ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് എട്ടു വിക്കറ്റിന്റെ വിജയം

ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് എട്ടു വിക്കറ്റിന്റെ വിജയം. പാകിസ്ഥാന്‍ ഉയര്‍ത്തിയ 163 റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യ 29 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. അര്‍ദ്ധസെഞ്ച്വറി നേടിയ നായകന്‍ രോഹിത് ശര്‍മ്മയുടെയും (52), ശിഖര്‍ ധവാന്റെയും (46) ബാറ്റിംഗ് പ്രകടനമാണ് ഇന്ത്യയ്ക്ക് അനായസ ജയം നേടി കൊടുത്തത്. 31 റണ്‍സ് വീതം നേടിയ അമ്പാട്ടി റായിഡുവും ദിനേശ് കാര്‍ത്തിക്കും പുറത്താകാതെ നിന്നു.
ഇന്ത്യന്‍ ബൗളര്‍മാര്‍ തകര്‍ത്തെറിഞ്ഞപ്പോള്‍ 43.1 ഓവറില്‍ പാകിസ്ഥാന്‍ ഓള്‍ ഔട്ടാവുകയായിരുന്നു. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ഭുവനേശ്വര്‍ കുമാറും കേദാര്‍ ജാദവുമാണ് പാകിസ്ഥാനെ തകര്‍ത്തത്. ജസ്പ്രീത് ബുംറ രണ്ടും കുല്‍ദീപ് യാദവും ഒരു വിക്കറ്റ് വീതവും സ്വന്തമാക്കി. ടോസ് ബാറ്റിംഗ് തിരഞ്ഞെടുത്ത പാകിസ്ഥാന്റെ ഓപ്പണര്‍മാരായ ഇമാം ഉള്‍ ഹഖിനേയും (രണ്ട്) ഫകര്‍ സമാനെയും (പൂജ്യം) മടക്കി ഭുവനേശ്വറാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കം കുറിച്ചത്. തുടക്കത്തിലേക്ക് വന്‍ തകര്‍ച്ചയിലേക്ക് പാകിസ്ഥാനെ അല്‍പ്പമെങ്കിലും കര കയറ്റിയത് മൂന്നാം വിക്കറ്റില്‍ ഒത്തു ചേര്‍ന്ന മാലിക് (43), ബാബര്‍ അസം (47) കൂട്ടുകെട്ടാണ്. മൂന്നാം വിക്കറ്റില്‍ 82 റണ്‍സാണ് ഇരുവരും ചേര്‍ന്ന് സ്‌കോര്‍ ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തത്.
എന്നാല്‍ സ്‌കോര്‍ 85ല്‍ നില്‍ക്കെ അസം മടക്കിയതോടെ പാകിസ്ഥാന്റെ തകര്‍ച്ചയും ആരംഭിച്ചു. അര്‍ദ്ധ സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന അസമിനെ 22ആം ഓവറിന്റെ രണ്ടാം പന്തില്‍ കുല്‍ദീപ് ക്ലീന്‍ബോള്‍ഡാക്കുകയായിരുന്നു. അസമിനെ പിന്നാലെയെത്തിയ നായകന്‍ സര്‍ഫ്രാസ് ഖാനെ കേദാര്‍ ജാദവ് മനീഷ് പാണ്ഡയുടെ കൈകലെത്തിച്ചതോടെ പാകിസ്ഥാന്റെ നിര പരുങ്ങലിലായി.
സ്‌കോര്‍ 100 എത്തി നില്‍ക്കെ മാലിക്കിനെ നേരിട്ടുള്ള റായിഡു റണൗട്ടാക്കുകയും ചെയ്തതോടെ പാകിസ്ഥാന്റെ അവസാന പ്രതീക്ഷയും അവസാനിക്കുകയായിരുന്നു. 110 റണ്‍സിലായിരുന്നു പാകിസ്ഥാന് ആറാം വിക്കറ്റ് നഷ്ടമായത്. 10 പന്തില്‍ ഈ സിക്‌സ് ഉള്‍പ്പെടെ ഒമ്പത് റണ്‍സെടുത്ത ആസിഫ് അലിയെ കേദാര്‍ ജാദവ് ധോണിയുടെ കൈകളിലെത്തിച്ചു.
" frameborder="0" allow="autoplay; encrypted-media" allowfullscreen>
https://www.facebook.com/Malayalivartha