Widgets Magazine
08
May / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രണ്ട് ജില്ലകളിലായി പത്ത് പേർക്ക് വെസ്റ്റ് നൈൽ ഫീവർ സ്ഥിരീകരിച്ചു: പനിയുടെ ലക്ഷണങ്ങൾ, കണ്ണ് വേദന, പനി, ശരീരവേദന, തലവേദന, ഛർദ്ദി, വയറിളക്കം, ചർമ്മത്തിലെ തടിപ്പ് തുടങ്ങിയവ...


കേരളം ചുട്ടുപൊള്ളുമ്പോള്‍ മുഖ്യമന്ത്രിയുടെ ഉല്ലാസയാത്ര കേസ് ഒതുക്കാനോ, ഡീലിനോ?


കലൂരിലെ ഹോസ്റ്റലിലെ ശുചിമുറിയിൽ യുവതി പ്രസവിച്ച സംഭവത്തിൽ, യുവതിയെ വിവാഹം കഴിക്കാനും കുട്ടിയെ ഏറ്റെടുക്കാനും തയാറായി കുഞ്ഞിന്റെ പിതാവായ കൊല്ലം സ്വദേശി രംഗത്ത്...


ഹമാസിനെ ഉന്മൂലനം ചെയ്യാനായി റഫയിൽ പൂർണ്ണമായ ആക്രമണം ഉണ്ടാകുമോ എന്ന ആശങ്കകൾക്കിടെ, ഒരുലക്ഷത്തിലധികം ജനങ്ങളെ ഒഴിപ്പിച്ച് ഇസ്രായേൽ:- അതിർത്തി കടന്ന് ഇസ്രായേൽ ടാങ്കുകൾ പ്രവേശിച്ചതായി റിപ്പോർട്ട്...


കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 10 പേർക്ക് വെസ്റ്റ്നൈൽ ഫീവർ... ജാഗ്രത ശക്തമാക്കാൻ ആരോഗ്യ വകുപ്പ്...4 പേർ കോഴിക്കോട് ജില്ലക്കാരാണ്.... 2 പേർ സ്വകാര്യ ആശുപത്രിയിൽ മരിച്ചിട്ടുണ്ട്...

'പത്രം വായിച്ചുതുടങ്ങിയ കാലം മുതൽ കേൾക്കുന്നതാണ് അട്ടപ്പാടിയെപ്പറ്റി. കേട്ടത് കൂടുതലും നല്ല വാർത്തകളല്ലായിരുന്നു. എന്നാൽ കണ്ടത്...' അട്ടപ്പാടി സന്ദര്‍ശിച്ച് മുരളി തുമ്മാരുകുടി, വൈറലായി കുറിപ്പ്

19 FEBRUARY 2021 01:04 PM IST
മലയാളി വാര്‍ത്ത

More Stories...

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...

കേരളത്തനിമ വിളിച്ചോതുന്ന പൈതൃകം നിറഞ്ഞ് തുളുമ്പുന്ന ചില പ്രദേശങ്ങളിൽ ഒന്നാണ് അട്ടപ്പാടി. പൃഥ്വിരാജും ബിജു മേനോനും തകര്‍ത്തഭിനയിച്ച സൂപ്പർഹിറ്റ് ചിത്രം അയ്യപ്പനും കോശിയും എന്ന സിനിമയുടെ കഥാപശ്ചാത്തലവും ലൊക്കേഷനും എല്ലാം അട്ടപ്പാടിയാണ്. എന്നാൽ സിനിമ ഹിറ്റായതോടെ അട്ടപ്പാടിയിൽ വരുന്നവർക്ക് ടൂറിസ്റ്റുകളുടെ എണ്ണവും മുമ്പത്തേക്കാൾ കൂടിയിരിക്കുകയാണ്. ഇപ്പോഴിതാ അട്ടപ്പാടി സന്ദര്‍ശിച്ച് മുരളി തുമ്മാരുകുടി പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാണ്.

