധികം ജനങ്ങളെ ഒഴിപ്പിച്ച് ഇസ്രായേൽ:- അതിർത്തി കടന്ന് ഇസ്രായേൽ ടാങ്കുകൾ പ്രവേശിച്ചതായി റിപ്പോർട്ട്...

ടിബറ്റില്‍ ചൈനക്ക് എട്ടിന്റെ പണി!; പൊളിച്ചടുക്കാന്‍ അമേരിക്കന്‍ ആഹ്വാനം; തായ്‌വാന്റെ പാതയില്‍ ടിബറ്റും? ദലൈലാമയെയും സെന്‍ട്രല്‍ ടിബറ്റന്‍ അഡ്മിനിസ്‌ട്രേഷനെയും പിന്തുണ വര്‍ധിക്കുന്നു; ചൈനക്കെതിരെ രാഷ്ട്രീയ സാമ്പത്തിക സൈനിക ആക്രമണം

19 OCTOBER 2020 10:03 AM IST
മലയാളി വാര്‍ത്ത

More Stories...

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...

ടിബറ്റിനെ ചൈനയില്‍ നിന്നും അടര്‍ത്തി മാറ്റാന്‍ കച്ച കെട്ടി ഇറങ്ങിയിരിക്കുകയാണ് അമേരിക്ക എന്നതിന്റെ ശക്തമായ സൂചനനകളാണ് ഇപ്പോള്‍ കണ്ടു വരുന്നത്. ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് ടിബറ്റിന്റെ കാര്യം പ്രേത്യേകമായി പരിഗണിക്കുവാന്‍ വേണ്ടി ഒരു സവിശേഷ നയ തന്ത്ര പ്രതിനിധിയെ അമേരിക്ക നിയമിച്ചത്. യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ഈ കഴിഞ്ഞ ബുധനാഴ്ചയാണ് റോബര്‍ട്ട് ഡെസ്‌ട്രോയെ ടിബറ്റന്‍ കാര്യങ്ങള്‍ക്കു വേണ്ടിയുള്ള പ്രത്യേക റിപ്പോര്‍ട്ടറായി തിരഞ്ഞെടുത്തത്. ടിബറ്റുകാരുടെ മനുഷ്യാവകാശ സംരക്ഷണത്തിനും അവരുടെ സവിശേഷമായ മത, സാംസ്‌കാരിക, ഭാഷാ സ്വത്വത്തിനും വേണ്ടി ചൈനയുടെ തീക്ഷ്ണമായ ചൈനാ വല്‍ക്കരണ ശ്രമങ്ങള്‍ക്കെതിരെ സമ്മര്‍ദ്ദം ചെലുത്തുകയെന്നതാണ്അദ്ദേഹത്തില്‍ അര്‍പ്പിതമായിരിക്കുന്ന ജോലി. നിലവില്‍ ചൈനയുടെ ക്‌സിന്‍ ജിയാങ് പ്രവിശ്യയില്‍ ഉയിഗര്‍ മുസ്ലിങ്ങളെ അടിച്ചമര്‍ത്തുന്നതിനു സമാനമായ നടപടികള്‍ ആണ് ചൈന ടിബറ്റില്‍ നടത്തി വരുന്നത്. വളരെ ചെറിയ വേതന വ്യവസ്ഥയില്‍ നിര്‍ബന്ധിത ജോലിക്കായി ചൈന ഇവിടെയുള്ള ജനവിഭാഗങ്ങളെ ഉപയോഗിക്കുന്നു എന്നും അവരെ സാംസ്‌കാരിക അടിച്ചമര്‍ത്തലിന് വിധേയമാക്കുന്നു എന്നും റിപോര്‍ട്ടുകള്‍ ഉണ്ടായിരിന്നു.

