Widgets Magazine
11
May / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരത്തെ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്നും 107 ഗ്രാം സ്വര്‍ണം മോഷണം പോയതായി പരാതി...സംഭവത്തില്‍ പൊലീസ് അന്വേഷണം തകൃതിയില്‍


ചര്‍ച്ചയ്‌ക്കൊടുവില്‍ വെടിനിര്‍ത്തലിന് ധാരണ.... ലംഘിച്ച് വീണ്ടും പാക് പ്രകോപനം.... ആവശ്യമെങ്കില്‍ തിരിച്ചടിക്കാന്‍ സേനകള്‍ക്ക് നിര്‍ദ്ദേശം


പ്രധാനമന്ത്രിയുടെ വസതിയിൽ ഉന്നതതല യോഗം..മൂന്ന് ഇന്ത്യന്‍ സൈനിക മേധാവികളും ലോക് കല്യാണ്‍ മാര്‍ഗില്‍ എത്തി..പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും എത്തി..


പുതിയൊരു അറിയിപ്പുമായി കേരള സർക്കാർ.. ഗവ. സെക്രട്ടേറിയറ്റ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന, കൺട്രോൾ റൂമിന്റെ മെയിൽ ഐ.ഡി.യിൽ മാറ്റം. ..എല്ലാവരും ശ്രദ്ധിക്കുക...


വിഴിഞ്ഞത്ത് നങ്കൂരമിട്ട് കപ്പൽ..! 48 മണിക്കൂറിനകം തീരം വിടണമെന്ന് കോസ്റ്റ്ഗാര്‍ഡ്.. ഉദ്യോഗസ്ഥരെത്തി കപ്പലിനുളളില്‍ പരിശോധന നടത്തിയത്..തിരുവനന്തപുരം പലരുടേയും കണ്ണിലെ കരടാണ്...

COUNTDOWN തുടങ്ങി ചന്ദ്രയാൻ 3-നെ തകർക്കാൻ ഒരുമ്പെട്ടിറങ്ങി റഷ്യ..?!സടകുടഞ്ഞ് ​ISRO

16 AUGUST 2023 04:07 PM IST
മലയാളി വാര്‍ത്ത

റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്കോസ്മോസ് വെള്ളിയാഴ്ച തങ്ങളുടെ ചാന്ദ്ര ദൗത്യമായ ലൂണ 25 വിജയകരമായി വിക്ഷേപിച്ചിരുന്നു. വിക്ഷേപണത്തിന് പിന്നാലെ ഐഎസ്ആർഒ റഷ്യൻ ബഹിരാകാശ ഏജൻസിയെ സമൂഹമാദ്ധ്യമം വഴി അഭിനന്ദനമറിയിച്ചിരുന്നു. ഐഎസ്ആർഒയുടെ മൂന്നാം ദൗത്യം പേറി ചന്ദ്രനിലേ്ക്ക് കുതിക്കുന്ന ചന്ദ്രയാൻ 3നെയും ഒപ്പം ലൂണ 25നെയും പേരെടുത്ത് പരാമർശിച്ചായിരുന്നു ഇന്ത്യൻ ബഹിരാകാശ ഏജൻസിയുടെ ട്വീറ്റ്.

 

 

ചന്ദ്രയാൻ 3ന്റെയും ലൂണ25ന്റെയും ദൗത്യത്തിലുള്ള സമാനത തന്നെയായിരുന്നു ഐഎസ്ആർഒയുടെ ട്വീറ്റിന്റെ പ്രസക്തി. ചന്ദ്രോപതരിതലത്തിൽ പേടകങ്ങൾ ലാൻഡ് ചെയ്ത് ഗവേഷണം നടത്തുകയാണ് ഇരുരാജ്യങ്ങളുടെയും ലക്ഷ്യം. എന്നാൽ ഒരേ ദൗത്യവുമായി ചന്ദ്രനിലേയ്ക്ക് കുതിക്കുന്ന ഇരു രാജ്യങ്ങളുടെയും പേടകങ്ങളിൽ ഏതാണ് ആദ്യം ലക്ഷ്യത്തിലെത്തുക എന്ന ചോദ്യവും ഇതോടെ ഉയർന്നു.

