ലോകകപ്പില്‍ ഇന്ത്യക്ക് 338 റണ്‍സ് വിജയ ലക്ഷ്യം... മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് മൂന്നാം ഓവറില്‍ ആദ്യ വിക്കറ്റ് നഷ്ടമായി
ലോകകപ്പ് മത്സരത്തില്‍ ഇന്ത്യയ്ക്കെതിരെ ഇംഗ്ലണ്ട് 337 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് മൂന്നാം ഓവറില്‍ ആദ്യ വിക്കറ്റ് നഷ്ടമായി. റണ്ണൊന്നുമെടുക്കാതെ കെ.എല്‍. രാഹുലാണ് പുറത്തായത്. ക്രിസ് വോക്സിനാണ് വിക്കറ്റ്. അഞ്ച് ഓവര്‍ പിന്നിടുമ്ബോള്‍ ഒരു വിക്കറ്റിന് ഒമ്ബത്റണ്സ് എന്ന നിലയിലാണ് ഇന്ത്യ.
ഒമ്ബത് റണ്‍സുമായി രോഹിത് ശര്‍മയും റണ്ണൊന്നുമെടുക്കാതെ ക്യാപ്റ്റന്വിരാട് കോഹ് ലിയുമാണ് ക്രീസില്‍.ജോണി ബെയര്‍സ്റ്റോയുടെ സെഞ്ച്വറി പ്രകടനമാണ് ഇംഗ്ലണ്ടിനെ മികച്ച സ്കോറിലേക്ക് എത്തിച്ചത്. 10 ബൗണ്ടറിയും ആറു സിക്സും നേടിയാണ് ബെയര്‍സ്റ്റോ 111 റണ്‍സ് തികച്ചത്. ഇന്ത്യയ്ക്ക് വേണ്ടി മുഹമ്മദ് ഷമി 5 വിക്കറ്റ് വീഴ്ത്തി.
അവസാന ഓവറില്‍ ബുംറ മൂന്ന് റണ്‍സ് മാത്രമേ വിട്ടുകൊടുത്തുള്ളു. അല്ലെങ്കില്‍ ഇംഗ്ലണ്ടിന്റെ സ്കോര്‍ ഇനിയും ഉയര്‍ന്നേനെ. ബെന്‍ സ്റ്റോക്ക്സ് 54 പന്തില്‍ 79 റണ്‍സെടുത്തു. ജേസണ്‍ റോയ് 57 പന്തില്‍നിന്ന് 66 റണ്‍സ് നേടി. 90 പന്തില്‍ നിന്നാണ് ബെയര്‍സ്റ്റോ തന്റെ ആദ്യ ലോകകപ്പ് സെഞ്ചുറി സ്വന്തമാക്കിയത്.
https://www.facebook.com/Malayalivartha