Widgets Magazine
18
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കിർക്ക് കൊലപാതകത്തിലും ട്രംപ് വെടിവയ്പ്പിലും സെലെൻസ്‌കിക്ക് ബന്ധമുണ്ടെന്ന് ഉക്രെയ്ൻ എംപി; കൊലപാതകങ്ങളെ അപലപിക്കുന്നില്ല അത് കാണിക്കുന്നത് കീവ് മൗനാനുവാദം നൽകി എന്ന്


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും.... ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത


ഏഷ്യാ കപ്പില്‍ യുഎഇയെ 41 റണ്‍സിന് പരാജയപ്പെടുത്തി പാകിസ്ഥാന്‍ സൂപ്പര്‍ ഫോറിലേക്ക് ...


പലിശ നിരക്ക് കുറച്ച് അമേരിക്ക.... കാല്‍ ശതമാനമാണ് പലിശ നിരക്ക് കുറച്ചത്... പുതിയ നിരക്ക് നാലിനും നാലേ കാല്‍ ശതമാനത്തിനും ഇടയില്‍, ഓഹരി വിപണിയില്‍ സമ്മിശ്ര പ്രതികരണം


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..

മറക്കാന്‍ ശ്രമിച്ചിട്ടും മറക്കാനാകാത്ത മുറിവായി ലോകകപ്പിലെ തോല്‍വി; അത് നോബോള്‍; അപംയറിനു പറ്റിയൊരു പിഴവ്; ധോനി ഔട്ടാകുമായിരുന്നില്ല സാമൂഹിക മാധ്യമങ്ങളില്‍ ആരാധകര്‍ പൊളിച്ചടുക്കുന്നു;

12 JULY 2019 09:31 AM IST
മലയാളി വാര്‍ത്ത

മറക്കാന്‍ ശ്രമിച്ചിട്ടും മറക്കാനാകാത്ത മുറിവായി ഇപ്പോഴും ലോകകപ്പിലെ തോല്‍വി ഇന്ത്യന്‍ ആരാധകരുടെ മനസ്സില്‍ കിടക്കുകയാണ്. അതിന് കാരണം കളിയില്‍ അപംയറിനുണ്ടായ പിഴവാണെന്നാണ് ആരാധകര്‍ വാദിക്കുന്നത്. ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ സെമി കാണാതെ പുറത്തായെങ്കിലും ന്യൂസീലന്‍ഡിനെതിരായ പോരാട്ടത്തില്‍ അപംയറിനു പറ്റിയൊരു പിഴവ് ആരാധകര്‍ക്കു എത്ര ശ്രമിച്ചിട്ടും മറക്കാനാകുന്നില്ല. ടീം ഇന്ത്യയ്ക്കും താരങ്ങള്‍ക്കും വേണ്ടി സമൂഹമാധ്യമങ്ങളില്‍ 'പൊരിഞ്ഞ പോരാട്ട'ത്തിലാണ് ആരാധകര്‍ ഇപ്പോഴും. കിവീസിനെതിരായ മല്‍സരത്തില്‍ ഇന്ത്യയുടെ തോല്‍വി ഉറപ്പിച്ച ധോണിയുടെ റണ്ണൗട്ടിനെച്ചൊല്ലിയാണു ആരാധകരുടെ തര്‍ക്കം. ധോണിയുടെ പന്ത് യഥാര്‍ഥത്തില്‍ നോബോളായിരുന്നുവെന്നാണ് വാദം.

