Widgets Magazine
10
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് സ്വർണം കാണാതായ സംഭവം... ആറ് ജീവനക്കാരുടെ നുണപരിശോധന നടത്താൻ കോടതി ഉത്തരവ്


നിയമസഭ തെര‍ഞ്ഞെടുപ്പോടെ രണ്ടിലൊന്ന്... ശശി തരൂര്‍ കോണ്‍ഗ്രസിന് തലവേദനയാകുന്നു, അദ്വാനിയെ പുകഴ്ത്തിയ ശശി തരൂരിന് വിമര്‍ശനം; പിന്നാലെയുള്ള വിശദീകരണത്തിലും കോണ്‍ഗ്രസിന് 'കുത്തൽ', താക്കീതുമായി പാര്‍ട്ടി വക്താവ്


  എസ്എടി ആശുപത്രിയിൽ പ്രസവത്തിന് എത്തിയ യുവതി അണുബാധയെ തുടർന്ന് മരിച്ചെന്ന പരാതിയിൽ വിശദ അന്വേഷണത്തിന് ആരോഗ്യവകുപ്പ്....


ബിഗ് ബോസ് മലയാളം 7 ന്റെ കപ്പ് പൊക്കി അനുമോൾ; രണ്ടാം സ്ഥാനത്ത് 'ആ മത്സരാർത്ഥി'


സ്വർണം പൂശി തിരികെ ഘടിപ്പിച്ച പാളികൾ യഥാർത്ഥമാണോ, വ്യാജമാണോ..? ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാൻ പ്രത്യേക അന്വേഷണ സംഘം: സ്റ്റഡിയിലുള്ള പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നു...

ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ ഇംഗ്ലണ്ടിനോട് തോറ്റപ്പോള്‍ പുറത്താകുന്നത് പാകിസ്ഥാന്‍... ഇംഗ്ലണ്ടിന്റെ ജയം മുട്ടന്‍പണി സമ്മാനിച്ചിരിക്കുന്നത് പാകിസ്ഥാന്

01 JULY 2019 09:52 AM IST
മലയാളി വാര്‍ത്ത

ബൗളിംഗില്‍ തുടക്കത്തിലേ പിഴച്ച ഇന്ത്യയ്ക്ക് പിന്നെ മികച്ച കളി പുറത്തെടുക്കാന്‍ കഴിഞ്ഞില്ല. ലോകകപ്പ് ക്രിക്കറ്റില്‍ അപരാജിതരായി കുതിച്ച മുന്‍ ചാമ്പ്യന്മാര്‍ അങ്ങനെ ആദ്യ തോല്‍വിയും ഏല്‍ക്കേണ്ടിവന്നു. ബെര്‍സ്‌റ്റോയുടെ സെഞ്ചുറിക്ക് ഈ ലോകകപ്പിലെ മൂന്നാം സെഞ്ചുറി കൊണ്ട് ഹിറ്റ്മാന്‍ മറുപടി നല്‍കിയെങ്കിലും ആതിഥേയരായ ഇംഗ്ലണ്ടിനോട് 31 റണ്‍സിന് തോല്‍ക്കാനിയിരുന്നു ഇന്ത്യയുടെ വിധി. 1992നുശേഷം ഇതാദ്യമായാണ് ലോകകപ്പില്‍ ഇംഗ്ലണ്ട് ഇന്ത്യയെ പരാജയപ്പെടുത്തുന്നത്. സെഞ്ചുറി നേടുകയും മികച്ച ഫീല്‍ഡിങ് പ്രകടനം പുറത്തെടുക്കുകയും ചെയ്ത ജോണി ബെയര്‍സ്‌റ്റോയാണ് മാന്‍ ഓഫ് ദി മാച്ച്.തോറ്റെങ്കിലും ഏഴ് കളികളില്‍ നിന്ന് 11 പോയിന്റുമായി ഇന്ത്യ രണ്ടാമതാണ്. ഇംഗ്ലണ്ട് 10 പോയിന്റുമായി നാലാം സ്ഥാനത്തെത്തി സെമി പ്രതീക്ഷ നിലനിര്‍ത്തി.