നിലവില്‍ അമേരിക്കയിലെ ജനാധിപത്യ അവകാശ സംരക്ഷണ സമിതി, തൊഴിലിടങ്ങളിലെ ജനാധിപത്യ അവകാശങ്ങള്‍ നിയന്ത്രിക്കുന്ന സമിതി എന്നിവയുടെ അസിസ്റ്റന്റ് സെക്രട്ടറിയാണ് ഡെസ്‌ട്രോ. യുഎസ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം പറയുന്നതനുസരിച്ച്, 2017 ജനുവരി മുതല്‍ ടിബറ്റുമായി ബന്ധപ്പെട്ട സ്‌പെഷ്യല്‍ കോര്‍ഡിനേറ്റര്‍ തസ്തിക ഒഴിഞ്ഞുകിടക്കുകയായിരുന്നു. ഈ ഒരു തസ്തികയില്‍ നിയമനം നടത്തുവാന്‍ ആണ് അമേരിക്കയിലെ അന്തര്‍ദേശീയ മത സ്വാതന്ത്ര കമ്മീഷന്‍, സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിനോട് ആവശ്യപ്പെട്ടിരുന്നത് , 'ടിബറ്റിലെ മതസ്വാതന്ത്രം അടിച്ചമര്‍ത്തുന്നതുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങളെ ലോകത്തിന്റെ മുന്നില്‍ ഉയര്‍ത്തി കൊണ്ട് വരുന്നതില്‍ ഈ ഒരു നിയമനവും , അദ്ദേഹം വഹിക്കുന്ന പങ്കും നിര്‍ണായകമാണെന്നും, ചൈന ടിബറ്റില്‍ നടത്തി കൊണ്ടിരിക്കുന്ന അധിനിവേശ നടപടികള്‍ പരിഹരിക്കുന്നതിന് അമേരിക്കയുടെ ശ്രദ്ധയും മറ്റ് സര്‍ക്കാര്‍ സംവിധാനങ്ങളും ഏകോപിപ്പിക്കുന്നതിനും , വരും കാലങ്ങളില്‍ 'പ്രത്യേക സംഘാടകന്‍' എന്ന ഡെസ്‌ട്രോയുടെ പദവി അങ്ങേയറ്റം നിര്‍ണായകം ആയിരിക്കുമെന്നും സമിതി വിലയിരുത്തുകയുണ്ടായി.

എന്നാല്‍ ഇതിന്റെ ആദ്യത്തെ പടിയായി ഞെട്ടിക്കുന്ന ഒരു നടപടിയിലേക്കു തന്നെ നീങ്ങിയിരിക്കുകയാണ് ഡെസ്‌ട്രോ. ടിബറ്റന്‍ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് വേണ്ടി പ്രവാസത്തിലുള്ള ടിബറ്റന്‍ ഭരണകൂടത്തിന്റെ തലവന്‍ അഥവാ ടിബറ്റന്‍ രാജ്യത്തിന്റെ പ്രസിഡന്റ് 'ലോബ്‌സാങ് സംഗേ' യുമായി കൂടിക്കാഴ്ച നടത്തിയിരിക്കുകയാണ് അദ്ദേഹം.

ലോബ്‌സാങ് സംഗേ ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ ടിബറ്റന്‍ രാഷ്ട്രീയക്കാരനാണ്. നിലവില്‍ അദ്ദേഹം പുറത്താക്കപ്പെട്ട അല്ലെങ്കില്‍ പ്രവാസത്തിലുള്ള ടിബറ്റന്‍ഗവണ്‍മെന്റിന്റെ 'സിക്കിയോണ്‍' അഥവാ പ്രസിഡന്റ് ആയി അറിയപ്പെടുന്നു. ഈ പ്രവാസത്തിലുള്ള ടിബറ്റന്‍ രാഷ്ട്രം 2012 മുതല്‍ ഔദ്യോഗികമായി സെന്‍ട്രല്‍ ടിബറ്റന്‍ അഡ്മിനിസ്‌ട്രേഷന്‍ അഥവാ സിടിഎ എന്നാണ് അറിയപ്പെടുന്നത്. അതിനു മുമ്പ് 2011 മുതല്‍ 2012 വരെയുള്ള കാലഘട്ടത്തില്‍ അദ്ദേഹം ടിബറ്റിന്റെ 'കാലന്‍ ട്രിപ്പ' അഥവാ പ്രധാനമന്ത്രിയായി യായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. അല്പകാലം മുമ്പാണ് പതിനാലാമത്തെ ദലൈലാമയുടെ അഭ്യര്‍ഥന മാനിച്ച്, പ്രവാസത്തിലുള്ള ടിബറ്റന്‍ പാര്‍ലമെന്റ് ദലൈലാമയുടെ എക്‌സിക്യൂട്ടീവ് അതോറിറ്റിയെ നീക്കം ചെയ്യുന്നതിനായി സംഘടനയുടെ നിയമാവലികളില്‍ ഭേദഗതി വരുത്തിയത്. അതിനു ശേഷം പ്രവാസത്തിലുള്ള ടിബറ്റന്‍ പാര്‍ലമെന്റിന്റെ ഏറ്റവും പരമോന്നത നേതാവായി 'ലോബ്‌സാംഗ് സംഗെ' യെ നിയമിക്കുകയും ഈ മാറ്റം പ്രതിഫലിപ്പിക്കുന്നതിനായി 2012 ല്‍ ലോബ്‌സാങ് സംഗെയുടെ അന്ന് നിലവില്‍ ഉണ്ടായിരുന്ന പദവി 'കാലന്‍ ട്രിപ്പ ' അഥവാ 'പ്രധാനമന്ത്രി' എന്നതില്‍ നിന്ന് സിക്കിയോണ്‍ അഥവാ പ്രസിഡന്റിലേക്ക് മാറ്റുകയും ചെയ്തിരുന്നു.