ഓള്‍ഡ് ട്രാഫഡില്‍ ന്യൂസീലന്‍ഡിനെതിരെ ഇന്ത്യയ്ക്ക് ജയിക്കാന്‍ 10 പന്തില്‍ 25 റണ്‍സ് വേണമെന്ന അവസ്ഥയിലായിരുന്നു ധോണിയുടെ റണ്ണൗട്ട്. ലോക്കി ഫെര്‍ഗൂസന്‍ ബോള്‍ ചെയ്ത 49ാം ഓവറിലാണ്സംഭവം. പന്ത് ഉയര്‍ത്തിയടിച്ച ധോണി രണ്ട് റണ്‍സ് ഓടിയെടുക്കാന്‍ ശ്രമിച്ചതാണു വിനയായത്. മാര്‍ട്ടിന്‍ ഗപ്ടിലിന്റെ നേരിട്ടുള്ള ഏറ് കൃത്യമായി വിക്കറ്റില്‍കൊണ്ടു. ഇതോടെ ധോണി പുറത്ത്. എന്നാല്‍ അംപയറിങ്ങിലെ പിഴവു കാരണമാണ് ധോണി പുറത്തായതെന്നാണ് ആരാധകര്‍ വാദിക്കുന്നത്. ധോണി പുറത്താകുന്ന വിഡിയോയും ചിത്രങ്ങളുമെല്ലാം തെളിവായി അവര്‍ നിരത്തുന്നു. ധോണി പുറത്താകുന്നതിനു തൊട്ടുമുന്‍പുള്ള പന്ത് (48.2) എറിഞ്ഞപ്പോള്‍ ആറ് കിവീസ് ഫീല്‍ഡര്‍മാര്‍ പുറത്തുണ്ടായിരുന്നുവെന്നാണ് ആക്ഷേപം. അവസാന 10 ഓവറില്‍ സര്‍ക്കിളിനു പുറത്ത് അഞ്ച് ഫീല്‍ഡര്‍മാര്‍ മാത്രമാണ് അനുവദനീയം. അധികമായി നിര്‍ത്തിയാല്‍ നോബോള്‍ വിളിക്കാം. അടുത്ത പന്തില്‍ ഫ്രീഹിറ്റും കിട്ടും. ഇതോടെ ധോണി പുറത്താകാതിരിക്കാന്‍ സാധ്യതയുണ്ടായിരുന്നുവെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍, എപ്പോള്‍ മുതലാണ് സര്‍ക്കിളിനു പുറത്ത് ആറു ഫീല്‍ഡര്‍മാര്‍ വന്നതെന്നു വ്യക്തമല്ല. ന്യൂസീലന്‍ഡ് കളി ജയിക്കാന്‍ ക്രിക്കറ്റിന്റെ മാന്യത കളഞ്ഞുകുളിച്ചെന്നും കുറ്റപ്പെടുത്തലുകളേറെ.

സെമിയില്‍ ധോണിയെ നേരത്തേ ഇറക്കാതിരുന്നതിനെതിരെ സച്ചിന്‍ തെന്‍ഡുല്‍ക്കറുള്‍പ്പെടെയുള്ള മുന്‍ താരങ്ങള്‍ പലരും രംഗത്തെത്തിയിരുന്നു. ഇന്ത്യയുടെ മൂന്ന് മുന്‍നിര ബാറ്റ്സ്മാന്‍മാര്‍ പുറത്തായിട്ടും അനുഭവ സമ്പത്തുള്ള ധോണിയെ ഇറക്കാതിരുന്നതു തന്ത്രത്തിലെ പിഴവായാണു മുന്‍ താരങ്ങള്‍ കണക്കാക്കുന്നത്. സാവധാനം ധോണി സ്‌കോര്‍ ഉയര്‍ത്തിയിരുന്നെങ്കില്‍ ഫലം തന്നെ മാറുമായിരുന്നെന്നാണ് ഇവരുടെ വാദം. സൗരവ് ഗാംഗുലി, വി.വി.എസ്. ലക്ഷ്മണ്‍ തുടങ്ങിയവരും ഇതേ അഭിപ്രായവുമായി രംഗത്തെത്തി.

ലോകകപ്പില്‍നിന്നു പുറത്തായെന്നു കരുതി ടീം ഇന്ത്യയ്ക്കു വിശ്രമമില്ല. ഒന്നരയാഴ്ചത്തെ വിശ്രമം. ഓഗസ്റ്റ് 3ന് വെസ്റ്റിന്‍ഡീസ് പര്യടനം തുടങ്ങും. വിരാട് കോലിയുടെയും സംഘത്തിന്റെയും മുന്നിലുള്ള ഏറ്റവും പ്രധാന ലക്ഷ്യം അടുത്ത വര്‍ഷം ഒക്ടോബറില്‍ ഓസ്ട്രേലിയയില്‍ നടക്കുന്ന ട്വന്റി20 ലോകകപ്പാണ്. ഒരുക്കങ്ങള്‍ക്ക് ഇനി 15 മാസം മാത്രമേ ബാക്കിയുള്ളൂ. ഓഗസ്റ്റ് 3ന് ഇന്ത്യയുടെ വെസ്റ്റിന്‍ഡീസ് പര്യടനം തുടങ്ങും. 3 വീതം ട്വന്റി20യും ഏകദിനവും. 2 ട്വന്റി20 മത്സരങ്ങള്‍ യുഎസിലാണ്. അതിനുശേഷം ലോക ടെസ്റ്റ് സീരിസിന്റെ ഭാഗമായി 2 മത്സരങ്ങളടങ്ങുന്ന ടെസ്റ്റ് പരമ്പര. സെപ്റ്റംബര്‍ 15 മുതല്‍ ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ ഇന്ത്യന്‍ പര്യടനം. 3 വീതം ട്വന്റി20യും ടെസ്റ്റും. ബംഗ്ലദേശ്, സിംബാബ്വെ, ഓസ്ട്രേലിയ, ന്യൂസീലന്‍ഡ്, വെസ്റ്റിന്‍ഡീസ് ടീമുകളും ഈ വര്‍ഷം ഒടുവിലായും അടുത്ത വര്‍ഷം തുടക്കത്തിലും ഇന്ത്യയില്‍ പര്യടനം നടത്തും.