ഫേസ്ബുക്കോ കുറിപ്പ് വായിക്കാം;

അട്ടപ്പാടി - കേട്ടതും കണ്ടതും

പത്രം വായിച്ചുതുടങ്ങിയ കാലം മുതൽ കേൾക്കുന്നതാണ് അട്ടപ്പാടിയെപ്പറ്റി. കേട്ടത് കൂടുതലും നല്ല വാർത്തകളല്ലായിരുന്നു. എനിക്ക് അവിടെ സുഹൃത്തുക്കളോ അവിടെ പോയ സുഹൃത്തുക്കളോ ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ അട്ടപ്പാടിയെക്കുറിച്ച് വേണ്ടത്ര അറിവില്ലായിരുന്നു, യാത്ര ചെയ്യാനുള്ള അവസരവും.

കഴിഞ്ഞ വർഷമാണ് എന്റെ സുഹൃത്ത് റഷീദ് അട്ടപ്പാടിയെ കുറിച്ച് പറയുന്നത്. അദ്ദേഹത്തിന് അവിടെ കുറച്ചു കൃഷിയും ബിസിനസുമുണ്ട്. അങ്ങനെ അട്ടപ്പാടി ഒന്ന് കണ്ടിട്ട് തന്നെ കാര്യം എന്ന് തീരുമാനിച്ചു. പാലക്കാടിന് അപ്പുറം തമിഴ്‌നാടിനടുത്താണ് അട്ടപ്പാടി. പാലക്കാട് - മണ്ണാർക്കാട് ചുരം കടന്നുവേണം അട്ടപ്പാടിയിലെത്താൻ. താമരശ്ശേരി ചുരം പോലെ തന്നെയാണ് ഈ ചുരവും എങ്കിലും അവിടെ പപ്പു റോഡ് റോളർ ഇറക്കിയിട്ടില്ലാത്തതിനാൽ മലയാളികൾക്ക് ഈ ചുരം അത്ര പരിചിതമല്ല.

പച്ചപ്പും ഹരിതാഭയും: ചുരമിറങ്ങി ചെല്ലുന്ന നമ്മൾ ആദ്യം ശ്രദ്ധിക്കുന്നത് അവിടുത്തെ ഹരിതാഭയാണ്. എന്തുകൊണ്ടോ എന്റെ മനസ്സിൽ അട്ടപ്പാടിയുടെ ചിത്രം വരണ്ടുണങ്ങിയ ഭൂമിയുടേതായിരുന്നു. സഹ്യപർവതത്തിനപ്പുറത്തേക്ക് കിഴക്കോട്ടൊഴുകുന്ന രണ്ടു നദികൾ, ഭവാനിയും ശിരുവാണിയും, ഉള്ള നാടാണ്. അപ്പോൾ പച്ചപ്പും ഹരിതാഭയും ഒക്കെ സ്വാഭാവികം ആണല്ലോ.

വീടും കൃഷിയും: രണ്ടാമത് ശ്രദ്ധിക്കുന്നത് ഒറ്റപ്പെട്ട വീടുകളും അതിനു ചുറ്റുമുള്ള കൃഷിയുമാണ്. അന്പത് വർഷം മുൻപ് ഞങ്ങളുടെ നാട് ഇങ്ങനെയായിരുന്നു. എങ്ങും വാഴയും കവുങ്ങും തെങ്ങും ധാരാളമായി വളർന്നു നിൽക്കുന്നു. ധാരാളം പച്ചക്കറിത്തോട്ടങ്ങളും ഉണ്ട്. പരന്പരാഗത കൃഷിയും കൃഷിരീതികളും മാത്രമല്ല, ഡ്രാഗൺ ഫ്രൂട്ടിന്റെ തോട്ടവും ഡ്രിപ്പ് ഇറിഗേഷൻ നടത്തുന്ന മരച്ചീനിത്തോട്ടങ്ങളും കണ്ടു. കൃഷി അവിടെ ഇപ്പോഴും അവരുടെ തൊഴിലും ആദായകരവും ആണെന്ന് തോന്നുന്നു.

