Widgets Magazine
22
Jul / 2019
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രംഗോലിക്ക് തപ്‌സിയുടെ കിടിലന്‍ മറുപടി


കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കാസര്‍കോട് ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു; അങ്കണവാടികള്‍ക്കും കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും ഉള്‍പ്പടെ അവധി ബാധകം


കൂട്ടുകാരിയുടെ വീട്ടിലേയ്‌ക്കെന്ന് പറഞ്ഞ് ഫേസ്ബുക്ക് കാമുകനെക്കാണാൻ ഇറങ്ങിപ്പുറപ്പെട്ടു; ഗസ്റ്റ് ഹൗസിൽ വച്ച് കാമുകന്റെ രക്തംകൊണ്ട് സിന്ദൂരം ചാര്‍ത്തിയ ശേഷം ഒരുമിച്ച് സെൽഫിയും:- റിസോർട്ട് ജീവനക്കാർ വാതിൽ തുറന്നപ്പോൾ കണ്ടത് കാമുകിയെ കൊലപ്പെടുത്തിയ ശേഷം കാമുകൻ തൂങ്ങിമരിച്ച നിലയിൽ


സിനിമാമോഹം തുറന്നുപറഞ്ഞപ്പോൾ രണ്ട് വര്‍ഷം കോളേജില്‍ പഠിച്ചതെല്ലാം വിട്ടേക്കാൻ പറഞ്ഞു... ഞാന്‍ പന്ത്രണ്ടാം ക്ലാസ്സും ഗുസ്‌തിയുമാണ് - പൃഥ്വി


ഇതൊന്ന് കാണേണ്ടത് തന്നെയാ!!! ഇന്റര്‍നെറ്റില്‍ തരംഗം സൃഷ്ടിച്ച് അമലയുടെ വീഡിയോ

ഈ കളിയും ഇന്ത്യ നേടും ...

16 JUNE 2019 04:28 PM IST
മലയാളി വാര്‍ത്ത

ലോകകപ്പിലെ ഗ്ലാമര്‍ പോരാട്ടമായ ഇന്ത്യ- പാക്കിസ്ഥാന്‍ മത്സരത്തില്‍ ഇന്ത്യക്കെതിരെ തുടക്കത്തിലെ പാക്കിസ്ഥാന് തിരിച്ചടി. ഇന്ത്യക്ക് ഏറ്റവും വലിയ ഭീഷണിയാവുമെന്ന് കരുതിയ മുഹമ്മദ് ആമിറിന് പിച്ചിലെ ഡേയ്ഞ്ചര്‍ സോണിലൂടെ നടന്നതിന് അമ്പയര്‍ രണ്ട് തവണ മുന്നറിയിപ്പ് നല്‍കി. ഇനിയും ഒരു തവണ കൂടി ഇതാവര്‍ത്തിച്ചാല്‍ മത്സരത്തില്‍ പന്തെറിയുന്നതില്‍ നിന്ന് ആമിറിന് വിലക്കും.

മൂന്നാം ഓവറിലെ മൂന്നാം പന്തിലാണ് ആമിറിന് അമ്പയര്‍ ആദ്യ മുന്നറിയിപ്പ് നല്‍കിയത്. അഞ്ചാം ഓവറിലെ നാലാം പന്തിലും ആമിര്‍ പന്തെറിഞ്ഞശേഷം ഡെയ്ഞ്ചര്‍ സോണിലൂടെ നടന്നതോടെ അമ്പയര്‍ ബ്രൂക്സ് ഒക്സംഫോര്‍ഡ് രണ്ടാം മുന്നറിയിപ്പും നല്‍കി. ഇതോടെ പാക് നായകന്‍ സര്‍ഫ്രാസ് അഹമ്മദ് അമ്പയറുടെ അടുത്തെത്തി കാര്യങ്ങള്‍ വിശദീകരിച്ചു.

