Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭരണം പഠിപ്പിക്കേണ്ടെന്ന് ചെന്നിത്തല..രാഷ്ട്രീയ പ്രതികാരം തീര്‍ക്കാനില്ല; സര്‍ക്കാരിന് ഒരു തിരിച്ചടിയും വന്നിട്ടില്ല..എല്ലാം നിഷേധിച്ച് മാത്യു കുഴൽനാടനും ഇന്ന് നേരിട്ടിറങ്ങി..


രാജ്യവ്യാപകമായി ചർച്ചയായ ‘ബ്ലൂ ഡ്രം’ കൊലക്കേസ്.. ഭഗവദ്ഗീതയും മഹാഭാരതവും വായിച്ച് ഭാര്യയ്ക്കും കാമുകനും തൂക്കുകയർ..ജയിലിൽ വച്ച് ഗർഭിണി, പ്രസവം...


അമിതമായി മയക്കുമരുന്ന് കഴിച്ച ഒരു വ്യക്തിയെ പോലെ രാഹുലിന്റെ താണ്ഡവം.. ആര്‍. ശ്രീലേഖ നടത്തിയ അധിക്ഷേപ പരാമര്‍ശങ്ങള്‍..വലിയ കോലാഹലങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുന്നു...


യഹൂദ പള്ളിക്ക് സമീപമുണ്ടായ തീവെയ്പ്പ് സംഭവത്തിന് പിന്നിൽ തീവ്രവാദബന്ധം.. മയക്കുമരുന്നിന് അടിമകളായ ഇന്ത്യക്കാരായ ചെറുപ്പക്കാരെ തിരഞ്ഞ് പിടിക്കും.. പാകിസ്ഥാനി സ്ക്വാഡുകൾ ഇന്ത്യയിൽ..


ചാമ്പ്യൻസ് ലീഗിൽ 100 മത്സരങ്ങൾ തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി കിലിയൻ എംബാപ്പെ

ഇതിലും മനോഹര വിജയം സ്വപ്നങ്ങളില്‍ മാത്രം... ആദ്യം ബോള്‍ ചെയ്ത ഇന്ത്യ ശ്രീലങ്കയെ വരിഞ്ഞ് മുറുക്കി; തുടര്‍ന്ന് ബാറ്റ് ചെയ്ത ഇന്ത്യയുടെ ഓപ്പണര്‍മാര്‍ ആഞ്ഞടിച്ചു; ലോക റെക്കോഡോടെ രോഹിത് ശര്‍മ്മയും രാഹുലും വിജയ ശില്‍പികളാകുമ്പോള്‍

06 JULY 2019 10:32 PM IST
മലയാളി വാര്‍ത്ത

സെമി ഫൈനലില്‍ കടന്ന ഇന്ത്യയെ സംബന്ധിച്ച് ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ ജയിച്ചാലും തോറ്റാലും ഒന്നുമില്ലായിരുന്നു. പക്ഷെ ശ്രീലങ്കയ്ക്ക് ജയിച്ചേ മതിയാകുമായിരുന്നുള്ളു. അതൊന്നും ഇന്ത്യയെ ബാധിച്ചില്ല ശരിക്കും ഒരു സെമീ ഫൈനല്‍ പോലെ ഇന്ത്യ കളിച്ചു. പണ്ട് ശ്രീലങ്കയുടെ പ്രതാപകാലത്ത് ഇന്ത്യ കണ്ണീരോടെ അവര്‍ക്ക് മുന്നില്‍ തോറ്റ് പുറത്തായിരുന്നു. അതിനൊരു പകരം വീട്ടലായിരുന്നു ഇത്. ബാറ്റിംഗിലും ബൗളിംഗിലും ശ്രീലങ്കയെ തകര്‍ത്താണ് ടീം ഇന്ത്യ ആധികാരിക വിജയം നേടിയത്.

