Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ചാമ്പ്യൻസ് ലീഗിൽ 100 മത്സരങ്ങൾ തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി കിലിയൻ എംബാപ്പെ


നീട്ടിവളർത്തിയ മുടി പറ്റെവെട്ടി സുഹൈലും കൂട്ടുകാരും.. തങ്ങളുടെ നിർബന്ധപ്രകാരം മുടി വെട്ടിയതല്ലെന്നും പ്രതി സ്വയം വെട്ടിയതാണെന്നും ബോസ്റ്റൽ സ്കൂൾ അധികൃതർ...


പിണറായി വിജയന് കനത്ത തിരിച്ചടി; അപ്പീൽ നൽകാൻ അനുമതി നിഷേധിച്ച് ഹൈക്കോടതി...


ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമുസിൽ ആക്രമണം കടുപ്പിക്കും


ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒക്ടോബര്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായി... ലഭിച്ചത് 6.01 കോടിരൂപ

പൃഥ്വി ഷാ-യ്ക്ക് വില്ലനായത് ടെര്‍ബ്യൂട്ടാലിന്‍!

31 JULY 2019 12:43 PM IST
മലയാളി വാര്‍ത്ത

ടെസ്റ്റ് ഓപ്പണര്‍ സ്ഥാനത്തേക്ക് ഇന്ത്യ കാത്തുവച്ചിരിക്കുന്ന താരം എന്ന് ക്രിക്കറ്റ് വിദഗ്ധര്‍ വിലയിരുത്തിയ കൗമാര വിസ്മയം പൃഥ്വി ഷാ-യ്ക്ക് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) സസ്‌പെന്‍ഷന്‍ ഏര്‍പ്പെടുത്തിയ വിവരം ചൊവ്വാഴ്ച വൈകീട്ട് പുറത്തുവന്നപ്പോള്‍ ആരാധകര്‍ ഞെട്ടി. ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. ഷായ്ക്കു പുറമെ ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ട അക്ഷയ് ദല്ലാര്‍വര്‍ (വിദര്‍ഭ), ദിവ്യ ഗജ്രാജ് (രാജസ്ഥാന്‍) എന്നീ താരങ്ങള്‍ക്കും വിലക്കുണ്ട്. ദല്ലാര്‍വറിന് 8 മാസവും ഗജ്രാജിന് 6 മാസവുമാണു വിലക്ക്.

ഫെബ്രുവരി 22-ന് സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കിടെ പൃഥ്വി നല്‍കിയ മൂത്ര സാംപിളില്‍ ടെര്‍ബ്യൂട്ടാലിന്‍ എന്ന ഉല്‍പന്നമാണു കണ്ടെടുത്തത്. കഫ് സിറപ്പ് ഉപയോഗിച്ചിരുന്നുവെന്നും അതില്‍ ടെര്‍ബ്യൂട്ടാലിന്‍ അടങ്ങിയിട്ടുണ്ടെന്ന് അറിയില്ലായിരുന്നു എന്നുമാണ് ഷാ നല്‍കിയ വിശദീകരണം. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ പങ്കെടുക്കുന്നതിന് ഇന്‍ഡോറിലെത്തിയപ്പോള്‍ ജലദോഷം പിടിച്ചിരുന്നു. അന്ന് കഴിച്ച മരുന്നാണ് ഷായ്ക്ക് വിനയായത്. ഷാ നല്‍കിയ വിശദീകരണം തൃപ്തികരമാണെന്ന് ബിസിസിഐ അറിയിച്ചു.

ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ട് മുന്‍ ഇന്ത്യന്‍ താരം യൂസഫ് പഠാന്‍ ക്രിക്കറ്റില്‍നിന്ന് അഞ്ചു മാസം വിലക്കു നേരിട്ടത് കഴിഞ്ഞ വര്‍ഷമാണ്. ടെര്‍ബ്യൂട്ടാലിനായിരുന്നു പഠാന്റെ കാര്യത്തിലും പ്രശ്‌നമുണ്ടാക്കിയത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ബറോഡയും തമിഴ്‌നാടുമായുള്ള ആഭ്യന്തര ട്വന്റി20 മല്‍സരത്തിനിടെ നടത്തിയ പരിശോധനയിലാണു കണ്ടെത്തിയത്. അറിഞ്ഞു കൊണ്ടു ചെയ്തതല്ലെന്നു പഠാന്റെ വിശദീകരണം തൃപ്തികരമാണെന്ന് അന്നും ബിസിസിഐ വിലയിരുത്തി.

