Widgets Magazine
02
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഞെട്ടലോടെ ലോകം... ട്രംപിനെ ഞെട്ടിച്ച് 3 റിപ്പബ്ലിക്കന്‍മാര്‍ കൂറുമാറി, സെനറ്റ് കടന്ന് 'ബിഗ് ബ്യൂട്ടിഫുള്‍ ബില്‍'; ട്രംപിന് നിര്‍ണായക വിജയം


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശയാത്ര ഇന്ന് ആരംഭിക്കും...


27 കാരി ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനം മൂലമാണ് ജീവനൊടുക്കിയതെന്നാണ് വിവരം.. ഭർത്താവും ഭർത്താവിന്റെ മാതാപിതാക്കളും അറസ്റ്റിൽ..ആത്മഹത്യാപ്രേരണക്കുറ്റമാണ് മൂവർക്കെതിരേയും ചുമത്തിയത്..


രണ്ടു നവജാതശിശുക്കളെ കൊന്നു കുഴിച്ചുമൂടിയ സംഭവം..ഡി എന്‍ എ പരിശോധന നിര്‍ണ്ണായകമാകും..അറിയില്ലെന്ന അമ്മയുടെ വാദം പൂര്‍ണമായും പോലീസ് വിശ്വസിക്കുന്നില്ല..


വീണ്ടും ഓപ്പറേഷൻ സിന്ദൂർ.. മിഷന്റെ ഉപഗ്രഹചിത്രങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് അധികൃതർ..ഭീകരവാദ കേന്ദ്രങ്ങൾ കിറു കൃത്യമായി പോയിന്റ് ചെയ്ത് ബ്ലാസ്റ്റ് നടത്തുന്നു..

ലോകകപ്പിലെ അവസാന പന്തില്‍ ഗപ്ടിലിന് പൂര്‍ത്തീകരിക്കാനായത് സിംഗിള്‍ മാത്രം! ഗപ്ടിലിന് ഇടതുകാലില്‍ 2 വിരലുകള്‍ മാത്രമേയുള്ളൂ!

17 JULY 2019 05:46 PM IST
മലയാളി വാര്‍ത്ത

ഇക്കഴിഞ്ഞ ലോകകപ്പ് ഫൈനലില്‍ ജേതാക്കളെ നിശ്ചയിച്ച നിയമത്തിലെ തെറ്റും ശരിയും ഇപ്പോഴും തര്‍ക്കവിഷയമാണ്. അന്ന് ലോകകപ്പ് സൂപ്പര്‍ ഓവറിലെ അവസാന പന്തില്‍ കിവീസ് വിജയത്തിനു വേണ്ടിയിരുന്ന 2 റണ്‍സ് എടുക്കാനായി ഓടിയത് കിവീസ് താരം മാര്‍ട്ടിന്‍ ഗപ്ടില്‍ ആയിരുന്നു. സൂപ്പര്‍ ഓവറിലെ അവസാന പന്ത് മാത്രമാണ് ഗപ്ടില്‍ നേരിട്ടത്. ഗപ്ടില്‍ ആദ്യ റണ്‍ ഓടിയെടുത്തപ്പോഴേക്കും ഡീപ് മിഡ് വിക്കറ്റില്‍നിന്നു വിക്കറ്റ് കീപ്പര്‍ ജോസ് ബട്ലറുടെ കൈകളിലേക്ക് ത്രോ എത്തിയിരുന്നു. ക്രീസിലേക്കുള്ള മുഴുനീളന്‍ ഡൈവിനും ഗപ്ടിലിനെ രക്ഷിക്കാനായില്ല. പിന്നീട് ബൗണ്ടറിക്കണക്കില്‍ ലോകകപ്പ് നഷ്ടമായതോടെ കണ്ണീരണിഞ്ഞ ഗപ്ടിലിനെ ഇംഗ്ലണ്ട് താരങ്ങള്‍ അടക്കമുള്ളവര്‍ എത്തിയാണ് ആശ്വസിപ്പിച്ചത്.

കിവീസിനു ലോകകപ്പ് നേടിക്കൊടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഗപ്ടിലിന്റെ ഫീല്‍ഡിങ് മികവിന്റെ കൂടി പേരിലാകും ഈ ലോകകപ്പ് ഓര്‍മിക്കപ്പെടുക. ഓസീസിന് എതിരായ മത്സരത്തില്‍ സ്റ്റീവ് സ്മിത്തിനെ പുറത്താക്കിയ ഇടംകൈ ഡൈവിങ് ക്യാച്ച്, സെമിയില്‍ എം.എസ്. ധോണിയെ റണ്ണൗട്ടാക്കിയ ഡയറക്ട് ഹിറ്റ്; ഇവ രണ്ടും ഈ ലോകകപ്പിന്റെ ഓര്‍മച്ചിത്രങ്ങളാണ്!