പ്രകൃതിയും ഭംഗിയും: പച്ചപ്പിന്റെയും ഹരിതാഭയുടെയും കാര്യം ആദ്യമേ പറഞ്ഞെങ്കിലും കൃഷി ചെയ്യാതെ കാടുപിടിച്ചു കിടക്കുന്ന പ്രദേശങ്ങളും കാടും അവിടെയുണ്ട്. ആനകൾ ധാരാളമായി ഇറങ്ങിനടക്കുന്ന സ്ഥലമാണെന്ന് നാട്ടുകാർ പറഞ്ഞു. മിക്കവാറും കൃഷിഭൂമികൾക്ക് ഇലക്ടിക് ഫെൻസുണ്ട്. വലിയ ഒഴുക്കില്ലാത്ത നദികളായതിനാൽ അവയിൽ ഇറങ്ങാനാവും. വ്യവസായം ഇല്ലാത്തതിനാൽ വായൂ മലിനീകരണവും ഇല്ല. എല്ലാം പഴയ കാലത്തേ ഓർമ്മിച്ചു. കുന്നുകൾക്കിടയിൽ സൂര്യൻ മറയുന്ന മനോഹരമായ കാഴ്ച വീണ്ടും വീണ്ടും കണ്ടു.

ട്രൈബൽ സ്‌കൂൾ: അട്ടപ്പാടിയിൽ പോകുന്ന കാര്യം പറഞ്ഞപ്പോൾ തന്നെ അവിടെ ഏറെ നാളായി സ്തുത്യർഹമായ സാമൂഹ്യ സേവനം നടത്തുന്ന ശ്രീമതി ഉമാ പ്രേമനെ കാണണമെന്നും അവർ നടത്തുന്ന സ്‌കൂൾ സന്ദർശിക്കണമെന്നും റഷീദും സുധീറും ആവശ്യപ്പെടുകയും ഞാൻ സമ്മതിക്കുകയും ചെയ്തിരുന്നു. റിപ്പബ്ലിക് ദിനത്തിൽ അവിടുത്തെ കുട്ടികളുമായി സംവദിക്കാമെന്ന് ഞാൻ തീരുമാനിച്ചു.

അതിമനോഹരമായ സ്‌കൂളാണ് ഉമാ പ്രേമൻ ആദിവാസി വിദ്യാർത്ഥികൾക്കായി ഒരുക്കിയിരിക്കുന്നത്. എ. പി. ജെ. അബുൽ കലാം ഇന്റർനാഷണൽ ട്രൈബൽ റെസിഡൻഷ്യൽ സ്‌കൂളിൽ ലോക നിലവാരത്തിലുള്ള ഭൗതിക സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. റിപ്പബ്ലിക്ക് ദിനം ആയതിനാൽ അടുത്ത സ്‌കൂളുകളിലെ വിദ്യാർത്ഥികളും എത്തി. ഒരു മണിക്കൂറോളം അവരുമായി സംസാരിച്ചു. ഏറെ ചോദ്യങ്ങൾ ഉണ്ടായിരുന്നു. ആത്മാർത്ഥതയും ആത്മവിശ്വാസവുമുള്ള അധ്യാപകരെയും പരിചയപ്പെട്ടു. ഉമാ പ്രേമൻ നാഗാലാൻഡിൽ ആയിരുന്നു. മോശം കാലാവസ്ഥ കാരണം ഹെലികോപ്റ്റർ ഉപയോഗിക്കാനാകാത്തതിനാൽ അവരുടെ തിരിച്ചുള്ള യാത്ര മുടങ്ങി. കാണണമെന്ന് ഏറെ ആഗ്രഹിച്ചിരുന്ന ആളായിരുന്നു. കുഴപ്പമില്ല, അടുത്ത തവണ കാണാമല്ലോ.