എന്നാല്‍, ഉത്തേജക വിരുദ്ധ ഏജന്‍സിയായ 'വാഡ'യുടെ നിരോധിത പട്ടികയില്‍പ്പെട്ട ഉല്‍പന്നമാണ് ടെര്‍ബ്യൂട്ടാലിന്‍ എന്നതിനാല്‍ രണ്ടു സംഭവങ്ങളിലും വിലക്ക് എന്നത് അനിവാര്യതയായി. നിയമമനുസരിച്ച് പരിശോധനയ്ക്കായി മൂത്ര സാംപിള്‍ നല്‍കിയ അന്നു മുതലാണ് വിലക്ക് നിലവില്‍ വരുക. ഷായുടെ കാര്യത്തില്‍ ഇത് ഈ വര്‍ഷം ഫെബ്രുവരി 22-നാണ്. ഫലത്തില്‍, അന്നു മുതലാണ് പൃഥ്വി ഷായുടെ വിലക്ക് പ്രാബല്യത്തിലായത്. എങ്കിലും വിലക്കിന്റെ പകുതി കാലയളവെങ്കിലും കളത്തിനു പുറത്തു നില്‍ക്കണമെന്ന് നിര്‍ബന്ധമാണ്. ഈ സാഹചര്യത്തില്‍ ജൂലൈ 16 മുതല്‍ നവംബര്‍ 15 വരെയുള്ള നാലു മാസം ഷായ്ക്ക് കളത്തിലിറങ്ങാനാകില്ല. അതേസമയം, സെപ്റ്റംബര്‍ 15-ന് ടീമിനൊപ്പം പരിശീലനത്തിനു ചേരാം.

എന്റെ വിധി പൂര്‍ണമായും ഉള്‍ക്കൊള്ളുന്നു. കഴിഞ്ഞ ടൂര്‍ണമെന്റിനിടെ പിടിപെട്ട പരുക്കില്‍നിന്ന് ഇതുവരെ മോചിതനായിട്ടില്ല. പൂര്‍വാധികം ശക്തിയോടെ ഞാന്‍ തിരിച്ചുവരും. ക്രിക്കറ്റാണ് എന്റെ ജീവിതം പൃഥ്വി ഷാ കുറിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് നഗരത്തിൽ ഏർപ്പെടുത്തുന്ന കർശന സുരക്ഷാക്രമീകരണങ്ങളുടെയും ഗതാഗത നിയന്ത്രണങ്ങളുടെയും ഭാഗമായി നാളെ ഉച്ചയ്ക്കുശേഷം കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (34 minutes ago)

മാവുങ്കലിൽ പനി ബാധിച്ച് യുവാവ് മരിച്ചു  (1 hour ago)

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രക്ഷോഭം... ഡൽഹിയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ സുപ്രീംകോടതിയിൽ മാപ്പപേക്ഷിച്ച് കേന്ദ്രസർക്കാർ  (1 hour ago)

ചാമ്പ്യൻസ് ലീഗിൽ 100 മത്സരങ്ങൾ തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി കിലിയൻ എംബാപ്പെ  (2 hours ago)

പിണറായി വിജയന് കനത്ത തിരിച്ചടി; അപ്പീൽ നൽകാൻ അനുമതി നിഷേധിച്ച് ഹൈക്കോടതി...  (2 hours ago)

Mini-cooper accident മകൻ 'മേക്ക് ഓവറിൽ’ വാപ്പ രക്ഷിക്കാൻ പുറത്ത്  (2 hours ago)

ഓഹരി വിപണിയില്‍ കുതിപ്പ്... ബിഎസ്ഇ സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്റ് മുന്നേറി...  (3 hours ago)

ഇടുക്കി നെടുങ്കണ്ടം തൂവൽ വെള്ളച്ചാട്ടത്തിൽ പൊതുജനങ്ങൾക്കും സഞ്ചാരികൾക്കും പ്രവേശന വിലക്ക്....  (3 hours ago)

വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ മുൻ ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരിയുടെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി  (3 hours ago)

നാട്ടിക ടോൾ പിരിവ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ സ്റ്റേ അനുവദിക്കാതെ ഹൈക്കോടതി..  (4 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്.... പവന് 600 രൂപയുടെ കുറവ്  (4 hours ago)

മാസപ്പടി കേസ്... ഹർജികൾ തള്ളി ഹൈക്കോടതി.... പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി  (4 hours ago)

കണ്ണീർക്കാഴ്ചയായി... വീട്ടുപരിസരത്ത് കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ അടുത്തുള്ള കുളത്തിൽ വീണ് സഹോദരങ്ങളുടെ മക്കളായ രണ്ട് കുരുന്നുകൾ മുങ്ങിമരിച്ചു  (4 hours ago)

ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോട് അനുബന്ധിച്ചു നഗരത്തിൽ ഇന്നും നാളെയും വൈകിട്ടു 4 മുതൽ ഗതാഗത നിയന്ത്രണം...  (5 hours ago)

ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമ  (5 hours ago)

Malayali Vartha Recommends