Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ക്രിക്കറ്റ് വീണ്ടും മല്‍സരഇനമാകും

13 AUGUST 2019 05:42 PM IST
മലയാളി വാര്‍ത്ത

ക്രിക്കറ്റ് വീണ്ടും കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മല്‍സര ഇനമാകുന്നു. 2022ല്‍ ബ്രിട്ടനിലെ ബര്‍മിങ്ങാമില്‍ നടക്കുന്ന ഗെയിംസിലാണ് ക്രിക്കറ്റും മല്‍സരയിനമായി ഉള്‍പ്പെടുത്തിയത്. അതേസമയം, വനിതാ വിഭാഗത്തില്‍ മാത്രമേ ക്രിക്കറ്റ് ഉണ്ടാകൂ. 1998-ല്‍ മലേഷ്യയിലെ ക്വാലലംപുരില്‍ നടന്ന ഗെയിംസിലാണ് ഇതിനു മുന്‍പ് ക്രിക്കറ്റും മല്‍സരയിനമായിരുന്നത്. അന്ന് ഏകദിന ഫോര്‍മാറ്റിലായിരുന്നു മല്‍സരമെങ്കില്‍ ഇക്കുറി ട്വന്റി20 ടൂര്‍ണമെന്റാണ് നടത്തുക.

ലൊസാഞ്ചലസില്‍ വച്ച് നടത്താനിരിക്കുന്ന 2028-ലെ ഒളിംപിക്‌സില്‍ ക്രിക്കറ്റ് മല്‍സരയിനമായി ഉള്‍പ്പെടുത്താനുള്ള രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐസിസി) ശ്രമങ്ങള്‍ക്ക് ഊര്‍ജം പകരുന്നതാണ് ഈ നീക്കം. 2022 ജൂലൈ 27 മുതല്‍ ഓഗസ്റ്റ് ഏഴു വരെയാണ് കോമണ്‍വെല്‍ത്ത് ഗെയിംസ് അരങ്ങേറുന്നത്. വാര്‍വിക്ക്ഷയര്‍ ക്രിക്കറ്റ് ക്ലബ്ബിന്റെ ഹോം ഗ്രൗണ്ടായ എജ്ബാസ്റ്റന്‍ ക്രിക്കറ്റ് മൈതാനമാണ് ക്രിക്കറ്റ് മല്‍സരങ്ങള്‍ക്ക് വേദിയൊരുക്കുക. ഇതിനു മുന്‍പ് ക്രിക്കറ്റ് മല്‍സരയിനമായിരുന്ന 1998-ലെ ക്വാലലംപുര്‍ ഗെയിംസില്‍ ദക്ഷിണാഫ്രിക്കയായിരുന്നു ചാംപ്യന്‍മാര്‍. കരുത്തരായ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചാണ് അന്ന് ദക്ഷിണാഫ്രിക്ക സ്വര്‍ണം നേടിയത്.

'കോണ്‍വെല്‍ത്ത് ഗെയിംസിലേക്ക് ക്രിക്കറ്റിനെ ഒരിക്കല്‍ക്കൂടി സ്വാഗതം ചെയ്യുന്ന ചരിത്ര ദിനമാണിത്' - കോമണ്‍വെല്‍ത്ത് ഗെയിംസ് ഫൗണ്ടേഷന്‍ പ്രസിഡന്റ് ഡെയിം ലൂയിസ് മാര്‍ട്ടിന്‍ പറഞ്ഞു. 'ഇതിനു മുന്‍പ് ക്രിക്കറ്റ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മല്‍സരയിനമായിരുന്നത് 1998-ല്‍ ക്വാലലംപുരിലാണ്. പുരുഷവിഭാഗത്തില്‍ ഏകദിന ഫോര്‍മാറ്റില്‍ സംഘടിപ്പിക്കപ്പെട്ട ടൂര്‍ണമെന്റില്‍ ദക്ഷിണാഫ്രിക്കയാണ് ചാംപ്യന്‍മാരായത്. ജാക്വസ് കാലിസ്, റിക്കി പോണ്ടിങ്, സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ തുടങ്ങിയ ഇതിഹാസ താരങ്ങള്‍ പങ്കെടുക്കുകയും ചെയ്തു' - മാര്‍ട്ടിന്‍ ചൂണ്ടിക്കാട്ടി.

വനിതാ ക്രിക്കറ്റിനെ ഗെയിംസില്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനത്തെ ഐസിസി സ്വാഗതം ചെയ്തു. രാജ്യാന്തര തലത്തില്‍ വനിതാ ക്രിക്കറ്റിന്റെ ശാക്തീകരണത്തിന് ഈ തീരുമാനം വഴിവയ്ക്കുമെന്ന് ഐസിസി ആത്മവിശ്വാസം പ്രകടിപ്പിച്ചു. 'വനിതാ ക്രിക്കറ്റ്, രാജ്യാന്തര ക്രിക്കറ്റ് സമൂഹം എന്നിവയെ സംബന്ധിച്ച് ഇതൊരു ചരിത്ര ദിനമാണ്. നാമെല്ലാവരും ഒരുമിച്ചു നിന്നാണ് ഈ സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ പരിശ്രമിച്ചത്. ബര്‍മിങ്ങാമില്‍ 2022-ല്‍ നടക്കുന്ന ഗെയിംസില്‍ വനിതാ ക്രിക്കറ്റും ഭാഗമാകുന്നത് വലിയൊരു ആദരവാണ്' - ഐസിസി ചീഫ് എക്‌സിക്യുട്ടീവ് മനു സാഹ്‌നി പറഞ്ഞു.

1998-ല്‍ മലേഷ്യയിലെ ക്വാലലംപുരിലാണ് ഇതിനു മുന്‍പ് ക്രിക്കറ്റ് കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ഭാഗമായിരുന്നത്. അന്ന് പുരുഷന്‍മാര്‍ക്കായി ഏകദിന ഫോര്‍മാറ്റിലാണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്. രാജ്യാന്തര ഏകദിന പദവി അനുവദിക്കാതിരുന്നതിനാല്‍ ലിസ്റ്റ് എ വിഭാഗത്തിലാണ് ഈ ഗെയിംസിലെ മല്‍സരങ്ങള്‍ ഉള്‍പ്പെടുത്തിയത്. മറ്റു ടൂര്‍ണമെന്റുകളില്‍ പതിവുള്ളതുപോലെ വെസ്റ്റ് ഇന്‍ഡീസ് ടീം പല ടീമുകളായി തിരിഞ്ഞാണ് ഗെയിംസില്‍ പങ്കെടുത്തത്. ആന്റിഗ്വ ആന്‍ഡ് ബര്‍ബുഡ സീനിയര്‍ വിഭാഗത്തില്‍ അരങ്ങേറ്റം കുറിച്ചതും ഈ ഗെയിംസില്‍ത്തന്നെ. രാജ്യാന്തര ക്രിക്കറ്റില്‍ അയര്‍ലന്‍ഡ് ടീമിന്റെ ഭാഗമാണെങ്കിലും ഗെയിംസില്‍ നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് വേറെ ടീമായാണ് മല്‍സരിച്ചത്.

ആകെ 16 ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുത്തത്. അന്നത്തെ ഒന്‍പതു ടെസ്റ്റ് ടീമുകളില്‍ ഏഴെണ്ണവും ടൂര്‍ണമെന്റിനെത്തി. കൗണ്ടി ക്രിക്കറ്റിനെ ബാധിക്കുമെന്നതിനാല്‍ ഇംഗ്ലണ്ട്, ടീമിനെ അയയ്ക്കാന്‍ വിസമ്മതിച്ചപ്പോള്‍, വെസ്റ്റിന്‍ഡീസ് പല ടീമുകളായി തിരിഞ്ഞാണ് പങ്കെടുത്തത്. ആദ്യ മൂന്നു സ്ഥാനങ്ങളിലെത്തിയ ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ് ടീമുകള്‍ പ്രമുഖ താരങ്ങളെ ഉള്‍പ്പെടുത്തിയാണ് ടൂര്‍ണമെന്റിനെത്തിയത്. കിരീടം ചൂടിയ ദക്ഷിണാഫ്രിക്കന്‍ ടീമില്‍ ഷോണ്‍ പൊള്ളോക്ക്, ജാക്വസ് കാലിസ്, മഖായ എന്‍ടിനി, മാര്‍ക്ക് ബൗച്ചര്‍, ഹെര്‍ഷേല്‍ ഗിബ്‌സ് തുടങ്ങിയവരുണ്ടായിരുന്നു. ഓസീസ് ടീമില്‍ സ്റ്റീവ് വോ, മാര്‍ക്ക് വോ, ആദം ഗില്‍ക്രിസ്റ്റ്, റിക്കി പോണ്ടിങ്, ഡാമിയന്‍ ഫ്‌ലെമിങ്, ഡാരന്‍ ലേമാന്‍ എന്നിവരും ന്യൂസീലന്‍ഡ് ടീമില്‍ സ്റ്റീഫന്‍ ഫ്‌ലെമിങ്, ഡാനിയല്‍ വെട്ടോറി തുടങ്ങിയവരും അണിനിരന്നു.

സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, അനില്‍ കുംബ്ലെ, ഹര്‍ഭജന്‍ സിങ്, വി.വി.എസ്. ലക്ഷ്മണ്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും ഇന്ത്യയുടേത് സമ്പൂര്‍ണ ടീമായിരുന്നില്ല. ഇതേ സമയത്ത് സഹാറ കപ്പ് നടക്കുന്നതായിരുന്നു കാരണം. പാക്കിസ്ഥാന്‍ ഷോയ്ബ് അക്തറിനെ ഉള്‍പ്പെടുത്തിയപ്പോള്‍ ശ്രീലങ്കന്‍ ടീമില്‍ മഹേള ജയവര്‍ധനെ, സിംബാബ്വെയില്‍ ആന്‍ഡി ഫ്‌ലവര്‍ തുടങ്ങിയവരും കളത്തിലിറങ്ങി. ഇന്ത്യയുടെ പോരാട്ടം ഗ്രൂപ്പ് ഘട്ടത്തില്‍ത്തന്നെ ഒതുങ്ങിയപ്പോള്‍ ദക്ഷിണാഫ്രിക്ക, ന്യൂസീലന്‍ഡ്, ശ്രീലങ്ക, ഓസ്‌ട്രേലിയ ടീമുകളാണ് സെമിയിലെത്തിയത്. ശ്രീലങ്കയെ തോല്‍പ്പിച്ച് ദക്ഷിണാഫ്രിക്കയും ന്യൂസീലന്‍ഡിനെ തോല്‍പ്പിച്ച് ഓസ്‌ട്രേലിയയും ഫൈനലിലെത്തി. ഒടുവില്‍ ഓസീസിനെ വീഴ്ത്തി ദക്ഷിണാഫ്രിക്ക സ്വര്‍ണമെഡലും നേടി. മൂന്നാം സ്ഥാന മല്‍സരത്തില്‍ ശ്രീലങ്കയെ കീഴ്‌പ്പെടുത്തി ന്യൂസീലന്‍ഡ് വെങ്കലം സ്വന്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (11 hours ago)

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!  (11 hours ago)

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും  (11 hours ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (12 hours ago)

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...  (12 hours ago)

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...  (12 hours ago)

നേപ്പാളിനെ നടുക്കിയ പ്രളയക്കവർച്ച; മൃതദേഹത്തിൽ നിന്ന് സ്വർണം കവർന്ന പ്രതികൾ അതിവേഗം വലയിലായതിങ്ങനെ...!  (13 hours ago)

ലോക ആണവയുദ്ധം ഉടൻ.. അണുബോംബിടാൻ തയ്യാർ.. 50,000 അമേരിക്കൻ പട്ടാളം ഇറങ്ങി. ഹോർമുസിൽ വീണ്ടും യുദ്ധം.  (13 hours ago)

കനത്ത മഴയ്ക്ക് താൽക്കാലിക ശമനം: വരും ദിവസങ്ങളിൽ ഗ്രീൻ അലേർട്ട്, കടൽ മേഖലകളിൽ പ്രത്യേക മുന്നറിയിപ്പ്...  (13 hours ago)

പൊലീസ് വേഷത്തിൽ മോഹൻലാൽ; ഓണത്തിന് ആവേശമായി 'അതിമനോഹരം' പോസ്റ്റർ  (13 hours ago)

ഒന്നു തൊട്ടതെ ഓർമ്മയുള്ളൂ ചേട്ടൻറെ മുന്നിൽ പിടഞ്ഞു മരിച്ച് എട്ടു വയസ്സുകാരൻ.. പ്രവാസി കുടുംബത്തിൽ  (13 hours ago)

അയ്യോ കാലനെ മുന്നിൽ കണ്ടു... പ്രകൃതിയുടെ കലിതുള്ളൽ കൺമുന്നിൽ ജീവനും കൊണ്ടോടി മലയാളി പറയുന്നു  (13 hours ago)

ഭൂകമ്പമില്ലാതെയും കുലുങ്ങിവിറച്ച് ഹിമാലയം; ഭൗമോപരിതലത്തിൽ പ്രഭവകേന്ദ്രമുണ്ടായ അസാധാരണ പ്രതിഭാസത്തിന് പിന്നിലെ ശാസ്ത്രസത്യങ്ങൾ പുറത്ത്...  (14 hours ago)

ഒരുത്തന്റെയും സഹായം വേണ്ട..!! നേപ്പാളിന്റെ അഹങ്കാരം തീർന്നില്ല ഒടുവിൽ..ഇന്ത്യയുടെ കാലുപിടിച്ചു സഹായിക്കണേ..!സൈന്യം ഇറങ്ങി  (14 hours ago)

നേപ്പാൾ മിന്നൽ പ്രളയം: 320 ഇന്ത്യക്കാർ കാണാമറയത്ത്; തുരങ്കങ്ങളിൽ തിരച്ചിൽ നടത്താൻ ഇന്ത്യൻ വിദഗ്ധ സംഘമെത്തി...  (14 hours ago)

Malayali Vartha Recommends