ബിസിസിഐയുടെ അനുമതിയില്ലാതെ വിദേശ ടൂര്‍ണമെന്റില്‍ കളിച്ച ക്രിക്കറ്റ് താരത്തിനു സസ്‌പെന്‍ഷന്‍

ബിസിസിഐയുടെ അനുമതിയില്ലാതെ വിദേശ ടൂര്‍ണമെന്റില്‍ കളിച്ച ക്രിക്കറ്റ് താരത്തിനു സസ്‌പെന്‍ഷന്‍. ഉത്തര്‍പ്രദേശ് ബാറ്റ്‌സ്മാന്‍ റിങ്കു സിംഗിനെയാണ് മൂന്നു മാസത്തേക്കു ബിസിസിഐ സസ്‌പെന്‍ഡ് ചെയ്തത്. അബുദാബിയില്‍ നടന്ന ട്വന്റി 20 ടൂര്‍ണമെന്റില്‍ കളിച്ചതാണു താരത്തിനു വിനയായത്. ഇന്ത്യ എ ടിമില്‍നിന്നും റിങ്കുവിനെ ഒഴിവാക്കി. അതേസമയം, കരീബിയന്‍ പ്രീമിയര്‍ ലീഗ് ലേലത്തില്‍ പേര് ഉള്‍പ്പെടുത്തിയ വെറ്ററന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പത്താനെ ബിസിസിഐ താക്കീത് നല്‍കി വിട്ടയച്ചു.
മുന്‍ ഇന്ത്യ അണ്ടര്‍19 ടീം നായന്‍ അനുജ് റാവത്തിനും ബിസിസിഐ താക്കീത് നല്‍കി. മൗറീഷ്യസില്‍ നടന്ന ട്വന്റി 20 ലീഗില്‍ ബിസിസിഐയുടെ അനുമതിയില്ലാതെ കളിച്ചതിനാണു നടപടി. പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങളും ഈ ലീഗില്‍ പങ്കെടുത്തിരുന്നു. ഐപിഎലില്‍ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് അംഗമാണ് റിങ്കു സിംഗ്. ഐപിഎലിനുശേഷമാണ് റിങ്കു ബിസിസിഐയുടെ അനുമതിയില്ലാതെ വിദേശ ലീഗില്‍ കളിക്കാന്‍ പോയത്.
"
https://www.facebook.com/Malayalivartha