ധര്‍മ്മശാല ആസ്ഥാനമായുള്ള സെന്‍ട്രല്‍ ടിബറ്റന്‍ അഡ്മിനിസ്‌ട്രേഷന്റെ നിലവിലെ പ്രസിഡന്റായ സംഗയ്. വാഷിംഗ്ടണില്‍ ഡെസ്‌ട്രോയുമായുള്ള കൂടിക്കാഴ്ചയില്‍ ഇന്ത്യചൈന അതിര്‍ത്തിയിലെ നിലപാട് ചര്‍ച്ച ചെയ്തതായി അദ്ദേഹം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ഡിസ്‌ട്രോയുമായുള്ള കൂടിക്കാഴ്ചയുടെ ഫോട്ടോകള്‍ സംഗേ തന്നെ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പോസ്റ്റ് ചെയ്തു. 'ടിബറ്റന്‍ പ്രശ്‌നങ്ങളെക്കുറിച്ചുള്ള പ്രത്യേക കോര്‍ഡിനേറ്ററുമായി കൂടിക്കാഴ്ച നടത്തിയതില്‍ ഞാന്‍ ബഹുമാനിതനായിരിക്കുന്നു. സെന്‍ട്രല്‍ ടിബറ്റന്‍ അഡ്മിനിസ്‌ട്രേഷന്റെ ഒരു സിക്കിയോങിനെ അഥവാ ടിബറ്റന്‍ പ്രസിഡന്റിനെ അമേരിക്കന്‍ സ്‌റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് ഔദേ്യാഗികമായി ക്ഷണിക്കുന്നത് ഇതാദ്യമാണ്, 'അദ്ദേഹം ട്വീറ്റ് ചെയ്തു.

ദലൈലാമയെയും സെന്‍ട്രല്‍ ടിബറ്റന്‍ അഡ്മിനിസ്‌ട്രേഷനെയും യെയും 'വിഘടനവാദ' പ്രസ്ഥാനത്തിന്റെ ഭാഗമാണെന്നാണ് ചൈന പണ്ടേ വിശേഷിപ്പിച്ചു വരുന്നത്. അതോടൊപ്പം ടിബറ്റന്‍ നേതാക്കളും ഇന്ത്യന്‍, വിദേശ സര്‍ക്കാരുകളുടെ പ്രതിനിധികളും തമ്മിലുള്ള കൂടിക്കാഴ്ചയെ ചൈന സ്ഥിരമായി എതിര്‍ക്കുകയും ചെയ്തു വരുകയാണ് . 'ചൈനയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാനും ടിബറ്റിനെ അസ്ഥിരപ്പെടുത്താനും രൂപകല്‍പ്പന ചെയ്ത നീക്കമായാണ് ഡെസ്‌ട്രോയുടെ നിയമനത്തെ ചൈനീസ് വിദേശകാര്യ മന്ത്രാലയം വിശേഷിപ്പിച്ചത്. പ്രവാസത്തിലുള്ള ടിബറ്റന്‍ ഭരണകൂടത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട പ്രെസിഡന്റിനെ ഔദ്യോഗികമായി ചര്‍ച്ചയ്ക്കു ക്ഷണിച്ചതിലൂടെ അമേരിക്ക ടിബറ്റ് വിഷയത്തില്‍ അതി സുപ്രധാനമായ ഒരു സംഭവ വികാസമാണ് ഇതിലൂടെ നടന്നിരിക്കുന്നത് സെന്‍ട്രല്‍ ടിബറ്റന്‍ അഡ്മിനിസ്‌ട്രേഷന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

