Widgets Magazine
20
Nov / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും വൻ ഭക്തജനതിരക്ക് .... ശബരിമലയിൽ തീർത്ഥാടകർക്ക് കൂടുതൽ നിയന്ത്രണം വരുന്നു, സ്പോട്ട് ബുക്കിംഗ് 5,000 മായി കുറക്കണം, വെർച്വൽ ക്യു ബുക്കിംഗ് കർശനമായി നടപ്പാക്കണം... ഒരു ദിവസത്തെ ഭക്തരുടെ എണ്ണം 75,000 മായി ക്രമീകരിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം


മിൽമയിൽ ജോലി 24 തസ്തികകൾ 338 ഒഴിവുകള്‍; നവംബർ 27 വരെ അപേക്ഷകൾ സ്വീകരിക്കും.


ഏതെങ്കിലും ഡിഗ്രി മതി ; അമൃത വിശ്വ വിദ്യാപീഠത്തില്‍ പ്രോഗ്രാം അസോസിയേറ്റാകാം..!


ഇങ്ങനെയൊരു ദുരിതം ഒരു കാലത്തും ഉണ്ടായിട്ടില്ല: മണ്ഡലക്കാലത്തെ കുട്ടിച്ചോറാക്കാൻ സർക്കാർ നടത്തുന്ന പരിപാടി; ശബരിമലയെ തകർക്കാനുള്ള ബോധപൂർവമായ ശ്രമം - രമേശ് ചെന്നിത്തല


ആരുടെയും കാശ് തട്ടിയെടുക്കയുകയോ മോഷ്ടിക്കുകയോ ചെയ്തിട്ടില്ല... എല്ലാവർക്കും വാരിക്കോരി കൊടുത്തു, അക്കാര്യത്തിൽ ഞാൻ മക്കളെ പോലും മറന്ന് പോയി: കള്ളീ, പെരുംകള്ളി എന്നൊക്കെ വിളിച്ചു ചാപ്പ കുത്തി - ജീജീ മാരിയോ...

സോപ്പ് പതയില്‍ പൊതിഞ്ഞ് കുളിപ്പിക്കും... ആണിനും പെണ്ണിനും മസാജ് ചെയ്തു തരും...നഗ്‌നത പ്രശ്‌നമല്ലാത്ത കുളിപ്പുരകള്‍... നല്ല വരുമാനം...ഇത് മുഴുവൻ വായിച്ചു നോക്കു...

28 SEPTEMBER 2022 04:40 PM IST
മലയാളി വാര്‍ത്ത

കൊറോണക്കാലത്ത് അടഞ്ഞു കിടന്ന ടര്‍ക്കിയിലെ പ്രശസ്തമായ കുളിപ്പുരകള്‍ വീണ്ടും സജീവമായി .ചരിത്രപ്രസിദ്ധമായ സുല്‍ത്താനഹമ്മദ് ജില്ലയിലെ ഹമ്മാംസ് സ്നാനഗൃഹങ്ങളാണ് മാസ്‌ക്കും സാനിറ്റെസറുമായി പ്രവര്‍ത്തനം പുനരാരംഭിച്ചിരിക്കുന്നത്.

എന്താണ് ഇതിന്റെ പ്രത്യേകത എന്നല്ലേ? ഇവിടെ എത്തുന്നവരെ സോപ്പുകുമിളകൾ കൊണ്ടുമൂടി മസ്സാജ് ചെയ്തുതരും ..പിന്നെ കുതിര രോമം കൊണ്ടുണ്ടാക്കിയ പ്രത്യേകതരം ഇഞ്ച ഉപയോഗിച്ച് തേച്ചു കുളിപ്പിച്ച് തരും .. ആൺ പേന വ്യത്യാസമൊന്നും ഇവിടെ ഇല്ല...ആണുങ്ങളെ മിക്കവാറും സ്ത്രീകളാണ് കുളിപ്പിക്കുന്നത് . തിരിച്ചും . പിന്നെ വേണമെങ്കിൽ സ്ത്രീകൾക്കായി പ്രത്യേകം കുളിപ്പുരകളും ഉണ്ട് .എന്നാല്‍, ചില വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും ഒരേ സ്ഥലത്ത് കുളിപ്പിക്കാനുള്ള ഹമ്മാമുകള്‍ ഇപ്പോഴുണ്ട്.

