Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...


കേരളത്തിൽ തുലാവർഷം സജീവം; അറബിക്കടലിൽ ചക്രവാതച്ചുഴി, 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്


'മക്കളെ നഷ്ടപ്പെട്ട കുടുംബത്തോട് ഈ ക്രൂരത അരുത്';സി.പി.ഐ നേതാവിന്റെ പരാതിയിൽ ശശികലയ്‌ക്കെതിരെ കേസ്: ജനവികാരം തള്ളി ശശികലയുടെ പുതിയ പോസ്റ്റ് വീണ്ടും...


നെടുമ്പാശേരി വാഹനാപകടം: ജനക്കൂട്ടം ചുരുട്ടികൂട്ടുമെന്ന് ഭയം! വണ്ടിയിൽ നിന്ന് പുറത്തിറക്കാതെ സുഹൈലിന്റെ തെളിവെടുപ്പ്; കാക്കനാട് ബോസ്റ്റൽ സ്കൂളിൽ പ്രതിയുടെ ക്രിമിനൽ മേക്ക് ഓവർ...

വിജയത്തില്‍ കുറഞ്ഞൊന്നും ഞങ്ങള്‍ക്ക് വേണ്ട... കഴിഞ്ഞ കളിയെ അപേക്ഷിച്ച് ഇന്ത്യ ആദ്യ ഓവറുകളില്‍ കുതിച്ചെങ്കിലും 300 കടന്നത് കിതച്ച് കിതച്ച്; അവസാന ഓവറുകള്‍ അടിക്കാന്‍ ഇന്ത്യ ഇനിയും പഠിക്കണം; വിമര്‍ശനങ്ങള്‍ ഏറെ ഉണ്ടെങ്കിലും ഏറെ ആവേശം നിറഞ്ഞ മത്സരത്തില്‍ ഇന്ത്യ വിജയിച്ചതോടെ കയ്യടി മാത്രം

02 JULY 2019 11:12 PM IST
മലയാളി വാര്‍ത്ത

ലോകകപ്പില്‍ കഴിഞ്ഞ ഇംഗ്ലണ്ടുമായുള്ള മത്സരത്തിന്റെ പേരുദോഷം മാറ്റാനാണ് ഇന്ത്യ ഇന്ന് കളിക്കളത്തില്‍ ഇറങ്ങിയത്. കഴിഞ്ഞ മത്സരത്തിലെ പമ്മിപ്പമ്മിയുള്ള തുടക്കത്തിന് ബംഗ്ലാദേശുമായുള്ള ഇത്തവണത്തെ മത്സരത്തില്‍ മാറ്റം വന്നു. 180 റണ്‍സിന്റെ മാസ്മരിക കൂട്ടുകെട്ടാണ് രോഹിത് ശര്‍മ്മയും ഏറെ പേരുദോഷം കേള്‍പ്പിച്ച രാഹുലും സമ്മാനിച്ചത്. എന്നാല്‍ അവസാന ഓവറുകള്‍ പിന്നിട്ടതോടെ കഴിഞ്ഞ മത്സരം പോലെയായി. അവസാന ഓവറുകളില്‍ കേറിപ്പോകുക അല്ലെങ്കില്‍ ആഞ്ഞടിക്കുക എന്ന തന്ത്രം നോക്കാതെ ബോളുകള്‍ കളഞ്ഞ് ഔട്ടാകുക എന്ന തന്ത്രമാണ് ഇന്ത്യ പയറ്റിയത്. അതോടെ 400 റണ്‍സ് പ്രതീക്ഷിച്ച ഇന്ത്യക്കാര്‍ നിരാശരായി. ധോണി ഇത്തവണയും പേരുദോഷം കേള്‍പ്പിച്ചു. 314 റണ്ണ് മാത്രമേ ഇന്ത്യയ്ക്ക് എടുക്കാനായുള്ളൂ.

