ലോകകപ്പ് ക്രിക്കറ്റിന് ഇന്ന് തുടക്കം... ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയെ നേരിടും

ലോകകപ്പ് ക്രിക്കറ്റിന് ഇന്ന് തുടക്കമാകുന്നു. ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയെ നേരിടും. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് മത്സരം. ലോകകപ്പ് ഓപ്പണിംഗ് പാര്‍ട്ടി ഇന്നലെ ലണ്ടനില്‍ നടന്നു. ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയാണ് ഇന്ത്യയുടെ ലോകകപ്പിലെ ആദ്യ പോരാട്ടം.
ഇത് അഞ്ചാം തവണയാണ് യുകെ ക്രിക്കറ്റ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. ടൂര്‍ണമെന്റില്‍ 10 ടീമുകള്‍ പങ്കെടുക്കും. ടെസ്റ്റ് അംഗത്വമുള്ള എല്ലാ രാജ്യങ്ങളും പങ്കെടുക്കാത്ത ആദ്യ ലോകകപ്പാണിത്.
https://www.facebook.com/Malayalivartha