Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രാര്‍ത്ഥനയില്‍ ഇന്ത്യ ജയിച്ചു കയറി... ലോകത്തെ മികച്ച ടീമുകളെ തോല്‍പ്പിച്ച് മുന്നേറി ചീളായി കണ്ട് അഫ്ഗാനെ നേരിട്ട ഇന്ത്യ ഞെട്ടിയപ്പോള്‍; നാനൂറിലധികം പ്രതീക്ഷിച്ച ഇന്ത്യക്കാര്‍ 250 കടക്കാന്‍ പ്രാര്‍ത്ഥിച്ചു; നടക്കാതെ വന്നപ്പോള്‍ പിന്നെ പ്രാര്‍ത്ഥനയായി

22 JUNE 2019 11:23 PM IST
മലയാളി വാര്‍ത്ത

ഈസിയായി കണ്ട അഫ്ഗാന്‍ ടീം ഇന്ത്യയെ ശരിക്കും വെള്ളം കുടുപ്പിച്ചു. റെക്കോര്‍ഡ് റണ്ണ് പ്രതീക്ഷിച്ച ആരാധകര്‍ അവസാനം തോല്‍ക്കരുതേയെന്ന പ്രാര്‍ത്ഥനയിലായി. ഇന്ത്യയെ അപേക്ഷിച്ച് ആദ്യ സ്‌പെല്ലില്‍ ഈസിയായി ബാറ്റ് ചെയ്ത അഫ്ഗാന്‍ ജയിക്കുമെന്ന് തോന്നിപ്പിച്ചു. എന്നാല്‍ ഇന്ത്യയ്‌ക്കെതിരേ 225 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന അഫ്ഗാന് എല്ലാ വിക്കറ്റുകളും നഷ്ടമായതോടെ വിജയം ഇന്ത്യയുടെ വശത്തായി.

അവസാന ഓവര്‍ വരെ ആവേശം നീണ്ടുനിന്ന അഫ്ഗാനിസ്താനെതിരായ ലോകകപ്പ് മത്സരത്തില്‍ ഇന്ത്യയ്ക്ക് 11 റണ്‍സ് ജയം. 225 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന അഫ്ഗാന്‍ അവസാന ഓവര്‍ വരെ ഇന്ത്യയെ വിറപ്പിച്ച ശേഷമാണ് കീഴടങ്ങിയത്. 213 റണ്‍സിന് അഫ്ഗാന്‍ ഓള്‍ഔട്ടായി. അവസാന ഓവറില്‍ ഹാട്രിക്ക് നേടിയ മുഹമ്മദ് ഷമിയാണ് ഇന്ത്യയ്ക്ക് വിജയമൊരുക്കിയത്.

അവസാന ഓവറില്‍ ജയിക്കാന്‍ 16 റണ്‍സ് വേണ്ടപ്പോള്‍ മുഹമ്മദ് നബി പുറത്തായത് അഫ്ഗാന് തിരിച്ചടിയായി. 55 പന്തുകളില്‍ നിന്ന് 52 റണ്‍സെടുത്ത മുഹമ്മദ് നബിയാണ് ഇന്ത്യയെ വിറപ്പിച്ചത്.

225 റണ്‍സ് പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന്‍ ശ്രദ്ധയോടെയാണ് ബാറ്റിങ് തുടര്‍ന്നത്. നബിയെ കൂടാതെ റഹ്മത്ത് ഷാ (36), ക്യാപ്റ്റന്‍ ഗുല്‍ബാദിന്‍ നയ്ബ് (27) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. 

ഹസ്രത്തുള്ള സസായ് (10), ഹഷ്മത്തുള്ള ഷാഹിദി (21), അസ്ഗര്‍ അഫ്ഗാന്‍ (8), നജിബുള്ള സദ്രാാന്‍ (21), റാഷിദ് ഖാന്‍ (14) എന്നിവരാണ് പുറത്തായ മറ്റ് അഫ്ഗാന്‍ താരങ്ങള്‍.

അവസാന ഓവറില്‍ ഏറെ ടെന്‍ഷന്‍ നിലനിര്‍ത്തിയ ശേഷം തുടര്‍ച്ചയായി 3 വിക്കറ്റുകള്‍ വീണതോടെ ഇന്ത്യയുടെ വിജയം ഉറപ്പിച്ചു. 

16 റണ്ണായിരുന്നു അവസാന ഓവറില്‍ വേണ്ടിയിരുന്നത്. മുഹമ്മദ് ഷമി ഹാര്‍ട്ടിക്കിനും ഉടമയായി. ഈ ലോക കപ്പിലെ ആദ്യ ഹാര്‍ട്ടിക് കൂടിയായിരുന്നു.