ഇംഗ്ലണ്ടിന്റെ ജയം പാകിസ്താനാണ് മുട്ടന്‍ പണി സമ്മാനിച്ചിരിക്കുന്നത്. ഒന്‍പത് പോയിന്റുള്ള അവര്‍ അഞ്ചാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. അതായത് ഈ ലോകകപ്പില്‍ നിന്നും പുറത്താകാനുള്ള എല്ലാ വഴികളും ഈ കളിയോടെ ഇന്ത്യ ഒരുക്കിക്കൊടുക്കുകയും ചെയ്തു. ഓപ്പണര്‍മാരുടെ കരുത്തില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 337 റണ്‍സാണ് ഇംഗ്ലണ്ട് നേടിയത്. അഞ്ച് വിക്കറ്റെടുത്തെങ്കിലും റണ്‍സ് വാരിക്കോരി കൊടുത്ത് മുഹമ്മദ് ഷമിയും വിക്കറ്റൊന്നുമെടുക്കാതെ യൂസ്‌വേന്ദ്ര ചാഹലും അവരെ കൈയയച്ച് സഹായിക്കുകയും ചെയ്തു. മറുപടിയായി ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് നിശ്ചിത 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 306 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. തുടക്കത്തില്‍ തപ്പിത്തടഞ്ഞ രോഹിത് ശര്‍മ 109 പന്തില്‍ നിന്ന് 102 ഉം ക്യാപ്റ്റന്‍ കോലി 76 പന്തില്‍ നിന്ന 66 ഉം റണ്‍സെടുത്തെങ്കിലും ഇംഗ്ലീഷ് ബൗളര്‍മാരെ ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് കഴിഞ്ഞില്ല. അവസാന പത്തോവറില്‍ തപ്പിത്തടഞ്ഞതാണ് ഇന്ത്യയുടെ തോല്‍വിക്ക് വഴിവച്ചത്. വളരെ വിരളമായേ ഈ പത്ത് ഓവറില്‍ ബൗണ്ടറിയും സിക്‌സും പിറന്നുള്ളൂ.

ഇംഗ്ലണ്ട് ഉയര്‍ത്തിയ 338 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യയുടെ തുടക്കം ഒട്ടും ശുഭകരമായിരുന്നില്ല. ക്രിസ് വോക്‌സ് എറിഞ്ഞ രണ്ടാം ഓവറിലെ മൂന്നാം പന്തില്‍ തന്നെ ഓപ്പണര്‍ കെ എല്‍ രാഹുലിന്റെ പ്രതിരോധം പാളി. ഒമ്പത് പന്തുകളില്‍ നിന്ന് സംപൂജ്യനായി താരം തിരികെ നടന്നു. അവിടുന്ന് രോഹിത് ശര്‍മയും നായകന്‍ വിരാട് കോലിയും ഇന്ത്യയെ പതിയെ കളിയിലേക്ക് തിരികെ കൊണ്ടു വന്നു. വമ്പനടികള്‍ക്ക് ശ്രമിക്കാതെ വിക്കറ്റ് സൂക്ഷിച്ചാണ് ആദ്യ ഘട്ടത്തില്‍ ഇരുവരും മുന്നോട്ട് പോയത്. എന്നാല്‍, നിലയുറപ്പിച്ച് ഇരുവരും താളം കണ്ടെത്തിയതോടെ ഇംഗ്ലീഷ് ബൗളര്‍മാര്‍ക്ക് ശനിദശ തുടങ്ങി. അര്‍ധ ശതകം നേടി മുന്നോട്ട് പോകുന്നതിനിടെയാണ് കോലിയെ പ്ലങ്കറ്റ് പുറത്താക്കുന്നത്. 76 പന്തില്‍ 66 റണ്‍സാണ് കോലി നേടിയത്. തുടര്‍ച്ചയായ അഞ്ചാമത്തെ അര്‍ധശതകമാണ് കോലി ലോകകപ്പില്‍ സ്വന്തമാക്കിയത്. പിന്നീട് ലോകകപ്പില്‍ ആദ്യ അവസരം ലഭിച്ച് ക്രീസില്‍ എത്തിയ ഋഷഭ് പന്ത് ഒരു തുടക്കകാരന്റെ പതര്‍ച്ചകള്‍ കാണിച്ചെങ്കിലും രോഹിത് ഒരറ്റത്ത് നിന്നതായിരുന്നു ടീം ഇന്ത്യയുടെ പ്രതീക്ഷകള്‍. ഇന്ത്യന്‍ സ്‌കോര്‍ 200ലേക്ക് കുതിക്കുന്നതിനിടെ രോഹിത് ശര്‍മ ലോകകപ്പിലെ തന്റെ മൂന്നാമത്തെ സെഞ്ചുറി സ്വന്തമാക്കി. 106 പന്തില്‍ നിന്നാണ് താരം സെഞ്ചുറിയിലേക്കെത്തിയത്. പക്ഷേ, ക്രിസ് വോക്‌സിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലറിന് ക്യാച്ച് നല്‍കി രോഹിത് മടങ്ങി. 109 പന്തില്‍ 15 ഫോറുകള്‍ അടക്കം 102 റണ്‍സാണ് രോഹിത് കൂട്ടിച്ചേര്‍ത്തത്. അധികം വൈകാതെ ഋഷഭ് പന്തിനെ പ്ലങ്കറ്റിന്റെ പന്തില്‍ അസാമാന്യ ക്യാച്ചിലൂടെ ക്രിസ് വോക്‌സ് പവലിയനിലേക്കയച്ചു.

