Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...


കേരളത്തിൽ തുലാവർഷം സജീവം; അറബിക്കടലിൽ ചക്രവാതച്ചുഴി, 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്


'മക്കളെ നഷ്ടപ്പെട്ട കുടുംബത്തോട് ഈ ക്രൂരത അരുത്';സി.പി.ഐ നേതാവിന്റെ പരാതിയിൽ ശശികലയ്‌ക്കെതിരെ കേസ്: ജനവികാരം തള്ളി ശശികലയുടെ പുതിയ പോസ്റ്റ് വീണ്ടും...


നെടുമ്പാശേരി വാഹനാപകടം: ജനക്കൂട്ടം ചുരുട്ടികൂട്ടുമെന്ന് ഭയം! വണ്ടിയിൽ നിന്ന് പുറത്തിറക്കാതെ സുഹൈലിന്റെ തെളിവെടുപ്പ്; കാക്കനാട് ബോസ്റ്റൽ സ്കൂളിൽ പ്രതിയുടെ ക്രിമിനൽ മേക്ക് ഓവർ...

ഇന്ത്യയ്ക്ക് പരാജയം... ഇംഗ്ലണ്ട് ഉയര്‍ത്തിയ 337 എന്ന കൂറ്റന്‍ സ്‌കോര്‍ മറികടക്കാന്‍ ആദ്യം തപ്പിത്തടഞ്ഞു; രോഹിത് ശര്‍മ്മ സെഞ്ച്വറി നേടിയ ശേഷം ആഞ്ഞടിച്ചു; പിന്നീട് വന്നവര്‍ വമ്പന്‍ അടിക്ക് മുതിര്‍ന്നെങ്കിലും ഓവറുകള്‍ അവസാനിച്ചിരുന്നു; വമ്പന്‍ സ്‌കോര്‍ നേരിടുമ്പോള്‍ ആദ്യ ഓവറുകള്‍ കളഞ്ഞ് കുളിച്ചതിന് നല്‍കേണ്ടി വന്നത് വലിയ വില 

30 JUNE 2019 11:09 PM IST
മലയാളി വാര്‍ത്ത

ഇതുപോലൊരു കളി ആരാധകര്‍ ഒട്ടും പ്രതീക്ഷിച്ചില്ല. 337 എന്ന കൂറ്റന്‍ സ്‌കോര്‍ ജന്മനാട്ടില്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയപ്പോള്‍ തന്നെ ഇന്ത്യ പേടിച്ചു പോയി. അവരുടെ കിറുകൃത്യം ബൗളിംഗിലും ഫീല്‍ഡിംഗിലും പേടിച്ചു. അവസാനം തോല്‍വിയില്‍ കലാശിച്ചു. റണ്ണൊന്നും നേടാതെ രാഹുല്‍ ആദ്യം ഔട്ടായതോടെ കോഹ്ലിയും രോഹിത് ശര്‍മ്മയും പതുക്കെയാണ് സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചത്. എന്നാല്‍ കോഹ്ലി ഔട്ടായതോടെ ആഞ്ഞടിച്ച് രോഹിത് ശര്‍മ്മ സെഞ്ച്വറി നേടി. തുടര്‍ന്ന് വന്ന ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ പന്ത് മികച്ച കളി പുറത്തെടുത്തു. ഹാര്‍ദിക് പാണ്‌ഡൈ ആഞ്ഞടിച്ചു. പന്ത് പുറത്തായതോടെ ധോണി മികച്ച പിന്തുണ നല്‍കി. വലിയ അടിക്ക് മുതിര്‍ന്ന് ഹാര്‍ദിക് പാണ്‌ഡേ ഔട്ടായി. അവസാനം വിജയിക്കുമെന്ന് തോന്നിച്ചെങ്കിലും കഴിഞ്ഞില്ല. പാണ്‌ഡെ ഔട്ടായതോടെ അവസാന ഓവറുകളിലും ധോണിയും ജാവേദും ഇഴച്ചില്‍ തുടര്‍ന്നതോടെ പരാജയം പൂര്‍ത്തിയായി. 31 റണ്ണിനാണ് പരാജയം. ഇന്ത്യയ്ക്ക് 306 റണ്ണെടുക്കാനേ സാധിച്ചുള്ളൂ.

ഇംഗ്ലണ്ടിനെതിരെ സെഞ്ചുറി ഇന്നിങ്‌സുമായി രോഹിത് ശര്‍മ്മ. 106 പന്തില്‍ നിന്നാണ് ഇന്ത്യന്‍ ഓപ്പണര്‍ ശതകം പൂര്‍ത്തിയാക്കിയത്. ഈ ലോകകപ്പില്‍ രോഹിതിന്റെ മൂന്നാമത്തെ സെഞ്ചുറിയാണിത്. ഏകദിന കരിയറിലെ 25ാം സെഞ്ചുറിയും.

