Widgets Magazine
23
Jul / 2019
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കരുതലോടെയുള്ള ബാറ്റിങ് ... ഓസ്‌ട്രേലിയയെ തകര്‍ത്ത് ഇന്ത്യ

10 JUNE 2019 07:41 AM IST
മലയാളി വാര്‍ത്ത

അവസാനം വരെ പൊരുതി നിന്ന ഒസീസിനെ 36 റണ്‍സിനാണ് ടീം ഇന്ത്യ തോല്‍പ്പിച്ചത്. ലോകകപ്പില്‍ തങ്ങളുടെ രണ്ടാം മത്സരത്തില്‍ വാളെടുത്തവരെല്ലാം വെളിച്ചപ്പാടായ പോലെയായിരുന്നു ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാരുടെ പ്രകടനം. ഓപണര്‍ ശിഖര്‍ ധവാന്റെ സെഞ്ച്വറിയുടെയും (117) ക്യാപ്്റ്റന്‍ വിരാട് കോഹ്‌ലിയുടെയും (82) രോഹിത് ശര്‍മയുടെയും (57) അര്‍ധ സെഞ്ച്വറിയുടെയും ബലത്തില്‍ ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്്ടത്തില്‍ 352 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമാണ് ഒസീസിന് മുന്നില്‍ വെച്ചത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ആസ്‌ട്രേലിയ 50 ഓവറില്‍ 316 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ കരുതലോടെയാണ് തുടങ്ങിയത്. ഒരു വശത്ത് ധവാന്‍ ആക്രമിച്ച് കളിക്കുമ്പോള്‍ പ്രതിരോധത്തിലൂന്നിയായിരുന്നു രോഹിതിന്റെ ബാറ്റിങ്. ആദ്യ 10 ഓവറില്‍ 42 റണ്‍സ് മാത്രമായിരുന്നു ടീം സ്‌കോര്‍.

കരുതലോടെ നിലയുറപ്പിച്ച രോഹിത് ആക്രമണ മൂഡിലേക്ക് എത്തിയതോടെ ടീം സ്‌കോര്‍ കുതിക്കാന്‍ തുടങ്ങി. 19 ഓവറില്‍ 100 കടന്നു. 23ാം ഓവറില്‍ നതാന്‍ കോള്‍ട്ടര്‍ നൈലിന്റെ പുറത്തേക്കുള്ള പന്തില്‍ ബാറ്റ്് വെച്ച് വിക്കറ്റ് കീപ്പര്‍ അലക്‌സ് കാരിക്ക് ക്യാച്ച് നല്‍കി രോഹിത് മടങ്ങുമ്പോള്‍ ടീം സ്‌കോര്‍ 127 ലെത്തിയിരുന്നു.
തുടര്‍ന്ന് നായകന്‍ കോഹ്‌ലി ക്രീസിലെത്തിയതോടെ സ്‌കോര്‍ അതിവേഗമുയര്‍ന്നു. മിന്നും ഫോമിലുള്ള മിച്ചല്‍ സ്റ്റാര്‍കിനെയും നൈലിനെയും മാര്‍കസ് സ്‌റ്റോയ്‌നിസിനെയും കണക്കറ്റ് ശിക്ഷിച്ചു. സ്‌റ്റോയ്‌നിസ് എറിഞ്ഞ 33ാം ഓവറില്‍ ധവാന്‍ ഏകദിന കരിയറിലെ 17ാം സെഞ്ച്വറി കടന്നു. ടീം സ്‌കോര്‍ 220 നില്‍ക്കെ സ്റ്റാര്‍കിന് വിക്കറ്റ് നല്‍കിയാണ് ധവാന്‍ മടങ്ങിയത്. 109 പന്തില്‍ നിന്ന് 14 ബൗണ്ടറികളുള്‍പ്പെടെ 117 റണ്‍സായിരുന്നു ധവാന്റെ സമ്പാദ്യം. രാഹുലിനെയും ധോണിയെയും മറികടന്ന് ക്രീസിലെത്തിയ ഹര്‍ദിക് പാണ്ഡ്യ ത!ന്റെ വരവിന്റെ ഉദ്ദേശ്യം വ്യക്തമാക്കുന്ന രീതിയിലായിരുന്നു പ്രകടനം. മൂന്നു സിക്‌സും നാല് ഫോറുമുള്‍പ്പെടെ 27 പന്തില്‍ 48 റണ്‍സെടുത്ത് പാറ്റ് കമ്മിന്‍സിന് വിക്കറ്റ് നല്‍കി പാണ്ഡ്യ മടങ്ങുമ്പോള്‍ ടീം സ്‌കോര്‍ 300 കടന്നിരുന്നു.

