Widgets Magazine
08
May / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എസ്.എസ്.എല്‍.സി, റ്റി.എച്ച്.എസ്.എല്‍.സി, എ.എച്ച്.എസ്.എല്‍.സി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും... ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഫലപ്രഖ്യാപനം നടത്തും


രണ്ട് ജില്ലകളിലായി പത്ത് പേർക്ക് വെസ്റ്റ് നൈൽ ഫീവർ സ്ഥിരീകരിച്ചു: പനിയുടെ ലക്ഷണങ്ങൾ, കണ്ണ് വേദന, പനി, ശരീരവേദന, തലവേദന, ഛർദ്ദി, വയറിളക്കം, ചർമ്മത്തിലെ തടിപ്പ് തുടങ്ങിയവ...


കേരളം ചുട്ടുപൊള്ളുമ്പോള്‍ മുഖ്യമന്ത്രിയുടെ ഉല്ലാസയാത്ര കേസ് ഒതുക്കാനോ, ഡീലിനോ?


കലൂരിലെ ഹോസ്റ്റലിലെ ശുചിമുറിയിൽ യുവതി പ്രസവിച്ച സംഭവത്തിൽ, യുവതിയെ വിവാഹം കഴിക്കാനും കുട്ടിയെ ഏറ്റെടുക്കാനും തയാറായി കുഞ്ഞിന്റെ പിതാവായ കൊല്ലം സ്വദേശി രംഗത്ത്...


ഹമാസിനെ ഉന്മൂലനം ചെയ്യാനായി റഫയിൽ പൂർണ്ണമായ ആക്രമണം ഉണ്ടാകുമോ എന്ന ആശങ്കകൾക്കിടെ, ഒരുലക്ഷത്തിലധികം ജനങ്ങളെ ഒഴിപ്പിച്ച് ഇസ്രായേൽ:- അതിർത്തി കടന്ന് ഇസ്രായേൽ ടാങ്കുകൾ പ്രവേശിച്ചതായി റിപ്പോർട്ട്...

കൈ വിടരുത്! കോടതിയിൽ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ശിവശങ്കർ... അന്വേഷണവുമായി ശിവശങ്കര്‍ സഹകരിക്കുന്നില്ല, പലകാര്യങ്ങളിലും മൗനം! ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ ശക്തമായി എതിർക്കാൻ കസ്റ്റംസ്... ശിവശങ്കറിനെ പൂട്ടാൻ പുലിക്കുട്ടി 'രാം കുമാറിനെ കളത്തിലിറക്കി അവസാന അടവ്! ഇനി നേർക്ക് നേർ കോടതിയിൽ....

19 OCTOBER 2020 10:45 AM IST
മലയാളി വാര്‍ത്ത

More Stories...

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...

സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് അറസ്റ്റ് ചെയ്യാനുള്ള സാധ്യത മുന്നില്‍കണ്ട്‌ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ മുന്‍കൂര്‍ ജാമ്യത്തിന് ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി. ഓണ്‍ലൈനായിട്ടാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. മുന്‍കൂര്‍ ജാമ്യം നല്‍കണമെന്നും ഹര്‍ജി ഇന്ന് തന്നെ അടിയന്തര സ്വഭാവത്തോടെ പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാവിലെ കോടതി കേസ് വിളിച്ചു തുടങ്ങുന്ന സമയത്ത് ശിവശങ്കറിന്റെ അഭിഭാഷകന്‍ ഹര്‍ജി സമര്‍പ്പിച്ച കാര്യവും അത് ഇന്ന് തന്നെ പരിഗണിക്കണമെന്ന ആവശ്യവും കോടതിയില്‍ ഉന്നയിക്കും. തുടര്‍ന്ന് കോടതിയാകും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക.

