ഗിരീഷിന്റെ സ്വപ്നങ്ങൾ തകർത്തെറിഞ്ഞ് അപകടം, ഷീറ്റ് മേഞ്ഞ വീട്ടിൽ തീരാകടങ്ങളുമായി ഭാര്യയും...കൂട്ടികളും, കൂലിപ്പണിക്ക് പോയിട്ടായാലും കുടുംബം പുലർത്തുന്നതിൽ വീഴ്ച വരുത്താത്ത ഗിരീഷിന്റെ വേർപാടിൽ വിങ്ങിപൊട്ടി അവർ, ഏക ആശ്രയം നഷ്ടപ്പെട്ടതിന്റെയും മുന്നോട്ടുള്ള ജീവിതത്തിന്റെയും വേവലാതിയിൽ ഗിരീഷിന്റെ കുടുംബം...!

കൊല്ലം എഴുകോണിൽ കഴിഞ്ഞ ദിവസമാണ് കിണർ വൃത്തിയാക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് നാൽപ്പത്തിയേഴ് വയസുകാരൻ ഗിരീഷ് കുമാർ മരിച്ചത്. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വേർപാടിൽ വിതുമ്പുകയാണ് കുടുംബം. കൂലിപ്പണിക്ക് പോയിട്ടായാലും കുടുംബം പുലർത്തുന്നതിൽ വീഴ്ച വരുത്താത്ത ഗിരീഷിന്റെ വേർപാട് ഇവരിൽ ഏൽപിച്ച ആഘാതം അത്ര വലുതാണ്.
15 സെന്റ് സ്ഥലവും ഷീറ്റു മേഞ്ഞ വീടും മാത്രമാണ് ഗിരീഷ്കുമാറിന്റെ ആകെയുള്ള സമ്പാദ്യം. പുതിയ വീടും വസ്തുവും വാങ്ങുന്നതിനായി കുടുംബ വസ്തുവും ഭാര്യ ബീനയുടെ സ്വർണവും വിറ്റു. തികയാതെ വന്ന തുകയ്ക്ക് ബീനയുടെ മൂത്ത സഹോദരിയുടെ സ്വർണം കൂടി വാങ്ങി പണയം വച്ചും ബാങ്കിൽ നിന്നും എടുത്തതുമായി 5 ലക്ഷത്തോളം രൂപ വായ്പയുണ്ട്.
മൂത്ത മകൻ അനന്തുവിനെ പട്ടാളത്തിൽ ചേർക്കണം എന്നായിരുന്നു ഗിരീഷിന്റെ ആഗ്രഹം. നല്ല ജോലി കിട്ടുന്ന വരെ പഠിക്കണമെന്ന് ഇളയ മകൻ അക്ഷയ് കുമാറിനോടും ഗിരീഷ് പറയുമായിരുന്നു. അക്ഷയെ ട്യൂഷനു കൊണ്ടു പോകുന്നതും തിരികെ കൊണ്ടു വരുന്നതും ഗിരീഷ് ആയിരുന്നു. അക്ഷയ് കുമാറിന്റെ പത്താം ക്ലാസിലെ ഐ.ടി പരീക്ഷ കഴിഞ്ഞത് ഗിരീഷിന്റെ സംസ്കാരത്തിന്റെ ദിവസമായിരുന്നു.
കുട്ടികളുടെ പഠനത്തിനായി ബാങ്കിൽ നിന്ന് എടുത്തതും, കാർഷിക വികസന സഹകരണ സംഘത്തിൽ നിന്നു വാങ്ങിയതുമായി 2 ലക്ഷത്തോളം കടം വേറെയും ഉണ്ട്. അതിനാലാണ് കശുവണ്ടി കമ്പനിയിലെ ജോലി നിലച്ചതിനെ തുടർന്ന് മറ്റു മാർഗമില്ലാതെ കൂലിപ്പണിക്ക് ഇറങ്ങിയത്.അതിനിടയിലാണ് ഗിരീഷിനെ അപകടം കവർന്നെടുത്തത്.
കുംബത്തിന്റെ ഏക ആശ്രയം നഷ്ടപ്പെട്ടതിന്റെയും മുന്നോട്ടുള്ള ജീവിതത്തിന്റെയും വേവലാതിയാണ് ഇപ്പോൾ അദ്ദേഹത്തിന്റെ കുടുംബം.പെരിനാട് ചെറുകുളത്ത് വെള്ളിമൺ ഹൈസ്കൂളിനു സമീപം സ്വകാര്യ വ്യക്തിയുടെ വീട്ടിലെ കിണർ വൃത്തിയാക്കുന്നതിനിടെയാണ് അപകടം.
ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഗിരീഷ് കുമാറും കരാറുകാരനായ വെള്ളിമണ്‍ സ്വദേശി ഹരിയും ചേർന്ന് കിണര്‍ വൃത്തിയാക്കാന്‍ തുടങ്ങിയത്. വൃത്തിയാക്കിയ ശേഷം ഗിരീഷ് തിരികെ കയറുമ്പോൾ തൊടി ഇടിഞ്ഞ് വീഴുകയായിരുന്നു. ബുധനാഴ്ച വൈകിട്ട് 5.30നായിരുന്നു അപകടം. അഗ്നിശമന സേനാ യൂണിറ്റുകളും നാല് മണ്ണുമാന്തി യന്ത്രങ്ങളും ചേർന്ന് എട്ടു മണിക്കൂറിനു ശേഷമാണ് മൃതദേഹം പുറത്തെടുക്കാനായത്.
https://www.facebook.com/Malayalivartha