രണ്ടാം മുന്നറിയിപ്പും ലഭിച്ചതോടെ പാക് നായകന്‍ സര്‍ഫ്രാസ് അഹമ്മദ് അമീറിനെ പിന്‍വലിച്ചു വഹാബ് റിയാസിനെ ആക്രമണിത്തിന് നിയോഗിക്കുകയും ചെയ്തു. ഇന്ത്യക്ക് വെല്ലുവിളിയാവുമെന്ന് കരുതിയ ആമിറിനെ തുടക്കത്തിലേ പിന്‍വലിക്കേണ്ടി വന്നത് പാക്കിസ്ഥാന് തിരിച്ചടിയാണ്. ആമിറിനെതിരെ കരുതലോടെയാണ് ഇന്ത്യന്‍ ഓപ്പണര്‍മാര്‍ കളിച്ചത്. നാലോവറില്‍ ഒരു മെയ്ഡ് ഇന്‍ അടക്കം എട്ടു റണ്‍സ് മാത്രമെ ആമിര്‍ വിട്ടുകൊടുത്തിട്ടുള്ളു

ലോകകപ്പില്‍ ഒരിക്കല്‍പോലും ഇന്ത്യ പാക്കിസ്ഥാനെതിരെ തോറ്റിട്ടില്ല എന്നതാണ് ചരിത്രം...ലോകകപ്പില്‍ ഇരുവരും ഇതുവരെ ഏറ്റുമുട്ടിയത് ആറു തവണ. ആറു തവണയും ഇന്ത്യ പാക്കിസ്ഥാനെ പരാജയപ്പെടുത്തിയിട്ടുമുണ്ട് . ഈ ലോകകപ്പില്‍ ഇന്ത്യക്കെതിരെ വിജയം നേടുമെന്ന വെല്ലുവിളിയോടെയാണ് പാക്കിസ്ഥാന്‍ എത്തിയിരിക്കുന്നത് . ക്രിക്കറ്റിലെ ഏക്കാലത്തെയും ബദ്ധവൈരികള്‍ ഏറ്റുമുട്ടുന്ന മത്സരത്തിന് മഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഡ്‌ഫോര്‍ഡാണ് വേദിയായിട്ടുള്ളത്

ലോകകപ്പില്‍ ഇന്ത്യയും പാക്കിസഥാനും ആദ്യമായി ഏറ്റുമുട്ടുന്ന ലോകകപ്പ് മത്സരം 1992 മാര്‍ച്ച് നാലിനായിരുന്നു . അഞ്ചാം ലോകകപ്പ് ടൂര്‍ണമെന്റിൽ മുഹമ്മദ് അസ്ഹറുദ്ദീന്റെ ഇന്ത്യയും ഇമ്രാന്‍ ഖാന്റെ പാക്കിസ്ഥാനും സിഡ്‌നിയിലാണ് ഏറ്റുമുട്ടിയത്. 49 ഓവറില്‍ ഇന്ത്യ നേടിയത് 216 റണ്‍സ്. വിക്കറ്റുകള്‍ പൊടുന്നനെ പോയതോടെ മറുപടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാന്റെ പ്രതീക്ഷ നാലാമനായി ഇറങ്ങിയ മിയാന്‍ദാദിലായിരുന്നു. അന്നത്തെ മത്സരത്തില്‍ ഇന്ത്യന്‍ കീപ്പര്‍ കിരണ്‍ മൊറെ മൂന്നു പേരെയാണ് പിടിച്ചു പുറത്താക്കിയത്.

