Widgets Magazine
21
Jul / 2019
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിക്കറ്റ് കീപ്പിങ് ഗ്ലൗവിലുള്ള സൈനിക ചിഹ്നം നീക്കാന്‍ ധോണിയ്ക്ക് ഐസിസി നിര്‍ദ്ദേശം

07 JUNE 2019 10:53 AM IST
മലയാളി വാര്‍ത്ത

വിക്കറ്റ് കീപ്പിങ് ഗ്ലൗവിലെ സൈനിക ചിഹ്നം നീക്കാന്‍ ഇന്ത്യന്‍ താരം മഹേന്ദ്രസിങ് ധോണിക്ക് ഐസിസി നിര്‍ദ്ദേശം. ഇത്തരമൊരു ചിഹ്നം ധരിക്കുന്നതിന് മുന്‍കൂര്‍ അനുമതി വാങ്ങാത്ത സാഹചര്യത്തിലാണിത്. രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ ആവശ്യപ്രകാരം ബിസിസിഐ-യാണ് ധോണിയോട് ഇക്കാര്യം ആവശ്യപ്പെട്ടത്. സൈനികരോടുള്ള ആദരസൂചകമായി വിക്കറ്റ് കീപ്പിങ് ഗ്ലൗവില്‍ സൈനിക ചിഹ്‌നം ആലേഖനം ചെയ്ത ധോണിയുടെ നടപടിയെ പ്രകീര്‍ത്തിച്ച് നിരവധി ആരാധകര്‍ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഐസിസിയുടെ ഇടപെടല്‍.

ധോണിയുടെ ഗ്ലൗവിലെ സൈനിക ചിഹ്‌നം വൈറലായത് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ലോകകപ്പ് മല്‍സരത്തിനിടെയാണ്. ദക്ഷിണാഫ്രിക്കയുടെ ആന്‍ഡിലെ പെഹ്ലുക്വായോയെ സ്റ്റംപ് ചെയ്യുന്നതിനിടെ ധോണിയുടെ ഗ്ലൗസിലെ 'ബലിദാന്‍ ബാഡ്ജ്' ടിവി ക്യാമറകള്‍ ഒപ്പിയെടുക്കുകയായിരുന്നു. മല്‍സരത്തിനു തൊട്ടുപിന്നാലെ ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ധോണിയുടെ രാജ്യസ്‌നേഹത്തെയും സൈനികരോടുള്ള ബഹുമാനത്തെയും പ്രകീര്‍ത്തിച്ച് ഒട്ടേറെപ്പേര്‍ രംഗത്തെത്തി.

ഇന്ത്യന്‍ ആര്‍മിയുടെ പാരച്യൂട്ട് റജിമെന്റില്‍ ഓണററി ലഫ്റ്റനന്റ് കേണല്‍ പദവിയുള്ളയാളാണ് ധോണി. മുന്‍കൂട്ടി അനുമതി വാങ്ങാതെ വസ്ത്രങ്ങളിലോ ക്രിക്കറ്റ് ഉപകരണങ്ങളിലോ രാഷ്ട്രീയപരമോ മതപരമോ ആയ ചിഹ്നങ്ങള്‍ ഉപയോഗിക്കരുതെന്നാണ് ഐസിസി ചട്ടം. ഐപിഎല്ലിനു മുന്‍പ് ഓസ്‌ട്രേലിയക്കെതിരെ കളിച്ചപ്പോള്‍, പുല്‍വാമ ആക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്മാരോടുള്ള ആദരസൂചകമായി ഇന്ത്യന്‍ കളിക്കാരെല്ലാം സൈനിക തൊപ്പി ധരിച്ചിരുന്നെങ്കിലും അത് മുന്‍കൂട്ടി അനുമതി വാങ്ങിയ ശേഷമായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലൈംഗികപ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഇതേയുള്ളൂ...  (1 hour ago)

കത്രീന കൈഫിന്റെ പിറന്നാള്‍ ആഘോഷം...  (1 hour ago)

പൂജ ബത്രയോട് നവാബ് ഷാ ചോദിച്ചത് ഇങ്ങനെ  (1 hour ago)

ആടൈയുടെ രംഗങ്ങള്‍ വൈറലാകുന്നു  (1 hour ago)

ഇറാന്‍ പിടിച്ചെടുത്ത എണ്ണക്കപ്പലിലെ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി  (3 hours ago)

റിയാലിറ്റി ഷോയിൽ പരാജിതയായി; എന്നാൽ വർഷങ്ങൾക്കു ശേഷം അതേ വേദിയിൽ അതിഥിയായി എത്തി; ആ നടി ഇതാണ്  (4 hours ago)

ആനയെ കാണണമെന്ന് മകൻ! തോളിലേറ്റി അച്ഛൻ.. യതീഷ് ചന്ദ്ര മാസ്സ് ആണ്  (4 hours ago)

ഇറാനിൽ കുടുങ്ങിയ ജീവനക്കാരുടെ സുരക്ഷയ്ക്ക് വിദേശകാര്യമന്ത്രിക്ക് കേരള മുഖ്യമന്ത്രിയുടെ കത്ത്  (5 hours ago)

പാകിസ്ഥാൻ പ്രസിഡന്റ് അമേരിക്ക സന്ദർശിക്കാൻ പുറപ്പെടുന്നതിനിടെ നിർണായക തീരുമാനവുമായി പാകിസ്ഥാന്‍; തീരുമാനം ഇതാണ്  (5 hours ago)

"കേരളത്തിലെ സ്വാതന്ത്ര്യസമരങ്ങൾ"  (6 hours ago)

ഇറാനും ബ്രിട്ടനും പിടിച്ചെടുത്ത കപ്പലുകളിൽ മലയാളികളുൾപ്പടെയുള്ള ഇന്ത്യക്കാർ..  (6 hours ago)

സംഘര്‍ഷത്തെ തുടർന്ന് അടച്ചിട്ടിരുന്ന യൂണിവേഴ്‌സിറ്റി കോളേജ് നാളെ തുറക്കും  (6 hours ago)

ഇറാൻ ആ വീഡിയോ പുറത്തുവിട്ടു... ഈ കളി തീക്കളിയെന്നു അമേരിക്ക  (6 hours ago)

കൃഷിക്കാരൻ പാടത്തു കിളച്ചു; മണ്ണിൽ നിന്നും കിട്ടിയത് കണ്ട് അദ്ദേഹം ഞെട്ടി; സംഭവം ഇങ്ങനെ  (6 hours ago)

പെണ്ണുങ്ങളോടായാലും ആണുങ്ങളോടായാലും ചില നേരങ്ങളില്‍ തന്റെ പെരുമാറ്റം കൈവിട്ട് പോകും; മലയാള സിനിമയിലെ പീഡകന്‍ എന്ന ഒന്നാം സ്ഥാനപ്പേര് ചാര്‍ത്തി കിട്ടിയ ഒരു സ്വഭാവ നടനാണ് ഞാൻ- അലന്‍സിയര്‍  (6 hours ago)

Malayali Vartha Recommends