 

 

 


ചന്ദ്രനിലിറങ്ങും മുൻപേ ത്രസിപ്പിക്കുന്ന ചിത്രങ്ങൾ ഒപ്പിയെടുത്ത് ചന്ദ്രയാൻ മൂന്ന് അയച്ച് ഭൂമിയിലേക്ക് തന്നിരുന്നു. മണിക്കൂറുകൾക്കകം ഇത് ഭൂമിയിലിരുന്ന് കണ്ടത് ദശലക്ഷങ്ങളാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രണ്ട് ദശലക്ഷത്തിലധികം ആളുകളാണ് ചന്ദ്രന്റെ ചിത്രങ്ങൾ കണ്ടത്.
ചന്ദ്രനിലെ ഗർത്തങ്ങളുടെ വിശദമായ കാഴ്ച നൽകുന്ന ചിത്രമാണ് ഇസ്രോ പങ്കുവെച്ചിരുന്നത്. ബഹിരാകാശ പേടകത്തിലെ ലാൻഡർ ഹൊറിസോണ്ടൽ വെലോസിറ്റി ക്യാമറ (എൽഎച്ച് വിസി) ആണ് ചിത്രം പകർത്തിയത്. ലാൻഡർ ഇമേജറിനൊപ്പം (എൽഐ) ഈ ക്യാമറ വികസിപ്പിച്ചത് അഹമ്മദാബാദിലെ സ്‌പേസ് ആപ്ലിക്കേഷൻസ് സെന്ററും ബെംഗളൂരുവിലെ ഇലക്ട്രോ ഒപ്റ്റിക്‌സ് സിസ്റ്റംസ് ലബോറട്ടറിയുമാണ്. ഇതിന് മുൻപും സമാനമായ രീതിയിൽ ചന്ദ്രയാൻ മൂന്ന് ഭൂമിയുടെ ചിത്രങ്ങൾ അയച്ചിരുന്നു. ഇതിന്റെ ചിത്രങ്ങൾ എല്ലാം തന്നെ സമൂഹ മാധ്യമങ്ങളിൽ അടക്കം വൈറലാണ്. നിരവധി ആളുകളാണ് ചിത്രം ഷെയർ ചെയുകയും അതോടൊപ്പം പല പബ്ലിക്ക് പ്ലാറ് ഫോമുകളിലും പങ്കു വച്ചിട്ടുണ്ട്. മികച്ച രീതിയിൽ ചന്ദ്രയാൻ മൂന്ന് വിവരങ്ങൾ നൽകുമെന്നാണ് പ്രതീക്ഷ.അടുത്ത ഭ്രമണപഥ താഴ്‌ത്തൽ ഓഗസ്റ്റ് 14-നാണ്. തുടർന്ന് 16-ന് ചന്ദ്രനും ചന്ദ്രയാൻ മൂന്നിനും ഇടയിലുള്ള അകലം വീണ്ടും കുറയ്‌ക്കും. ഇതോടെ ചന്ദ്രനും പേടകവും തമ്മിലുള്ള അകലം 100 കിലോമീറ്ററായി കുറയും. ഓഗസ്റ്റ് 17-ന് ലാൻഡറും റോവറും ഉൾപ്പെടുന്ന ലാൻഡിംഗ് മൊഡ്യൂൾ പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് വേർപ്പെടും.

 

 

 

 

ജൂലൈ 14-നായിരുന്നു ഐഎസ്ആർഒ ചന്ദ്രയാൻ 3 വിക്ഷേപിച്ചത്. ഓഗസ്റ്റ് 11നായിരുന്നു ലൂണ 25ന്റെ വിക്ഷേപണം. ചന്ദ്രയാൻ വിക്ഷേപിച്ച് ഒരു മാസത്തോളമുള്ള ഇടവേളയ്ക്ക് ശേഷമാണ് റഷ്യം ദൗത്യമാരംഭിച്ചതെങ്കിലും ലൂണ 25 ആയിരിക്കും ആദ്യം ചന്ദ്രോപരിതലം തൊടുക. ഭീമമായ ചെലവ് ഒഴിവാക്കാനായി ഘട്ടം ഘട്ടമായാണ് ചന്ദ്രയാൻ ദൗത്യം പൂർത്തിയാക്കുക. ഭൂമിയുടെയും ചന്ദ്രന്റെയും ഭ്രമണപഥത്തിലെ ആകർഷണ വലയത്തെ ആശ്രയിച്ചാണ് ചന്ദ്രയാൻ 3ന്റെ സഞ്ചാരപാത നിശ്ചയിച്ചിരിക്കുന്നത്. ജൂലൈ 14ലെ വിക്ഷേപണ ശേഷം പടി പടിയായി ഭൂമിയ്ക്ക് മുകളിലുള്ള ഭ്രമണപഥമുയർത്തി പേടകം ഓഗസ്റ്റ് മാസത്തോടെ ചാന്ദ്ര ഭ്രമണപഥത്തിൽ പ്രവേശിച്ചിരുന്നു.