2011 സെപ്റ്റംബറില്‍ സംഗെയ് അധികാരമേറ്റയുടന്‍ തന്നെ പ്രവാസത്തിലുള്ള ടിബറ്റന്‍ ഭരണകൂടം അമേരിക്കന്‍ സ്‌റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റുമായി കൂടിക്കാഴ്ചകള്‍ നടത്തുവാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചുവെങ്കിലും, മറ്റു സ്വതന്ത്ര രാജ്യങ്ങള്‍ക്കു സമാനമായി 'പ്രവാസത്തിലുള്ള ടിബറ്റന്‍ ഭരണകൂടത്തിന്റെ പ്രസിഡന്റുമായി ഔദ്യോഗിക മീറ്റിംഗുകള്‍ നടത്തേണ്ടതിന്റെ തന്ത്രപരമായ പ്രാധാന്യം യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന് മനസിലാക്കാന്‍ നീണ്ട ഒന്‍പത് വര്‍ഷങ്ങള്‍ ആണെടുത്തത്. എന്നിരുന്നാലും നിലവില്‍ പ്രവാസത്തിലുള്ള ടിബറ്റന്‍ പ്രെസിഡന്റുമായി സംസാരിക്കാന്‍ അമേരിക്ക പ്രത്യേക നയതന്ത്ര ഉദ്യോഗസ്ഥനെ നിയമിച്ചതിലൂടെ ടിബറ്റിന്റെ മത, ഭാഷാ, ദേശ പരമായ സവിശേഷതകളെയും മൊത്തത്തില്‍ ടിബറ്റന്‍ രാജ്യത്തെയും ഔദ്യോഗികമായി അംഗീകരിക്കുന്നു എന്ന കൃത്യമായ സന്ദേശം തന്നെയാണ് അമേരിക്ക ചൈനക്ക് നല്‍കിയിരിക്കുന്നത് . മൊത്തത്തില്‍ പറഞ്ഞാല്‍ അമേരിക്ക എങ്ങനെയാണോ തായ്‌വാനെ അംഗീകരിക്കുന്നത് അത് പോലെ തന്നെ ടിബറ്റിനെയും അംഗീകരിക്കുന്നു എന്ന് ചുരുക്കം. പ്രവാസത്തിലുള്ള ടിബറ്റന്‍ ഭരണകൂടത്തിന്റെ തലവന്‍ ലോബ്‌സാങ് സംഗേ, ടിബറ്റന്‍ പ്രശ്‌നങ്ങള്‍ക്കായി പുതുതായി നിയമിതനായ യുഎസ് സ്‌പെഷ്യല്‍ കോര്‍ഡിനേറ്റര്‍ റോബര്‍ട്ട് ഡിസ്‌ട്രോയുമായി കൂടിക്കാഴ്ച നടത്തിയത് ചൈനക്കെതിരെ ഒരു പക്ഷെ കടുത്ത രാഷ്ട്രീയ സാമ്പത്തിക സൈനിക ആക്രമണത്തിന് അമേരിക്ക കോപ്പു കൂട്ടുന്നു എന്നതിന്റെ ശക്തമായ സൂചന തന്നെയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീര്‍ക്കാഴ്ചയായി.... കുന്നംകുളം പാറേമ്പാടത്ത് ബസും ബൈക്കും കൂട്ടിയിടിച്ചു യുവാവിന് ദാരുണാന്ത്യം  (32 minutes ago)