ലോകകപ്പിലെ അഞ്ചാം സെഞ്ചുറിയുമായി രോഹിത് ശര്‍മയും ആദ്യ ലോക കപ്പ് സെഞ്ച്വുറിയുമായി രാഹുലും വിജയശില്‍പ്പികളായി. തുടര്‍ച്ചയായ മൂന്നാം സെഞ്ചുറിയോടെ ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ ഇന്ത്യയെ ഉജ്വല വിജയത്തിലേയ്ക്ക് നയിക്കുകയാണ് വൈസ് ക്യാപ്റ്റന്‍. 92 പന്തില്‍ നിന്നാണ് രോഹിത് തന്റെ ഇരുപത്തിയേഴാം ഏകദിന സെഞ്ചുറി തികച്ചത്. ടീം സ്‌കോര്‍ 189ല്‍ എത്തിനില്‍ക്കെയാണ് രോഹിത് (103) പുറത്തായത്. മുപ്പത്തിയൊന്നാം ഓവറിലാണ് ഒരു അനായാസ ക്യാച്ച് നല്‍കി രോഹിത് മടങ്ങിയത്. 

രോഹിത് പുറത്താകുമ്പോള്‍ 81 റണ്‍സെടുത്ത് നില്‍ക്കുകയായിരുന്നു. തുടര്‍ന്ന് വന്ന വിരാട് കോഹ്ലി മികച്ച പിന്തുണ നല്‍കിയതോടെ രാഹുല്‍ തന്റെ കന്നി സെഞ്ച്വുറി നേടി. 244 റണ്‍സ് നേടുന്നതിനിടെ രാഹുലിനെ നഷ്ടപ്പെട്ടു. മലിംഗയ്‌ക്കെതിരെ തുടര്‍ച്ചയായി ബൗണ്ടറിയടിച്ച രാഹുലിനെ പേടിപ്പെടുത്തിയ പന്തിലാണ് ഔട്ടായത്. വീണുപോയ രാഹുലിന്റെ ഗ്ലൗസില്‍ തട്ടി വിക്കറ്റ് കീപ്പര്‍ പിടിച്ച് ഔട്ടാകുകയായിരുന്നു.പിന്നെയെത്തിയ ഋഷഭ് പന്തും 5 റണ്ണെടുത്ത് 253 റണ്ണില്‍ നില്‍ക്കെ പുറത്തായി. പിന്നീട് വന്ന ഹാര്‍ദിക് പാണ്ഡ്യയും കോഹ്ലിയും ചേര്‍ന്ന് ഇന്ത്യയെ ജയിപ്പിക്കുകയായിരുന്നു. 7 വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്. 

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്കയ്ക്ക് നിശ്ചിത 50 ഓവറില്‍ നേടാനായത് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 264 റണ്‍സാണ്.

ഒരുവേള 55 റണ്‍സിന് നാലു വിക്കറ്റ് നഷ്ടമായ ശ്രീലങ്കയെ 250 റണ്‍സ് കടത്തിയത് സെഞ്ചുറി നേടിയ ഏഞ്ചലോ മാത്യൂസും അര്‍ധ സെഞ്ചുറി നേടിയ തിരിമാനെയും ചേര്‍ന്നാണ്.

ഏഞ്ചലോ മാത്യൂസ് 128 പന്തില്‍ നിന്ന് 113 റണ്‍സും തിരിമാനെ 68 പന്തില്‍ നിന്ന് 53 റണ്‍സുമാണ് നേടിയത്. 124 റണ്‍സാണ് അഞ്ചാം വിക്കറ്റിലെ അവരുടെ സംഭാവന.

കരുണരത്‌നെ (10), കുശാല്‍ പെരേര (18), അവിഷ്‌ക ഫെര്‍ണാണ്ടോ (20), കുശാല്‍ മെന്‍ഡിസ് (3) എന്നിവരാണ് നിസാര സ്‌കോറിന് പുറത്തായി. മൂന്ന് വിക്കറ്റെടുത്ത ജസ്പ്രീത് ബുംറയാണ് ശ്രീലങ്കയെ പ്രതിരോധത്തിലാക്കിയത്. ഈ പ്രകടനം വഴി ഏകദിനത്തില്‍ 100 വിക്കറ്റ് തികച്ചിരിക്കുകയാണ് ബുംറ.

രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ കളിക്കുന്നത്. മുഹമ്മദ് ഷമിയും യുസ്‌വേന്ദ്ര ചാഹലും പുറത്തിരിക്കും. ഇരുവര്‍ക്കും വിശ്രമം അനുവദിച്ചു. പകരം രവീന്ദ്ര ജഡേജയും കുല്‍ദീപ് യാദവും കളിക്കുന്നു.

