Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആവേശകരമായ ലോക കപ്പ് ക്രിക്കറ്റ് മത്സരത്തില്‍ മികച്ച പോരാട്ടത്തിലൂടെ ഇന്ത്യ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി; ബൗളിംഗിനൊപ്പം മികച്ച ബാറ്റിംഗും പുറത്തെടുത്തതോടെ ഇന്ത്യയ്ക്ക് അനായാസ വിജയം; രോഹിത് ശര്‍മ്മയുടെ തകര്‍പ്പന്‍ സെഞ്ച്വറി വിജയത്തിന് മാറ്റുകൂട്ടി

05 JUNE 2019 10:45 PM IST
മലയാളി വാര്‍ത്ത

ഏറെ നിര്‍ണായകരമായ ഇന്ത്യ ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് മത്സരത്തില്‍ ഇന്ത്യയ്ക്ക് മികച്ച വിജയം. ആദ്യ മത്സരത്തിലെ ഈ വിജയം വലിയ കരുത്താണ് സമ്മാനിച്ചത്. മികച്ച സെഞ്ച്വറിയോടെ രോഹിത് ശര്‍മ്മയാണ് (121) ഇന്ത്യയ്ക്ക് അനായാസ വിജയം സമ്മാനിച്ചത്. 6 വിക്കറ്റിനാണ് ജയം.

ഇന്ത്യന്‍ പേസര്‍മാര്‍ അരങ്ങുവാണിടത്ത്, ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരും ദൗത്യം ഏറ്റെടുത്തു. ദക്ഷിണാഫ്രിക്കന്‍ പേസര്‍മാര്‍ക്കു മുന്നില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ വിയപ്പൊഴുക്കി തുടങ്ങുന്ന കാഴ്ചയാണ് സതാംപ്ടണില്‍. കഗിസോ റബാദയ്ക്കു മുന്നില്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ വീണതിനു പിന്നാലെ നായകന്‍ കോഹ്‌ലിയും അടിയറവ് പറഞ്ഞ് മടങ്ങിയെങ്കിലും രോഹിത് ശര്‍മ്മയും ധോണിയും മികച്ച കൂട്ടുകെട്ടിലൂടെ വിജയ പ്രതീക്ഷ നല്‍കി. ദക്ഷിണാഫ്രിക്കയുടെ 228 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 62 റണ്‍സെന്ന നിലയിലാണ്. രോഹിത് ശര്‍മ്മ(51 പന്തില്‍ 35), കെഎല്‍ രാഹുല്‍( ആറ് പന്തില്‍ മൂന്ന് റണ്‍സ്) യുമാണ് ക്രീസില്‍. 12 പന്തില്‍ എട്ട് റണ്‍സെടുത്ത ശിഖര്‍ ധവാന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. പിന്നാലെ മൂന്നാം വിക്കറ്റില്‍ കോഹ്‌ലിയും രോഹിത് ശര്‍മ്മയും സ്‌കോര്‍ മുന്നോട്ടു നീക്കുന്നതിനിടെ 34 പന്തില്‍ 18 റണ്‍സെടുത്ത കോഹ്‌ലിയ ഫെഹഌകവായോയുടെ പന്തില്‍ കീപ്പര്‍ക്ക് ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു.

നേരത്തെ ഇന്ത്യയ്‌ക്കെതിരെ ജീവന്മരണ പോരാട്ടത്തിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് നിശ്ചിത 50 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 227 റണ്‍സ് നേടുകയായിരുന്നു. ക്രിസ് മോറിസിന്റെയും( 34 പന്തില്‍ 42), പുറത്താകാതെ കഗിസോ റാബാദയും( 34 പന്തില്‍ 31 റണ്‍സ്) ചേര്‍ന്നാണ് ദക്ഷിണാഫ്രിക്കന്‍ സ്‌കോര്‍ 227 ല്‍ എത്തിച്ചത്. 

ഇന്ത്യയ്ക്കായി യൂസ്‌വേന്ദ്ര ചഹല്‍ നാല് വിക്കറ്റും, ബുംമ്രയും ഭുവനേഷ് കുമാറും രണ്ട് വിക്കറ്റ് വീതവും, കുല്‍ദീപ് യാദവ് ഒരു വിക്കറ്റും വീഴ്ത്തി. ചഹലിന്റെ പന്തില്‍ ഫെഹ്‌ലുവാകയോയെ സ്റ്റംപ് ചെയ്ത ധോണിയും മിന്നല്‍പ്പിണരായി. 

ഓപ്പണിങ് നിരയെ ബുംമ്ര മടക്കിയതിനു പിന്നാലെ ഡബിള്‍ വീഴ്ത്തിയാണ് യുസ്‌വേന്ദ്ര ചഹല്‍ ഇന്ത്യന്‍ നിരയില്‍ ആവേശം വിതറിയത്. മൂന്നാം വിക്കറ്റില്‍ ഡുപ്ലെസി ഡസന്‍ കൂട്ടുകെട്ട് പൊളിച്ചാണ് ഇരുവരെയും ചഹല്‍ ഗാലറിയിലേക്ക് മടക്കിയത്. 