എന്നാല്‍ അവസാന പന്തില്‍ രണ്ടാമത്തെ റണ്ണിന് വേണ്ടി ഓടിയ ഗപ്ടിലിനു വേഗം അല്‍പം കുറവായിരുന്നോ എന്നു ചോദിച്ചാല്‍, അതെ, വേഗം അല്‍പ്പം കുറവായിരുന്നു എന്നതാണ് വാസ്തവം. കാരണം ഗപ്ടിലിന്റെ ഇടതു കാലില്‍ രണ്ടു വിരലുകളേയുള്ളു! 13-ാം വയസ്സില്‍, ഇടതുകാലില്‍ ട്രക്ക് കയറിയപ്പോള്‍ ചതഞ്ഞരഞ്ഞ 3 വിരലുകള്‍ പിന്നീടു മുറിച്ചു നീക്കുകയായിരുന്നു.

എന്നാല്‍ പഴയതുപോയ ഓടാനും നടക്കാനും, ഇടതു കാലില്‍ അവശേഷിച്ച രണ്ടുവിരലുകള്‍ മതി എന്ന ആ കൗമാരക്കാരന്റെ തിരിച്ചറിവ് മാര്‍ട്ടിന്‍ ഗപ്ടില്‍ എന്ന ഒരു പോരാളിയെ ന്യൂസീലന്‍ഡ് ക്രിക്കറ്റ് ടീമിന് സമ്മാനിച്ചു. ഏകദിനത്തില്‍ ഇരട്ട സെഞ്ചുറി നേടിയ ഒരേയൊരു കിവീസ് ബാറ്റ്‌സ്മാനെന്ന റെക്കോര്‍ഡുകാരനായ ഗപ്ടിലിന് പക്ഷേ, ലോകകപ്പ് ഫൈനലിലെ സൂപ്പര്‍ ഓവറില്‍ കിവീസിനെ വിജയലക്ഷ്യത്തില്‍ എത്തിക്കാനായില്ല.

ഏകദിന ക്രിക്കറ്റില്‍, അരങ്ങേറ്റത്തില്‍ തന്നെ സെഞ്ചുറി നേടുന്ന ആദ്യ ന്യൂസീലന്‍ഡ് താരമാണ് മാര്‍ട്ടിന്‍ ഗപ്ടില്‍. 2009 ജനുവരി 10-ന് ഓക്ലന്‍ഡില്‍ വെസ്റ്റിന്‍ഡീസിനെതിരെ നടന്ന മല്‍സരത്തില്‍ അരങ്ങേറിയ ഗപ്ടില്‍ 122 റണ്‍സാണെടുത്തത്. ഓപ്പണറായെത്തിയ ഗപ്ടില്‍ 135 പന്തില്‍ എട്ടു ബൗണ്ടറിയും രണ്ടു സിക്‌സും സഹിതം 122 റണ്‍സുമായി പുറത്താകാതെ നിന്നു. മഴമൂലം ഈ മല്‍സരം പൂര്‍ത്തിയാക്കാനായില്ല.

ഏകദിനത്തില്‍ ഉയര്‍ന്ന രണ്ടാമത്തെ വ്യക്തിഗത സ്‌കോര്‍ മാര്‍ട്ടിന്‍ ഗപ്ടിലിന്റെ പേരിലാണ്. ഏകദിനത്തില്‍ ഗപ്ടിലിനേക്കാള്‍ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ ഇന്ത്യന്‍ താരം രോഹിത് ശര്‍മയുടെ 264 റണ്‍സ് ആണ്. 2015 ലോകകപ്പ് ക്വാര്‍ട്ടറില്‍ വെസ്റ്റിന്‍ഡീസിനെതിരെയുള്ള കിവീസിന്റെ മല്‍സരത്തില്‍ ഗപ്ടില്‍ നേടിയ 237 റണ്‍സ് ആണ് ഏകദിനത്തിലെ ഉയര്‍ന്ന രണ്ടാമത്തെ വ്യക്തിഗത സ്‌കോര്‍. 163 പന്തില്‍ 24 ബൗണ്ടറിയും 11 സിക്‌സും സഹിതമാണ് ഗപ്ടില്‍ 237 റണ്‍സെടുത്തത്. ഏകദിനത്തില്‍ ന്യൂസീലന്‍ഡ് താരങ്ങളുടെ ഏക ഇരട്ട സെഞ്ചുറിയും, ലോകകപ്പിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറും ഇതുതന്നെയാണ്.

