Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

അംബാനി കുടുംബത്തിൽ കല്ല്യാണമേളം...! അനന്ത് അംബാനിയുടെ വധു രാധികാ മെർച്ചന്റ് ആരെന്നു അറിയേണ്ടേ?

20 JANUARY 2023 03:16 PM IST
മലയാളി വാര്‍ത്ത

റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെയും റിലയൻസ് ഫൗണ്ടേഷൻ ചെയർപേഴ്സൺ നിത അംബാനിയുടെയും മകൻ ആനന്ത് അംബാനിയുടെ വിവാഹ നിശ്ചയ ചടങ്ങുകൾ ആന്റിലിയയിൽ നടന്നത്
ബോളിവുഡ് താരങ്ങളും വ്യവസായ പ്രമുഖരുമടക്കം പങ്കെടുക്കുന്ന പ്രൌഢഗംഭീരമായ ചടങ്ങിലാണ്. കഴിഞ്ഞ ദിവസം നടന്ന മെഹന്തിയുടെ ചിത്രങ്ങളും വധു രാധികാ മെർച്ചന്റ് ചടങ്ങിനിടയിൽ ഡാൻസ് ചെയ്യുന്നതുമൊക്കെ ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.

അംബാനി കുടുംബത്തിലേക്ക് വലതുകാൽ വെച്ച് എത്തുന്ന രാധികാ മെർച്ചന്റ് ആരെന്നു അറിയേണ്ടേ ? ക്ളാസിക്കൽ നർത്തകിയായ രാധിക, എൻകോർ ഹെൽത്ത് കെയർ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ വിരേൻ മർച്ചന്റിന്റെയും ഷൈലയുടെയും മകളാണ്. അംബാനിയുടെ മകൻ അനന്തിന്റെ കുട്ടിക്കാലം മുതൽക്കേ ഉള്ള സുഹൃത്തുമാണ് രാധിക.ബിസിനസ് തിരക്കുകള്‍ക്കിടയിലും തന്‍റെ നൃത്തത്തോടുള്ള അഭിനിവേശം നിലനിര്‍ത്തുന്നതില്‍ അതീവ തല്‍പരയാണ് അവര്‍.എട്ടു വര്‍ഷത്തോളമായി ഭരതനാട്യം അഭ്യസിക്കുന്ന രാധിക മര്‍ച്ചന്‍റിന്‍റെ അരങ്ങേറ്റം കഴിഞ്ഞ ജൂണില്‍ മുംബൈയിലെ ജിയോ വേൾഡ് സെന്‍ററിലെ ഗ്രാൻഡ് തിയേറ്ററിലാണ് നടന്നത്.

സിനിമ-കായിക-വ്യവസായ രംഗത്തെ പ്രമുഖരാണ് രാധികയുടെ അരങ്ങേറ്റത്തില്‍ പങ്കെടുക്കാനെത്തിയത്. മുകേഷ് അംബാനിയും നിത അംബാനിയും ചേര്‍ന്നാണ് അന്ന് അതിഥികളെ സ്വീകരിച്ചത്. റിലയന്‍സ് ഫൗണ്ടേഷന്‍ ചെയര്‍പേഴ്സണ്‍ നിതാ അംബാനിക്ക് ശേഷം അംബാനി കുടുംബത്തിലെത്തുന്ന രണ്ടാമത്തെ നര്‍ത്തകി കൂടിയാണ് രാധിക.അനന്ദിന്റെ ഭാവിവധുവെന്ന നിലയിൽ രാധിക മെർച്ചന്റ് വാർത്തകളിൽ ഇടം പിടിക്കാൻ തുടങ്ങിയപ്പോഴേ എല്ലാവരുടെയും സംശയം പേരിലെ മെർച്ചന്റ് എന്ന സർനെയിം എങ്ങനെ വന്നു എന്നാണ് .

