ലോകകപ്പില്‍ ഇന്ത്യ മികച്ച സ്‌കോറിലേയ്ക്ക്... 140 റണ്‍സെടുത്ത രോഹിത് പുറത്തായി

ലോകകപ്പ് ക്രിക്കറ്റില്‍ പാകിസ്താനെതിരേ മികച്ച സ്‌കോറോടെ മുന്നേറുകയാണ് ഇന്ത്യ. 113 പന്തില്‍ നിന്ന് 140 റണ്‍സെടുത്ത രോഹിത് അപ്രതീക്ഷിതമായി പുറത്തായി. 78 പന്തില്‍ നിന്ന് 57 റണ്‍സെടുത്ത കെ. എല്‍. രാഹുലാണ് പുറത്തായ മറ്റൊരു ബാറ്റ്‌സ്മാന്‍. ഒന്നാം വിക്കറ്റില്‍ 136 റണ്‍സാണ് ഇന്ത്യ നേടിയത്. ടോസ് നേടിയ പാകിസ്താന്‍ ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു.
പരിക്കേറ്റ ശിഖര്‍ ധവാന് പകരം ഓള്‍ റൗണ്ടര്‍ വിജയ് ശങ്കര്‍ കളിക്കും.ലോകകപ്പില്‍ വിജയ് ശങ്കറിന്റെ അരങ്ങേറ്റ മത്സരമാണിത്.
ഇത് ഏഴാം തവണയാണ് ലോകകപ്പില്‍ ഇന്ത്യയും പാകിസ്താനും നേര്‍ക്കുനേര്‍ വരുന്നത്. കഴിഞ്ഞ ആറ് തവണയും വിജയം ഇന്ത്യക്ക് ഒപ്പം നിന്നു.
https://www.facebook.com/Malayalivartha

























