മഞ്ഞപ്പടയ്‌ക്കൊപ്പം ലാലേട്ടൻ ; നടന്‍ മോഹന്‍ലാൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ ബ്രാന്‍ഡ് അംബാസഡർ

നടന്‍ മോഹന്‍ലാൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ ബ്രാന്‍ഡ് അംബാസഡർ. ടീമിന്റെ ഈ വര്‍ഷത്തെ കിറ്റ് പുറത്തിറക്കുന്ന ചടങ്ങിലായിരുന്നു പ്രഖ്യാപനം. ബ്ലാസ്റ്റേഴ്‌സ് എന്നത് കേരളത്തിന്റെ പ്രതീകമായി മാറിയിട്ടുണ്ടെന്നും ടീമുമായി സഹകരിക്കുന്നതില്‍ സന്തോഷമുണ്ടെന്നും മോഹന്‍ലാല്‍ അറിയിച്ചു.
അതേസമയം, മോഹന്‍ലാലിന്റെ ബ്ലാസ്റ്റേഴ്‌സ് പ്രവേശനത്തിന് സമ്മിശ്രപ്രതികരണമാണ് ലഭിക്കുന്നത്. താരത്തെ ബ്രാന്‍ഡ് അംബാസഡറായി തെരഞ്ഞെടുത്തതിനെതിരെ ബ്ലാസ്റ്റേഴ്‌സിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് ലൈവ് ടെലികാസ്റ്റിനു താഴെ കമന്റുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
2014 മുതൽ കേരളാ ബ്ലാസ്റ്റേഴ്‌സിന്‍റെ സഹ ഉടമയായിരുന്ന സച്ചിൻ തെൻഡുൽക്കർ അടുത്തിടെ തന്‍റെ കൈവശം ഉണ്ടായിരുന്ന ഓഹരികൾ മുഴുവൻ വിറ്റിരുന്നു. ഇതിന് പിന്നാലെയാണ് സച്ചിൻ ബ്രാൻഡ് അംബാസിഡർ സ്ഥാനത്ത് നിന്ന് മാറുകയായിരുന്നു.
ചിരഞ്‌ജീവി, നാഗാർജുന തുടങ്ങിയവർ ഉൾപ്പെട്ട പിവിപി ഗ്രൂപ്പാണ് ബ്ലാസ്റ്റേഴ്‌സിന്‍റെ പുതിയ ഉടമകൾ.ഇതിന് പിന്നാലെയാണ് ടീമിനും പുതിയ ബ്രാൻഡ് അംബാസിഡറായി മലയാളത്തിന്‍റെ പ്രിയതാരം മോഹൻലാൽ എത്തുന്നത്.
https://www.facebook.com/Malayalivartha