Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...


കേരളത്തിൽ തുലാവർഷം സജീവം; അറബിക്കടലിൽ ചക്രവാതച്ചുഴി, 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്


'മക്കളെ നഷ്ടപ്പെട്ട കുടുംബത്തോട് ഈ ക്രൂരത അരുത്';സി.പി.ഐ നേതാവിന്റെ പരാതിയിൽ ശശികലയ്‌ക്കെതിരെ കേസ്: ജനവികാരം തള്ളി ശശികലയുടെ പുതിയ പോസ്റ്റ് വീണ്ടും...


നെടുമ്പാശേരി വാഹനാപകടം: ജനക്കൂട്ടം ചുരുട്ടികൂട്ടുമെന്ന് ഭയം! വണ്ടിയിൽ നിന്ന് പുറത്തിറക്കാതെ സുഹൈലിന്റെ തെളിവെടുപ്പ്; കാക്കനാട് ബോസ്റ്റൽ സ്കൂളിൽ പ്രതിയുടെ ക്രിമിനൽ മേക്ക് ഓവർ...


അനധികൃത സ്വത്ത് സമ്പാദനക്കേസ്; മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിയുടെ തടവുശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു, ജയിൽ മോചനത്തിന് വഴിതുറന്നു...

ഇന്ത്യയ്ക്ക് വമ്പന്‍ ജയം; അഫ്ഗാനെതിരെ പേടിച്ചതു പോലെ ഒന്നും ഉണ്ടായില്ല; ബാറ്റിംഗില്‍ അല്‍പം പതറിയെങ്കിലും ബൗളിംഗില്‍ ആഞ്ഞടിച്ച് ടീം ഇന്ത്യ; കുറഞ്ഞ സ്‌കോറില്‍ കപില്‍ ദേവിന്റെ ടീം ഇന്ത്യ വിന്‍ഡീസിനെ മുട്ടു കുത്തിച്ച പോലെ ഒരു ലോകോത്തര ക്രിക്കറ്റ് ആവേശം 

27 JUNE 2019 10:15 PM IST
മലയാളി വാര്‍ത്ത

ഇന്നത്തെ ഇന്ത്യ വെസ്റ്റിന്‍ഡീസ് വേള്‍ഡ് കപ്പ് മത്സരം കണ്ടപ്പോള്‍ 1983 ലെ ഇന്ത്യ വെസ്റ്റിന്‍ഡീസ് വേള്‍ഡ് കപ്പ് ഫൈനല്‍ പോലെയാണ് തോന്നിയത്. 1983 ജൂണ്‍ 25 ന് ലോര്‍ഡ്‌സില്‍ വെച്ച് തന്നെയാണ് ഇന്ത്യയും വെസ്റ്റിന്‍ഡീസും തമ്മില്‍ ഏറ്റുമുട്ടിയത്. തുടര്‍ച്ചയായ മൂന്നാം ലോകകപ്പ് ഫൈനല്‍ മത്സരമായിരുന്നു വിന്‍ഡീസിന്റേത്. അതേസമയം ഇന്ത്യയുടേത് ആദ്യ ഫൈനലായിരുന്നു. 54.4 ഓവറില്‍ 183 റണ്‍സ് എടുത്ത് ആള്‍ഔട്ടായ ഇന്ത്യ പതറിയില്ല. കപില്‍ ദേവിന്റെ നേതൃത്വത്തില്‍ വിന്‍ഡീസിനെ 52 ഓവറില്‍ 140 റണ്‍സിന് തോല്‍പ്പിച്ച് കപ്പ് നേടി. ഇന്ത്യക്ക് ലഭിച്ച ആദ്യ ലോകകപ്പ് വിജയമായിരുന്നു.