150 റണ്‍സിലെത്തും മുമ്പ് ഇന്ത്യക്ക് രണ്ട് വിക്കറ്റ് നഷ്ടമായിരുന്നു. കോലിയും രോഹിതും ചേര്‍ന്നുള്ള രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് പ്ലങ്കറ്റ് പൊളിച്ചു. 76 പന്തില്‍ 66 റണ്‍സുമായി കോലി പുറത്ത്. രോഹിത് ശര്‍മ്മയുമൊത്ത് 138 റണ്‍സ് കൂട്ടുകെട്ടാണ് കോലി പടുത്തുയര്‍ത്തിയത്.

ഓപ്പണര്‍ കെ.എല്‍ രാഹുലിന്റെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. ഒമ്പത് പന്ത് നേരിട്ട രാഹുലിന് അക്കൗണ്ട് തുറക്കാനായില്ല. വോക്‌സിന്റെ പന്തില്‍ പുറത്തായി.

ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 337 റണ്‍സ് നേടി. അവസാന ഓവറില്‍ ജസ്പ്രീത് ബുംറ മൂന്ന് റണ്‍സ് മാത്രമേ വിട്ടുകൊടുത്തുള്ളു. ഒപ്പം ബെന്‍ സ്‌റ്റോക്ക്‌സിന്റെ വിക്കറ്റുമെടുത്തു. അല്ലെങ്കില്‍ ഇംഗ്ലണ്ടിന്റെ സ്‌കോര്‍ 350 കടക്കുമായിരുന്നു. 

ഇംഗ്ലണ്ടിനായി ബെയര്‍സ്‌റ്റോ 111 റണ്‍സ് അടിച്ചപ്പോള്‍ ബെന്‍ സ്‌റ്റോക്ക്‌സ് 54 പന്തില്‍ 79 റണ്‍സെടുത്തു. ജേസണ്‍ റോയ് 57 പന്തില്‍ 66 റണ്‍സ് നേടി. ജോ റൂട്ടിന്റെ സംഭാവന 44 റണ്‍സായിരുന്നു. 90 പന്തില്‍ നിന്നാണ് ബെയര്‍സ്‌റ്റോ തന്റെ ആദ്യ ലോകകപ്പ് സെഞ്ചുറി സ്വന്തമാക്കിയത്. ഇരുപത്തിയാറാം ഓവറിലായിരുന്നു ബെയര്‍സ്‌റ്റോയുടെ നേട്ടം.

ഇംഗ്ലണ്ടിന്റെ ഏഴു വിക്കറ്റില്‍ അഞ്ചും വീഴ്ത്തിയത് മുഹമ്മദ് ഷമിയാണ്. പക്ഷേ 10 ഓവറില്‍ താരം 69 റണ്‍സ് വഴങ്ങി. ഏകദിന കരിയറില്‍ ഷമിയുടെ ആദ്യത്തെ അഞ്ചു വിക്കറ്റ് നേട്ടമാണിത്. യുസ്വേന്ദ്ര ചാഹല്‍ 10 ഓവറില്‍ വഴങ്ങിയത് 88 റണ്‍സാണ്. ഇന്ത്യന്‍ സ്പിന്നറുടെ ഏറ്റവും മോശം ബൗളിങ്ങാണിത്. കുല്‍ദീപ് യാദവ് 72 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്തു. എന്നാല്‍ ജസ്പ്രീത് ബുംറ മാത്രം തന്റെ മികവ് തുടര്‍ന്നു. 10 ഓവറില്‍ വഴങ്ങിയത് 44 റണ്‍സ് മാത്രം. 

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് തുടക്കത്തില്‍ തന്നെ താളം കണ്ടടെത്തി. ഓപ്പണിങ് വിക്കറ്റില്‍ ജേസണ്‍ റോയിയും ബെയര്‍സ്‌റ്റോയും ചേര്‍ന്ന് പടുത്തുയര്‍ത്തിയത് 160 റണ്‍സ്. 66 റണ്‍സെടുത്ത റോയിയെ പുറത്താക്കി കുല്‍ദീപ് യാദവാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. ബൗണ്ടറി ലൈനിന് അരികില്‍ ജഡേജയുടെ ഫ്‌ളെയിങ് ക്യാച്ച്.

പിന്നീട് രണ്ടാം വിക്കറ്റില്‍ ബെയര്‍സ്‌റ്റോയും റൂട്ടും ചേര്‍ന്ന് 45 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. 109 പന്തില്‍ 111 റണ്‍സെടുത്ത ബെയര്‍സ്‌റ്റോയെ പുറത്താക്കി മുഹമ്മദ് ഷമി ഈ കൂട്ടുകെട്ട് പൊളിച്ചു. രണ്ട് റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഇയാന്‍ മോര്‍ഗനേയും ഷമി തിരിച്ചയച്ചു. 

