Widgets Magazine
02
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഞെട്ടലോടെ ലോകം... ട്രംപിനെ ഞെട്ടിച്ച് 3 റിപ്പബ്ലിക്കന്‍മാര്‍ കൂറുമാറി, സെനറ്റ് കടന്ന് 'ബിഗ് ബ്യൂട്ടിഫുള്‍ ബില്‍'; ട്രംപിന് നിര്‍ണായക വിജയം


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശയാത്ര ഇന്ന് ആരംഭിക്കും...


27 കാരി ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനം മൂലമാണ് ജീവനൊടുക്കിയതെന്നാണ് വിവരം.. ഭർത്താവും ഭർത്താവിന്റെ മാതാപിതാക്കളും അറസ്റ്റിൽ..ആത്മഹത്യാപ്രേരണക്കുറ്റമാണ് മൂവർക്കെതിരേയും ചുമത്തിയത്..


രണ്ടു നവജാതശിശുക്കളെ കൊന്നു കുഴിച്ചുമൂടിയ സംഭവം..ഡി എന്‍ എ പരിശോധന നിര്‍ണ്ണായകമാകും..അറിയില്ലെന്ന അമ്മയുടെ വാദം പൂര്‍ണമായും പോലീസ് വിശ്വസിക്കുന്നില്ല..


വീണ്ടും ഓപ്പറേഷൻ സിന്ദൂർ.. മിഷന്റെ ഉപഗ്രഹചിത്രങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് അധികൃതർ..ഭീകരവാദ കേന്ദ്രങ്ങൾ കിറു കൃത്യമായി പോയിന്റ് ചെയ്ത് ബ്ലാസ്റ്റ് നടത്തുന്നു..

രോഹിത് ഇന്‍സ്റ്റഗ്രാമില്‍ കോലിയോടും അനുഷ്‌കയോടും 'കൂട്ടുവെട്ടി'!

26 JULY 2019 05:15 PM IST
മലയാളി വാര്‍ത്ത

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ലോകകപ്പ് ക്രിക്കറ്റ് സെമി ഫൈനലിലെ തോല്‍വിക്കു പിന്നാലെ താരങ്ങള്‍ തമ്മില്‍ അസ്വാരസ്യങ്ങള്‍ രൂപപ്പെട്ടതായുള്ള റിപ്പോര്‍ട്ടുകള്‍ ശരിവച്ച് പുതിയ സംഭവവികാസങ്ങള്‍. ക്യാപ്റ്റന്‍ വിരാട് കോലിയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും തമ്മില്‍ പിണക്കത്തിലാണെന്നും ഇരുവരുടെയും പേരില്‍ ടീമില്‍ രണ്ടു ഗ്രൂപ്പുകള്‍ രൂപപ്പെട്ടുവെന്നുമായിരുന്നു ലോകകപ്പിനു തൊട്ടുപിന്നാലെ പുറത്തുവന്ന റിപ്പോര്‍ട്ട്. ഇതു ശരിവച്ച് വിരാട് കോലിക്കു പിന്നാലെ ഭാര്യയും ചലച്ചിത്ര താരവുമായ അനുഷ്‌ക ശര്‍മയേയും രോഹിത് ശര്‍മ ഇന്‍സ്റ്റഗ്രാമില്‍ 'അണ്‍ ഫോളോ' ചെയ്തു.

ഇതിനു തൊട്ടുപിന്നാലെ ഇന്‍സ്റ്റഗ്രാമില്‍ അനുഷ്‌ക ശര്‍മ പങ്കുവച്ച ചെറിയൊരു സന്ദേശത്തോടു കൂടിയ ചിത്രം രോഹിത്തിനുള്ള മറുപടിയായിട്ടും വ്യാഖ്യാനിക്കപ്പെട്ടു. 'A wise man once said nothing. Only truth can shake hands with silence in a mess of false appearances' (ജ്ഞാനികള്‍ അധികം സംസാരിക്കാറില്ല. തെറ്റിദ്ധാരണകള്‍ പെരുകുമ്പോഴും നിശബ്ദത പാലിക്കാന്‍ സത്യത്തിനു മാത്രമേ കഴിയൂ' എന്ന് സാമാന്യ പരിഭാഷ) എന്ന സന്ദേശത്തോടു കൂടിയ ചിത്രമാണ് അനുഷ്‌ക പങ്കുവച്ചത്. വിരാട് കോലിയെ നേരത്തേ തന്നെ രോഹിത് ഇന്‍സ്റ്റഗ്രാമില്‍ 'അണ്‍ ഫോളോ' ചെയ്തിരുന്നു.

അതേസമയം, കോലി ഇപ്പോഴും ഇന്‍സ്റ്റഗ്രാമില്‍ രോഹിത്തിനെ 'ഫോളോ' ചെയ്യുന്നുണ്ട്. എന്നാല്‍, രോഹിത്തിന്റെ ഭാര്യ റിഥികയെ കോലി 'ഫോളോ' ചെയ്യുന്നുമില്ല. അനുഷ്‌ക ശര്‍മ, രോഹിത്‌റിഥിക ദമ്പതിമാരെയും റിഥിക, കോലി-അനുഷ്‌ക ദമ്പതിമാരെയും ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നില്ല.