ഏതാണ്ട് ഇതേ അവസ്ഥയോടെയാണ് വെസ്റ്റിന്‍ഡീസിനെ ഇന്നത്തെ മത്സരത്തില്‍ ഇന്ത്യ തോല്‍പ്പിച്ചത്. ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയ്‌ക്കെതിരേ ജയിക്കാന്‍ 50 ഓവറില്‍ 269 വേണ്ട വെസ്റ്റിന്‍ഡീസിന് ദയനീയമായ ബാറ്റിങ് തകര്‍ച്ചയാണ് ഉണ്ടായത്. 124 റണ്‍സ് എത്തും മുന്‍പ് അവരുടെ 9 ബാറ്റ്‌സ്മാന്മാരും കൂടാരം കയറി.  143 റണ്‍സിന് എല്ലാവരും ഓള്‍ ഔട്ട് ആകുകയായിരുന്നു. 125 റണ്‍സിനാണ് ഇന്ത്യ വിന്‍ഡീസിനെ തോല്‍പ്പിച്ചത്.

ക്രിസ് ഗെയ്ല്‍ (6), സുനില്‍ ആംബ്രിസ് (31), ഷായി ഹോപ് (5), നിക്കോളസ് പൂരന്‍ (28), ജേസണ്‍ ഹോള്‍ഡര്‍ (6), കാര്‍ലോസ് ബ്രാത്?വെയ്റ്റ് (1), ഫാബിയന്‍ അല്ലെന്‍ (0), ഹെറ്റ്‌മെയര്‍ (18) എന്നിവരുടെ വിക്കറ്റുകളാണ് വിന്‍ഡീസിന് നഷ്ടമായത്. ബ്രാത് വെയ്റ്റിനെയും അല്ലെനെയും ഭൂംറ അടുത്തടുത്ത പന്തുകളിലാണ് മടക്കിയത്. എന്നിവരുടെ വിക്കറ്റുകളാണ് വിന്‍ഡീസിന് നഷ്ടമായത്.

അര്‍ധ സെഞ്ചുറികള്‍ നേടിയ ക്യാപ്റ്റന്‍ കോലിയുടെയും മുന്‍ നായകന്‍ എം. എസ്. ധോനിയുടെയും മികവിലാണ് ഇന്ത്യ വിന്‍ഡീസിനെതിരേ 268 റണ്‍സ് നേടിയത്.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്ക് 29 റണ്‍സിനിടയില്‍ തന്നെ ഓപ്പണര്‍ രോഹിത് ശര്‍മ്മയെ നഷ്ടപ്പെട്ടു. പിന്നീട് രണ്ടാം വിക്കറ്റില്‍ വിരാട് കോലിയും കെ.എല്‍ രാഹുലും ചേര്‍ന്ന് 69 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 48 റണ്‍സെടുത്ത രാഹുലിനെ പുറത്താക്കി ഹോള്‍ഡര്‍ ഈ കൂട്ടുകെട്ട് പൊളിച്ചു. 

പിന്നീട് ക്രീസിലെത്തിയ വിജയ ശങ്കറിന് അധികം ആയുസുണ്ടായിരുന്നില്ല. 14 റണ്‍സെടുത്ത വിജയ് ശങ്കര്ഡ റോച്ചിന് മുന്നില്‍ കീഴടങ്ങി. തൊട്ടുപിന്നാലെ ഏഴു റണ്‍സോടെ കേദര്‍ ജാദവും ക്രീസ് വിട്ടു. അതു റോച്ചിനായിരുന്നു വിക്കറ്റ്. 

അഞ്ചാം വിക്കറ്റില്‍ വിരാട് കോലിയും എം.എസ് ധോനിയും ഒത്തുചേര്‍ന്നു. ഇരുവരും 40 റണ്‍സ് സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്തു. എന്നാല്‍ 39ാം ഓവറില്‍ 72 റണ്‍സുമായി കോലി മടങ്ങി. ഹോള്‍ഡര്‍ക്കായിരുന്നു വിക്കറ്റ്. പിന്നീട് ഹാര്‍ദിക് പാണ്ഡ്യയെ കൂട്ടുപിടിച്ചായിരുന്നു ധോനിയുടെ രക്ഷാപ്രവര്‍ത്തനം. 49ാം ഓവറില്‍ ഹാര്‍ദിക് പുറത്താകുമ്പോഴേക്കും സ്‌കോര്‍ ബോര്‍ഡില്‍ 70 റണ്‍സ് കൂടി ഉയര്‍ന്നിരുന്നു. 38 പന്തില്‍ അഞ്ച് ഫോര്‍ സഹിതം 46 റണ്‍സാണ് ഹാര്‍ദിക് നേടിയത്. ആ ഓവറില്‍ തന്നെ മുഹമ്മദ് ഷമിയും പുറത്തായി. രണ്ട് പന്ത് നേരിട്ട ഷമിക്ക് അക്കൗണ്ട് തുറക്കാനായില്ല. 