മൂന്നാം ഓവറില്‍ ബുംമ്രയുടെ രണ്ടാം പന്തിലാണ് ബുംമ്ര ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ ഹാഷിം അംലയെ( ഒന്‍പത് പന്തില്‍ ആറു റണ്‍സ്) സ്ലിപ്പില്‍ രോഹിത് ശര്‍മ്മയുടെ കൈകളില്‍ എത്തിച്ച് മടക്കിയത്. പിന്നാലെ അഞ്ചാം ഓവറിലെ അഞ്ചാമത്തെ പന്തില്‍ ക്വിന്റണ്‍ ഡികോക്കിനേയും(17 പന്തില്‍ 10 റണ്‍സ്) മടക്കി ദക്ഷിണാഫ്രിക്കയുടെ ഓപ്പണിങ് കൂട്ടുകെട്ട് പൊളിക്കുകയായിരുന്നു. തുടര്‍ന്ന് ചഹല്‍ എത്തിയാണ് മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് പൊളിച്ചത്. ഫാഫ് ഡുപ്ലെസി( 54 പന്തില്‍ 38 റണ്‍സ്), വാന്‍ ഡെ ഡസന്‍( 37 പന്തില്‍ 22) എന്നീ വിക്കറ്റുകളാണ് ചഹല്‍ വീഴ്ത്തിയത്. പിന്നാലെ എത്തിയ ജെപി ഡുമിനിയെ(11 പന്തില്‍ മൂന്ന്) കുല്‍ദീപ് എല്‍ബിയില്‍ കുരുക്കി. ഡേവിഡ് മില്ലര്‍( 31), ഫെഫ്‌ലുവകയോ(34) എന്നിവരുടെ വിക്കറ്റുകളും ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായതോടെ ക്രിസ് മോറിസ് കഗിസോ റബാദയും ചേര്‍ന്ന കൂട്ടുകെട്ട് മെല്ലെ സ്‌കോര്‍ ചലിപ്പിക്കാന്‍ തുടങ്ങി. അവസാന ഓവറില്‍ ഭുവനേഷ് കുമാറാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പൂര്‍ണമായും ഇന്ത്യന്‍ ബൗളര്‍മാര്‍ അഴിഞ്ഞാടിയപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് സതാംപ്ടണ്‍ കെണിയായി. 10 ഓവറില്‍ 51 റണ്‍സ് വഴങ്ങിയാണ് യുസ്‌വേന്ദ്ര ചഹല്‍ നാല് വിക്കറ്റ് വീഴ്ത്തിയത്. ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡുപ്ലെസിസ് ആദ്യ ബാറ്റിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊല്ലത്തിനെതിരെ ആലപ്പിക്ക് റെക്കോർഡ് സ്കോർ.... മൂന്നാം സെഞ്ചുറിയുമായി കളം നിറഞ്ഞ മുഹമ്മദ് അസ്ഹറുദ്ദീനാണ് റിപ്പിൾസിൻ്റെ ടോപ് സ്കോറ‍ർ  (3 minutes ago)

ടൂറിസം വകുപ്പിന്റെ ഓണം വാരാഘോഷത്തിന്‌ ഘോഷയാത്രയോടെ ഞായറാഴ്‌ച സമാപനം...  (15 minutes ago)

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (13 hours ago)

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!  (13 hours ago)

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും  (13 hours ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (13 hours ago)

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...  (14 hours ago)

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...  (14 hours ago)

നേപ്പാളിനെ നടുക്കിയ പ്രളയക്കവർച്ച; മൃതദേഹത്തിൽ നിന്ന് സ്വർണം കവർന്ന പ്രതികൾ അതിവേഗം വലയിലായതിങ്ങനെ...!  (14 hours ago)

ലോക ആണവയുദ്ധം ഉടൻ.. അണുബോംബിടാൻ തയ്യാർ.. 50,000 അമേരിക്കൻ പട്ടാളം ഇറങ്ങി. ഹോർമുസിൽ വീണ്ടും യുദ്ധം.  (14 hours ago)

കനത്ത മഴയ്ക്ക് താൽക്കാലിക ശമനം: വരും ദിവസങ്ങളിൽ ഗ്രീൻ അലേർട്ട്, കടൽ മേഖലകളിൽ പ്രത്യേക മുന്നറിയിപ്പ്...  (14 hours ago)

പൊലീസ് വേഷത്തിൽ മോഹൻലാൽ; ഓണത്തിന് ആവേശമായി 'അതിമനോഹരം' പോസ്റ്റർ  (14 hours ago)

ഒന്നു തൊട്ടതെ ഓർമ്മയുള്ളൂ ചേട്ടൻറെ മുന്നിൽ പിടഞ്ഞു മരിച്ച് എട്ടു വയസ്സുകാരൻ.. പ്രവാസി കുടുംബത്തിൽ  (15 hours ago)

അയ്യോ കാലനെ മുന്നിൽ കണ്ടു... പ്രകൃതിയുടെ കലിതുള്ളൽ കൺമുന്നിൽ ജീവനും കൊണ്ടോടി മലയാളി പറയുന്നു  (15 hours ago)

ഭൂകമ്പമില്ലാതെയും കുലുങ്ങിവിറച്ച് ഹിമാലയം; ഭൗമോപരിതലത്തിൽ പ്രഭവകേന്ദ്രമുണ്ടായ അസാധാരണ പ്രതിഭാസത്തിന് പിന്നിലെ ശാസ്ത്രസത്യങ്ങൾ പുറത്ത്...  (15 hours ago)

Malayali Vartha Recommends