ആത്മവിശ്വാസത്തിന്റെ കൊടുമുടിയിലായിരുന്നു മൊറെ. വിക്കറ്റിന് പിന്നില്‍ നിന്ന് മോറെയുടെ അമിതാവേശത്തിനെതിരെ അംപയര്‍ ഡേവിഡ് ഷെപ്പേഡിനോട് മിയാന്‍ദാദ് പരാതിപ്പെടുകയും ചെയ്തു

സച്ചിന്റെ ലെഗ്‌സൈഡിലൂടെയുള്ള പന്ത് മിയാന്‍ദാദിന്റെ ബാറ്റില്‍ ഉരസിയശേഷമാണ് താന്‍ പിടിച്ചത് എന്ന് ധരിച്ച് മൊറെ ചാടിക്കൊണ്ട് ആര്‍ത്തുവിളിച്ചത് മിയാന്‍ദാദിനെ ചൊടിപ്പിച്ചു. പൊതുവേ പൊക്കം കുറഞ്ഞ മൊറെയുടെ ചാട്ടം അനുകരിച്ചുകൊണ്ട് മിയാന്‍ദാദ് മോശമായ രീതിയില്‍ മൊറെയെ അനുകരിച്ചു. അതാണ് ചരിത്രത്തില്‍ ഇടം നേടിയ തവളച്ചാട്ടം. ഏറെ വൈകാതെ മിയാന്‍ദാദ് ശ്രീനാഥിന്റെ പന്തില്‍ പുറത്തുമായി. ഇന്ത്യ 43 റണ്‍സിന് ജയിച്ചു.

ചരിത്രത്തില്‍ ശ്രദ്ധിക്കപ്പെട്ട മത്സരമായിരുന്നു 2003 ലെ ലോകകപ്പ്. സച്ചിന്‍ അക്തര്‍ പോരാട്ടം എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത് തന്നെ .

2003ലെ ലോകകപ്പില്‍ സച്ചിന്‍ തെന്‍ഡുല്‍ക്കറെ പാഠം പഠിപ്പിക്കും എന്നു വീമ്പിളക്കിയ ശുഐബ് അക്തറിനെ ഒരോവര്‍ കഴിഞ്ഞപ്പോഴേ ക്യാപ്റ്റന്‍ വഖാര്‍ യൂനിസ് ബൗണ്ടറി ലൈനില്‍ ഒളിപ്പിച്ചു. ശുഐബിന്റെ ആദ്യ പന്തില്‍ സച്ചിന്‍ ഒന്നും ചെയ്തില്ല.

അടുത്ത പന്തില്‍ ബാറ്റ് ഉടവാള്‍ പോലെ ഉയര്‍ത്തി വീശി – തേഡ്മാനു മുകളിലൂടെ സിക്സ്. അടുത്ത പന്ത് സ്‌ക്വയര്‍ലെഗിലൂടെ ഫോര്‍. അടുത്തത് നേരെ… ശുഐബിന്റെ ആദ്യ ഓവറില്‍ 18 റണ്‍സ്. കളിയുടെ ഫലം അവിടെ തീരുമാനമായിരുന്നു. ഒടുവില്‍ ശുഐബ് തന്നെ സച്ചിന്റെ വിക്കറ്റെടുത്തു.

പക്ഷേ ഇടത്തേക്കാലിന്റെ പേശിക്കേറ്റ പരുക്കുമൂലം കാലനക്കാന്‍ വയ്യാതെ നിന്ന സച്ചിന്റെ തലയ്ക്കു നേരെ ബൗണ്‍സര്‍ എറിയേണ്ടി വന്നു റാവല്‍പിണ്ടി എക്സ്പ്രസിന് അതു നേടാന്‍. സച്ചിന്‍ 98 റണ്‍സ് നേടിയ മല്‍സരത്തില്‍ ഇന്ത്യ ആറു വിക്കറ്റിന് ജയിച്ചു.

ഇന്നത്തെ മത്സരത്തിലും ചരിത്രം ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രംഗോലിക്ക് തപ്‌സിയുടെ കിടിലന്‍ മറുപടി  (9 minutes ago)

ഉത്തര്‍പ്രദേശിലെ സോന്‍ഭദ്രയില്‍ ഗ്രാമത്തലവന്‍ ആദിവാസി കര്‍ഷകരെ വെടിവെച്ച് കൊല്ലുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തായി. വടിയും ആയുധങ്ങളും ഉപയോഗിച്ച് കര്‍ഷകരെ ആക്രമിച്ച ശേഷമാണ് വെടിയുതിര്‍ത്തത്  (33 minutes ago)