പിന്നീട് അവസാന ഓവറില്‍ ധോനി രണ്ടു സിക്‌സും ഒരു ഫോറും നേടി അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. 61 പന്തില്‍ മൂന്നു ഫോറും രണ്ട് സിക്‌സും സഹിതമായിരുന്നു ധോനിയുടെ ഇന്നിങ്‌സ്. വിന്‍ഡീസിനായി റോച്ച് മൂന്നു വിക്കറ്റും കോട്രെലും ഹോള്‍ഡറും രണ്ട് വിക്കറ്റ് വീതവും നേടി.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊല  (11 minutes ago)

'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...  (20 minutes ago)

കേരളത്തിൽ തുലാവർഷം സജീവം; അറബിക്കടലിൽ ചക്രവാതച്ചുഴി, 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്  (38 minutes ago)

സൗദിയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട യുവാവിന്റെ വധശിക്ഷ റദ്ദാക്കി  (51 minutes ago)

'മക്കളെ നഷ്ടപ്പെട്ട കുടുംബത്തോട് ഈ ക്രൂരത അരുത്';സി.പി.ഐ നേതാവിന്റെ പരാതിയിൽ ശശികലയ്‌ക്കെതിരെ കേസ്: ജനവികാരം തള്ളി ശശികലയുടെ പുതിയ പോസ്റ്റ് വീണ്ടും...  (52 minutes ago)

ഒറ്റമുറി കടയിൽ നിന്ന് ആഡംബര ഫ്ലാറ്റുകളിലേക്ക്; നെടുമ്പാശ്ശേരി അപകടത്തിന് പിന്നാലെ ചർച്ചയായി 'ഇഹാ ഡിസൈൻസ്'  (1 hour ago)

പെഷാവറില്‍ സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് ഒരു അദ്ധ്യാപികയുള്‍പ്പടെ 29 മരണം  (1 hour ago)

നെടുമ്പാശേരി വാഹനാപകടം: ജനക്കൂട്ടം ചുരുട്ടികൂട്ടുമെന്ന് ഭയം! വണ്ടിയിൽ നിന്ന് പുറത്തിറക്കാതെ സുഹൈലിന്റെ തെളിവെടുപ്പ്; കാക്കനാട് ബോസ്റ്റൽ സ്കൂളിൽ പ്രതിയുടെ ക്രിമിനൽ മേക്ക് ഓവർ...  (1 hour ago)

അമേരിക്കയില്‍ ക്ഷേത്രത്തില്‍ വെടിവെപ്പിന് പദ്ധതിയിട്ട 19 വയസ്സുകാരന്‍ അറസ്റ്റില്‍  (1 hour ago)

ഓപ്പറേഷന്‍ തൂഫാനെതിരെ ആര്‍. ശ്രീലേഖയുടെ പരാമര്‍ശത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ആഭ്യന്തരമന്ത്രി  (1 hour ago)

അനധികൃത സ്വത്ത് സമ്പാദനക്കേസ്; മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിയുടെ തടവുശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു, ജയിൽ മോചനത്തിന് വഴിതുറന്നു...  (1 hour ago)

മകളുടെ പിറന്നാള്‍ ആഘോഷമാക്കി ബിന്ദു പണിക്കരും സായ് കുമാറും  (1 hour ago)

അബുദാബിയില്‍ കാര്‍ അപകടത്തില്‍പ്പെട്ട് അമ്മയ്ക്കും മകനും ദാരുണാന്ത്യം  (1 hour ago)

Mathew Kuzhalnadan സര്‍ക്കാരിന് ഒരു തിരിച്ചടിയും വന്നിട്ടില്ല  (2 hours ago)

Meerut Blue Drum Murder സന്തോഷിച്ച് അവളുടെ കുടുംബം  (2 hours ago)

Malayali Vartha Recommends