ഐ.സി.സി ലോക ട്വന്റി ട്വന്റി ചാമ്പ്യന്‍ഷിപ്പ് യോഗ്യതാ മത്സരത്തില്‍ ചൈനയ്ക്ക് കൂറ്റന്‍ പരാജയം

20 ഓവറുകള്‍ കളിച്ചിട്ട് ചൈനയുടെ ക്രിക്കറ്റ് ടീം നേടിയത് ഒന്‍പത് വിക്കറ്റു നഷ്ടത്തില്‍ 35 റണ്‍സ്. ഐ.സി.സി ലോക ട്വന്റി ട്വന്റി ചാമ്പ്യന്‍ഷിപ്പ് യോഗ്യതാ മത്സരത്തില്‍ തായ്‌ലന്റിനെതിരെ ആയിരുന്നു ചൈനയുടെ മല്‍സരം. മറുപടി ബാറ്റിംഗിനിറങ്ങിയ തായ്ലന്റ് 104 പന്തുകള്‍ ശേഷിക്കെ 10 വിക്കറ്റിന്റെ ഉജ്ജ്വല വിജയം സ്വന്തമാക്കുകയായിരുന്നു.
ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ചൈനക്ക് പ്രതിരോധിക്കാന്‍ പോലും തായിലന്റ് ബോളിംഗ് നിര അവസരം നല്‍കിയില്ല. ഒരു ഘട്ടത്തില്‍ 9.5 ഓവറില്‍ 18-ന് 5 എന്ന നിലയില്‍ പതറിനിന്ന ചൈന 35 എന്ന സ്‌കോറില്‍ എത്തുകയായിരുന്നു. എട്ടു റണ്‍സെടുത്ത വാങ് യാ ആണ് ചൈനയുടെ ടോപ് സ്‌കോറര്‍. അഞ്ചു മെയ്ഡന്‍ ഓവറുകള്‍ പിറന്ന മത്സരത്തില്‍ രണ്ടു ബൗണ്ടറികള്‍ മാത്രമാണ് ചൈനീസ് ബാറ്റിംഗ് നിരക്ക് നേടാന്‍ കഴിഞ്ഞത്.
മറുപടി ബാറ്റിംഗിനിറങ്ങിയ തായിലന്റിനുവേണ്ടി ഓപ്പണര്‍മാരായ ഡാനിയല്‍ ജേക്കഹബ്‌സും(19) ഷെഫിഖ്ഉള്‍ഹക്വും(13) ചേര്‍ന്ന് 2.4 ഓവറുകളില്‍ 104 പന്തുകള്‍ ബാക്കിനില്‍ക്കെ ഐതിഹാസിക വിജയം സമ്മാനിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha