അഞ്ജലിയാണ് എന്റെ ശക്തി: പിച്ചൈ
പുരുഷന്റെ ഏതൊരു വിജയത്തിന് പിന്നിലും ഒരാളുണ്ടെന്ന് പറയുന്നത് സത്യമാണല്ലോ. ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ വേതനം വാങ്ങുന്ന ടെക്കിയാണ് സുന്ദര്‍ പിച്ചൈ.തന്റെ ജീവിതത്തിലെ വിജയിത്തിന് പിന്നിലെ രഹസ്യം ആരാണെന്ന് സുന്ദര്‍ വ്യക്തമാക്കി.ഖരഗ്പൂര്‍ ഐഐടിയില്‍ പഠിക്കുമ്പോള്‍ കണ്ടുമുട്ടിയ കൂട്ടുകാരിയെയാണ് സുന്ദര്‍ ജീവിത സഖിയാക്കിയത്. സുന്ദര്‍ മെറ്റലര്‍ജി വിഭാഗത്തിലും അഞ്ജലി കെമിക്കല്‍ എന്ജിനീയറിങിലുമാണ് ബിരുദം നേടിയത്.
പഠനകാലത്തെ പ്രണയം സുന്ദറിന്റെ ജീവിതത്തിലെ വഴിത്തിരിവാകുകയായിരുന്നു. ഗൂഗിളിന്റെ സിഇഒ ആകുന്നതിന് കാരണങ്ങളിലൊന്നായ നിര്‍ണായക തീരുമാനമെടുത്തത് അഞ്ജലിയായിരുന്നു.അഞ്ജലിയാണ് പിച്ചൈയോട് ഗൂഗിളില്‍ തുടരാന്‍ ഉപദേശിച്ചത്. ഫലമോ പിച്ചൈ ഗൂഗിളിന്റെ സിഇഒ ആയി.
ലോകത്ത് ഏറ്റവും കൂടുതല്‍ വേതനം വാങ്ങുന്ന ടെക്കിയായി. തന്റെ ബിസിനസ് ആശയങ്ങള്‍ പിച്ചൈ വീട്ടുകാരോടൊത്ത് പങ്കിടാറുണ്ട്. പറ്റുമെങ്കില്‍ ചില പരീക്ഷണങ്ങള്‍ അവരെക്കൊണ്ട് നടത്താറുമുണ്ട്. തന്റെ ഭാര്യയാണ് തനിക്കെല്ലാമെന്നും പിച്ചൈ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha