Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'ഇന്ത്യന്‍ ക്രിക്കറ്റിനെ ദൈവം രക്ഷിക്കട്ടെ'യെന്ന് ഗാംഗുലി, ഭിന്ന താല്‍പര്യ വിഷയത്തില്‍ ദ്രാവിഡിന് ബിസിസിഐ നോട്ടിസ്

07 AUGUST 2019 04:49 PM IST
മലയാളി വാര്‍ത്ത

ഭിന്ന താല്‍പര്യ വിഷയത്തില്‍ മുന്‍ ഇന്ത്യന്‍ താരവും നിലവില്‍ ജൂനിയര്‍ ടീമുകളുടെ പരിശീലകനുമായ രാഹുല്‍ ദ്രാവിഡിന് ബിസിസിഐ നോട്ടിസ് അയച്ചു.

പ്രസ്തുത വിഷയത്തോട് മുന്‍ നായകന്‍ സൗരവ് ഗാംഗുലിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു, 'ഇന്ത്യന്‍ ക്രിക്കറ്റിനെ ദൈവം രക്ഷിക്കട്ടെ'! സമാന വിഷയത്തില്‍ വിയോജിപ്പ് രേഖപ്പെടുത്തി മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ഹര്‍ഭജന്‍ സിങ്ങും രംഗത്തെത്തിയതോടെ വിവാദം കൊഴുക്കുകയാണ്. മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ അംഗമായ സഞ്ജയ് ഗുപ്തയാണ്, ക്രിക്കറ്റ് കളത്തിലും പുറത്തും മാന്യനായി അറിയപ്പെടുന്ന രാഹുല്‍ ദ്രാവിഡിനെതിരെ ഭിന്ന താല്‍പര്യവുമായി ബന്ധപ്പെട്ട് ആരോപണമുയര്‍ത്തിയത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ബിസിസിഐ എത്തിക്‌സ് കമ്മിറ്റി ഓഫിസറായ ജസ്റ്റിസ് ഡി.കെ. ജയിന്‍ ദ്രാവിഡിന് നോട്ടിസ് അയച്ചത്.

'ഇന്ത്യന്‍ ക്രിക്കറ്റിലിതാ പുതിയൊരു ഫാഷന്‍.. ഭിന്ന താല്‍പര്യം... വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കാന്‍ മികച്ച വഴി... ഇന്ത്യന്‍ ക്രിക്കറ്റിനെ ദൈവം രക്ഷിക്കട്ടെ... ബിസിസിഐയില്‍നിന്ന് ദ്രാവിഡിന് ഭിന്ന താല്‍പര്യ ആരോപണത്തില്‍ നോട്ടിസ് ലഭിച്ചിരിക്കുന്നു' - ഗാംഗുലി ട്വിറ്ററില്‍ എഴുതി. തന്റെ മുന്‍ ക്യാപ്റ്റനെ പിന്തുണച്ച് ഹര്‍ഭജന്‍ സിങ്ങും തൊട്ടുപിന്നാലെ രംഗത്തെത്തി.

'സത്യം?? എന്താണു സംഭവിക്കുന്നതെന്ന് മനസ്സിലാകുന്നില്ല. ഇന്ത്യന്‍ ക്രിക്കറ്റിന് അദ്ദേഹത്തേക്കാള്‍ (ദ്രാവിഡ്) മികച്ചൊരു വ്യക്തിയെ കിട്ടുമോ? ഇതുപോലുള്ള ഇതിഹാസങ്ങള്‍ക്ക് നോട്ടിസ് അയയ്ക്കുന്നത് അവരെ അപമാനിക്കുന്നതിനു തുല്യമാണ്. ക്രിക്കറ്റിന്റെ വളര്‍ച്ചയ്ക്ക് ഇവരേപ്പോലുള്ള താരങ്ങള്‍ കൂടിയേ തീരൂ. ശരിയാണ്, ഇന്ത്യന്‍ ക്രിക്കറ്റിനെ ദൈവം രക്ഷിക്കട്ടെ' - ഹര്‍ഭജന്‍ കുറിച്ചു.

ഭിന്ന താല്‍പര്യ വിഷയത്തില്‍ കഴിഞ്ഞ ദിവസമാണ് ബിസിസിഐ എത്തിക്‌സ് കമ്മിറ്റി രാഹുല്‍ ദ്രാവിഡിന് നോട്ടിസ് അയ്യത്. രണ്ട് ആഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്ന നിര്‍ദ്ദേശത്തോടെയായിരുന്നു ഇത്.

നാഷനല്‍ ക്രിക്കറ്റ് അക്കാദമി (എന്‍സിഎ) ഡയറക്ടര്‍ പദവി വഹിക്കുന്ന ദ്രാവിഡ്, ഐപിഎല്‍ ടീമായ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഉടമസ്ഥരായ ഇന്ത്യാ സിമന്റ്‌സ് ഗ്രൂപ്പിന്റെ വൈസ് പ്രസിഡന്റു കൂടിയാണ്. ഇത് ഭിന്ന താല്‍പര്യ മാനദണ്ഡത്തിന്റെ പരിധിയില്‍ വരുന്ന വിഷയമാണെന്നാണ് ദ്രാവിഡിനെതിരെ ആരോപണമുയര്‍ത്തിയ മധ്യപ്രദേശില്‍നിന്നുള്ള സഞ്ജയ് ഗുപ്ത ചൂണ്ടിക്കാട്ടുന്നത്.

മുന്‍ താരങ്ങളായ വി.വി.എസ്. ലക്ഷ്മണ്‍, സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ എന്നിവര്‍ക്കെതിരെയും മുന്‍പ് ഭിന്ന താല്‍പര്യം ആരോപിച്ച് രംഗത്തെത്തിയിട്ടുള്ള വ്യക്തിയാണ് ഗുപ്ത. ബിസിസിഐ ഉപദേശക സമിതി അംഗങ്ങളായിരിക്കെ ഇരുവരും ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, മുംബൈ ഇന്ത്യന്‍സ് ടീമുകളുടെ മെന്റര്‍ പദവിയും വഹിക്കുന്നുവെന്നായിരുന്നു ആരോപണം.

അന്ന് ആരോപണങ്ങളോട് രൂക്ഷമായി പ്രതികരിച്ച സച്ചിനും ലക്ഷ്മണും, ഭിന്ന താല്‍പര്യമില്ലെന്ന് വ്യക്തമാക്കിയിരുന്നു. മറിച്ച് തെളിയിച്ചാല്‍ ബിസിസിഐ ഉപദേശക സമിതിയിലെ അംഗത്വം രാജിവയ്ക്കാമെന്നും ഇരുവരും ബിസിസിഐ എത്തിക്‌സ് കമ്മിറ്റിയെ അറിയിച്ചിരുന്നു. ഭിന്ന താല്‍പര്യ വിഷയത്തില്‍ വിവാദത്തില്‍പ്പെട്ട വ്യക്തിയാണ് സൗരവ് ഗാംഗുലിയും. ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റായിരിക്കെ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ മെന്റര്‍ പദവിയും വഹിക്കുന്ന സാഹചര്യത്തിലാണിത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (11 hours ago)

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!  (11 hours ago)

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും  (11 hours ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (12 hours ago)

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...  (12 hours ago)

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...  (12 hours ago)

നേപ്പാളിനെ നടുക്കിയ പ്രളയക്കവർച്ച; മൃതദേഹത്തിൽ നിന്ന് സ്വർണം കവർന്ന പ്രതികൾ അതിവേഗം വലയിലായതിങ്ങനെ...!  (13 hours ago)

ലോക ആണവയുദ്ധം ഉടൻ.. അണുബോംബിടാൻ തയ്യാർ.. 50,000 അമേരിക്കൻ പട്ടാളം ഇറങ്ങി. ഹോർമുസിൽ വീണ്ടും യുദ്ധം.  (13 hours ago)

കനത്ത മഴയ്ക്ക് താൽക്കാലിക ശമനം: വരും ദിവസങ്ങളിൽ ഗ്രീൻ അലേർട്ട്, കടൽ മേഖലകളിൽ പ്രത്യേക മുന്നറിയിപ്പ്...  (13 hours ago)

പൊലീസ് വേഷത്തിൽ മോഹൻലാൽ; ഓണത്തിന് ആവേശമായി 'അതിമനോഹരം' പോസ്റ്റർ  (13 hours ago)

ഒന്നു തൊട്ടതെ ഓർമ്മയുള്ളൂ ചേട്ടൻറെ മുന്നിൽ പിടഞ്ഞു മരിച്ച് എട്ടു വയസ്സുകാരൻ.. പ്രവാസി കുടുംബത്തിൽ  (13 hours ago)

അയ്യോ കാലനെ മുന്നിൽ കണ്ടു... പ്രകൃതിയുടെ കലിതുള്ളൽ കൺമുന്നിൽ ജീവനും കൊണ്ടോടി മലയാളി പറയുന്നു  (13 hours ago)

ഭൂകമ്പമില്ലാതെയും കുലുങ്ങിവിറച്ച് ഹിമാലയം; ഭൗമോപരിതലത്തിൽ പ്രഭവകേന്ദ്രമുണ്ടായ അസാധാരണ പ്രതിഭാസത്തിന് പിന്നിലെ ശാസ്ത്രസത്യങ്ങൾ പുറത്ത്...  (14 hours ago)

ഒരുത്തന്റെയും സഹായം വേണ്ട..!! നേപ്പാളിന്റെ അഹങ്കാരം തീർന്നില്ല ഒടുവിൽ..ഇന്ത്യയുടെ കാലുപിടിച്ചു സഹായിക്കണേ..!സൈന്യം ഇറങ്ങി  (14 hours ago)

നേപ്പാൾ മിന്നൽ പ്രളയം: 320 ഇന്ത്യക്കാർ കാണാമറയത്ത്; തുരങ്കങ്ങളിൽ തിരച്ചിൽ നടത്താൻ ഇന്ത്യൻ വിദഗ്ധ സംഘമെത്തി...  (14 hours ago)

Malayali Vartha Recommends