എന്നാല്‍ കസ്റ്റംസ് ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ക്കും. അന്വേഷണവുമായി ശിവശങ്കര്‍ സഹകരിക്കുന്നില്ലെന്ന് കോടതിയെ അറിയിക്കും. പലകാര്യങ്ങളിലും ശിവശങ്കര്‍ മൗനം പാലിക്കുന്ന കാര്യവും കസ്റ്റംസ് കോടതി മുമ്പാകെ ചൂണ്ടിക്കാണിക്കും. കസ്റ്റംസിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ രാം കുമാറാണ് കോടതിയില്‍ ഹാജരാകുക. അതേസമയം മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ ഇന്ന് വാർഡിലേക്ക് മാറ്റിയേക്കും. തീവ്രപരിചരണവിഭാഗത്തിൽ കിടത്തി ചികിത്സ നടത്തേണ്ട രോഗങ്ങളൊന്നും ശിവശങ്കറിന് ഇല്ലെന്നാണ് വിവിധ വിഭാഗത്തിലെ ഡോക്‌ടർമാരുടെ അഭിപ്രായം.

ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെ മെഡിക്കൽ ബോർഡ് ചേർന്ന് ചികിത്സയിൽ അന്തിമ തീരുമാനമെടുക്കും.ശിവശങ്കറിന്റെ ആരോഗ്യസ്ഥിതി ഡോക്‌ടർമാർ അറിയിക്കുന്നത് അനുസരിച്ചാകും കസ്റ്റംസിൻറെ തുടർ നീക്കങ്ങൾ. നടുവേദയിൽ വിദഗ്ദ ചികിത്സക്ക് വേണ്ടിയാണ് ശിവശങ്കറിനെ സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. അതേസമയം സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് 1.90 ലക്ഷം ഡോളർ വിദേശത്തേക്ക് കടത്തിയെന്ന കേസിൽ കസ്റ്റംസ് ഇന്ന് കൂടുതൽ തെളിവുകൾ കോടതിയ്ക്ക് കൈമാറും. കഴിഞ്ഞ ദിവസമാണ് സ്വപ്‌ന സുരേഷ്, സരിത് എന്നിവരെ പ്രതികളാക്കി കൊച്ചിയിലെ സാമ്പത്തിക കുറ്റാന്വേഷണ കോടതിയിൽ അന്വേഷണസംഘം റിപ്പോർട്ട് സമർപ്പിച്ചത്.

എന്നാൽ നയതന്ത്രചാനലിലൂടെ യു.എ.ഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥർ സൗന്ദര്യ വർദ്ധക ഉൽപ്പന്നങ്ങളും മറ്റ് ചില സാധനങ്ങളും നിയമവിരുദ്ധമായി കടത്തിയിരുന്നുവെന്ന് സ്വപ്‌ന പറഞ്ഞിരുന്നതായി മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ വെളിപ്പെടുത്തൽ പുറത്ത് വന്നിരുന്നു. എൻഫോഴ്സ്‌മെന്റ് ഡയറക്‌ടേറ്റിന് ( ഇ.ഡി ) നൽകിയ മൊഴിയാണ് പുറത്തായത്. ഈ ഉത്പന്നങ്ങൾ ബീമാപള്ളിയിലെ മാർക്കറ്റിലാണ് വിറ്റിരുന്നത്. കോൺസുലേറ്റിലെ ജീവനക്കാർ ഇത്തരം നിയമവിരുദ്ധ ബിസിനസിനെ 'കോൺസുൽ മാങ്ങ തിന്നുന്നു' (കോൺസുൽ ഈസ് ഈറ്റിംഗ് മാംഗോസ്) എന്ന കോഡ് ഉപയോഗിച്ചാണ് വിളിക്കുന്നത്. എന്നാൽ ബാഗേജ് തടഞ്ഞുവച്ചതോടെ കസ്‌റ്റംസ് അസിസ്റ്റന്റ് കമ്മിഷണറെ വിളിക്കണമെന്ന സ്വപ്‌നയുടെ ആവശ്യം നിരസിച്ചു. നടപടിക്രമങ്ങൾ പൂർത്തിയാക്കി നയതന്ത്രബാഗേജ് വിട്ടുകിട്ടുമെന്നും പറഞ്ഞു. ജൂലായ് രണ്ടിന് ബാഗേജ് വിട്ടുകിട്ടാൻ അസിസ്റ്റന്റ് കമ്മിഷണർ നൽകിയ കത്തിന്റെ പകർപ്പ് വാട്ട്സാപ്പിൽ സ്വപ്ന അയച്ചു തന്നു. രാത്രി ഏഴു മണിയോടെയായിരുന്നു സന്ദേശം. ഏഴരയോടെ തന്നെ വിളിച്ചു കസ്റ്റംസുമായി സംസാരിക്കണമെന്നു പറഞ്ഞു. കത്തിൽ പറഞ്ഞിരിക്കുന്ന നടപടികൾ പൂർത്തിയാക്കി അവർ ബാഗേജുകൾ വിട്ടു നൽകുമെന്നായിരുന്നു എന്റെ മറുപടി. ജൂലായ് മൂന്നിന് ഈ വിഷയത്തിൽ സ്വപ്നയുമായി ചർച്ച നടന്നില്ലെന്നാണ് ഓർമ്മ.