ന്യൂസീലന്‍ഡിലെ പ്രശസ്ത ടെലിവിഷന്‍ അവതാരകയും റേഡിയോ ജോക്കിയുമായ ലൗറ മക്‌ഗോള്‍ഡ്രിക്കാണ് ഗപ്ടിലിന്റെ ഭാര്യ. ഒരു ടെലിവിഷന്‍ പരിപാടിക്കു വേണ്ടി 2011-ല്‍ ലൗറ, മാര്‍ട്ടിന്‍ ഗപ്ടിലിനെ അഭിമുഖം നടത്താനെത്തിയപ്പോഴാണ് ഇരുവരും ആദ്യമായി കാണുന്നത്. പിന്നീട് ഈ ബന്ധം വളര്‍ന്ന് പ്രണയമാകുകയായിരുന്നു. 2013-ലാണ് ഇരുവരും വിവാഹിതരായത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കിരണ്‍കുമാറിന്റെ ശിക്ഷാവിധിയും സുപ്രീം കോടതി മരവിപ്പിച്ചു  (18 minutes ago)

ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥ ട്രെയിന്‍ തട്ടി മരിച്ച കേസില്‍ സുകാന്തിന് റിമാന്റ് ജൂലൈ 8 വരെനീട്ടി ജയിലിലേക്ക്  (32 minutes ago)

സർക്കാരിൻ്റെയും ആരോഗ്യവകുപ്പുമന്ത്രിയുടെയും കെടുകാരസ്ഥത മൂലം വിശ്വപ്രസിദ്ധി നേടിയിരുന്ന ആരോഗ്യ രംഗത്തെ കേരള മോഡൽ അനുദിനം ഇല്ലാതാകുന്നു; വിമർശനവുമായി നവകേരളം മിഷനുകളുടെ മുൻ കോർഡിനേറ്റർ ചെറിയാൻ ഫിലിപ്പ  (38 minutes ago)

പവന് 360രൂപയുടെ വര്‍ദ്ധനവ്  (45 minutes ago)

സ്ത്രീധന ബാക്കിയായി തരാനുള്ള ഒരു പവനേ ചൊല്ലിയുള്ള പീഡനം  (59 minutes ago)

ആശുപത്രിയിൽ നിന്നും 'ആ സന്ദേശം'; വരും മണിക്കൂറുകൾ നിർണായകം; വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യ സ്ഥിതി അതീവ ഗുരുതരമായി തുടരുന്നു  (1 hour ago)

സ്‌കൂള്‍ വിട്ട് വന്ന ശേഷം കുളിക്കാനായി ശുചിമുറിയില്‍ കയറിയ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി പുറത്തിറങ്ങിയില്ല; പിന്നാലെ ശുചിമുറയിൽ കണ്ടത് ഭീകര കാഴ്ച...!!! രണ്ടാഴ്ച മുമ്പ് ആ വീട്ടിൽ മറ്റൊരാൾ കൂടി തൂങ്ങി മരിച്  (1 hour ago)

ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സിങ് സൂപ്രണ്ടായിരുന്നു ... പോലീസ് അന്വേഷണം ആരംഭിച്ചു...  (1 hour ago)

തലയെടുപ്പുള്ള കൊമ്പന്‍മാരെ ഒരുമിച്ചു കാണാനുള്ള സുവര്‍ണാവസരം ...  (1 hour ago)

ബ്രിട്ടീഷ് നാവികസേനയുടെ എഫ്-35 യുദ്ധവിമാനം നന്നാക്കാന്‍ വിദഗ്ദ്ധസംഘം  (1 hour ago)

ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു...  (2 hours ago)

ആന്‍ഡേഴ്‌സന്‍-ടെണ്ടുല്‍കര്‍ ട്രോഫി പരമ്പരയിലെ രണ്ടാം മത്സരത്തിന് ഇറങ്ങുന്നു...  (2 hours ago)

ഫൈസല്‍ കൊലക്കേസിന്റെ വിചാരണ നടപടികള്‍ തുടങ്ങി  (2 hours ago)

റയൽ മാഡ്രിഡ് ക്വാർട്ടറിൽ കടന്നു.  (3 hours ago)

സ്‌കൂട്ടര്‍ യാത്രികയ്ക്ക് പരുക്ക്  (3 hours ago)

Malayali Vartha Recommends