കൊവിഡ് വ്യാപനം മന്ദഗതിയിലായതിനെ തുടര്‍ന്നാണ് സാമൂഹ്യ അകലം പാലിക്കുന്ന വിധത്തില്‍ സുരക്ഷാ സജ്ജീകരണങ്ങേളാടെ ഇവ പ്രവര്‍ത്തനം വീണ്ടും തുടങ്ങിയത്. സ്‌നാനഗൃഹത്തില്‍ കയറുന്നതിനു മുമ്പു തന്നെ ഉപഭോക്താക്കള്‍ക്ക് കൈകള്‍ സാനിറ്റെസ് ചെയ്യുകയും മാസ്‌ക് ധരിക്കുകയും ചെയ്യണം. പ്രവേശന കവാടത്തില്‍ താപനില അളക്കാനുള്ള ഉപകരണവും സജ്ജമാക്കിയിട്ടുണ്ട്. വസ്ത്രം മാറി ഇരിക്കുന്ന മുറികളിലും പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ചൂടു കിട്ടാന്‍ ആളുകളെ കിടത്തുന്ന മാര്‍ബിള്‍ തറകളില്‍ ഒറ്റയൊറ്റയായി കിടക്കാനാണ് പുതിയ സംവിധാനം. ഇവിടെ കിടത്തിയാണ് ആളുകളെ സോപ്പ് പതയില്‍ പൊതിഞ്ഞ് മസാജ് ചെയ്യുന്നത്.

40C മുതൽ 70C വരെ താപനിലയുള്ള മുറികളും ഒരു കുളവും ഒരു ജിമ്മും ആണ് പലയിടങ്ങളിലും ഉള്ളത്. ടര്‍ക്കിഷ് ബാത് എന്നറിയപ്പെടുന്ന കുളിപ്പുരകള്‍ പതിനഞ്ചാം നൂറ്റാണ്ടു മുതല്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. പതിനെട്ടാം നൂറ്റാണ്ടിലാണ്, യൂറോപ്പ്യന്‍ സഞ്ചാരികളിലൂടെ ഈ കുളിപ്പുരകളെ കുറിച്ച് പാശ്ചാത്യ ലോകം അറിഞ്ഞത്. ഇതോടെ ലോകമെങ്ങും ടർക്കിഷ് ബാത്ത് പ്രശസ്തമായി .. ആളുകൾ തേടിപ്പിടിച്ച് ഇവിടെ എത്തിത്തുടങ്ങിഅതോടെ വരുമാനവും വൻ തോതിലായി എന്ന് വിനോദ സഞ്ചാര നടത്തിപ്പുകാർ പറയുന്നു. .

ഹമ്മാം എന്നറിയപ്പെടുന്ന കുളിപ്പുരകളില്‍ കയറുമ്പോള്‍ മാസ്ക് അഴിക്കാം . ഇവിടെ എത്തുന്നവര്‍ക്ക് ആദ്യം വൃത്തിയുള്ള പ്രത്യേക തരം ടവലുകളാണ് ലഭിക്കുക. വസ്ത്രം മാറിയ ശേഷം ഇവ ധരിച്ച് അര്‍ധനഗ്നരായി കാത്തിരിപ്പു മുറികളില്‍ ഇരിക്കണം. ഇതോടൊപ്പം കുളിക്കാനുള്ള വസ്ത്രങ്ങളും ചെരിപ്പുകളും ലഭിക്കും. വസ്ത്രം മാറിക്കഴിഞ്ഞാല്‍, ഹരാരത്ത് എന്നറിയപ്പെടുന്ന അകമുറികളില്‍ പ്രവേശിക്കാനാവും. ഇവിടെ ചൂടു വെള്ളവും നീരാവിക്കുളിയും ലഭ്യമാണ്. അതു കഴിഞ്ഞാല്‍, ഗോബെക് എന്നറിയപ്പെടുന്ന ചൂടുള്ള മാര്‍ബിള്‍ തറകളില്‍ ചെല്ലണം. അവിടെ കിടക്കുമ്പോള്‍ ചൂട് ശരീരത്തില്‍ അരിച്ചരിഞ്ഞു കയറുന്നത് അറിയാം .

ഇനി മസാജ് ആണ്. അതിനായി പ്രത്യേകം പരിശീലനം ലഭിച്ച സ്ത്രീയും പുരുഷന്‍മാരുമുണ്ട്. അവര്‍ ഉപഭോക്താക്കളെ സോപ്പ് കുമിളകളില്‍ മൂടും. പിന്നീട് കുതിരരോമം കൊണ്ടുള്ള പ്രത്യേക വസ്തു കൊണ്ട് അമര്‍ത്തി ഉഴിയും. പിന്നീട്, കാല്‍ മുട്ടുകളും കാലുകളും മസാജ് ചെയ്യും. മസിലുകളും സന്ധികളും അയയുന്ന വിധത്തിലാണ് ഈ മസാജ്. അതിനു ശേഷം, വീണ്ടും കുളിപ്പിക്കും. പിന്നീട് ടവല്‍ കൊണ്ട് ശരീരം തുടച്ച് വിശ്രമിക്കാം.

