Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രോഹിതിനെ എങ്ങനെ മറക്കാന്‍... ഇന്ത്യ ജേതാക്കളായ ലോകകപ്പ് ടീമില്‍ ഒരു സ്ഥാനം ലഭിച്ചില്ലെന്ന പരാതിയുമായി ഇംഗ്ലണ്ടിലേക്ക് ഫ്‌ളൈറ്റ് കയറിയ രോഹിത് ശര്‍മ്മയെ കാത്തിരുന്നത് വമ്പന്‍ റെക്കോര്‍ഡുകള്‍; അഭിമാനമായി രോഹിത് ശര്‍മ്മ മാറുമ്പോള്‍

03 JULY 2019 02:10 PM IST
മലയാളി വാര്‍ത്ത

ഇന്ത്യന്‍ ഓപ്പണിംഗില്‍ രോഹിത് ശര്‍മ്മയെപ്പോലെ ഇതുപോലൊരു കരുത്ത് പകര്‍ന്ന ബാറ്റ്‌സ്മാന്‍ അടുത്തകാലത്തൊന്നും വേറെയില്ല. പലപ്പോഴും അകറ്റി നിര്‍ത്തിയ രോഹിത് ശര്‍മ്മയെ മറന്നൊരു ലോകക്കപ്പ് മത്സരം ഇന്ത്യയ്ക്ക് ഇപ്പോള്‍ ചിന്തിക്കാന്‍ കഴിയില്ല. അതേസമയം വിഷമമുള്ളൊരു കാലം രോഹിത്തിനുണ്ടായിരുന്നു. 2011ല്‍ ഇന്ത്യ ജേതാക്കളായ ലോകകപ്പ് ടീമില്‍ ഒരു സ്ഥാനം ലഭിച്ചില്ലെന്ന വിഷമത്തോടെയാണ് രോഹിത് ശര്‍മ ഇംഗ്ലണ്ടിലേക്ക് വിമാനം കയറിയത്.

എന്നാലിപ്പോഴിതാ ആ വിഷമമെല്ലാം ഒരൊറ്റ ലോകകപ്പില്‍ അടിച്ച് തീര്‍ക്കുകയാണ് രോഹിത്. ഈ ലോകപ്പിലെ നാലാം സെഞ്ചുറിയാണ് ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ രോഹിത് നേടിയത്. ഏകദിനത്തിലെ 26ാമത്തേതും.

ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികളെന്ന സൗരവ് ഗാംഗുലിയുടെ റെക്കോഡും രോഹിത് മറികടന്നു. 2003 ലോകകപ്പില്‍ ഗാംഗുലി മൂന്നു സെഞ്ചുറികള്‍ നേടിയിരുന്നു. ഇതോടൊപ്പം ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികളെന്ന ശ്രീലങ്കന്‍ താരം കുമാര്‍ സംഗക്കാരയുടെ റെക്കോഡിനൊപ്പമെത്താനും രോഹിത്തിനായി.

ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയ താരങ്ങളില്‍ രോഹിത് രണ്ടാമതെത്തി. ആറു സെഞ്ചുറികളുമായി സച്ചിന്‍ തെണ്ടുല്‍ക്കറാണ് ഈ പട്ടികയില്‍ മുന്നില്‍. അഞ്ചു സെഞ്ചുറികള്‍ ഇപ്പോള്‍ രോഹിത്തിന്റെ അക്കൗണ്ടിലുണ്ട്. ദക്ഷിണാഫ്രിക്ക, പാകിസ്താന്‍, ഇംഗ്ലണ്ട് എന്നിവര്‍ക്കെതിരെയായിരുന്നു ഈ ലോകകപ്പില്‍ രോഹിത്തിന്റെ മറ്റു സെഞ്ചുറികള്‍. റിക്കി പോണ്ടിങ്, സംഗക്കാര എന്നിവരും ലോകകപ്പില്‍ അഞ്ചു സെഞ്ചുറികള്‍ നേടിയിട്ടുണ്ട്.

ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ 104 റണ്‍സെടുത്തതോടെ തുടര്‍ച്ചയായി മൂന്നാം തവണയും ഒരു കലണ്ടര്‍ വര്‍ഷത്തില്‍ 1000 റണ്‍സ് തികയ്ക്കാന്‍ രോഹിത്തിനായി. സച്ചിന്‍ തെണ്ടുല്‍ക്കര്‍ (1996, 1997, 1998), എം.എസ് ധോനി (2007, 2008, 2009), വിരാട് കോലി (2011, 2012, 2013) എന്നിവരാണ് രോഹിത്തിനു മുന്‍പ് ഈ നേട്ടം സ്വന്തമാക്കിയവര്‍.

സെഞ്ചുറി നേട്ടത്തോടെ ഈ ലോകകപ്പിലെ റണ്‍വേട്ടക്കാരുടെ പട്ടികയിലും രോഹിത് ഒന്നാമതെത്തി. എട്ടു മത്സരങ്ങളില്‍ നിന്ന് രോഹിത്തിന്റെ അക്കൗണ്ടില്‍ 544 റണ്‍സായി. 516 റണ്‍സുമായി ഡേവിഡ് വാര്‍ണറാണ് രണ്ടാമത്.

ഇതിനൊപ്പം ഒരു ലോകകപ്പ് സീസണില്‍ 500 റണ്‍സ് പിന്നിടുന്ന രണ്ടാമത്തെ മാത്രം ഇന്ത്യന്‍ താരവുമായി രോഹിത്. സച്ചിനാണ് (1996, 2003) ഇതിനു മുന്‍പ് ഈ നേട്ടം സ്വനന്തമാക്കിയ ഇന്ത്യന്‍ താരം.

സച്ചിന്‍ മാത്രമുള്ള ലിസ്റ്റിലേക്കാണ് രോഹിത് വരുന്നത്. 2003 ലോകകപ്പില്‍ സച്ചിന്‍ നേടിയ 673 റണ്‍സാണ് ഇനി രോഹിത്തിന്റെ മുന്‍പിലുള്ളത്. 1996 ലോകകപ്പില്‍ സച്ചിന്‍ നേടിയ 523 റണ്‍സിന്റെ റെക്കോര്‍ഡ് രോഹിത് മറികടന്നു കഴിഞ്ഞു.

വളരെയേറെ ആവേശം നിലനിന്ന ഇന്നലത്തെ ബംഗ്ലാദേശ് മത്സരത്തില്‍ വ്യക്തിഗത സ്‌കോര്‍ വെറും ഒമ്പത് റണ്‍സില്‍ നില്‍ക്കെ രോഹിത് ശര്‍മയെ വിട്ടുകളഞ്ഞതില്‍ ബംഗ്ലാദേശ് താരം തമീം ഇഖ്ബാല്‍ ഇപ്പോള്‍ ഖേദിക്കുന്നുണ്ടാകും. കാരണം ഒമ്പത് റണ്‍സില്‍ അവസാനിക്കേണ്ട ഇന്നിങ്‌സ് പിന്നെ നിന്നത് 30ാം ഓവറില്‍ 104 റണ്‍സിലാണ്.

ഈ ലോകകപ്പിലെ തന്റെ നാലാം സെഞ്ചുറിയാണ് രോഹിത് ബംഗ്ലാദേശിനെതിരേ കുറിച്ചത്. ഈ ലോകകപ്പില്‍ രോഹിത്തിന്റെ വലിയ സ്‌കോറുകള്‍ പിറന്ന മത്സരങ്ങളിലെല്ലാം അദ്ദേഹം ക്യാച്ചില്‍ നിന്ന് രക്ഷപ്പെട്ടിട്ടുണ്ട്.

ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ വെറും ഒരു റണ്ണില്‍ നില്‍ക്കെ രോഹിത്തിനെ ഡേവിഡ് മില്ലെര്‍ വിട്ടുകളഞ്ഞു. 122 റണ്‍സ് നേടി രോഹിത് ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുകയും ചെയ്തു.