എ പ്ലസ് വിജയം നേടിയ കുട്ടികളോടായി പൃഥ്വിരാജിന്റെ തുറന്നു പറച്ചില്‍  (34 minutes ago)

പാര്‍ട്ടി അറിയാതെ സഹകരണ സംഘം രൂപീകരിച്ച് ആശുപത്രി വാങ്ങിയ എം.എല്‍.എയെ ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്ന് സി.പി.ഐ മാറ്റി, തനിക്ക് തെറ്റുപറ്റിയെന്ന് ചാത്തന്നൂര്‍ എം.എല്‍.എ ജി.എസ് ജയലാല്‍  (41 minutes ago)

സെപ്തംബറോടെ വട്ടിയൂര്‍ക്കാവ്, പാലാ, മഞ്ചേശ്വരം, അരൂര്‍, കോന്നി, എറണാകുളം നിയമസഭാ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങും, അതിന് മുന്നോടിയായി സര്‍ക്കാരിനെതിരെ ജനവിരുദ്ധ തരംഗം സൃഷ്ടിക്കുകയാണ് കോണ്‍ഗ  (47 minutes ago)

ബലിപെരുന്നാളിന് 9 ദിവസം അവധി പ്രഖ്യാപിച്ച് സൗദി അറേബ്യ  (1 hour ago)

നീയും ഈ ദിവസവും എനിക്ക് വളരെ പ്രത്യേകത നിറഞ്ഞതാണ്; അത് നിനക്കറിയാവുന്നതാണ്; ഭാര്യയുടെ ജന്മദിനത്തിൽ ആശംസകൾ നേർന്ന് സണ്ണി വെയ്ൻ  (3 hours ago)

ഇറാനില്‍ കൂട്ട അറസ്റ്റ് ..പിടികൂടിയവരെ തൂക്കിലേറ്റും  (3 hours ago)

മുംബൈയിലെ ടെലികോം കമ്പനി കെട്ടിടത്തില്‍ തീപ്പിടിത്തം; 100 പേര്‍ കെട്ടിടത്തിൽ കുടുങ്ങി..  (3 hours ago)

നടി ചാർമിയെ മദ്യത്തിൽ കുളിപ്പിച്ച് സംവിധായകൻ ; വിമർശനവുമായി സോഷ്യൽ മീഡിയ  (3 hours ago)

യുപിയില്‍ മൂന്ന് തലയുള്ള പെൺകുഞ്ഞ് ജനിച്ചു  (3 hours ago)

ലുക്ക് ഉണ്ടന്നേയുള്ളു ഞാൻ ഒടുക്കത്തെ ഊള; എന്നാലും ഇത്രയ്ക്കും ലുക്കുള്ള ഊളയോ ; ബ്രദേഴ്‌സ് ഡേയുടെ ടീസര്‍ പുറത്തുവന്നതിന് പിന്നാലെ യമണ്ടൻ ട്രോളുകൾ വിതറി സോഷ്യൽ മീഡിയ  (3 hours ago)

പുഴയിൽ ചാടിയ 17കാരന്റെ മൃതദേഹം കണ്ടെത്തി  (3 hours ago)

ചന്ദ്രന്റെ ദക്ഷിണ ധ്രുവം ലക്ഷ്യമാക്കി ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ 2 പറന്നുയർന്നു; ആദ്യ സിഗ്നലുകൾ ലഭിച്ചു തുടങ്ങിയെന്ന് ഐഎസ്ആർഒ; അഭിമാനമുഹൂര്‍ത്തമെന്ന് പ്രധാനമന്ത്രിയും രാഷ്ട്രപതിയും  (3 hours ago)

നാളെ കെ എസ് യു സംസ്ഥാനവ്യാപക വിദ്യാഭ്യാസബന്ദ് പ്രഖ്യാപിച്ചു  (4 hours ago)

Malayali Vartha Recommends