നാലാം വിക്കറ്റില്‍ റൂട്ടും ബെന്‍ സ്‌റ്റോക്ക്‌സും ചേര്‍ന്ന് 70 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. 45ാം ഓവറില്‍ റൂട്ടിനെ ഷമി പുറത്താക്കി. പിന്നീട് ക്രീസിലെത്തിയ ജോസ് ബട്‌ലര്‍ എട്ടു പന്തില്‍ 20 റണ്‍സോടെ സ്‌കോറിങ് വേഗത കൂട്ടി. എന്നാല്‍ തന്റെ പന്തില്‍ ക്യാച്ചെടുത്ത് ഷമി ബട്‌ലറേയും തിരിച്ചയച്ചു. 

49ാം ഓവറില്‍ ക്രിസ് വോക്‌സിനെ (7) പുറത്താക്കി ഷമി അഞ്ച് വിക്കറ്റ് നേട്ടത്തിലെത്തി. ആ സമയത്ത് ആറു വിക്കറ്റിന് 319 എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. അവസാന ഓവറില്‍ ജസ്പ്രീത് ബുംറയെ തൊടാന്‍ ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍മാര്‍ക്ക് കഴിഞ്ഞില്ല. സിക്‌സിന് ശ്രമിച്ച ബെന്‍ സ്‌റ്റോക്ക്‌സ് ജഡേജയുടെ കൈയിലൊതുങ്ങി. 54 പന്തില്‍ 79 റണ്‍സ് അടിച്ചിരുന്നു സ്‌റ്റോക്ക്‌സ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊല  (12 minutes ago)

'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...  (21 minutes ago)

കേരളത്തിൽ തുലാവർഷം സജീവം; അറബിക്കടലിൽ ചക്രവാതച്ചുഴി, 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്  (39 minutes ago)

സൗദിയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട യുവാവിന്റെ വധശിക്ഷ റദ്ദാക്കി  (52 minutes ago)

'മക്കളെ നഷ്ടപ്പെട്ട കുടുംബത്തോട് ഈ ക്രൂരത അരുത്';സി.പി.ഐ നേതാവിന്റെ പരാതിയിൽ ശശികലയ്‌ക്കെതിരെ കേസ്: ജനവികാരം തള്ളി ശശികലയുടെ പുതിയ പോസ്റ്റ് വീണ്ടും...  (53 minutes ago)

ഒറ്റമുറി കടയിൽ നിന്ന് ആഡംബര ഫ്ലാറ്റുകളിലേക്ക്; നെടുമ്പാശ്ശേരി അപകടത്തിന് പിന്നാലെ ചർച്ചയായി 'ഇഹാ ഡിസൈൻസ്'  (1 hour ago)

പെഷാവറില്‍ സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് ഒരു അദ്ധ്യാപികയുള്‍പ്പടെ 29 മരണം  (1 hour ago)

നെടുമ്പാശേരി വാഹനാപകടം: ജനക്കൂട്ടം ചുരുട്ടികൂട്ടുമെന്ന് ഭയം! വണ്ടിയിൽ നിന്ന് പുറത്തിറക്കാതെ സുഹൈലിന്റെ തെളിവെടുപ്പ്; കാക്കനാട് ബോസ്റ്റൽ സ്കൂളിൽ പ്രതിയുടെ ക്രിമിനൽ മേക്ക് ഓവർ...  (1 hour ago)

അമേരിക്കയില്‍ ക്ഷേത്രത്തില്‍ വെടിവെപ്പിന് പദ്ധതിയിട്ട 19 വയസ്സുകാരന്‍ അറസ്റ്റില്‍  (1 hour ago)

ഓപ്പറേഷന്‍ തൂഫാനെതിരെ ആര്‍. ശ്രീലേഖയുടെ പരാമര്‍ശത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ആഭ്യന്തരമന്ത്രി  (1 hour ago)

അനധികൃത സ്വത്ത് സമ്പാദനക്കേസ്; മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിയുടെ തടവുശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു, ജയിൽ മോചനത്തിന് വഴിതുറന്നു...  (1 hour ago)

മകളുടെ പിറന്നാള്‍ ആഘോഷമാക്കി ബിന്ദു പണിക്കരും സായ് കുമാറും  (1 hour ago)

അബുദാബിയില്‍ കാര്‍ അപകടത്തില്‍പ്പെട്ട് അമ്മയ്ക്കും മകനും ദാരുണാന്ത്യം  (1 hour ago)

Mathew Kuzhalnadan സര്‍ക്കാരിന് ഒരു തിരിച്ചടിയും വന്നിട്ടില്ല  (2 hours ago)

Meerut Blue Drum Murder സന്തോഷിച്ച് അവളുടെ കുടുംബം  (2 hours ago)

Malayali Vartha Recommends