315 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശ് ആദ്യഘട്ടത്തില്‍ അത് നിഷ്പ്രയാസം നേടുമെന്നാണ് കരുതിയത്. വ്യക്തമായ പ്ലാനോടെ അവര്‍ ആഞ്ഞടിച്ചതോടെ ഇന്ത്യ ശരിക്കും വിരണ്ടു. എന്നാല്‍ അവരുടെ പ്രമുഖരായ 6 ബാറ്റ്‌സ്മാന്‍മാര്‍ 200 റണ്‍സിനുള്ളില്‍ ഔട്ടായതോടെ വീണ്ടും ഇന്ത്യയുടെ ചിറകു വിരിച്ചു. എന്നാല്‍ സെയ്ഫുദീനും ഷബീറും ശരിക്കും ഇന്ത്യയെ ഞെട്ടിച്ചു. എങ്ങനെ ഫോര്‍ അടിക്കണമെന്ന് അവര്‍ കാണിച്ചു തന്നു. അവരുടെ കൂട്ടുകെട്ട് വിലപ്പെട്ട റണ്‍സാണ് ബംഗ്ലാദേശിന് സമ്മാനിച്ചത്. അവര്‍ ജയിക്കുമെന്ന് തന്നെയാണ് കരുതിയത്. ഷബീറിനെ 36 റണ്‍സിന് ക്ലീന് ബൗള്‍ഡ് ചെയ്ത് ബുംറ പുറത്താക്കിയതോടെ വിജയം ഇന്ത്യയുടെ പക്ഷത്തേക്കായി. അവസാനത്തെ ബാറ്റ്‌സമാനേയും എറിഞ്ഞിട്ടതോടെ ഇന്ത്യ 28 റണ്‍സിന് വിജയിച്ചു. രണ്ടുപേരേയും പുറത്താക്കി വിജയം സമ്മാനിച്ചത് ബുംറയാണ്. ബുംറ 4 വിക്കറ്റ് വീവ്ത്തി. പിന്നീട് റൂബല്‍ 9 റണ്ണിന് ക്ലീന്‍ ബൗള്‍ഡായി. അവസാനത്തെ ബാറ്റ്‌സമാനേയും എറിഞ്ഞിട്ടതോടെ ഇന്ത്യ 28 റണ്‍സിന് വിജയിച്ചു. രണ്ടുപേരേയും പുറത്താക്കി വിജയം സമ്മാനിച്ചത് ബുംറയാണ്. ബുംറ 4 വിക്കറ്റ് വീഴ്ത്തി. ലോകകപ്പില്‍ ചൊവ്വാഴ്ച നടന്ന മത്സരത്തില്‍ ബംഗ്ലാദേശിനെ 28 റണ്‍സിന് തകര്‍ത്ത് ഇന്ത്യ സെമി ഉറപ്പിക്കുന്ന രണ്ടാമത്തെ ടീമായി. എട്ടു മത്സരങ്ങളില്‍ നിന്ന് 13 പോയന്റോടെയാണ് ഇന്ത്യയുടെ സെമി പ്രവേശനം.

അര്‍ധ സെഞ്ചുറി നേടിയ ഷാക്കിബ് അല്‍ ഹസനാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. എട്ടാമനായി ബാറ്റിങ്ങിനിറങ്ങിയ മുഹമ്മദ് സൈഫുദ്ദീന്‍ 51 റണ്‍സുമായി പുറത്താകാതെ നിന്നു. തമീം ഇക്ബാല്‍ (22), സൗമ്യ സര്‍ക്കാര്‍ (33), മുഷ്ഫിഖുര്‍ റഹീം (24), ലിറ്റണ്‍ ദാസ് (22) എന്നിവര്‍ ബംഗ്ലാദേശിനായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. 

ഷാക്കിബ് പുറത്തായ ശേഷം ഏഴാം വിക്കറ്റില്‍ 66 റണ്‍സ് ചേര്‍ത്ത സാബിര്‍ റഹ്മാന്‍ മുഹമ്മദ് സൈഫുദ്ദീന്‍ കൂട്ടുകെട്ട് ഇന്ത്യയെ വിറപ്പിച്ചെങ്കിലും സാബിര്‍ റഹ്മാനെ പുറത്താക്കി ബുംറ ഈ കൂട്ടുകെട്ട് പൊളിച്ചു. മൊസാദക് ഹുസൈന്‍ (3), മഷ്‌റഫെ മൊര്‍ത്താസ (8) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍.