ജാതിവാലും കുടുംബപ്പേരുമൊക്കെ സർനെയിം കണ്ടുപരിചയിച്ച മലയാളികളെ സംബന്ധിച്ച് മെർച്ചന്റ് എന്നൊരു സർനെയിം ഉണ്ടോ എന്ന് പോലും സംശയം തോന്നിയേക്കാം. പക്ഷേ സംശയിക്കണ്ട, അങ്ങനെയൊരു രീതിയുണ്ട്. ഈ സർനെയിമുകൾക്ക് പറയാനുള്ളത് മറ്റൊരു ചരിത്രമാണ്.മെർച്ചന്റ്, എഞ്ചിനീയർ പോലെയുള്ള സർനെയിമുകൾ ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകാലത്തിന്റെ ബാക്കി പത്രമാണ് . നാട്ടുരാജ്യങ്ങളുമായി വ്യാപാരം നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് ബ്രിട്ടീഷുകാർ ഇന്ത്യയിലെത്തിയതെങ്കിലും പിന്നീടുള്ള കാലം അവർ നമ്മളെ അവരുടെ കോളനികളാക്കി ഭരിക്കുകയായിരുന്നല്ലോ. 1

900-കളുടെ തുടക്കത്തിൽ ബ്രിട്ടീഷുകാർ ഇന്ത്യക്കാരുടെ രജിസ്ട്രേഷനും സെൻസസ് പട്ടികയും തയ്യാറാക്കുന്ന സമയത്ത് ആളുകളെ തിരിച്ചറിയാനും ട്രാക്ക് ചെയ്യാനും വേണ്ടി കുടുംബപ്പേര് അടങ്ങുന്ന പട്ടിക ആവശ്യപ്പെട്ടതായാണ് പറയപ്പെടുന്നത്. അക്കാലത്ത് ഒരു കുടുംബത്തിലെ എല്ലാ പുരുഷൻമാരും ഒരേ വ്യാപാരത്തിൽ ഏർപ്പെട്ടിരുന്നതിനാൽ ചില വിഭാഗങ്ങൾ കുടുംബപ്പേരായി അവരുടെ തൊഴിലിന്റെ പേര് സ്വീകരിക്കുകയുണ്ടായി. അങ്ങനെ കച്ചവടക്കാരായ ചെട്ടിയും ഷെട്ടിയുമെല്ലാം പേരിനൊപ്പമുള്ള വാലായി മാറി.

ഇനി മെർച്ചന്റ്, എഞ്ചിനീയർ എന്നീ സർനെയിമുകളിലേക്ക് വന്നാൽ, ഇന്ത്യയിൽ പാഴ്സികളാണ് ബ്രിട്ടീഷ് ഭരണകാലത്ത് ഇത്തരം സർനെയിം ഉപയോഗിച്ച് വന്നത്. 8ാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് പേർഷ്യയിൽ നിന്ന് പലായനം ചെയ്ത ഒരു ചെറിയ പാഴ്സി സമൂഹം ഗുജറാത്തിലേക്ക് അഭയാർത്ഥികളായി എത്തുന്നത്. ഇന്ത്യയിലെ മിക്ക കുടുംബപ്പേരുകളും ജാതിയെയും വംശപരമ്പരയെയും പ്രതിഫലിപ്പിക്കുന്നതാണെങ്കിലും, പാഴ്‌സികളെ സംബന്ധിച്ച് അത് പൂർണ്ണമായും അങ്ങനെയേ അല്ല. അവർ തൊഴിലുകളിലൂടെയും നഗര തെരുവുകളിലൂടെയുമാണ് തങ്ങളുടെ ഐഡന്റിറ്റി സൃഷ്ടിച്ചത്.