എന്നാല്‍, ഹാര്‍ദിക് പാണ്ഡ്യ തന്റെ സ്വതസിദ്ധമായ വെടിക്കെട്ടിലൂടെ ഇന്ത്യയെ മുന്നോട്ട് നയിച്ചു. ഒപ്പം ധോണിയും ചേര്‍ന്നതോടെ കളി ആവേശകരമായി. പക്ഷേ, 33 പന്തില്‍ 45 റണ്‍സ് അടിച്ചെടുത്ത ഹാര്‍ദിക്കും പ്ലങ്കറ്റിന് മുന്നില്‍ വീണതോടെ എല്ലാ കണ്ണുകളും ധോണിയിലായി. പക്ഷേ, ധോണിക്കും കേദാര്‍ ജാദവിനും പിന്നീടൊന്നും ചെയ്യാന്‍ സാധിക്കാതെ വന്നതോടെ കളി ഇംഗ്ലണ്ട് പിടിച്ചടക്കി. അതേസമയം, മേധാവിത്വം മാറി മറിഞ്ഞ പോരില്‍ ഇംഗ്ലണ്ടിന്റെ ഇന്നിംഗ്‌സ് നിശ്ചിത ഓവറില്‍ 337 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. തുടക്കത്തില്‍ പുലര്‍ത്തിയ ആധിപത്യം മുഹമ്മദ് ഷമിയുടെയും ജസ്പ്രീത് ബുമ്രയുടെ കൃത്യതയ്ക്ക് മുന്നില്‍ നഷ്ടമാവുകയായിരുന്നു ഇംഗ്ലണ്ടിന്.

ജോനി ബെയര്‍സ്‌റ്റോയുടെ സെഞ്ചുറിയുടെയും ജേസണ്‍ റോയിയുടെ അര്‍ധ സെഞ്ചുറിയുടെയും കരുത്തില്‍ വന്‍ സ്‌കോറിലേക്ക് കുതിച്ച ഇംഗ്ലണ്ടനെ ഷമിയുടെ അഞ്ച് വിക്കറ്റ് പ്രകടനമാണ് 337 റണ്‍സില്‍ ഒതുക്കിയത്. 10 ഓവറില്‍ 69 റണ്‍സ് വഴങ്ങിയായിരുന്നു ഷമിയുടെ ക്ലാസ് പ്രകടനം. 10 ഓവറില്‍ വെറും 44 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റ് നേടിയ ബുമ്രയും മിന്നി. അവസാന ഓവറുകള്‍ തകര്‍ത്തടിച്ച് 79 റണ്‍സ് സ്വന്തമാക്കിയ ബെന്‍ സ്‌റ്റോക്‌സിന്റെ ബാറ്റിംഗും ഇംഗ്ലണ്ടിന് നിര്‍ണായകമായി. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇംഗ്ലണ്ടിന് മിന്നുന്ന തുടക്കമാണ് ഓപ്പണര്‍മാരായ ജേസണ്‍ റോയ്‌ജോനി ബെയര്‍സ്‌റ്റോ സഖ്യം നല്‍കിയത്.