ഓസീസിനെതിരായ അടുത്ത മത്സരത്തില്‍ രണ്ടു റണ്‍സില്‍ നില്‍ക്കെ നഥാന്‍ കോള്‍ട്ടര്‍ നൈല്‍ രോഹിത്തിനെ വിട്ടുകളഞ്ഞു. പിന്നീട് അര്‍ധ സെഞ്ചുറി (57) തികച്ചാണ് രോഹിത് മടങ്ങിയത്.

പിന്നാലെ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ നാലു റണ്‍സില്‍ നില്‍ക്കെ രോഹിത് ക്യാച്ചില്‍ നിന്ന് രക്ഷപ്പെട്ടു. ഈ ഇന്നിങ്‌സ് അവസാനിച്ചതോ 102 റണ്‍സില്‍.

ഒടുവിലിതാ ബംഗ്ലാദേശിനെതിരേ ഒമ്പത് റണ്‍സില്‍ രോഹിത്തിനെ തമീം ഇഖ്ബാല്‍ വിട്ടുകളഞ്ഞു. രോഹിത് ലോകകപ്പിലെ നാലാം സെഞ്ചുറിയും തികച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (12 hours ago)

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!  (12 hours ago)

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും  (12 hours ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (13 hours ago)

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...  (13 hours ago)

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...  (13 hours ago)

നേപ്പാളിനെ നടുക്കിയ പ്രളയക്കവർച്ച; മൃതദേഹത്തിൽ നിന്ന് സ്വർണം കവർന്ന പ്രതികൾ അതിവേഗം വലയിലായതിങ്ങനെ...!  (14 hours ago)

ലോക ആണവയുദ്ധം ഉടൻ.. അണുബോംബിടാൻ തയ്യാർ.. 50,000 അമേരിക്കൻ പട്ടാളം ഇറങ്ങി. ഹോർമുസിൽ വീണ്ടും യുദ്ധം.  (14 hours ago)

കനത്ത മഴയ്ക്ക് താൽക്കാലിക ശമനം: വരും ദിവസങ്ങളിൽ ഗ്രീൻ അലേർട്ട്, കടൽ മേഖലകളിൽ പ്രത്യേക മുന്നറിയിപ്പ്...  (14 hours ago)

പൊലീസ് വേഷത്തിൽ മോഹൻലാൽ; ഓണത്തിന് ആവേശമായി 'അതിമനോഹരം' പോസ്റ്റർ  (14 hours ago)

ഒന്നു തൊട്ടതെ ഓർമ്മയുള്ളൂ ചേട്ടൻറെ മുന്നിൽ പിടഞ്ഞു മരിച്ച് എട്ടു വയസ്സുകാരൻ.. പ്രവാസി കുടുംബത്തിൽ  (14 hours ago)

അയ്യോ കാലനെ മുന്നിൽ കണ്ടു... പ്രകൃതിയുടെ കലിതുള്ളൽ കൺമുന്നിൽ ജീവനും കൊണ്ടോടി മലയാളി പറയുന്നു  (14 hours ago)

ഭൂകമ്പമില്ലാതെയും കുലുങ്ങിവിറച്ച് ഹിമാലയം; ഭൗമോപരിതലത്തിൽ പ്രഭവകേന്ദ്രമുണ്ടായ അസാധാരണ പ്രതിഭാസത്തിന് പിന്നിലെ ശാസ്ത്രസത്യങ്ങൾ പുറത്ത്...  (14 hours ago)

ഒരുത്തന്റെയും സഹായം വേണ്ട..!! നേപ്പാളിന്റെ അഹങ്കാരം തീർന്നില്ല ഒടുവിൽ..ഇന്ത്യയുടെ കാലുപിടിച്ചു സഹായിക്കണേ..!സൈന്യം ഇറങ്ങി  (14 hours ago)

നേപ്പാൾ മിന്നൽ പ്രളയം: 320 ഇന്ത്യക്കാർ കാണാമറയത്ത്; തുരങ്കങ്ങളിൽ തിരച്ചിൽ നടത്താൻ ഇന്ത്യൻ വിദഗ്ധ സംഘമെത്തി...  (15 hours ago)

Malayali Vartha Recommends