ജൂലായ് നാലിന് രാത്രി ഏറെ വൈകി സ്വപ്നയും ഭർത്താവ് ജയശങ്കറും ഹെതർ കാൾസറിലെ എന്റെ ഫ്ളാറ്റിൽ വന്നു. നാലാം നിലയിൽ അവർ ഒരു അപ്പാർട്ട്മെന്റ് വാടകയ്ക്ക് എടുത്തിട്ടുണ്ടെന്നും സരിത്തും സന്ദീപുമായി സ്വപ്നയുടെ ഫ്ളാറ്റിൽ ചർച്ച നടത്തണമെന്ന് കേസരി വക്കീൽ പറഞ്ഞതിനെത്തുടർന്നാണ് വന്നതെന്നും അറിയിച്ചു.കൊവിഡ് സാഹചര്യത്തിൽ രാത്രി വൈകി അവർ വന്നതിൽ സംശയം തോന്നിയില്ലേ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു ശിവശങ്കറിന്റെ മറുപടി. എന്നാൽ സ്വപ്നയും ജയശങ്കറുമായി സംസാരിച്ചു നിൽക്കുമ്പോൾ സ്വപ്നയ്‌ക്ക് സരിത്തിന്റെ ഫോൺ വന്നെന്നും സന്ദീപ് അപ്പാർട്ട്മെന്റിൽ നിന്ന് പോയെന്നു പറഞ്ഞെന്നും ഒാർക്കുന്നു. തുടർന്ന് സ്വപ്ന സന്ദീപിനെ വിളിച്ചപ്പോൾ ഒരു സുഹൃത്തിന്റെ അപ്പാർട്ട്മെന്റിലാണെന്ന് പറയുന്നു. സ്വപ്നയും കൂട്ടരും സ്വർണക്കടത്തു നടത്തിയിരുന്നുവെന്ന് അറിയില്ല.സർക്കാരിനുവേണ്ടി മുഖ്യമന്ത്രിയുടെ ഒാഫീസിൽ നിന്ന് യു.എ.ഇ റെഡ് ക്രസന്റുമായി ചർച്ച നടത്തിയിരുന്നു. നിർദ്ദേശങ്ങൾ മുഖ്യമന്ത്രിയെ അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ എക്സ്പ്രസ്സ് വിമാനങ്ങള്‍ റദ്ദാക്കി.... നൂറുകണക്കിന് യാത്രക്കാര്‍ വിമാനത്താവളത്തില്‍ കുടുങ്ങി, വിമാനത്താവളത്തില്‍ പ്രതിഷേധിച്ച് യാത്രക്കാര്‍  (5 minutes ago)

ലാവ്‌ലിന്‍ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയില്‍... ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ.വി.വിശ്വനാഥന്‍ എന്നിവരുടെ ബെഞ്ചാണ് പരിഗണിക്കുന്നത്  (31 minutes ago)

സ്ത്രീധനത്തെ ചൊല്ലി തര്‍ക്കത്തില്‍ വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിനകം യുവതിയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊന്ന വര്‍ക്കല നിഷ കൊലക്കേസില്‍ ഭര്‍ത്താവിനെയും ഭര്‍തൃ മാതാവിനെയും കോടതി വിട്ടയച്ചു, മെഡിക്കല്‍  (43 minutes ago)