ട്വന്റി20 ലോകകപ്പ് ഒരുക്കത്തിന്റെ ഭാഗമായി അടുത്ത 14 മാസത്തിനുള്ളില്‍ 20 രാജ്യാന്തര ട്വന്റി20 പരമ്പരകളില്‍ ഇന്ത്യ കളിക്കും. വിന്‍ഡീസുമായി ഇന്ത്യയിലും അവിടെയുമായി 6 ട്വന്റി20. ദക്ഷിണാഫ്രിക്ക, ബംഗ്ലദേശ്, സിംബാബ്വെ ടീമുകളുമായി ഇന്ത്യയില്‍ 3 വീതം ട്വന്റി20. ഓസീസുമായി നാട്ടില്‍ രണ്ടെണ്ണം. കിവീസുമായി അവരുടെ നാട്ടില്‍ 3 ട്വന്റി20.2020 ഒക്ടോബറിലാണു ട്വന്റി20 ലോകകപ്പ്. ഇന്ത്യയുടെ ആദ്യ മത്സരം 24നു ദക്ഷിണാഫ്രിക്കയ്ക്കെതിരെ. ഓസ്ട്രേലിയ, പാക്കിസ്ഥാന്‍, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ന്യൂസീലന്‍ഡ്, വെസ്റ്റിന്‍ഡീസ്, അഫ്ഗാനിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലദേശ് ടീമുകള്‍ക്കു പുറമേ പുറമേ യോഗ്യതാ മത്സരം കടന്നെത്തുന്ന 6 ടീമുകളും ലോകകപ്പ് കളിക്കും. ആകെ 16 ടീമുകള്‍.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യത്തൊഴിലാളികൾ ജാഗ്രത  (10 minutes ago)

മില്‍മയ്ക്കാണ് പാല്‍വില വര്‍ധിപ്പിക്കാനുള്ള അധികാരമുള്ളത്  (23 minutes ago)

അക്ഷരക്കൂട്ട് - കുട്ടികളുടെ സാഹിത്യോത്സവം ഉദ്ഘാടനം ചെയ്ത് മന്ത്രി  (35 minutes ago)

തുർക്കി പിസ്റ്റളുകൾ കണ്ടെടുത്തു  (42 minutes ago)

'ചേച്ചിയുടെ ചന്തി കണ്ടപ്പോൾ പിടിക്കാൻ തോന്നി സാറെ'..! +2-ക്കാരന്റെ കയ്യിലിരിപ്പ്..! സ്കൂളിൽ കയറി തൂക്കി യുവതി..!  (46 minutes ago)

തീരുമാനം തിങ്കളാഴ്ചയോടെ... പാലിയേക്കരയില്‍ ടോള്‍ വിലക്ക് തുടരും  (1 hour ago)

കള്ള ഫെമിനിച്ചികളുടെ തൊലിയുരിച്ച് രാഹുല്‍ ഈശ്വര്‍ ! റിനി വട്ടത്തില്‍ കിടന്നിഴയുന്നു കമ്മിണികളുടെ മോങ്ങല്‍  (1 hour ago)

തലയോട്ടിക്ക് പരിക്കേറ്റു  (1 hour ago)

സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്.... പവന് 400 രൂപയുടെ ഇടിവ്  (1 hour ago)

ഇന്നും പരിശോധന നടത്തും  (1 hour ago)

ശക്തി സംഭരിച്ച് സന്നിധാനത്ത് മനസ്സുരുകി രാഹുൽ...! റിനിയെ പറപ്പിക്കും..! ഈശ്വരെ , രക്ഷകാ..കളിമാറുന്നു  (1 hour ago)

എസ്എപി ക്യാമ്പിലെ പൊലീസ് ട്രെയിനി തൂങ്ങിമരിച്ച നിലയില്‍  (1 hour ago)

മലക്കം മറിഞ്ഞ റിനി കേരളം വിട്ടു..! കേക്കച്ചന്റെ ഉപദേശം..! രാഹുലിന് ഇനി ശുക്രൻ  (1 hour ago)

'മാളികപ്പുറത്തമ്മയുടെ നമ്പർ വേണം'...മാങ്കൂട്ടം അയ്യനോട്, നിന്റെയൊക്കെ നമ്പർ ചോദിച്ചോയെന്ന് സഖാത്തി ഇരന്ന് വാങ്ങുന്നു  (1 hour ago)

12 മണി മുതല്‍ രണ്ട് മണിക്കൂര്‍ നീളുന്ന ചര്‍ച്ചയാണ് സഭയില്‍ നടക്കുക  (1 hour ago)

Malayali Vartha Recommends