ഫൈനല്‍ കാണാതെ ഇന്ത്യ സെമിയില്‍ നിന്ന് പുറത്ത്
ലോക കപ്പ് സെമിയില്‍ ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 240 റണ്‍സിന്റെ വിജയലക്ഷ്യത്തിനു മുന്നില്‍ ഇന്ത്യ തോറ്റു. 1983 ല്‍ കരീബിയന്‍ കരുത്തിനെ തകര്‍ത്ത് കപില്‍ ദേവും കൂട്ടരും മുത്തമിട്ട ലോകകപ്പ് ചരിത്രം ആവര്‍ത്തിക്കാമെന്ന വിരാട് കോഹ്ലിയുടെ മോഹങ്ങള്‍ പാഴായി.
ഇന്ത്യന്‍ ബാറ്റിങ് നിരയുടെ കരുത്തിന് മുന്നില്‍ 240 റണ്‍സെന്ന ലക്ഷ്യം തീര്‍ത്തും അനായാസമായിരുന്നു. പക്ഷേ, ഓള്‍ഡ് ട്രാഫോഡിലെ പിച്ചിലെ ബാറ്റിങ് അത്ര എളുപ്പമായിരുന്നില്ല. തുടക്കം മുതലേ ഇന്ത്യക്ക് താളം തെറ്റുകയായിരുന്നു.
ടൂര്‍ണമന്റെില്‍ ഉടനീളം അത്യുജ്ജല ഫോമില്‍ കളിക്കുന്ന, റണ്‍വേട്ടക്കാരില്‍ മുമ്ബനായ രോഹിത് ശര്‍മയുടെ വിക്കറ്റ് രണ്ടാമത്തെ ഓവറില്‍ തന്നെ വീഴുന്ന കാഴ െഞെട്ടിപ്പിക്കുന്ന കാഴ്ചയുമായാണ് മഴയില്‍ കുതിര്‍ന്ന ശേഷം ഉണര്‍ന്ന ഓള്‍ഡ് ട്രാഫോഡ് കണ്ടത്. ഇന്ത്യന്‍ വിജയത്തിനായി അലമുറയിട്ട് തള്ളിക്കയറിയ ആരാധകര്‍ നിശബ്ദരായിപ്പോയ നിമിഷം. മാറ്റ് ഹെന്‍ട്രിയുടെ അതിവേഗത്തെ പ്രതിരോധിക്കാനുള്ള രോഹിതിന്റെ ശ്രമത്തിനിടയില്‍ ബാറ്റിലുരസിയ പന്ത് വിക്കറ്റ് കീപ്പര്‍ ടോം ലാതമിന്റെ ഗ്ലൗസില്‍ ഒതുങ്ങുകയായിരുന്നു. നാല് പന്തില്‍ നിന്ന് വെറും ഒരു റണ്‍സ് മാത്രമായിരുന്നു ഹിറ്റ്മാന്റെ അക്കൗണ്ടില്‍. ഈ ടൂര്ണമന്റെിലെ രോഹിതിന്റെ ഏറ്റവും കുറഞ്ഞ സ്കോര്‍.
https://www.facebook.com/Malayalivartha