അയ്യപ്പനും കോശിയും: അടുത്തിടെ സൂപ്പർഹിറ്റായ അയ്യപ്പനും കോശിയും എന്ന സിനിമയുടെ കഥാ പശ്ചാത്തലവും ലൊക്കേഷനും അട്ടപ്പാടിയിലാണ്. ഇപ്പോൾ അട്ടപ്പാടിയിൽ വരുന്നവർക്ക് ടൂറിസ്റ്റ് പ്ളേസാണ് ഈ സ്ഥലങ്ങൾ. നിർഭാഗ്യവശാൽ പ്രശസ്തമായ സിനിമകളുടെ സീറ്റുകൾ ടൂറിസ്റ്റുകൾക്കായി സംരക്ഷിക്കുന്ന ഒരു രീതി ഇന്ത്യയിൽ ഇല്ല, അതിനാൽ സെറ്റൊക്കെ പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നു.

കാറ്റും ചൂടും: അട്ടപ്പാടിയിൽ നല്ല സുഖകരമായ തണുപ്പായിരുന്നു. രാവിലെ ചൂടുവെള്ളമില്ലാതെ കുളിക്കാൻ ബുദ്ധിമുട്ടാണ്. വർഷത്തിൽ 365 ദിവസവും സൂര്യപ്രകാശം ഉള്ളതിനാൽ സോളാർ എനർജിക്ക് നല്ല സാധ്യതയാണ്. കുന്നിൻ പുറങ്ങളിൽ വിൻഡ് മിൽ സ്ഥാപിച്ചിരിക്കുന്നതും കണ്ടു. റിന്യൂവബിൾ എനർജിക്ക് ഇവിടെ ധാരാളം സാധ്യതകളുണ്ട്.

ടൂറിസവും ഹോം സ്റ്റേയും: അട്ടപ്പാടിയിൽ ചിലയിടങ്ങളിൽ ഹോം സ്‌റ്റേയുടെ ബോർഡുകൾ കണ്ടുവെങ്കിലും മൂന്നാറിലെ പോലെ ഹോം സ്‌റ്റേയുടെ പ്രളയമൊന്നുമില്ല. എൺപതുകൾ മുതൽ മൂന്നാറിൽ പോയ അനുഭവം കൊണ്ട് പറയാം, 1985 ലെ മൂന്നാറിന്റെ സ്ഥിതിയാണ് ഇപ്പോൾ അട്ടപ്പാടിക്ക്. ഭാവിയിൽ ഇവിടെയും വലിയ തോതിൽ ടൂറിസ്റ്റുകൾ എത്തും. പ്രത്യേകിച്ചും തമിഴ്‌നാട്ടിൽ നിന്നും. എങ്ങനെയാണ് നമ്മൾ ആ വികസനത്തെ കൈകാര്യം ചെയുന്നത്? മൂന്നാറിൽ നിന്ന് നമ്മൾ എന്തെങ്കിലും പഠിച്ചോ? എന്നെല്ലാം വഴിയേ അറിയാം. നിലവിൽ അതിന്റെ ലക്ഷണങ്ങളൊന്നുമില്ല.

ആദിവാസികളെ കുറിച്ച് ഒന്നും പറഞ്ഞില്ല ?: ആദിവാസികളും അവരുടെ പ്രശ്നങ്ങളുമാണ് സാധാരണയായി അട്ടപ്പാടി വാർത്തകളിൽ നിറയുന്നത്. അട്ടപ്പാടിയിൽ പോകുമ്പോ അവരെ കുറിച്ച് എന്തെങ്കിലുമൊക്കെ കൂടുതൽ മനസിലാകുമെന്നോ മനസിലാക്കാമെന്നോ കരുതിയിരുന്നു. എന്നാൽ ഉമാ പ്രേമനുമായുള്ള മീറ്റിങ് സാധിക്കാത്തതിനാൽ അത് നടന്നില്ല. പിന്നീട് ഒരിക്കൽ ആകാം. ഒരു വരവ് കൂടി വരേണ്ടിവരും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം പരക്കെ മഴയ്ക്ക് സാധ്യത....രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വിവിധ ജില്ലകളില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്  (11 minutes ago)

ഷാലിമാര്‍ എക്സ്പ്രസില്‍ നിന്ന് യാത്രക്കാരന്‍ വീണുമരിച്ചു  (5 hours ago)