ഒരു വിക്കറ്റിനായി സകല തന്ത്രങ്ങളും മെനഞ്ഞ ഇന്ത്യ 22ാം ഓവറില്‍ ഒടുവില്‍ ലക്ഷ്യം കണ്ടത്. കുല്‍ദീപിനെ അതിര്‍ത്തി കടത്താനുള്ള റോയിയുടെ ശ്രമം പകരക്കാരനായി ഫീല്‍ഡിങ്ങിനിറങ്ങിയ രവീന്ദ്ര ജഡേജയുടെ കൈകളില്‍ അവസാനിച്ചു. പിന്നീട് ജോ റൂട്ട് 54 പന്തില്‍ 44 റണ്‍സെടുത്ത് ഭേദപ്പെട്ട പ്രകടനം നടത്തിയെങ്കിലും അവസാന ഓവറുകളിലെ വെടിക്കെട്ടോടെ 54 പന്തില്‍ നേടിയ 79 റണ്‍സാണ് ഇംഗ്ലണ്ടിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. അത് ഇന്ത്യയുടെ ഈ ലോകകപ്പിലെ ആദ്യ തോല്‍വിക്കും കാരണമായി.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്ത് ആദ്യമായി ആന്റി ബയോഗ്രാം നാലാം തവണയും പുറത്തിറക്കി  (1 hour ago)

ലക്ഷങ്ങൾ കവർന്ന കേസിലെ പ്രതി...  (2 hours ago)

എസ്‌ഐആര്‍ നടപടികള്‍ കേരളത്തിലും പുരോഗമിക്കു  (2 hours ago)

രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ആറ് വരെയാണ് വോട്ടെടുപ്പ്.  (2 hours ago)

ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച്‌ സ്‌കൂട്ടർ യാത്രികന് ദാരുണാന്ത്യം  (2 hours ago)

ആ കാഴ്ച കണ്ടു നിന്നവരെ കണ്ണീരിലാഴ്ത്തി...  (3 hours ago)

ജയിക്കുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞു... ലേണേഴ്‌സ് ലൈസന്‍സ് പരീക്ഷയില്‍ ജയിക്കുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞതോടെ ചെറിയ മാറ്റം വരുത്തി.  (3 hours ago)

‌‌‌ഒരു പെണ്ണിന്റെ ജീവൻ !!വീണ ജോർജിനെ തെറിവിളിച്ച് ജനം  (3 hours ago)

പട്ടാപ്പകൽ വയോധികയുടെ കൈ മുറിച്ച് സ്വർണ വള  (4 hours ago)

ഓഹരി വിപണി  (4 hours ago)

സംസ്ഥാനത്ത് ഒരുമാസം 24 കോടി യൂണിറ്റ് വൈദ്യുതിയുടെ കുറവാണ് ഉണ്ടാകുക...  (4 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്  (4 hours ago)

ആറ് ജീവനക്കാരുടെ നുണപരിശോധന നടത്താൻ കോടതി ഉത്തരവ്  (4 hours ago)

മുപ്പതു വർഷത്തിലേറെയായി യു.എസ് ആണവ പരീക്ഷണം നടത്താതിരിക്കുമ്പോൾ  (4 hours ago)

നിയമസഭ തെര‍ഞ്ഞെടുപ്പോടെ രണ്ടിലൊന്ന്... ശശി തരൂര്‍ കോണ്‍ഗ്രസിന് തലവേദനയാകുന്നു, അദ്വാനിയെ പുകഴ്ത്തിയ ശശി തരൂരിന് വിമര്‍ശനം; പിന്നാലെയുള്ള വിശദീകരണത്തിലും കോണ്‍ഗ്രസിന് 'കുത്തൽ', താക്കീതുമായി പാര്‍ട്ടി  (5 hours ago)

Malayali Vartha Recommends