സഞ്ജു സാംസണ്‍ പൊരുതിയെങ്കിലും.... ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ 20 റണ്‍സിന് വീഴ്ത്തി പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി ഡല്‍ഹി ക്യാപിറ്റല്‍സ്  (1 hour ago)

എസ്.എസ്.എല്‍.സി, റ്റി.എച്ച്.എസ്.എല്‍.സി, എ.എച്ച്.എസ്.എല്‍.സി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും... ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഫലപ്രഖ്യാപനം നടത്തും  (1 hour ago)

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം പരക്കെ മഴയ്ക്ക് സാധ്യത....രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വിവിധ ജില്ലകളില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്  (1 hour ago)

ഷാലിമാര്‍ എക്സ്പ്രസില്‍ നിന്ന് യാത്രക്കാരന്‍ വീണുമരിച്ചു  (6 hours ago)

റഷ്യന്‍ മനുഷ്യക്കടത്ത് കേസില്‍ മുഖ്യ ഇടനിലക്കാരായ രണ്ടുപേരെ സിബിഐ അറസ്റ്റ് ചെയ്തു  (6 hours ago)

യുകെയില്‍ മലയാളി യുവതി വീടിനുള്ളില്‍ കുഴഞ്ഞുവീണ് മരിച്ചു  (6 hours ago)

20% വോട്ട് പിണറായി ഉറപ്പ് പന്ന്യനെ വെട്ടി രാജീവിന് കളമൊരുക്കി; പിണറായി വിജയന്‍ ബിജെപിയുടെ മുഖ്യമന്ത്രിയെന്ന് പരിഹാസം, രാജീവ് ചന്ദ്രശേഖര്‍ ജയിച്ചാല്‍ ആരുടെ ഉറപ്പാണെന്നുള്ളതിന്റെ തെളിവ് സഹിതം പുറത്താകും  (9 hours ago)

നട്ടെല്ലുള്ള കമ്യൂണിസ്റ്റുകള്‍ ഉണ്ടേല്‍ ഈ മുക്ക് പണ്ടത്തിന് നേരെ കാര്‍ക്കിച്ച് തുപ്പിക്കൂടെ; പിണറായി വിജയന്റെ വിദേശയാത്ര കത്തിനില്‍ക്കെ തലങ്ങും വിലങ്ങും അടി,ന്യായീകരിക്കാന്‍ വാ തുറക്കാന്‍ കഴിയാത്ത ഗതി  (9 hours ago)

പണിവെച്ച് പിണറായി മുങ്ങി ധനമന്ത്രിയെ ചെറുപ്പക്കാര്‍ വളയും;സംസ്ഥാനത്ത് വീണ്ടും പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നത് ചര്‍ച്ചകളിലേക്ക്, മുഖ്യന്‍ ഉപദേശിച്ച ഐഡിയ പരീക്ഷിച്ചാലും ഇല്ലെങ്കിലും പണി,എന്താണ് പരിഹാരമെ  (9 hours ago)

മൂന്നാം ഘട്ട വോട്ടെടുപ്പില്‍ ഇതുവരെ 75 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി  (9 hours ago)

ലോക കേരള സഭയുടെ നാലാം സമ്മേളനം ജൂണ്‍ 13 മുതല്‍ 15 വരെയുള്ള തീയതികളില്‍ തിരുവനന്തപുരത്ത്  (10 hours ago)

1200 കോടി മുടക്കി നിര്‍മിക്കുന്ന ഭൂഗര്‍ഭ റെയില്‍പാതയ്ക്കുള്ള കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി  (10 hours ago)

മഞ്ചേശ്വരത്ത് ആംബുലന്‍സും കാറും കൂട്ടിയിടിച്ച് മൂന്ന് മരണം...  (10 hours ago)

മദ്യനയ അഴിമതിക്കേസ്... അരവിന്ദ് കെജ്രിവാളിന്റെ ജാമ്യ ഹര്‍ജി മറ്റന്നാള്‍ വീണ്ടും സുപ്രീംകോടതി പരിഗണിക്കും  (10 hours ago)

Malayali Vartha Recommends