ഒരു മാറ്റമാണ് ലങ്കന്‍ ടീമിലുള്ളത്. ജെഫ്രി വാന്‍ഡേഴ്‌സക്ക് പകരം തിസാര പെരേര കളിക്കും. സെമിഫൈനലില്‍ ഇന്ത്യയുടെ എതിരാളി ആരെന്ന് നിര്‍ണയിക്കുന്ന മത്സരം കൂടിയാണ് ഇത്. ആറു മണിക്ക് ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മത്സരം തുടങ്ങും. 

ഇന്ത്യയും ഓസ്‌ട്രേലിയയും ജയിച്ചാല്‍ ഓസ്‌ട്രേലിയന്യൂസീലന്‍ഡ്, ഇന്ത്യഇംഗ്ലണ്ട് എന്നിങ്ങനെയാകും സെമിഫൈനല്‍ പോരാട്ടങ്ങള്‍. രണ്ടുടീമുകളും അവസാന മത്സരത്തില്‍ തോറ്റാലും ഇന്ത്യ മാത്രം തോറ്റാലും ഈ സെമി ലൈനപ്പിന് മാറ്റമുണ്ടാകില്ല. എന്നാല്‍, ഇന്ത്യ ജയിക്കുകയും ഓസ്‌ട്രേലിയ തോല്‍ക്കുകയും ചെയ്താല്‍ ഇന്ത്യന്യൂസീലന്‍ഡ്, ഓസ്‌ട്രേലിയഇംഗ്ലണ്ട് എന്നിങ്ങനെയാകും സെമിയില്‍ ഏറ്റുമുട്ടുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Mathew Kuzhalnadan സര്‍ക്കാരിന് ഒരു തിരിച്ചടിയും വന്നിട്ടില്ല  (20 minutes ago)

Meerut Blue Drum Murder സന്തോഷിച്ച് അവളുടെ കുടുംബം  (24 minutes ago)

R Sreelekha രാഹുല്‍ ഗാന്ധിയുടെ താണ്ഡവം;  (39 minutes ago)

UNION HOME MINISTRY കേരള പോലീസിനെ കേന്ദ്ര ഏജൻസികൾക്ക് വിശ്വാസമില്ല.  (44 minutes ago)

കോഴിക്കോട് നഗരത്തിൽ ഏർപ്പെടുത്തുന്ന കർശന സുരക്ഷാക്രമീകരണങ്ങളുടെയും ഗതാഗത നിയന്ത്രണങ്ങളുടെയും ഭാഗമായി നാളെ ഉച്ചയ്ക്കുശേഷം കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (1 hour ago)

മാവുങ്കലിൽ പനി ബാധിച്ച് യുവാവ് മരിച്ചു  (1 hour ago)

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രക്ഷോഭം... ഡൽഹിയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ സുപ്രീംകോടതിയിൽ മാപ്പപേക്ഷിച്ച് കേന്ദ്രസർക്കാർ  (2 hours ago)

ചാമ്പ്യൻസ് ലീഗിൽ 100 മത്സരങ്ങൾ തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി കിലിയൻ എംബാപ്പെ  (3 hours ago)

പിണറായി വിജയന് കനത്ത തിരിച്ചടി; അപ്പീൽ നൽകാൻ അനുമതി നിഷേധിച്ച് ഹൈക്കോടതി...  (3 hours ago)

Mini-cooper accident മകൻ 'മേക്ക് ഓവറിൽ’ വാപ്പ രക്ഷിക്കാൻ പുറത്ത്  (3 hours ago)

ഓഹരി വിപണിയില്‍ കുതിപ്പ്... ബിഎസ്ഇ സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്റ് മുന്നേറി...  (4 hours ago)

ഇടുക്കി നെടുങ്കണ്ടം തൂവൽ വെള്ളച്ചാട്ടത്തിൽ പൊതുജനങ്ങൾക്കും സഞ്ചാരികൾക്കും പ്രവേശന വിലക്ക്....  (4 hours ago)

വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ മുൻ ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരിയുടെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി  (4 hours ago)

നാട്ടിക ടോൾ പിരിവ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ സ്റ്റേ അനുവദിക്കാതെ ഹൈക്കോടതി..  (5 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്.... പവന് 600 രൂപയുടെ കുറവ്  (5 hours ago)

Malayali Vartha Recommends