ബാറ്റിങ്ങില്‍ പരാജയപ്പെട്ടെങ്കിലും ബൗളിങ്ങില്‍ തിളങ്ങിയ ഹാര്‍ദിക് പാണ്ഡ്യയാണ് ബംഗ്ലാദേശിന്റെ പ്രതീക്ഷകളെ ഇല്ലാതാക്കിയത്. 10 ഓവറില്‍ 60 റണ്‍സ് വഴങ്ങി പാണ്ഡ്യ മൂന്നു വിക്കറ്റ് വീഴ്ത്തി. നാലു വിക്കറ്റ് വീഴ്ത്തിയ ബുംറ ബംഗ്ലാദേശ് ഇന്നിങ്‌സ് അവസാനിപ്പിച്ചു.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ഇന്ത്യ രോഹിത് ശര്‍മയുടെ സെഞ്ചുറി മികവില്‍ നിശ്ചിത 50 ഓവറില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 315 റണ്‍സെടുത്തിരുന്നു. 

ഏകദിനത്തിലെ 26ാം സെഞ്ചുറി നേടിയ രോഹിത്താണ് ഇന്ത്യന്‍ ഇന്നിങ്‌സിന് ചുക്കാന്‍ പിടിച്ചത്. തുടക്കംമുതല്‍ തന്നെ ബംഗ്ലാ ബൗളര്‍മാരെ അടിച്ചു പറത്തിയ രോഹിത് 92 പന്തില്‍ നിന്ന് അഞ്ചു സിക്‌സും ഏഴു ബൗണ്ടറിയും ഉള്‍പ്പെടെ 104 റണ്‍സെടുത്താണ് മടങ്ങിയത്. സൗമ്യ സര്‍ക്കാരാണ് താരത്തെ പുറത്താക്കിയത്. ഒമ്പതു റണ്‍സില്‍ നില്‍ക്കെ രോഹിത്തിനെ പുറത്താക്കാന്‍ ബംഗ്ലാദേശിന് അവസരം ലഭിച്ചെങ്കിലും മിഡ് വിക്കറ്റില്‍ രോഹിത്തിന്റെ ക്യാച്ച് തമീം ഇഖ്ബാല്‍ നഷ്ടപ്പെടുത്തി.

സെഞ്ചുറി നേട്ടത്തോടെ ഈ ലോകകപ്പിലെ റണ്‍വേട്ടക്കാരുടെ പട്ടികയിലും രോഹിത് ഒന്നാമതെത്തി. എട്ടു മത്സരങ്ങളില്‍ നിന്ന് രോഹിത്തിന്റെ അക്കൗണ്ടില്‍ 544 റണ്‍സായി. 516 റണ്‍സുമായി ഡേവിഡ് വാര്‍ണറാണ് രണ്ടാമത്.

ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികളെന്ന സൗരവ് ഗാംഗുലിയുടെ റെക്കോഡും രോഹിത് മറികടന്നു. 2003 ലോകകപ്പില്‍ ഗാംഗുലി മൂന്നു സെഞ്ചുറികള്‍ നേടിയിരുന്നു. ഇതോടൊപ്പം ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികളെന്ന ശ്രീലങ്കന്‍ താരം കുമാര്‍ സംഗക്കാരയുടെ റെക്കോഡിനൊപ്പമെത്താനും രോഹിത്തിനായി. 

രോഹിത്തും കെ.എല്‍ രാഹുലും ചേര്‍ന്ന ഓപ്പണിങ് സഖ്യം 180 റണ്‍സ് ചേര്‍ത്ത ശേഷമാണ് പിരിഞ്ഞത്. ഈ ലോകകപ്പില്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടും ഇതാണ്. 92 പന്തില്‍ നിന്ന് 77 റണ്‍സെടുത്ത രാഹുലിനെ റുബെല്‍ ഹുസൈന്‍ മടക്കി. എന്നാല്‍ ഇരുവരും സമ്മാനിച്ച മികച്ച തുടക്കം മുതലാക്കാന്‍ ഇത്തവണയും ഇന്ത്യന്‍ മധ്യനിരയ്ക്കായില്ല. 350 കടക്കേണ്ടിയിരുന്ന ഇന്ത്യന്‍ സ്‌കോറാണ് 315ല്‍ ഒതുങ്ങിയത്. 