റഷ്യന്‍ മനുഷ്യക്കടത്ത് കേസില്‍ മുഖ്യ ഇടനിലക്കാരായ രണ്ടുപേരെ സിബിഐ അറസ്റ്റ് ചെയ്തു  (5 hours ago)

യുകെയില്‍ മലയാളി യുവതി വീടിനുള്ളില്‍ കുഴഞ്ഞുവീണ് മരിച്ചു  (5 hours ago)

20% വോട്ട് പിണറായി ഉറപ്പ് പന്ന്യനെ വെട്ടി രാജീവിന് കളമൊരുക്കി; പിണറായി വിജയന്‍ ബിജെപിയുടെ മുഖ്യമന്ത്രിയെന്ന് പരിഹാസം, രാജീവ് ചന്ദ്രശേഖര്‍ ജയിച്ചാല്‍ ആരുടെ ഉറപ്പാണെന്നുള്ളതിന്റെ തെളിവ് സഹിതം പുറത്താകും  (7 hours ago)

നട്ടെല്ലുള്ള കമ്യൂണിസ്റ്റുകള്‍ ഉണ്ടേല്‍ ഈ മുക്ക് പണ്ടത്തിന് നേരെ കാര്‍ക്കിച്ച് തുപ്പിക്കൂടെ; പിണറായി വിജയന്റെ വിദേശയാത്ര കത്തിനില്‍ക്കെ തലങ്ങും വിലങ്ങും അടി,ന്യായീകരിക്കാന്‍ വാ തുറക്കാന്‍ കഴിയാത്ത ഗതി  (7 hours ago)

പണിവെച്ച് പിണറായി മുങ്ങി ധനമന്ത്രിയെ ചെറുപ്പക്കാര്‍ വളയും;സംസ്ഥാനത്ത് വീണ്ടും പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നത് ചര്‍ച്ചകളിലേക്ക്, മുഖ്യന്‍ ഉപദേശിച്ച ഐഡിയ പരീക്ഷിച്ചാലും ഇല്ലെങ്കിലും പണി,എന്താണ് പരിഹാരമെ  (8 hours ago)

മൂന്നാം ഘട്ട വോട്ടെടുപ്പില്‍ ഇതുവരെ 75 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി  (8 hours ago)

ലോക കേരള സഭയുടെ നാലാം സമ്മേളനം ജൂണ്‍ 13 മുതല്‍ 15 വരെയുള്ള തീയതികളില്‍ തിരുവനന്തപുരത്ത്  (8 hours ago)

1200 കോടി മുടക്കി നിര്‍മിക്കുന്ന ഭൂഗര്‍ഭ റെയില്‍പാതയ്ക്കുള്ള കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി  (8 hours ago)

മഞ്ചേശ്വരത്ത് ആംബുലന്‍സും കാറും കൂട്ടിയിടിച്ച് മൂന്ന് മരണം...  (9 hours ago)

മദ്യനയ അഴിമതിക്കേസ്... അരവിന്ദ് കെജ്രിവാളിന്റെ ജാമ്യ ഹര്‍ജി മറ്റന്നാള്‍ വീണ്ടും സുപ്രീംകോടതി പരിഗണിക്കും  (9 hours ago)

മദ്യലഹരിയില്‍ ഭര്‍ത്താവിനോട് ഭാര്യ കാട്ടിയ ക്രൂരത...  (9 hours ago)

സ്വകാര്യ ഹോസ്റ്റലിലെ ശുചിമുറിയില്‍ കുഞ്ഞിന് ജന്മം നല്‍കിയ സംഭവം... 23-കാരിയെ വിവാഹം കഴിക്കാനും കുട്ടിയെ ഏറ്റെടുക്കാനും തയ്യാറായി കുഞ്ഞിന്റെ പിതാവ്  (9 hours ago)

സല്‍മാന്‍ ഖാന്റെ വസതിക്ക് പുറത്ത് വെടിയുതിര്‍ത്ത കേസിലെ അഞ്ചാം പ്രതിയെ മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു  (9 hours ago)

Malayali Vartha Recommends