ഇന്ത്യയ്ക്ക് 228 റണ്‍സ് വിജയലക്ഷ്യം

ലോകകപ്പിലെ കന്നി അങ്കത്തിനിറങ്ങിയ ഇന്ത്യയ്ക്ക് മികച്ച തുടക്കം. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയെ നിശ്ചിത 50 ഓവറില്‍ ഇന്ത്യ ഒന്‍പത് വിക്കറ്റിന് 227 റണ്‍സിന് ചുരുട്ടിക്കെട്ടി. ജസ്പ്രീത് ബുംറയും യുസ്വേന്ദ്ര ചാഹലും മിന്നും പ്രകടനമാണ് കാഴ്ചവച്ചത്.ജസ്പ്രീത് ബുംറയുടെ പേസ് ആക്രമണമാണ് തുടക്കത്തില്‍ ഇന്ത്യയ്ക്കു നേട്ടമായത്. ദക്ഷിണാഫ്രിക്കന്‍ ഓപ്പണറുമാരായ ഹഷിം അംലയെയും(6) ക്വിന്റണ്‍ ഡി കോക്കിനെയും(10) തുടക്കത്തില്‍ തന്നെ ബുംറ പവലിയന് കയറ്റി.
പിന്നീട് യുസ്വേന്ദ്ര ചാഹലിന്റെ മാന്ത്രിക വിരലുകളുടെ പ്രകടനമാണ് കാണാന്‍ സാധിച്ചത്. മെല്ലെ ദക്ഷിണാഫ്രിക്കന്‍ സ്കോര്‍ ഉയര്‍ത്തുകയായിരുന്ന റാസി വാന്‍ ഡെര്‍ ഡൂസ്സെനെ (22) വീഴ്ത്തി ചാഹല്‍ വീക്കറ്റ് വേട്ടയ്ക്കു തുടക്കം കുറിച്ചു. ഡൂസ്സെനു പിന്നാലെ ഡു പ്ലെസിയെയും (38) ചാഹല്‍ പവലിയന് കയറ്റി. ഡുമിനിയെ കുല്‍ദീപ് യാദവും വീഴ്ത്തി. 61 പന്തില്‍ നിന്ന് 34 റണ്‍സെടുത്ത ഫെഹ്ലുക്വായോയെയും ചാഹല്‍ മടക്കി അയച്ചു.
34 പന്തില്‍ 42 റണ്‍സ് നേടിയ ക്രിസ് മോറീസാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍. മോറിസിനെ അവസാന ഓവറില്‍ ഭുവനേശ്വര്‍ കുമാര്‍ വീഴ്ത്തുകയായിരുന്നു. 35 പന്തില്‍ 31 റണ്‍സ് നേടി റാബാഡ പുറത്താകാതെ നിന്നു.യുസ്വേന്ദ്ര ചാഹല്‍ പത്ത് ഓവറില്‍ 51 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് നേടി. ജസ്പ്രീത് ബുംറയും ഭുവനേശ്വര്‍ കുമാറും രണ്ട് വിക്കറ് വീത്തവും നേടി. കുല്‍ദീപ് യാദവ് ഒരു വീറ്റും ലഭിച്ചു.
https://www.facebook.com/Malayalivartha