 

 

എന്താ കേട്ടിട്ട് ഒരു ടർക്കിഷ് ബാത്ത് ആയാലോ എന്നൊരു ആഗ്രഹം മനസ്സിൽ മുളപൊട്ടിയൊ ? ടർക്കിഷ് ബാത്ത് തുർക്കിയിൽ മാത്രമല്ല ഇപ്പോളുള്ളത് . നമ്മുടെ ഇന്ത്യയിലും കേരത്തിലും വരെ ടർക്കിഷ് ബാത്ത് ഉണ്ട് . നമ്മുടെ നാട്ടിലെ പല വിനോഹ സഞ്ചാര കേന്ദ്രങ്ങളിലും ആയുർവേദ മസാജ് സെന്ററുകളിലും ഇപ്പോൾ ടർക്കിഷ് ബാത്ത് തുടങ്ങിയിട്ടുണ്ട് .വരണ്ട ചർമ്മം , കാല് വേദന ,എന്നീ പ്രശ്നങ്ങൾ ഉള്ളവർക്ക് നല്ലതാണ് ഈ കുളി എന്ന് പറയപ്പെടുന്നു. ടർക്കിഷ് കുളിയുടെ ഏറ്റവും പ്രധാനപ്പെട്ട പ്രയോജനം ശാരീരികവും മാനസികവുമായ വിശ്രമത്തിനു സുഡ്‌സി മസാജ് സഹായിക്കും . പേശികൾക്കും സന്ധികൾക്കും അയവ് വരുത്തുകയും ജെറ്റ്‌ലാഗ്, ദീർഘനേരത്തെ ഇരിപ്പ്,മാനസിക പിരിമുറുക്കം എന്നിവ അകറ്റി ശരീരത്തിനു സുഖം നൽകാനുള്ള ഒരു ചികിത്സാരീതി കൂടി ആണ് ടർക്കിഷ് ബാത്ത് .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുട്ടടയിൽ വൈഷ്ണ ജയിച്ചു..!! കോടതിയിൽ അളിഞ്ഞ് നാറി CPM ചീറ്റപ്പുലിയായി വൈഷ്ണ സുരേഷ്..! കളക്ടറിനെ കുടഞ്ഞ് മുഖ്യൻ  (2 minutes ago)

കെഎസ്ആർടിസി ബസും കണ്ടെയ്നർ ലോറിയും  (16 minutes ago)

തുടങ്ങിയത് രണ്ട് വർഷം മുമ്പ്  (20 minutes ago)

ഫോർട്ട് കൊച്ചി സ്വദേശി യാത്ര ചെയ്തത് ​ഗൂ​ഗിൾ മാപ്പിട്ട്  (26 minutes ago)

മദ്രസ കഴിഞ്ഞ് നാട്ടിലേക്ക് പോകുന്നതിനിടെ അപകടം...‌  (47 minutes ago)

അധ്യാപകരുടെ പീഡനം  (52 minutes ago)

രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും സമയപരിധി നിശ്ചയിച്ച  (54 minutes ago)

കാൽ തൊട്ടു വന്ദിച്ച് ഐശ്വര്യ റായ്  (1 hour ago)

നിതീഷ് കുമാർ ഇന്ന് സത്യപ്രതിജ്ഞ  (1 hour ago)

രാജി സൂചന നൽകി ഡി കെ  (1 hour ago)

വായു ഗുണനിലവാര തോത് വീണ്ടും താഴ്ന്ന നിലയിൽ  (1 hour ago)

ദർശനമോഹം ഉപേക്ഷിച്ച് മടങ്ങിയ എട്ടം​ഗസംഘം വീണ്ടും മലകയറി അയ്യനെ തൊഴുതു....  (1 hour ago)

അല്‍ ഫലാഹിലെ ഭീകരവാദം  (1 hour ago)

കോഴിക്കോട് രണ്ടു യുവാക്കൾക്ക് കുത്തേറ്റു, പ്ര  (2 hours ago)

. ഇന്ന് പുലർച്ചെ 4ന് വേദമന്ത്ര പാരായണത്തോടെ ജപം ആരംഭിച്ചു  (2 hours ago)

Malayali Vartha Recommends