തുടര്‍ന്ന് ക്രീസിലെത്തിയ ധോണി 14 ബാളില്‍ 27 റണ്‍സെടുത്ത് അവസാന ഓവറില്‍ സ്‌റ്റോണിസിന് വിക്കറ്റ് നല്‍കി. കളിതീരാന്‍ ഒരു പന്ത് ബാക്കിനില്‍ക്കെ 77 പന്തില്‍ 87 റണ്‍സെടുത്ത കോഹ്‌ലിയും മടങ്ങി. ലോകേഷ് രാഹുല്‍ പുറത്താകാെത മൂന്നു പന്തില്‍ നിന്ന് 11 റണ്‍സെടുത്തു. അവസാന 10 ഓവറില്‍ ഇന്ത്യ 116 റണ്‍സാണ് അടിച്ചുകൂട്ടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഒസീസ് അതീവ പ്രതിരോധത്തിലൂന്നിയാണ് തുടങ്ങിയത്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അനധികൃത ബോര്‍ഡുകള്‍ക്കെതിരെ സംസ്ഥാന വ്യാപകമായി കര്‍ശന നടപടിക്ക് സര്‍ക്കാര്‍ ഒരുങ്ങുന്നു  (1 minute ago)

കാശ്മീരിനെ ചൊല്ലി അടി... കശ്മീര്‍ വിഷയത്തില്‍ ഇടപെടാന്‍ മോദി ആവശ്യപ്പെട്ടെന്ന് ട്രംപ്; കൈയ്യോടെ ട്രംപിനെ തള്ളിപ്പറഞ്ഞ് നരേന്ദ്രമോദി; കശ്മീര്‍ വിഷയത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി സഹായം അഭ്യര്‍ഥിച്ചതായ  (11 minutes ago)

ഒരു മാസം മുമ്പ് മരത്തില്‍ നിന്ന് വീണ് നട്ടെല്ലിനു പരിക്കേറ്റു ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ വെടിവെച്ച് ജീവനൊടുക്കി  (47 minutes ago)

ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്റെ 119.60 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി  (1 hour ago)

മണ്ണിടിഞ്ഞ് വീണ് ചെളിയില്‍പൂണ്ട നാലു മിണ്ടാപ്രാണികളെ അഗ്നിശമന കൈവിട്ടെങ്കിലും വീട്ടമ്മ രക്ഷകയായി... നാലു നായകള്‍ക്ക് ജീവിതത്തിലേക്കുള്ള തിരിച്ചു വരവിന് കാരണമായത് വീട്ടമ്മയുടെ നിശ്ചയദാര്‍ഢ്യം  (1 hour ago)

40 കിലോഗ്രാം കഞ്ചാവുമായി കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ ആന്ധ്ര സ്വദേശി അറസ്റ്റില്‍  (1 hour ago)

തോക്ക് നിരോധന നിയമം ശക്തമാക്കി ന്യൂസിലന്‍ഡ് സര്‍ക്കാര്‍... ക്രൈസ്റ്റ് ചര്‍ച്ചിലെ രണ്ട് മുസ്ലിം പള്ളികളിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം  (1 hour ago)

സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു , 50 കിലോമീറ്റര്‍ വേഗത്തില്‍ കാറ  (2 hours ago)

സംസ്ഥാന വ്യാപകമായി ഇന്ന് കെഎസ്.യു വിദ്യാഭ്യാസ ബന്ദ്  (2 hours ago)

കാലമിത്ര കഴിഞ്ഞിട്ടും കഴിഞ്ഞിട്ടും ഈ പുസ്തകത്തിന് പ്രാധാന്യം ഒട്ടും കുറഞ്ഞിട്ടില്ല  (11 hours ago)

വാങ്ങും മുമ്പ് പരീക്ഷിച്ചുനോക്കാം...സെക്‌സ് പാവ കടയില്‍ വന്‍ തിരക്ക്  (11 hours ago)

മാലിദ്വീപില്‍ മക്കള്‍ക്കൊപ്പം അവധി ആഘോഷിച്ച് കിങ് ഖാനും കുടുംബവും  (11 hours ago)

മിയാമി ബീച്ചില്‍ സിഗരറ്റ് വലിച്ച് നടി പ്രിയങ്ക  (11 hours ago)

രംഗോലിക്ക് തപ്‌സിയുടെ കിടിലന്‍ മറുപടി  (11 hours ago)

ഉത്തര്‍പ്രദേശിലെ സോന്‍ഭദ്രയില്‍ ഗ്രാമത്തലവന്‍ ആദിവാസി കര്‍ഷകരെ വെടിവെച്ച് കൊല്ലുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തായി. വടിയും ആയുധങ്ങളും ഉപയോഗിച്ച് കര്‍ഷകരെ ആക്രമിച്ച ശേഷമാണ് വെടിയുതിര്‍ത്തത്  (12 hours ago)

Malayali Vartha Recommends