ചാന്ദ്രപഥത്തിൽ കയറിയ ചന്ദ്രയാൻ 3 പേടകം ഓഗസ്റ്റ് ആറിന് രാത്രി 11ന് ആദ്യചുവട് താഴേക്ക് വച്ചു. കഴിഞ്ഞ ദിവസവും ഭ്രമണപഥം വിജയകരമായി താഴ്ത്തി. ഓഗസ്റ്റ് 14നാണ് അടുത്ത ഘട്ടം. . അടുത്തയാഴ്ച പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് ലാൻഡർ വേർപെടും. അതോടെ നിർണ്ണായകമായ അന്ത്യഘട്ടത്തിലെത്തും. ഓഗസ്റ്റ് 23നായിരിക്കും ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന സോഫറ്റ് ലാൻഡിംഗ്.

 

 

എന്നാൽ ചന്ദ്രയാൻ പിന്തുടരുന്ന പ്രത്യേക സഞ്ചാര പാതയല്ല സോവിയറ്റ് സ്പേസ് പ്രോഗ്രാമിന്റെ പിന്തലമുറക്കാരായ റോസ്കോസ്മോസ് പിന്തുടരുന്നത്. സോയൂസ്-2 ഫ്രെഗാറ്റ് ബൂസ്റ്ററിന്റെ കരുത്തിൽ ബഹിരാകാശത്തെത്തിയ ലൂണ25 ഓഗസ്റ്റ് 16നായിരിക്കും ചാന്ദ്ര ഭ്രമണപഥത്തിൽ പ്രവേശിക്കുക.ഏതാനും ദിവസങ്ങൾ ഭ്രമണപഥത്തിൽ തുടർന്ന ശേഷം ഓഗസ്റ്റ് 21ന് പേടകം ഉപരിതലത്തിൽ ഇറങ്ങും . അതായത് ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിംഗ് നടത്തുന്നതിന് രണ്ട് ദിവസം മുൻപ്. കൂടാതെ ഒരു വർഷത്തോളം ചന്ദ്രോപരിതലത്തിൽ പര്യവേഷണം നടത്താൻ ഉതകുന്ന രീതിയിലാണ് റോസ്കോസ്മോസ് ലൂണ 25 ദൗത്യം വിഭാവനം ചെയ്തിരിക്കുന്നത്. ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിംഗിന് ശേഷം രണ്ടാഴ്ചയോളമായിരിക്കും വിവരശേഖരണം നടത്തുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലാലിഗ ഫുട്ബോളില്‍ കിരീടം നിര്‍ണയിക്കപ്പെടുന്ന പോരാട്ടമാവും ...  (7 minutes ago)

നാല് ഇതര സംസ്ഥാനക്കാര്‍ അറസ്റ്റില്‍  (59 minutes ago)

റഗുലര്‍ വിദ്യാര്‍ഥികള്‍ക്കുള്ള 'സേ' പരീക്ഷ ഈ മാസം 28 മുതല്‍ ജൂണ്‍ 2 വരെ  (1 hour ago)

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍....  (1 hour ago)

ബിഎസ്എഫ് ജവാന് വീരമൃത്യു  (2 hours ago)

അതിര്‍ത്തിയിലെ സംഘര്‍ഷം അവസാനിപ്പിക്കാനും സമാധാനം കൈവരിക്കാനും ഉണ്ടായ തീരുമാനം വിവേകപൂര്‍ണം....  (2 hours ago)

തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം നേരത്തെയെത്തുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.  (2 hours ago)

കാന്‍സര്‍ ചികിത്സയ്ക്കായി നാട്ടില്‍ എത്തിയ യുകെ മലയാളി നഴ്‌സ്  (3 hours ago)

ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിനു സമീപത്തായി എംസി റോഡില്‍ നിയന്ത്രണം വിട്ട കാറും  (3 hours ago)

ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്നും 107 ഗ്രാം സ്വര്‍ണം മോഷണം  (3 hours ago)

ഇന്ത്യ-പാക് വെടിനിര്‍ത്തലിന് പിന്നാലെ വീണ്ടും പാകിസ്ഥാന്‍ കരാര്‍  (4 hours ago)

ആട് 3 വേദിയിൽ വിജയാഘോഷവുമായി പടക്കളം ടീം  (11 hours ago)

അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം  (11 hours ago)

ഷാജി പാപ്പനും കൂട്ടരും വീണ്ടും പ്രേക്ഷകർക്കു മുന്നിൽ; ആട്-3യ്ക്ക് തിരി തെളിഞ്ഞു  (11 hours ago)

വീടിന് തീപിടിച്ച് അടിമാലിയില്‍ 2 കുട്ടികള്‍ ഉള്‍പ്പെടെ 4 പേര്‍ പൊള്ളലേറ്റ് മരിച്ചതായി സൂചന  (12 hours ago)

Malayali Vartha Recommends