അതേസമയം, ടീമില്‍ പടലപ്പിണക്കമാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ ഇന്ത്യന്‍ ബോളിങ് പരിശീലകന്‍ ഭരത് അരുണ്‍ കഴിഞ്ഞ ദിവസം തള്ളിക്കളഞ്ഞിരുന്നു. വിരാട് കോലി, രോഹിത് ശര്‍മ എന്നിവരും ഇതേക്കുറിച്ച് പരസ്യപ്രതികരണത്തിനു മുതിര്‍ന്നിട്ടില്ല.

ലോകകപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ ക്യാപ്റ്റന്‍ സ്ഥാനം വിരാട് കോലി, രോഹിത് ശര്‍മ എന്നിവര്‍ക്കായി വീതം വയ്ക്കുമെന്ന് ഇടയ്ക്കു റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും വെസ്റ്റിന്‍ഡീസ് പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ കോലിയെത്തന്നെ ക്യാപ്റ്റനായി നിലനിര്‍ത്തുകയാണ് ചെയ്തത്.

ഏകദിന, ട്വന്റി20 പരമ്പരകളില്‍നിന്ന് കോലിക്ക് വിശ്രമം അനുവദിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും എല്ലാ ഫോര്‍മാറ്റിലും കളിക്കാനുള്ള സന്നദ്ധത കോലി സിലക്ടര്‍മാരെ അറിയിക്കുകയായിരുന്നു. ഇതോടെ ടെസ്റ്റ്, ഏകദിന, ട്വന്റി20 ടീമുകളുടെ നായകസ്ഥാനത്ത് കോലിയെ നിലനിര്‍ത്തി. ഓഗസ്റ്റ് മൂന്നു മുതല്‍ സെപ്റ്റംബര്‍ രണ്ടു വരെയാണ് ഇന്ത്യയുടെ വിന്‍ഡീസ് പര്യടനം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കിരണ്‍കുമാറിന്റെ ശിക്ഷാവിധിയും സുപ്രീം കോടതി മരവിപ്പിച്ചു  (17 minutes ago)

ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥ ട്രെയിന്‍ തട്ടി മരിച്ച കേസില്‍ സുകാന്തിന് റിമാന്റ് ജൂലൈ 8 വരെനീട്ടി ജയിലിലേക്ക്  (31 minutes ago)

സർക്കാരിൻ്റെയും ആരോഗ്യവകുപ്പുമന്ത്രിയുടെയും കെടുകാരസ്ഥത മൂലം വിശ്വപ്രസിദ്ധി നേടിയിരുന്ന ആരോഗ്യ രംഗത്തെ കേരള മോഡൽ അനുദിനം ഇല്ലാതാകുന്നു; വിമർശനവുമായി നവകേരളം മിഷനുകളുടെ മുൻ കോർഡിനേറ്റർ ചെറിയാൻ ഫിലിപ്പ  (37 minutes ago)

പവന് 360രൂപയുടെ വര്‍ദ്ധനവ്  (44 minutes ago)

സ്ത്രീധന ബാക്കിയായി തരാനുള്ള ഒരു പവനേ ചൊല്ലിയുള്ള പീഡനം  (58 minutes ago)

ആശുപത്രിയിൽ നിന്നും 'ആ സന്ദേശം'; വരും മണിക്കൂറുകൾ നിർണായകം; വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യ സ്ഥിതി അതീവ ഗുരുതരമായി തുടരുന്നു  (1 hour ago)

സ്‌കൂള്‍ വിട്ട് വന്ന ശേഷം കുളിക്കാനായി ശുചിമുറിയില്‍ കയറിയ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി പുറത്തിറങ്ങിയില്ല; പിന്നാലെ ശുചിമുറയിൽ കണ്ടത് ഭീകര കാഴ്ച...!!! രണ്ടാഴ്ച മുമ്പ് ആ വീട്ടിൽ മറ്റൊരാൾ കൂടി തൂങ്ങി മരിച്  (1 hour ago)

ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സിങ് സൂപ്രണ്ടായിരുന്നു ... പോലീസ് അന്വേഷണം ആരംഭിച്ചു...  (1 hour ago)

തലയെടുപ്പുള്ള കൊമ്പന്‍മാരെ ഒരുമിച്ചു കാണാനുള്ള സുവര്‍ണാവസരം ...  (1 hour ago)

ബ്രിട്ടീഷ് നാവികസേനയുടെ എഫ്-35 യുദ്ധവിമാനം നന്നാക്കാന്‍ വിദഗ്ദ്ധസംഘം  (1 hour ago)

ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു...  (2 hours ago)

ആന്‍ഡേഴ്‌സന്‍-ടെണ്ടുല്‍കര്‍ ട്രോഫി പരമ്പരയിലെ രണ്ടാം മത്സരത്തിന് ഇറങ്ങുന്നു...  (2 hours ago)

ഫൈസല്‍ കൊലക്കേസിന്റെ വിചാരണ നടപടികള്‍ തുടങ്ങി  (2 hours ago)

റയൽ മാഡ്രിഡ് ക്വാർട്ടറിൽ കടന്നു.  (2 hours ago)

സ്‌കൂട്ടര്‍ യാത്രികയ്ക്ക് പരുക്ക്  (3 hours ago)

Malayali Vartha Recommends