അവസാന ഓവറുകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച മുസ്തഫിസുര്‍ റഹ്മാനാണ് ഇന്ത്യന്‍ മധ്യനിരയെ പിടിച്ചുകെട്ടിയത്. 10 ഓവറില്‍ 59 റണ്‍സ് വഴങ്ങിയ മുസ്തഫിസുര്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി.

കോലിയേയും (26), ഹാര്‍ദിക് പാണ്ഡ്യയേയും (0) ഒരു ഓവറില്‍ മടക്കി മുസ്തഫിസുര്‍ റഹ്മാന്‍ ഇന്ത്യന്‍ റണ്‍റേറ്റിന് കടിഞ്ഞാണിട്ടു. പിന്നീട് തകര്‍ത്തടിച്ച ഋഷഭ് പന്ത് 41 പന്തില്‍ നിന്ന് ഒരു സിക്‌സും ആറു ബൗണ്ടറിയുമടക്കം 48 റണ്‍സുമായി മടങ്ങി. ധോനിക്കും (35) അവസാന നിമിഷം സ്‌കോര്‍ ഉയര്‍ത്താനായില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊല  (12 minutes ago)

'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...  (21 minutes ago)

കേരളത്തിൽ തുലാവർഷം സജീവം; അറബിക്കടലിൽ ചക്രവാതച്ചുഴി, 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്  (39 minutes ago)

സൗദിയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട യുവാവിന്റെ വധശിക്ഷ റദ്ദാക്കി  (52 minutes ago)

'മക്കളെ നഷ്ടപ്പെട്ട കുടുംബത്തോട് ഈ ക്രൂരത അരുത്';സി.പി.ഐ നേതാവിന്റെ പരാതിയിൽ ശശികലയ്‌ക്കെതിരെ കേസ്: ജനവികാരം തള്ളി ശശികലയുടെ പുതിയ പോസ്റ്റ് വീണ്ടും...  (53 minutes ago)

ഒറ്റമുറി കടയിൽ നിന്ന് ആഡംബര ഫ്ലാറ്റുകളിലേക്ക്; നെടുമ്പാശ്ശേരി അപകടത്തിന് പിന്നാലെ ചർച്ചയായി 'ഇഹാ ഡിസൈൻസ്'  (1 hour ago)

പെഷാവറില്‍ സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് ഒരു അദ്ധ്യാപികയുള്‍പ്പടെ 29 മരണം  (1 hour ago)

നെടുമ്പാശേരി വാഹനാപകടം: ജനക്കൂട്ടം ചുരുട്ടികൂട്ടുമെന്ന് ഭയം! വണ്ടിയിൽ നിന്ന് പുറത്തിറക്കാതെ സുഹൈലിന്റെ തെളിവെടുപ്പ്; കാക്കനാട് ബോസ്റ്റൽ സ്കൂളിൽ പ്രതിയുടെ ക്രിമിനൽ മേക്ക് ഓവർ...  (1 hour ago)

അമേരിക്കയില്‍ ക്ഷേത്രത്തില്‍ വെടിവെപ്പിന് പദ്ധതിയിട്ട 19 വയസ്സുകാരന്‍ അറസ്റ്റില്‍  (1 hour ago)

ഓപ്പറേഷന്‍ തൂഫാനെതിരെ ആര്‍. ശ്രീലേഖയുടെ പരാമര്‍ശത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ആഭ്യന്തരമന്ത്രി  (1 hour ago)

അനധികൃത സ്വത്ത് സമ്പാദനക്കേസ്; മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിയുടെ തടവുശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു, ജയിൽ മോചനത്തിന് വഴിതുറന്നു...  (1 hour ago)

മകളുടെ പിറന്നാള്‍ ആഘോഷമാക്കി ബിന്ദു പണിക്കരും സായ് കുമാറും  (1 hour ago)

അബുദാബിയില്‍ കാര്‍ അപകടത്തില്‍പ്പെട്ട് അമ്മയ്ക്കും മകനും ദാരുണാന്ത്യം  (1 hour ago)

Mathew Kuzhalnadan സര്‍ക്കാരിന് ഒരു തിരിച്ചടിയും വന്നിട്ടില്ല  (2 hours ago)

Meerut Blue Drum Murder സന്തോഷിച്ച് അവളുടെ കുടുംബം  (2 hours ago)

Malayali Vartha Recommends