ഗുജറാത്തിൽ ആദ്യകാലത്ത് പലരും ഗാന്ധി അല്ലെങ്കിൽ പട്ടേൽ പോലുള്ള ഗുജറാത്തി കുടുംബപ്പേരുകളാണ് സർനെയിമായി സ്വീകരിച്ചിരുന്നത്. ഉദാഹരണം പറയുകയാണെങ്കിൽ ഇന്ദിരാ ഗാന്ധിയുടെ ഭർത്താവായിരുന്ന ഫിറോസ് ഗാന്ധി. അദ്ദേഹത്തിന് ഗാന്ധി കുടുംബവുമായി ഒരു ബന്ധവുമില്ലെന്ന് മാത്രമല്ല അദ്ദേഹം ഹിന്ദു പോലും അല്ലായിരുന്നു. പക്ഷേ അദ്ദേഹത്തെപോലെ പലരും അന്ന് ഗുജറാത്തി കുടുംബപ്പേരുകൾ സ്വന്തം പേരിനൊപ്പം ചേർത്തു.

അതേസമയം മറ്റുള്ളവർ ബ്രിട്ടീഷ് ഭരണത്തിൻ കീഴിലുള്ള കുടുംബപ്പേരുകൾ സ്വീകരിച്ചു, അത് അവരുടെ തൊഴിലുകളെ പ്രതിഫലിപ്പിക്കുന്നവയായിരുന്നു. അതിനാൽ എഞ്ചിനീയർ, ഡ്രൈവർ, കൂപ്പർ, മർച്ചന്റ് എന്നിങ്ങനെ വിളിക്കപ്പെടുന്ന സർനെയിമുകൾ പാഴ്സികൾ സ്വീകരിച്ചു തുടങ്ങി. പിന്നീടിത് വ്യാപകമായി ഉപയോഗിച്ചും തുടങ്ങി.

പേര് സൂചിപ്പിക്കുന്നതുപോലെ വ്യാപാരം ചെയ്തിരുന്നവരാണ് മെർച്ചന്റ് എന്ന പേര് സ്വീകരിച്ചിരുന്നത് (പാഴ്സികൾക്ക് പുറമെ ഗുജറാത്തിലെ ഷിയ മുസ്ളിങ്ങളും മെർച്ചന്റ് എന്ന സർനെയിം ഉപയോഗിക്കാറുണ്ടെന്നാണ് പറയുന്നത്). അതുപോലെ എഞ്ചിനീയറിങ് ജോലി ചെയ്തിരുന്നവർ പേരിനൊപ്പം എഞ്ചിനീയർ എന്ന സർനെയിം കൂടി ചേർത്തു.

വളരെ രസകരമായ സർനെയിമുകളുമുണ്ട് ഇവരുടെ ഇടയിൽ. ബാൾട്ടിവാല (ബോട്ടിൽ വിൽക്കുന്നവർ), ദാരുവാല (മദ്യം വിൽക്കുന്നവർ), പൂനാവാല തുടങ്ങി 20 അക്ഷരങ്ങളുള്ളതും നിലവിൽ ഇന്ത്യയിലെ ഒരു ജനപ്രിയ റെസ്റ്റോറന്റ് ശൃംഖലയുമായ സോഡാബോട്ടിൽ ഓപ്പണർവാല പോലെയുള്ള ഏറ്റവും ദൈർഘ്യമേറിയ പാഴ്‌സി കുടുംബപ്പേരുകളും ഉണ്ട്. അതുകൊണ്ടു തന്നെ പാഴ്സിയെ കാണാൻ ഇടവന്നാൽ പേര് ചോദിച്ചതിനു ശേഷം എന്താണ് ജോലി എന്ന ചോദ്യം ചോദിക്കേണ്ടി വരില്ല ,കാരണം അവരുടെ സർ നൈമിൽ തന്നെ അവരുടെ ജോലിയും ഉണ്ടാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (5 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (5 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (5 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (5 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (5 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (6 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (7 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (9 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (10 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (10 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (10 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (10 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (10 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (10 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (10 hours ago)

Malayali Vartha Recommends