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അധ്യക്ഷന്‍ മാര്‍ അത്തനേഷ്യസ് യോഹാന്‍ മൊത്രാപ്പൊലീത്തയ്ക്ക് അമേരിക്കയിലുണ്ടായ വാഹനാപകടത്തില്‍ പരുക്ക്  (58 minutes ago)

കഴക്കൂട്ടം വെട്ടുറോഡില്‍ ടിപ്പറിനടിയില്‍പ്പെട്ട് യുവതിക്ക് ദാരുണാന്ത്യം....ബന്ധുവിനോടൊപ്പം സ്‌കൂട്ടറില്‍ പോകവേയാണ് അപകടം  (1 hour ago)

കണ്ണീര്‍ക്കാഴ്ചയായി.... കുന്നംകുളം പാറേമ്പാടത്ത് ബസും ബൈക്കും കൂട്ടിയിടിച്ചു യുവാവിന് ദാരുണാന്ത്യം  (2 hours ago)

സഞ്ജു സാംസണ്‍ പൊരുതിയെങ്കിലും.... ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ 20 റണ്‍സിന് വീഴ്ത്തി പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി ഡല്‍ഹി ക്യാപിറ്റല്‍സ്  (2 hours ago)

എസ്.എസ്.എല്‍.സി, റ്റി.എച്ച്.എസ്.എല്‍.സി, എ.എച്ച്.എസ്.എല്‍.സി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും... ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഫലപ്രഖ്യാപനം നടത്തും  (3 hours ago)

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം പരക്കെ മഴയ്ക്ക് സാധ്യത....രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വിവിധ ജില്ലകളില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്  (3 hours ago)

ഷാലിമാര്‍ എക്സ്പ്രസില്‍ നിന്ന് യാത്രക്കാരന്‍ വീണുമരിച്ചു  (8 hours ago)

റഷ്യന്‍ മനുഷ്യക്കടത്ത് കേസില്‍ മുഖ്യ ഇടനിലക്കാരായ രണ്ടുപേരെ സിബിഐ അറസ്റ്റ് ചെയ്തു  (8 hours ago)

യുകെയില്‍ മലയാളി യുവതി വീടിനുള്ളില്‍ കുഴഞ്ഞുവീണ് മരിച്ചു  (8 hours ago)

20% വോട്ട് പിണറായി ഉറപ്പ് പന്ന്യനെ വെട്ടി രാജീവിന് കളമൊരുക്കി; പിണറായി വിജയന്‍ ബിജെപിയുടെ മുഖ്യമന്ത്രിയെന്ന് പരിഹാസം, രാജീവ് ചന്ദ്രശേഖര്‍ ജയിച്ചാല്‍ ആരുടെ ഉറപ്പാണെന്നുള്ളതിന്റെ തെളിവ് സഹിതം പുറത്താകും  (10 hours ago)

നട്ടെല്ലുള്ള കമ്യൂണിസ്റ്റുകള്‍ ഉണ്ടേല്‍ ഈ മുക്ക് പണ്ടത്തിന് നേരെ കാര്‍ക്കിച്ച് തുപ്പിക്കൂടെ; പിണറായി വിജയന്റെ വിദേശയാത്ര കത്തിനില്‍ക്കെ തലങ്ങും വിലങ്ങും അടി,ന്യായീകരിക്കാന്‍ വാ തുറക്കാന്‍ കഴിയാത്ത ഗതി  (11 hours ago)

പണിവെച്ച് പിണറായി മുങ്ങി ധനമന്ത്രിയെ ചെറുപ്പക്കാര്‍ വളയും;സംസ്ഥാനത്ത് വീണ്ടും പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നത് ചര്‍ച്ചകളിലേക്ക്, മുഖ്യന്‍ ഉപദേശിച്ച ഐഡിയ പരീക്ഷിച്ചാലും ഇല്ലെങ്കിലും പണി,എന്താണ് പരിഹാരമെ  (11 hours ago)

Malayali Vartha Recommends