നേരത്തെ ബാറ്റിങ് ദുഷ്‌കരമായ പിച്ചില്‍ നിശ്ചിത 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 224 റണ്‍സെടുക്കാനേ ഇന്ത്യയ്ക്ക് സാധിച്ചുള്ളൂ.

അര്‍ധ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ വിരാട് കോലിയും കേദാര്‍ ജാദവും മാത്രമാണ് അഫ്ഗാന്‍ സ്പിന്നര്‍മാര്‍ക്കു മുന്നില്‍ പിടിച്ചുനിന്നത്. 63 പന്തില്‍ അഞ്ചു ബൗണ്ടറി സഹിതം 67 റണ്‍സെടുത്ത കോലിയെ മുഹമ്മദ് നബി പുറത്താക്കുകയായിരുന്നു. 68 പന്തുകള്‍ നേരിട്ട ജാദവ് 52 റണ്‍സെടുത്ത് പുറത്തായി.

ഇന്ത്യയുടെ അഞ്ചു വിക്കറ്റുകള്‍ സ്പിന്നര്‍മാരാണ് നേടിയത്. എം.എസ് ധോനി (23), രോഹിത് ശര്‍മ (1), ലോകേഷ് രാഹുല്‍ (30), വിജയ് ശങ്കര്‍ (29), ഹാര്‍ദിക് പാണ്ഡ്യ (7), മുഹമ്മദ് ഷമി (1) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. 

അഫ്ഗാനായി മുഹമ്മദ് നബി, ഗുല്‍ബാദിന്‍ നയ്ബ് എന്നിവര്‍ രണ്ടും മുജീബുര്‍ റഹ്മാന്‍, റഹ്മത്ത് ഷാ, റാഷിദ് ഖാന്‍, അഫ്താബ് അലം എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. 

നേരത്തെ, ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (12 hours ago)

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!  (12 hours ago)

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും  (12 hours ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (13 hours ago)

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...  (13 hours ago)

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...  (13 hours ago)

നേപ്പാളിനെ നടുക്കിയ പ്രളയക്കവർച്ച; മൃതദേഹത്തിൽ നിന്ന് സ്വർണം കവർന്ന പ്രതികൾ അതിവേഗം വലയിലായതിങ്ങനെ...!  (14 hours ago)

ലോക ആണവയുദ്ധം ഉടൻ.. അണുബോംബിടാൻ തയ്യാർ.. 50,000 അമേരിക്കൻ പട്ടാളം ഇറങ്ങി. ഹോർമുസിൽ വീണ്ടും യുദ്ധം.  (14 hours ago)

കനത്ത മഴയ്ക്ക് താൽക്കാലിക ശമനം: വരും ദിവസങ്ങളിൽ ഗ്രീൻ അലേർട്ട്, കടൽ മേഖലകളിൽ പ്രത്യേക മുന്നറിയിപ്പ്...  (14 hours ago)

പൊലീസ് വേഷത്തിൽ മോഹൻലാൽ; ഓണത്തിന് ആവേശമായി 'അതിമനോഹരം' പോസ്റ്റർ  (14 hours ago)

ഒന്നു തൊട്ടതെ ഓർമ്മയുള്ളൂ ചേട്ടൻറെ മുന്നിൽ പിടഞ്ഞു മരിച്ച് എട്ടു വയസ്സുകാരൻ.. പ്രവാസി കുടുംബത്തിൽ  (14 hours ago)

അയ്യോ കാലനെ മുന്നിൽ കണ്ടു... പ്രകൃതിയുടെ കലിതുള്ളൽ കൺമുന്നിൽ ജീവനും കൊണ്ടോടി മലയാളി പറയുന്നു  (14 hours ago)

ഭൂകമ്പമില്ലാതെയും കുലുങ്ങിവിറച്ച് ഹിമാലയം; ഭൗമോപരിതലത്തിൽ പ്രഭവകേന്ദ്രമുണ്ടായ അസാധാരണ പ്രതിഭാസത്തിന് പിന്നിലെ ശാസ്ത്രസത്യങ്ങൾ പുറത്ത്...  (14 hours ago)

ഒരുത്തന്റെയും സഹായം വേണ്ട..!! നേപ്പാളിന്റെ അഹങ്കാരം തീർന്നില്ല ഒടുവിൽ..ഇന്ത്യയുടെ കാലുപിടിച്ചു സഹായിക്കണേ..!സൈന്യം ഇറങ്ങി  (14 hours ago)

നേപ്പാൾ മിന്നൽ പ്രളയം: 320 ഇന്ത്യക്കാർ കാണാമറയത്ത്; തുരങ്കങ്ങളിൽ തിരച്ചിൽ നടത്താൻ ഇന്ത്യൻ വിദഗ്ധ സംഘമെത്തി...  (15 hours ago)

Malayali Vartha Recommends